കുറച്ചുനേരം അങ്ങനെ കിടന്നു ടീച്ചർ വെള്ളമൊക്കെ തന്നപ്പോൾ ശരിയായി തല ചുറ്റൽ..

സ്റ്റോറി by ഇഷ

“”” എന്താ മോളെ ഇന്ന് രാവിലെ നീ ഒന്നും കഴിച്ചില്ലേ?? “”

ടീച്ചർ അത് ചോദിക്കുമ്പോൾ കഴിച്ചിരുന്നു, എന്നുപറഞ്ഞ് മിണ്ടാതെ നിന്നു തൃഷ.. അവൾക്ക് എന്തൊക്കെയോ ഭയം ഉള്ളിൽ തോന്നുന്നുണ്ടായിരുന്നു….

ഇന്ന് ഫ്രൈഡേ അസംബ്ലിയിൽ എല്ലാവരും നിരന്നു നിൽക്കുമ്പോൾ ആണ് താൻ തലചട്ടി വീണത് വെയിലത്ത് നിൽക്കുമ്പോൾ പല കുട്ടികളും അങ്ങനെ വീഴാറുണ്ട്..
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നത് കൊണ്ടാണ് അതുകൊണ്ടുതന്നെ കാലിന്റെ വിരലുകൾ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം എന്ന് മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്..

പക്ഷേ ഇത് അതൊന്നും അല്ല എന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു..

ടീച്ചർമാരും ക്ലാസിലെ മറ്റു കൂട്ടുകാരികളും കൂടി തന്നെ പൊക്കിയെടുത്ത് ലേഡീസ് സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് കിടത്തുകയായിരുന്നു.

കുറച്ചുനേരം അങ്ങനെ കിടന്നു ടീച്ചർ വെള്ളമൊക്കെ തന്നപ്പോൾ ശരിയായി തല ചുറ്റൽ..

പക്ഷേ എന്തോ ഉള്ളിൽ ഒരു ഭയം പോലെ കുറച്ചുനേരം കഴിഞ്ഞതും വയറിൽ എന്തോ ഇങ്ങനെ ഉരുണ്ട് വരുന്നതുപോലെ തോന്നിയിരുന്നു ദ്ദേഹം തളരുന്നത് പോലെ..

വായും പൊത്തി അവിടെ തന്നെയുള്ള ബാത്റൂമിലേക്ക് ഓടി… മഞ്ഞ കളറിൽ ഒരു വെള്ളം ചർദ്ദിച്ചു…അതോടെ ടീച്ചർ വീണ്ടും പുറമെന്നു തലോടി തന്നു പിന്നെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് പറഞ്ഞു പോകാൻ ഒരു ഭയം അതുകൊണ്ട് വേണ്ട എന്ന് ഒരുപാട് പറഞ്ഞെങ്കിലും അത് ടീച്ചർ കേട്ടില്ല വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞു..

അവിടെ അമ്മ മാത്രമേയുള്ളൂ അച്ഛൻ ഗൾഫിലാണ്… തനിക്കൊരു അനിയൻ കൂടിയുണ്ട് ഇതേ സ്കൂളിൽ ചെറിയ ക്ലാസിൽ പഠിക്കുകയാണ് അവൻ..

ടീച്ചർ എന്നെയും കൂട്ടി ഒരു ഓട്ടോയും വിളിച്ച് അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി അവിടെ എത്തിയതും ഡോക്ടർ എന്നെ പരിശോധിച്ചു..

അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് യൂറിൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്…
അപ്പോഴേക്കും അമ്മ അങ്ങോട്ടേക്ക് വന്നിരുന്നു എന്തോ എനിക്ക് ഭയം കൊണ്ട് കയ്യും കാലും വിറയ്ക്കാൻ തുടങ്ങി അൽപനേരം കഴിഞ്ഞതും അതിന്റെ റിസൾട്ട് വന്നിരുന്നു അത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി..അവൾ ഗർഭിണിയാണ് എന്ന് അവൾക്ക് അതൊരു ഞെട്ടൽ അല്ലായിരുന്നു വിചാരിച്ചത് അതുപോലെ സംഭവിച്ചതിന്റെ ഭയമായിരുന്നു..

ആളുകൾ ഇനി അവളോട് എങ്ങനെ പെരുമാറും എന്നതിന്റെ അനിശ്ചിതാവസ്ഥയായിരുന്നു..

അവിടുന്ന് തന്നെ തല്ലാനോങ്ങിയ അമ്മയെ എല്ലാവരും ചേർന്ന് തടഞ്ഞു അല്ലെങ്കിൽ തന്നെ അമ്മ തന്നെ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല അമ്മ അമ്മയുടേതായ ലോകത്താണ്…

അച്ഛൻ ഗൾഫിലും സ്നേഹത്തോടെ ഒന്ന് ചേർത്തു പിടിച്ചിട്ടോ നന്നായി ഒന്ന് സംസാരിച്ചിട്ടോ ഇല്ല അമ്മ….!!

ഇഷ്ടപ്പെടാത്ത ഒരു വിവാഹത്തിന് തല നീട്ടി കൊടുക്കേണ്ടി വന്നതിന്റെ അരിശം മുഴുവൻ തീർത്തത് ആ ബന്ധത്തിൽ ഉണ്ടായ ഞങ്ങൾ മക്കളോടാണ് എന്നോട് പ്രത്യേകിച്ചും അനിയനെ പിന്നെയും ഇഷ്ടമാണ് അമ്മയ്ക്ക്..

സ്നേഹം തരാൻ ചെറുപ്പം മുതൽ ആരും ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ഒരാൾ സ്നേഹം വച്ചു നീട്ടിയപ്പോൾ മനസ്സ് അങ്ങോട്ടേക്ക് ചാഞ്ഞത്..

അയാളുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുമ്പോൾ അതിൽ ശരിയും ശരികേടും ഒന്നും ആലോചിച്ചില്ല…

പക്ഷേ അതിന്റെ കോൺസിക്കൻസസ് ഇത്ര ഭീകരമാകും എന്ന് അവളും കരുതിയിട്ടില്ലായിരുന്നു..

“”” പ്ലസ് ടു കാരിക്ക് ഗർഭം ഉണ്ട് എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു!!!

അതിനു മേൽ അഭ്യൂഹങ്ങളും ഓരോരുത്തരുടെ പൊടിപ്പും തൊങ്ങലും കഥകളുമായി അതിങ്ങനെ എല്ലാവരും ആഘോഷിച്ചു…

ഒടുവിൽ അവളുടെ ക്ലാസിൽ തന്നെയുള്ള ഒരു കുട്ടിയാണ് ഇതിന് പിന്നിൽ എന്നറിഞ്ഞതും എല്ലാവരും ഞെട്ടിപ്പോയിരുന്നു വെറും പ്ലസ്ടുകാർക്ക് ഇതിനുള്ള ധൈര്യമോ എന്ന മട്ടിൽ എല്ലാവരും ആ വാർത്തയെ നോക്കി കണ്ടു.

പിന്നീട് രണ്ടുപേരെയും ചോദ്യംചെയ്യലായി…
ആ ആൺകുട്ടിയുടെ വീട്ടിലെ കാര്യം വല്ലാത്ത കഷ്ടമായിരുന്നു…
കിരൺ അതായിരുന്നു അവന്റെ പേര്.. കിരണിന്റെ കുടിയനായ അച്ഛൻ ഒരു മാനസിക രോഗി കൂടിയായിരുന്നു..

അയാൾ കുഞ്ഞുങ്ങളുടെ ചെറുപ്പം മുതലേ തങ്ങളുടെ മക്കളുടെ മുന്നിൽ നിന്ന് പരസ്യമായി സെക്സ് ചെയ്യും…

അതിൽ നിന്നാണ് അയാൾക്ക് സംതൃപ്തി ലഭിച്ചിരുന്നത് ഒരുതരം മനസ്സിന്റെ വൈകല്യം..
ഭാര്യ എത്ര കരഞ്ഞു പറഞ്ഞിട്ടും അയാൾ അത് മാറ്റാൻ കൂട്ടാക്കിയില്ല ആദ്യമെല്ലാം ഇതുകണ്ട് ഭയന്ന് കരയുമായിരുന്നു ആ ആൺകുട്ടിയും അവന്റെ അനിയനും പിന്നീടത് ശീലമായി ഒടുവിൽ ഇതൊന്നും ഒരു തെറ്റല്ല എല്ലാ വീട്ടിലും നടക്കുന്ന ഒരു സംഗതി ആണെന്ന് ബോധം അവന്റെ മനസ്സിൽ ഉറച്ചു..

പത്താം ക്ലാസ് പഠിക്കുമ്പോഴാണ് അവന് അച്ഛനെ നഷ്ടപ്പെടുന്നത് പക്ഷേ ചെറുപ്പം മുതലേ കണ്ട് വളർന്ന കാഴ്ചകൾ അവനിലും ചില തെറ്റിദ്ധാരണകൾ വേരുറപ്പിച്ചു..

കിരണിനോട് ആദ്യം പ്രണയം പറഞ്ഞത് തൃഷ ആയിരുന്നു..
സത്യത്തിൽ പ്രണയം എന്നതിന് മറ്റൊരു തലമുണ്ടെന്ന കാര്യം ആ കുട്ടിക്ക് അറിയില്ലായിരുന്നു അവനെ സംബന്ധിച്ചിടത്തോളം, പ്രണയം എന്നത് മാംസ നിബന്ധമാണ് അവൻ അങ്ങനെയെ കണ്ടിട്ടുള്ളൂ സ്നേഹത്തോടെ ഒരു വാക്കോ… ചേർത്തു പിടിക്കലോ തന്റെ അമ്മയ്ക്ക് കിട്ടുന്നത് അവൻ അറിഞ്ഞിട്ടില്ല.. രാത്രികളിൽ അച്ഛന്റെ പേക്കൂത്ത് സഹിക്കാനാവാതെ ഉറക്കെ കിടന്നു നിലവിളിക്കുന്ന അമ്മയെ മാത്രമേ അവൻ കണ്ടിരുന്നുള്ളൂ.

അത് തന്നെയാണ് സ്നേഹം തന്റെ ഇണയോട് ചെയ്യേണ്ടത് എന്ന് അവനും വിശ്വസിച്ചു…
അതുകൊണ്ടുതന്നെയാണ് അവർക്ക് അവസരം കിട്ടിയപ്പോൾ അങ്ങനെയൊരു മാർഗം അവൻ സ്വീകരിച്ചത്..

ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് തഷയ്ക്കും എതിർക്കാനാവാത്ത വിധം അതിന് വഴങ്ങി കൊടുക്കേണ്ടിവന്നു..

എല്ലാം അറിഞ്ഞതും ടീച്ചേഴ്സും അവരുടെ പാരൻസും എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു.
കുറെ തല്ലിയത് കൊണ്ടോ കുറ്റപ്പെടുത്തിയത് കൊണ്ടോ ചെയ്ത തെറ്റ് അങ്ങനെ അല്ലാതെ ആവുന്നില്ല..

ഈ സമയത്ത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നത് വലിയ കഷ്ടമാണ് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ അവരുടെ സമ്മതപ്രകാരം ആ കുഞ്ഞിനെ ഇല്ലാതാക്കി..

അടുത്തത് അവരോട് പഠിച്ച ഒരു ജോലി നേടാൻ പറയുകയായിരുന്നു ഒപ്പം കിരണിന് ആവശ്യമായ മാനസിക പ്രശ്നപരിഹാരത്തിനുള്ള വഴിയും എല്ലാവരും ചേർന്ന് കണ്ടുപിടിച്ചു..

കേസും കൂട്ടവും ഒക്കെ ഉണ്ടായെങ്കിലും അതെല്ലാം എല്ലാവരും ചേർന്ന് ഇല്ലാതെയാക്കി..

രണ്ടുപേരും അത്യാവിശം നന്നായി പഠിച്ച് ഒരു ജോലി നേടിയെടുത്തു. പക്ഷേ അവർക്ക് ഇപ്പോൾ പരസ്പരം ഒരു അട്രാക്ഷനും തോന്നിയില്ല അത് അന്നത്തെ സാഹചര്യവും മനസ്സിന്റെ വികലതയും കൊണ്ടുണ്ടായ ഒരു തെറ്റ് ആയിരുന്നു..

അതുകൊണ്ടുതന്നെ എല്ലാം അറിഞ്ഞ് തൃഷയുടെ ജീവിതത്തിലേക്ക് മറ്റൊരു പുരുഷൻ കടന്നുവന്നു…
അയാൾ അവൾക്ക് തുണയാകും എന്നറിഞ്ഞതും അവളുടെ പാരൻസ് അയാളുമായുള്ള അവളുടെ വിവാഹം നടത്തി കൊടുത്തിരുന്നു..

കിരണിന് ഒരുപാട് മാനസാന്തരം വന്നിരിക്കുന്നു അയാൾക്ക് താൻ മനസ്സിലാക്കി വച്ചതിലെ അപാകതകൾ ഏകദേശം ഇപ്പോൾ മനസ്സിലായിട്ടുണ്ട്..

അതുകൊണ്ടുതന്നെ ഉടനെ ഒരു വിവാഹത്തിന് അയാൾ തയ്യാറല്ലായിരുന്നു ഇനിയും മാറ്റേണ്ടതായി ഒരുപാട് ചിന്തകൾ തന്നിലുണ്ട് എന്നറിയാം എന്നെങ്കിലും അതെല്ലാം ഒരുവിധം മാറുമ്പോൾ തനിക്കൊരു പെൺകുട്ടിയെ സ്വീകരിക്കാൻ കഴിയുമ്പോൾ അന്ന് ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കു എന്ന് അയാളും തീരുമാനിച്ചു….

ജീവിതം അങ്ങനെയാണ് ചില പ്രായത്തിൽ ശരിയെന്ന് തോന്നുന്നത് മറ്റു ചില പ്രായത്തിൽ തെറ്റായി തോന്നാം..
ചിലപ്പോൾ തോന്നുന്ന അട്രാക്ഷൻ പൂർണമായും പോകാം അതുകൊണ്ട് തന്നെ നമുക്കൊരു വിധം പക്വത വന്നു എന്ന് തോന്നുമ്പോൾ മാത്രം സ്വന്തമായി തീരുമാനങ്ങൾ എടുക്കുക…

Leave a Reply

Your email address will not be published. Required fields are marked *