ചേട്ടാ എന്നെ ഒന്ന് രക്ഷിക്കൂ… എന്റെ പിറകെ കുറച്ച് ആൾക്കാർ ഉണ്ട്..അവർ എന്നെ….

ജീവിതം തന്നവൻ…

രചന :വിജയ് സത്യ

പ്രഭാത കിളികളുടെ ആരവം കേട്ടു രജനി ടീച്ചർ ഉണർന്നു.

.സീലിങ്ങിലെ ഫാൻഫുൾ സ്പീഡിൽ കറങ്ങുന്നു. വല്ലാതെ തണുക്കുന്നുണ്ട്. അവൾ ബെഡിലേക്ക് നോക്കി. അവിടെ മിഥുൻ ഇല്ല. അവൻ ഇത്തിരി നേരത്തെ എണീറ്റ് മുറ്റത്ത് പോയി കരാട്ടെ പ്രാക്ടീസ് ചെയ്യുന്നുണ്ടാവും. കുരുപ്പ് പോകുമ്പോൾ വാതിൽ ചാരിയിട്ടില്ല.

അതുകാരണമാണോ ദേഹം തണുക്കുന്നതെന്ന് കരുതി. അപ്പോഴാണ് അവൾ തന്നെ ശ്രദ്ധിച്ചത്.ശരീരത്തിൽ പുതപ്പില്ല എന്ന് മാത്രമല്ല ഉടുതുണി പോലുമില്ല. ഇന്നലെ രാത്രി മിഥുനു മായി ലൈം-ഗിക ബന്ധം നടത്തുമ്പോൾ അഴിച്ചു മാറ്റിയതാണ്. മടി കാരണം പിന്നെ എടുത്ത് ഒന്നുമില്ല ധരിച്ചില്ല.

ഇന്ന് സ്കൂളിൽ നേരത്തെ പോകണം. അതോർത്ത് അവൾ ചാടി എണീറ്റു വസ്ത്രങ്ങൾ ധരിച്ചു..

സ്കൂൾ ഫെസ്റ്റ് നടക്കുകയാണ്… വർഷവസനത്തുള്ള ഈ ഫസ്റ്റ് കഴിഞ്ഞാൽ ക്രിസ്തുമസ് ലീവിന് വേണ്ടി സ്കൂൾ അടയ്ക്കും..

അപ്പോൾ ഹസ്ബൻഡ് മിഥുനുമൊത്ത് പഴയതുപോലെ ഒരു ബൈക്ക് ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തിരിക്കുകയാണ്…

മിഥുനോടു ഒട്ടിച്ചേർന്നു കിടന്നു ബൈക്കിൽ സഞ്ചരിക്കാൻ രജനിക്ക് ഏറെ ഇഷ്ടമാണ്..

സ്കൂളിൽ എത്തിയ രജനി ടീച്ചർ പല ആവശ്യങ്ങൾക്കുമായി സ്കൂൾ വരാന്തയിലൂടെ ഓടിനടക്കുകയാണ്.. മത്സരത്തിൽ പങ്കെടുക്കേണ്ട കുട്ടികളെചെയ്യാതെ സ്റ്റേജിൽ എത്തിക്കണം. അവരുടെ മേക്കപ്പ് കാര്യത്തിൽ ശ്രദ്ധ വേണം…

ആ തിരക്കിനിടയിലും തന്റെ ക്ലാസ്സിലെ കുട്ടിയെ ഒപ്പനയ്ക്കുള്ള പുതുപെണ്ണിന്റെ വേഷത്തിൽ കണ്ടപ്പോൾ രജനിയുടെ മനസ്സിൽ വർഷങ്ങൾക്ക് മുമ്പേ താനും ഈ പുതുപെണ്ണിന്റെ വേഷത്തിൽ ഒരു ദിവസം അനുഭവിച്ച ആ ഭയങ്കര സംഭവം കടന്നു വന്നു..

ആ കല്യാണ വേഷത്തിൽ റോഡിലൂടെ ഓടുന്ന രജനി എതിരെ വരുന്ന ബൈക്ക് യാത്രികനെ കൈകാട്ടി നിർത്തിച്ചു

ചേട്ടാ എന്നെ ഒന്ന് രക്ഷിക്കൂ… എന്റെ പിറകെ കുറച്ച് ആൾക്കാർ ഉണ്ട്.. അവർ എന്നെ നശിപ്പിക്കാൻ വരികയാണ്..

വേഗം കയറിക്കോ

ആ ചെറുപ്പകാരൻ ആ പെണ്കുട്ടിയെ ബൈക്കിനെ പിറകു സീറ്റിലിരുത്തി വേഗത്തിൽ ഓടിച്ചുപോയി

കുറെ കിലോമീറ്ററുകൾ ദൂരെ ചെന്നപ്പോൾ റോഡിന് ഒരു വശം ആഴമുള്ള കൊക്ക കണ്ടപ്പോൾ അവൾ അവിടെ നിർത്താൻ ആവശ്യപ്പെട്ടു…

ഇവിടെ മതി…ഇനി ചേട്ടൻ പൊയ്ക്കോളൂ..

ഇവിടെ നിന്നും എങ്ങനെ പോവാനാണ്… ഞാൻ വല്ല ടൗണിലും വിടാം…

വേണ്ട ചേട്ടൻ പൊയ്ക്കോളൂ…. ഇപ്പോൾ അവരുടെ ഉപദ്രവം ഒന്നുമില്ലല്ലോ…

ആ ചെറുപ്പക്കാരൻ അവളെ അവിടെ ഇറക്കി…

ഈശ്വര…. ഈ പെണ്ണെന്തിനു ഇവിടെ ഈ അഗാധമായ കൊക്ക സമീപം ഇറങ്ങിയത്…

ഇനി ആത്മഹത്യ ചെയ്യാൻ ആയിരിക്കുമോ

അവൾ നടന്നു തുടങ്ങി… ഉദ്ദേശിച്ച പോലെ ആ കൊക്കയുടെ മുനമ്പിലേക്ക് ആണ് അവൾ സഞ്ചരിക്കുന്നത്..

പെട്ടെന്ന് ബൈക്ക് വെട്ടിച്ച് അവൻ അവളുടെ അടുത്തേക്ക് ചെന്നു…

കുട്ടി ഈ ബൈക്കിൽ കയറു..നിങ്ങളുടെ എന്ത് പ്രശ്നവും എന്നോട് പറയുമോ എന്നെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുന്നത് ആണെങ്കിലോ..എനിക്ക് സഹായിക്കാൻ ആയെങ്കിലോ…?

ഒടുവിൽ അവളെ നിർബന്ധത്തിച്ചു ബൈക്കിൽ കയറ്റി…

ഒരു ജീവനെ തൽക്കാലം രക്ഷിക്കാൻ എന്തെങ്കിലും പറഞ്ഞെ പറ്റൂ..അവൻ താല്പര്യം കാണിച്ചപ്പോൾ അവൾക്ക് അനുസരിക്കാതെ ഇരിക്കാൻ ആയില്ല..

അവളുടെ എല്ലാ ദുഃഖവും അവൾ അവനോട് പറഞ്ഞു തുടങ്ങി..

ഒരു വയസ്സിന്മൂപ്പ് കൂടുതലുള്ള കൂടപ്പിറപ്പ് പൊന്നാങ്ങള ധൃതി പിടിച്ച് പ്രേമിച്ച ഒരുത്തിയെ കെട്ടി കൊണ്ടുവന്നപ്പോൾ രജനിയുടെ എല്ലാ പ്രതീക്ഷയും തകർന്നു..

സർക്കാർ ഉദ്യോഗസ്ഥന്റെ അനിയത്തി എന്ന നിലയിൽ നല്ല ആലോചനകൾ വരുമെന്ന് അവൾ കരുതി കാത്തിരിക്കുകയായിരുന്നു..

ചേട്ടന്റെ അത്ര പഠിക്കാൻ ആയില്ല.. പഠിച്ചതൊന്നും അങ്ങനെ തലയിൽ കയറുന്നില്ല.. ഒരു കാ ട്ടുമാക്കാനേ പ്രേമിച്ചപ്പോൾ തല ഇളകി… അവന്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടപ്പോൾ അങ്ങനെ കഷ്ടപ്പെട്ട് പഠിക്കാൻ തോന്നിയില്ല.. ആയിടക്ക് അവനെ കുറിച്ച് ഒരു വിവരവും ഇല്ലാതായി… എവിടെ പോയോ ആവോ..? എങ്ങനെയൊക്കെ കുത്തിക്കുറിച്ച് ഡിഗ്രി കഴിഞ്ഞപ്പോൾ ഇനി ആരെയെങ്കിലും കെട്ടി കഴിഞ്ഞുകൂടാം എന്ന് അവളും കരുതി..

വർഷങ്ങൾ പിന്നെയും പൊയ്ക്കൊണ്ടിരുന്നു..

പഠനത്തിൽ ഉഴപ്പി ആയിരുന്നു താൻ പഠനം നിർത്തിയപ്പോൾ പിന്നെ അമ്മ എല്ലാ ഉത്സാഹത്തോടുകൂടി പല അടുക്കളയിലും ജോലിക്ക് നിന്ന് ചേട്ടനെ പഠിപ്പിച്ചുകൊണ്ടിരുന്നു.

അതുകൊണ്ടുതന്നെ തുടർ പഠനം ഒക്കെ പൂർത്തിയാക്കിയ ചേട്ടന് വേഗം ജോലി ലഭിച്ചു..

രജനിക്കും അമ്മയ്ക്കും സന്തോഷമായി.. ഇനി ഈ കുടുംബം പച്ചപിടിച്ചു തുടങ്ങും.. രജനിക്കും ഒരു ജീവിതത്തിലേക്കുള്ള വഴി തുറന്ന് കിട്ടും എന്നുള്ള പ്രതീക്ഷ അതോടെ വന്നു..

പക്ഷേ സർക്കാർ ജോലി കിട്ടി വെറും.ഒരഞ്ചാറ് മാസം കഴിയുമ്പോൾ തന്നെ ഏട്ടന്റെ ഈ പ്രവർത്തി കണ്ടു ഏകദേശം കല്യാണപ്രായമൊക്ക കഴിഞ്ഞു നിൽക്കുന്ന രജനിക്ക് അത്ഭുതമായി..

ആയിടയ്ക്കാണ് കടം കയറി മുംബൈയ്ക്ക് നാടുവിട്ടുപോയ പഴയ കാമുകൻ ശിബുവിന്റെ വരവ്…

നിൽക്കക്കള്ളിയില്ലാതെ ആണ് തനിക്കു അന്ന് രജനിയെ വിട്ട് പോവേണ്ടി വന്നതെന്നും പഴയ പ്രണയം ഒരു തരിമ്പും കുറഞ്ഞിട്ടില്ല എന്ന് അവൻ ആണയിട്ടു പറഞ്ഞപ്പോൾ രജനിയുടെ പഴയ സ്നേഹ വല്ലരി വീണ്ടും പൂത്തുലഞ്ഞതിൽ തെറ്റുപറയാനാവില്ല…

ഏതായാലും കാശുമുടക്കി ഒരു കല്യാണവും ആളെ കൂട്ടിയുള്ള വിശാല സദ്യ ഒന്നും സാധ്യമല്ല..

അങ്ങനെ അവൾ ഷിബുവിനെ കൂടെ ഒളിച്ചോടി…

ഷിബുവിന്റെ കൂട്ടുകാർ അവർക്ക് താമസിക്കാൻ ദൂരെ ഒരു താവളം കണ്ടെത്തി ശരിയാക്കി വെച്ചിരുന്നു…

അവർ അവിടെ കൂട്ടുകാരോടൊത്ത് എത്തിച്ചേർന്നു…സ്ഥലവും വീടും ആ വീടിന് അകത്തുള്ള മണിയറ യും ഒക്കെ കണ്ടപ്പോൾ അവൾക്കു സന്തോഷം അടക്കാനായില്ല…

ഈ വീടിന്റെ മുതലാളി തനിക്ക് താമസിക്കാൻ ഈ വീട് ഫ്രീയായി തന്നതാണെന്നും ഇവിടെ താമസിച്ചു താൻ ജോലിക്ക് പോകുമെന്നും രജനിയെ നന്നായി നോക്കും എന്ന് അവൻ പറഞ്ഞപ്പോൾ തന്റെ കാമുകൻ ഷിബു എത്ര സ്നേഹം ഉള്ളവനും നന്മയുള്ളവനും ആണെന്ന് രജനിക്ക് തോന്നിപ്പോയി.

സമയം വൈകിട്ട് ആയപ്പോൾ കൂട്ടുകാരുടെ കൂടെ കൂടി ഷിബു വെള്ളമടി തുടങ്ങി….

സന്തോഷത്തിന്റെ ഭാഗമല്ലേ ഈ ഒരു ദിവസം ആയിക്കോട്ടെ എന്ന് അവളും കരുതി…

അല്പം കഴിഞ്ഞ് അവരുടെ ഇടയിൽനിന്നും ആടി കുഴഞ്ഞു വന്ന് ഷിബു പറഞ്ഞത് കേട്ട് അവൾ ഞെട്ടി…

ഇന്ന് ഒരു ദിവസത്തേക്ക് എല്ലാ കൂട്ടുകാർക്കും അവളെ വേണമത്രേ… തന്റെ നാട്ടിലുള്ള പഴയ കടങ്ങളൊക്കെ വീട്ടാൻ സഹായിച്ചത് ഈ സുഹൃത്തുക്കൾ ആണത്രേ അതുകൊണ്ട് അവർക്ക് രജനിയെ വേണം..അതുകഴിഞ്ഞ് അവനോടൊപ്പം മുംബൈയ്ക്കു പോകണം.. തുടർന്നുള്ള ജീവിതം അവിടെ അവൻ പറയുന്നത് അനുസരിച്ച്.. അവന്റെ വാക്കുകൾ കേട്ട് അവർ ഞെട്ടിപ്പോയി…

മുഖമടച്ച് ആഞ്ഞൊരടി കൊടുത്തശേഷം ആ മുഖത്തേക്ക് കാർക്കിച്ചു തൂപ്പിയിട്ടു അവൾ അവിടെ നിന്നും ഓടി….

അപ്പോഴാണ് ബൈക്കിൽ സഞ്ചരിക്കുന്ന മിഥുനെ വഴിയിൽ കണ്ടതും അവനോട് സഹായം ചോദിച്ചു ബൈക്കിൽ കയറി ഇരുന്നതും അവനോടു തന്റെ അവസ്ഥ എല്ലാം പറഞ്ഞതും… അവൻ ഉത്തരേന്ത്യൻ ട്രിപ്പിലാണെന്നും പോരുന്നെങ്കിൽ കൂടെ പോന്നോളു എന്നും അവൻ അറിയിച്ചത്…

ആ ബൈക്ക് സഞ്ചാരിയുടെ കൂടെ പോകാൻ അവൾക്കു മടിയൊന്നും ഉണ്ടായില്ല….
അങ്ങനെ മിഥുന്റെ പെണ്ണായി രജനി…

ഇന്ത്യ മുഴുവൻ സഞ്ചരിച്ചപ്പോൾ പിന്നെ അവർക്ക് കേരളത്തിൽ എവിടെയെങ്കിലും സെറ്റ് ആവണം എന്ന് തോന്നി…കേരളത്തിലെ ഒരു ഗ്രാമത്തിൽ അങ്ങനെ താമസം തുടങ്ങി.. തുടർന്നു പഠിക്കാൻ ആഗ്രഹമുള്ള അവളെ അവൻ അവളെ പിന്നെയും പഠിപ്പിച്ചു ഒരു അധ്യാപികയാക്കി…

ടീച്ചറെ നമ്മുടെ നമ്പർ വിളിക്കുന്നു പോകാം.

കുട്ടികൾ അടുത്തതായി സ്റ്റേജിൽ കയറേണ്ട അവരുടെ ടീമിനെ വേദിയിൽ നിന്നും വിളിക്കുന്ന കാര്യം ഓർമ്മിപ്പിച്ചപ്പോഴാണ് രജനി ടീച്ചർ ചിന്തയിൽ നിന്നുണർന്നത്..

❤❤

Leave a Reply

Your email address will not be published. Required fields are marked *