ഒരു കൈ പോലും അവൾ ഉയർത്തിയില്ല. അവളുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീരൊഴുകി തലയിണ നനഞ്ഞു…

ശിക്ഷ

രചന :വിജയ് സത്യ പള്ളിക്കര.

:::::::::::::::::::::

പാടില്ല ചേട്ടാ…. ഈ അവസരത്തിൽ ലൈം* ഗിക ബന്ധം പാടില്ല…

ആ ഹോട്ടൽ മുറിയുടെ അരണ്ട വെളിച്ചത്തിൽ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറിയ ഭർത്താവ് അവളുടെ വാദങ്ങളും വാക്കും ഒന്നും മുഖവിലക്കെടുത്തില്ല…

അതെന്താ… കുടുംബിനിയായ നീയെന്താ ബ്രഹ്മചാര്യമെടുത്ത് സന്യാസിനി ആവുകയാണോ.. വെറും ക്ഷേത്ര സന്ദർശനം മാത്രമല്ലെ ഇത്… കൂടാതെ ഇങ്ങോട്ട് വരുമ്പോൾ നീ ഇറക്കിയ നിന്റെ കണ്ടീഷനിൽ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല..

അതും പറഞ്ഞുകൊണ്ട് അയാൾ ക്ഷേത്ര സന്ദർശനം കൊണ്ട് നൈർമല്യമായ അവളുടെ മേനിയെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു..

അയാളുടെ ബലിഷ്ടമായ കരത്തിൽ കിടന്നവൾ പിടഞ്ഞു..ഇനി എതിർത്തിട്ടു കാര്യമില്ല..വാടിയ താമര തണ്ട് പോലെ അവൾ കിടന്നു കൊടുത്തു..

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി… ഇതുവരെ കാണാത്ത ഒരു ആക്രാന്തം ഇപ്പോൾ എങ്ങനെ വന്നു…

ഇപ്പോഴെന്തിനാ ഈ പേക്കൂത്ത് എന്നറിയാതെ അവൾ അന്തംവിട്ടു.. വിശന്നു വലഞ്ഞ പുലിയെ പോലെ അയാൾ മുരണ്ടു. സമ്പുഷ്ടമായ അവളുടെ അവയവങ്ങളിലൊക്കെ അയാൾ ഒരു നവ വരന്റെ കൗതുകത്തോടെ തലോടുകയും ലാളിക്കുകയും ചെയ്തു അവളെ ഏറെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു..എന്നാൽ അവൾക്ക് നിർവികാരതയാണ് തോന്നിയത്.. പിന്നെ അനവസരത്തിലുള്ള അയാളുടെ പ്രവൃത്തിയോട് പുച്ഛവും..

രാത്രിയിലെ അല്പ ഭക്ഷണം കൊണ്ട് ഒട്ടിയ അവളുടെ മൃദുലമായ വയറ് കുറെ നേരം അയാൾ പിഴിഞ്ഞുടച്ചു.. ക്ഷേത്രദർശനങ്ങൾ കൊണ്ട് തനിക്ക് ലഭ്യമാകുന്ന പുണ്യങ്ങൾ ഒക്കെ ഈ കശ്മലൻ നശിപ്പിക്കുകയാണ്.. ഈ സമയത്ത് എങ്കിലും കുറച്ച് അച്ചടക്കം പാലിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ..അവൾ മനസ്സിൽ ഓർത്തു.. ഇങ്ങനെയൊരു ജന്മം..

അവൾക്ക് സഹകരിക്കാനേ തോന്നിയില്ല… ദുർബലയായ ഒരു പെണ്ണ് ബ* ലാ*ത്സംഗം ചെയ്യപ്പെടുന്നതായേ തോന്നിയുള്ളൂ..

ഒരു കൈ പോലും അവൾ ഉയർത്തിയില്ല… അവളുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീരൊഴുകി തലയിണ നനഞ്ഞു…

തളർന്നുകിടക്കുന്ന അവളുടെ ശരീരത്തിലെ വരണ്ട ഉണങ്ങിയ യോ*’നിയിലേക്ക് അയാൾ തന്റെ വൃത്തികെട്ട പൗരുഷം നൂഴ്ത്തി ഇറക്കി കുറെ നേരം ഉയർന്നു താണു..

അവളുടെ നിർമ്മലത തകർത്തുകൊണ്ട് അയാളുടെ കാ* മമൊന്നാകെ അവളിൽ വർഷിച്ചു തീർത്തു… എല്ലാം കഴിച്ചുക്കൂട്ടി തളർന്ന പടക്കുതിരയെ പോലെ കൂർക്കം വലിച്ചു അയാൾ കിടന്നുറങ്ങിയപ്പോൾ

പതിവില്ലാതെ അന്ന് പാതിരാത്രിയിൽ ബാത്റൂമിലെ ഷവറിൽ കുറേനേരം ദേഹം നനച്ചു അവൾ കുളിച്ചു…

സുഹൃത്തുക്കളൊക്കെ പലരും നിർബന്ധിച്ചു… ടൂർ പാക്കേജാണ്… തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളും കാണാം കൂടാതെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം… കുട്ടികളെയും ഹസ്ബന്റിനെയും കൂട്ടി വാ… എന്ന്..

ഇതുപോലെ മുമ്പും അവർ വിളിച്ചതാണ്… പക്ഷേ തിരക്ക് കാരണം പോകാൻ പറ്റിയില്ല.

കഴിഞ്ഞതവണ അവർ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും പ്രകൃതിസുന്ദരമായ പലയിടങ്ങളിലും പോയതിന്റെ കഥകൾ കേട്ടപ്പോൾ മുതൽ പൂതി പൊരുത്തതാണ്…

ഇപ്രാവശ്യം പുള്ളിയെ സോപ്പിട്ട് എങ്ങനെയെങ്കിലും പോകണം…

അങ്ങനെയാണ് ഈ കഴിഞ്ഞ അവധിക്ക് ഞങ്ങൾ തമിഴ്നാടിലെ രാമേശ്വരം മധുര മീനാക്ഷി തഞ്ചാവൂർ പളനി കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നത്..

ഞാൻ ഒരു കണ്ടീഷൻ വച്ചു… ക്ഷേത്രദർശനം കഴിയും വരെ നോൺവെജ് പാടില്ല.. പക്ഷേ ഈ കാര്യത്തെക്കുറിച്ച് ഓർമ്മയില്ലായിരുന്നു..

പുള്ളി എന്നെപ്പോലെ ദൈവ ഭക്തി ഒന്നുമില്ല.. നോൺ വേജില്ലാതെ ഒന്നും കഴിക്കില്ല..

ഹിംസാത്മക ഭക്ഷണം ഒന്നും കഴിക്കരുത് എന്ന് പറഞ്ഞാൽ ഒന്നും പുള്ളി കേൾക്കില്ല

ഈ ഭൂമിയ്ക്ക് താഴെയുള്ളത് എന്തും മനുഷ്യന്റെ ആഹാരമാണെന്നാ പുള്ളി പറയുന്നത്…

അങ്ങനെ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളും സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്..

ഇന്ന് രാത്രി ഈ ഹോട്ടലിൽ റൂമെടുത്ത് ഉറങ്ങാൻ കിടന്നതാ….

പുള്ളിക്ക് അപ്പോൾ വേണം…

ഇക്കാര്യത്തെക്കുറിച്ച് പറയാനും വിട്ടുപോയി പാടില്ല എന്ന്… നിബന്ധനകൾ ഒന്നും പറയാത്തത് കൊണ്ട് പുള്ളി കേറി ഇടപെട്ടു… ശരീരം ചീത്തയാക്കി പരിശുദ്ധി നശിപ്പിച്ചു…

ഓരോ ക്ഷേത്രങ്ങളിലും പോകുമ്പോൾ നോൺവെജ് കഴിക്കാതിരിക്കേണ്ടതിന്റെ ആവശ്യം ഞാൻ പറഞ്ഞു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അങ്ങനെ അതൊക്കെ തിന്നാതിരിക്കുന്നതിന്റെ ദേഷ്യം എന്നോട് പ്രകടിപ്പിച്ചുകൊണ്ട് എന്റെയും കുട്ടികളുടെയും കൂടെ പലയിടങ്ങളിലും വന്നു നിന്ന് സഹകരിച്ചു. ഇന്ന് രാത്രി അതിന്റെ പകതീർത്തതാണെന്ന് മനസ്സിലായി…

നേരം രാവിലെയായി…ടൂറിലുള്ള കണ്ടീഷൻ പ്രകാരം ഇനി രണ്ടു ദിവസം കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ദിവസമാണ്…

അന്ന് കുട്ടികളുടെ സന്തോഷത്തിനുവേണ്ടി എല്ലാവരും ക്ഷേത്രങ്ങൾക്ക് അവധി നൽകി…

അങ്ങനെ രണ്ടുദിവസം കുട്ടികളുടെ വിനോദത്തിനായി പാർക്കിലും മറ്റുമായി നടക്കുന്ന സമയം….ഒരു റസ്റ്റോറന്റിൽ കയറി..

ഇനി അല്പം നോൺവെജ് കഴിക്കാമെന്ന് ആശ്വാസത്തിൽ ആയിരുന്നു പുള്ളി..

ഞാനും വിചാരിച്ചു കഴിച്ചോട്ടെ..

അങ്ങേര് ഒരു വിധം അറിയാവുന്ന തമിഴ് ഭാഷയിൽ സപ്ലൈയോട് ചോദിച്ചു എന്താ ഉള്ളത്..

അണ്ണാച്ചി… കഴിക്കിറുതുക്ക് എന്നാ പുതുമയായി ഇരിക്കെ..

പൊറോട്ട ചപ്പാത്തി ദോശ ഫ്രൈഡ്രൈസ് കറി ബീഫ്,മട്ടൻ,ചിക്കൻ താറാ, മടമുയൽ…
പുള്ളിക്ക് സന്തോഷമായി…

ചിക്കനും മട്ടനും ഒക്കെ ഒരുപാട് നാട്ടിൽനിന്ന് കഴിക്കുന്നതാണ്..

അതുകൊണ്ട്

ശരി എനിക്ക് പൊറോട്ടയും മടമുയൽ പോരട്ടെ ഇവർക്ക് എന്താണ്വേണ്ടത് ചോദിച്ചു കൊടുത്തോളൂ

പുള്ളി സപ്ലൈയറോടു പറഞ്ഞു..

ഞാൻ പൂരിയും വാജീയും കുട്ടികൾ അവർക്ക് ഇഷ്ടമുള്ള മാസല ദോശയും ഓർഡർ ചെയ്തു..

ഇത്തിരി നേരം കഴിഞ്ഞപ്പോൾ എല്ലാം ടേബിളിൽ പെട്ടെന്ന് എത്തി..

കിട്ടിയപാടെ കുട്ടികൾ മസാല ദോശ കഴിക്കാൻ തുടങ്ങി..

കുറേ ദിവസം നോൺവെജ് കാണാത്ത ആവേശത്തിൽ പുള്ളി ആർത്തിയോടെ മടമുയലും പൊറോട്ടയും തിന്നുന്നത് ഞാൻ നോക്കി നിന്നു..

ഞാൻ പതുക്കെ പൂരിയും ബാജിയും കഴിച്ചു തുടങ്ങി..

കുട്ടികൾ മസാലദോശയ്ക്ക് ശേഷം അവർക്ക് ഇഷ്ടമുള്ള വേറെ എന്തൊക്കെ പറഞ്ഞുവാങ്ങി കഴിച്ചു വയറു നിറച്ചു..

മടമുയൽ നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞു പുള്ളി ഒരു പ്ലേറ്റ് കൂടി വരുത്തിച്ചു കഴിച്ചു..

എല്ലാം കഴിച്ച് പുള്ളി വലിയ വായയിൽ ഏമ്പക്കം വിട്ടപ്പോൾ ഞാൻ ചോദിച്ചു..

ഇപ്പൊ കഴിച്ചത് എന്താണെന്ന് വല്ല നിശ്ചയം ഉണ്ടോ..?

എന്താ കാട്ടുമുയൽ…. മടമുയൽഎന്നായിരിക്കും ഇവിടെ പറയുക..

ആണോ സപ്ളേയറെ വിളിച്ചു ഒന്ന് ചോദിച്ചു നോക്കൂ..

സപ്ലയറേ അദ്ദേഹം അടുത്ത് വിളിച്ചു

അണ്ണാച്ചി ഈ മടമുയൽ എന്ന് പറഞ്ഞാൽ ശരിക്ക് എന്നതാ..

ഇങ്കെ തമിഴ്നാട്ടിൽ മടമുയൽ.അതുവന്ത് കേരളത്തിൽ പെരുസായി…എന്ന് സൊല്ലേ…

എന്ത് പെരുച്ചാഴിയോ…

ആമാപ്പ ..അന്ത മാളവില് കൂടണ പെരുച്ചാഴി…

അതുകേട്ടപ്പോൾ അയ്യോ എന്നും പറഞ്ഞ് പുള്ളി വയറു തടവിഎന്നെ നോക്കി..

അപ്പോൾ ഞാൻ കുട്ടികളെ നോക്കി പറഞ്ഞു

മക്കളെ ഈ പെരുച്ചാഴി ഭൂമിക്കു മുകളിൽ തന്നെയല്ലേ..

അതേ അമ്മേ…

ഇന്നലെ രാത്രി തന്നെ ചെയ്തതിനുള്ള ശിക്ഷ അയാൾക്ക് ദൈവം കൊടുത്തപ്പോൾ അവൾക്ക് സന്തോഷമായി….

❤️

Leave a Reply

Your email address will not be published. Required fields are marked *