വേണ്ട..എന്റെ കൂടെ കുളിക്കേണ്ട…അപ്പുറത്ത് ബാത്റൂമിൽ പോയി കുളിച്ചാൽ മതി മനു..

ഏഴു മണിക്കൂറുകൾ

രചന : വിജയ് സത്യ പള്ളിക്കര

മനുവിന് ഒരു ചുടു ചുംബനം നൽകി സുമിത്ര തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി.. പരിപൂർണ്ണ ന ഗ്നനായി അവൾ ടവ്വലും എടുത്ത് ബാത്റൂമിൽ കയറി…

പ്രഭാതത്തിൽ പതിവില്ലാതെ പെട്ടെന്ന് ഒരുമ്മ ഭാര്യ സുമിത്രയിൽ നിന്നും കിട്ടിയപ്പോഴും കുളിക്കാനുള്ള അവളുടെ വസ്ത്രം മാറ്റലും കൂടിയായപ്പോൾ ലൈം* ഗിക തൃഷ്ണ വന്ന മനു ബാത്റൂമിൽ കയറി കതകടച്ചപ്പോൾ അവളുടെ അവളുടെ പിന്നാലെ ചെന്ന് പറഞ്ഞു…

സുമിത്രെ…ഞാനും കുളിക്കട്ടെടി നിന്റെ കൂടെ..

ഓ പിന്നെ..അതിന്റെ ഒരു കുറവേ ഉള്ളൂ ഇപ്പോ…

നമുക്കൊരു ജോയ്നിങ് ബാത്ത് നടത്താമെടി..

ദേ…മനു , രാവിലെതന്നെ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ..

ഓ..ഇതിനു എന്താടി ഇത്ര പറയാൻ.

വേണ്ട..എന്റെ കൂടെ കുളിക്കേണ്ട…അപ്പുറത്ത് ബാത്റൂമിൽ പോയി കുളിച്ചാൽ മതി മനു..

എടി… ഇന്നാള് നമ്മള് അടിപൊളിയായി പരസ്പരം സഹായിച്ചു തേച്ചു കുളിച്ചത് ഓർമ്മയില്ലേ? അന്ന് എന്തൊരു രസമായിരുന്നു.. രണ്ടുപേരും ഒന്നിച്ചു സോപ്പിട്ടു പതച്ചു…ഹോ…

മനു അന്നത്തെ കാര്യം ഓർമിപ്പിച്ചു ആശയോടെ ഭാര്യയെ ത്രില്ലടിപ്പിക്കാൻ നോക്കി.. എന്നിട്ട് അടഞ്ഞു കിടക്കുന്ന ബാത്തുറൂം ഡോറിന് മൃദുവായി താളം പിടിച്ചു…

ഓ..അങ്ങനെ..മനുന്റെ സൂക്കേട് എനിക്ക് മനസ്സിലായി…എന്നാലേ.., ഇന്നതിന് ഒട്ടും നേരമില്ല… മാത്രമല്ല,തോട്ടിൽ മൂരിയേയും പശുവിനേം കുളിപ്പിക്കുന്നത് പോലെ പുറം ഒക്കെ തേച്ച് വരുമ്പോഴേക്കും എനിക്ക് സമയം വൈകും..

എടി മുത്തേ..എനിക്കും വൈകുമെടി .. നീ ഇറങ്ങുന്നതും കാത്തു ഇരുന്നാൽ…ഇന്നെങ്കിലും ഓഫീസിലേക്ക് നേരെത്തെ ഇറങ്ങാന്നു വിചാരിച്ചിരുന്നതാ…

അതിനല്ലേ ആ ഹാളിനടുത്തുള്ള കോമൺ ടോയ്ലറ്റ് ഉപയോഗിക്കാൻ പറയുന്നത്..
ചുമ്മാ ക ണകൊ ണ പറയുന്ന നേരം കൊണ്ട് അവിടെ പോയി കുളിക്കു മനു..

മനു ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് വരുമ്പോഴേക്കും സുമിത്ര ബെഡ്‌റൂമിൽ തന്നെയുള്ള ബാത്‌റൂമിൽ കുളിക്കാൻ കയറിയിരുന്നു .മനുവിനു ഫുഡ്‌ നൽകിയ ശേഷം മോൻ ശ്രാവണിനെ കുളിപ്പിച്ച് തോർത്തി ആദ്യം തന്നെ നന്നായി ഒരുക്കി നിർത്തി. എന്നിട്ട് മനു കുളിക്കാൻ വരുമ്പോഴേക്കും ബാത്‌റൂ ഒഴിഞ്ഞു കൊടുക്കണമെന്ന് കരുതി ഒരു ഷാളുമെടുത്തു ഓടികയറിയതായിരുന്നു സുമിത്ര..അവൾക്ക് ഒരു ഫ്രണ്ടിന്റെ കല്യാണത്തിനു പോകാനുണ്ട്..തിങ്കളാഴ്ച്ച ആയതിനാൽ മനുവിനാണെങ്കിൽ ഓഫീസിൽ ലീവ് ആക്കാൻ പറ്റില്ല..കോവിഡ് കാരണമോ എന്തോ
പണ്ടത്തെപ്പോലെ ഇപ്പോൾ കല്യാണം ഞായറാഴ്ച ഒന്നുമല്ല. ഒക്കെ തോന്നുന്ന ദിവസങ്ങളിലാ..

പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല..എന്ന ഓട്ടംതുള്ളൽ വരി മനോഹരവുമായി പാടി തുള്ളി ടവലും എടുത്തു മനു അപ്പുറത്തെ ബാത്ത് റൂമിലേക്ക് നടന്നു..

അപ്പന്റെ തുള്ളൽ കളി കണ്ടു പിറകിൽ മോൻ ശ്രാവണും അതേ പോലെ ചുവടു വെച്ചു..

നിരാശയോടെ മറ്റേ ബാത്‌റൂമിലേക്ക് പാടി പാടി അകന്നകന്നു പോകുന്ന ഗാനം കേട്ട് ബാത്റൂമിൽ നിന്നും സുമിത്രയ്ക്കും ചിരിവന്നു..

സുമിത്ര പെട്ടെന്ന് കുളി കഴിഞ്ഞ് ഇറങ്ങി.. അവൾക്ക് ഒരുങ്ങാൻ അത്രയൊന്നും സമയം വേണ്ട..

മുടിയൊക്കെ കോതിയൊതുക്കി ഒരു ചുരിദാറും കോർത്തു മുഖത്ത് അല്പം മിനുക്ക് പണിയൊക്കെ നടത്തി അവൾ പെട്ടെന്ന് ഒരുങ്ങി..

കൂട്ടുകാരികൾ കാറും കൊണ്ട് ഗേറ്റിന് പുറത്തുവന്നു നീന്നു സുമിത്രയെ ഫോണിൽ വിളിച്ചു..

ദേ..ടി വരുന്നു.. ഒരു മിനിറ്റ്

എണീറ്റ ഉടനെ ബ്രഷ് ചെയ്തു നേരെ പ്രാതൽ കഴിക്കുന്ന മനു അതിനുശേഷം ആയിരിക്കും ബാത്റൂമിൽ കയറി,ഏ -റ്റു -ഇസഡ് കാര്യങ്ങൾ നടത്തുക… മനു പുറത്തിറങ്ങാൻ കുറെ വൈകും.. നല്ല മൂഡ് ഉണ്ടെങ്കിൽ ബാത്റൂം ഗാനമേള കച്ചേരി നടത്തിയിട്ടേ ഇറങ്ങുകയുള്ളൂ

അതറിയാവുന്ന സുമിത്ര കൂട്ടുകാരികൾ, കാറും കൊണ്ട് പുറത്ത് വെയിറ്റ് ചെയ്യുന്ന വിവരം പറഞ്ഞപ്പോൾ എടിപിടീന്ന് മകൻ ശ്രാവണിൻ കയ്യും പിടിച്ചു

ദേ മനു..ഞാനും മോനും ഇറങ്ങുകയാണ് എന്നു പറഞ്ഞു പുറത്തിറങ്ങുമ്പോൾ..

ഉം പൊക്കോ…പൊക്കോ…

എന്ന് ബാത്‌റൂമിൽ നിന്നും വിളിച്ചു പറഞ്ഞ മനു… ഏകാന്ത പഥികൻ ഞാൻ..എന്ന ദുഃഖ ഗാനം ആലപിച്ചു..

കല്യാണം ഒത്തിരി ദൂരെയാണ്.. സുമിത്രയും കുഞ്ഞും വരാൻ വൈകും..

ഓഫീസ് കഴിഞ്ഞ് മനു ആയിരിക്കും വീട്ടിൽ ആദ്യം എത്തുക.. അതുകൊണ്ടുതന്നെ വീടുപൂട്ടി ചാവിയും കൊണ്ട് അവൻ പൊയ്ക്കോളും.നേരെത്തെ അതേക്കുറിച്ച് ഡിസ്‌കസ് ചെയ്തു തീരുമാനിച്ചതാണ്..

അതിനാൽ,പുറത്തു കാത്തിരിക്കുന്ന കൂട്ടുകാരികളുടെ കാറിൽ കയറി സുമിത്ര യും കുഞ്ഞും കല്യാണത്തിന് യാത്രയായി..

മനു വിസ്തരിച്ചു കുളിച്ചു തലയൊക്ക തൂവർത്തി..

സ്വതന്ത്രവാൻ ഞാൻ…സ്വതന്ത്രവാൻ ഞാൻ..

എന്നും പാടി ബാത്റൂമിന്റെ കതക് തുറക്കാൻ നേരത്തു അതു പുറത്തു നിന്നും ആരോ പൂട്ടിയിരിക്കുന്നതായി മനസിലായി..

അയ്യോ ഇത് കുഞ്ഞുമോൻ ശ്രവാണിന്റെ പണിയായിരിക്കും… തന്റെ പാട്ട് കേട്ടു വാതിലിനു സമീപം വന്നു താളം പിടിച്ച അവൻ… ഒടുവിൽ ഇപ്പണി ഒപ്പിക്കും എന്നുകരുതിയതേയില്ല..

ഈശ്വര എന്റെ ഓഫീസിൽ പോക്ക്….

ബാത്തുറൂമിനകത്തു നിന്നും അവൻ തലയിൽ കൈ വെച്ചു കരഞ്ഞു..

നിസ്സഹായനായി ബാത്റൂമിൽ അകപ്പെട്ട മനു ആലോചിച്ചു.. കുടുങ്ങിയതു തന്നെ..

ഈയടുത്ത് പണിത ഇരുനിലയുള്ള വീട്ടിലാണ് മനുവും സുമിത്രയും കുഞ്ഞു താമസം

മുകളിലുള്ള നിലയിലെ ബാത്ത്റൂമിൽ ആണ് ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്..വലിയ ഒരു വളപ്പിലെ ഒറ്റപ്പെട്ടുകിടക്കുന്ന വീട്.. എന്ത് ചെയ്യും..

അലറി വിളിച്ചിട്ട് കാര്യമില്ല.. ഫൈബറോ പ്ലാസ്റ്റിക്കോ മറ്റു ഡോർ ആണെങ്കിൽ ചവിട്ടി പൊളിക്കാം.. ഇത് മരംകൊണ്ടുള്ളതാ. അവളുടെ അപ്പൻ ഫ്രണ്ട് മൂത്താശാരി പണിത . നല്ല ഒന്നാം തരം പ്ലാവ് മരം. കൊണ്ടുള്ള കിടുക്കാച്ചി ഡോർ. മാത്രമല്ല ചവിട്ടുന്നത് അടഞ്ഞുകിടക്കുന്ന ഭാഗത്തുനിന്ന് ആയതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല..

കല്യാണത്തിനായി കൂട്ടുകാരികളുടെ കൂടെ കാറിൽ സഞ്ചരിക്കുമ്പോൾ സുമിത്രയുടെ ഫോണിലേക്ക് ഒരു കോൾ വന്നു..

മക്കളെ ഇത് അമ്മയാണ്.. നീ മാങ്ങാട് കല്യാണത്തിന് വരുന്നുണ്ട് കേട്ടത് ശരിയാണോ..

ശരിയാണ് അമ്മേ ഞാൻ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്

അങ്ങനെയെങ്കിൽ ഇങ്ങ് പോരാടി.. വെറും രണ്ട് കിലോമീറ്റർ അല്ലേ അവിടന്ന് ഇവിടുത്തെക്കുള്ളൂ ഇവിടെ അപ്പച്ചി അമേരിക്കയിൽ നിന്നും വന്നിട്ടുണ്ട്.. അപ്പച്ചി രണ്ടുദിവസത്തിനുള്ളിൽ പോകും.. കുറെ നാൾ ആയില്ലേ നീ കാണണം എന്ന് വിചാരിക്കുന്നത്.. മോള് ഇങ്ങോട്ട് വന്നാൽ ഒരു ദിവസം ഇവിടെനിന്ന് നാളെ കാലത്ത് പോകാമല്ലോ..

അയ്യോ മനുവേട്ടൻ എന്റെ കൂടെ ഇല്ല.. അവന് ഓഫീസുണ്ട്..

എങ്കിൽ അവനെ വൈകിട്ട് ഇങ്ങോട്ട് വരാൻ പറ വിളിച്ച്.

ശരിയമ്മേ കല്യാണം കൂടി ഞാൻ വീട്ടിലേക്ക് വരാം.. മനുവിനെ ഫോൺ ചെയ്ത് ഇങ്ങോട്ട് വരാൻ പറഞ്ഞേക്കാം.

അങ്ങനെ കല്യാണം കൂടിയതിനു ശേഷം സുമിത്ര ഇന്ന് രാത്രി അവളുടെ അമ്മ വീട്ടിൽ തങ്ങി നാളെ കാലത്തെ വീട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു..

മനുവിനെ പിന്നെ വിളിച്ചിട്ടു വൈകിട്ട് അമ്മ വീട്ടിൽ വരാനായി പറയാം.അവൾ വിചാരിച്ചു..

ഈ സമയം ബാത്‌റൂമിൽ

മനു ബാത്റൂമിൽ കിടന്നു ഡോർ വിശദമായി പരിശോധിച്ചു.. പുറത്തെ ഓടാമ്പലിന്റെ ബോൾട്ടും നട്ടും അകത്തു വന്നു കിടപ്പുണ്ട്. ചുമ്മാ വിരലുകൊണ്ട് നട്ടു തിരിച്ചു നോക്കി.. അതു സ്പാനറിൽ ടൈറ്റ് ആക്കിയതാണ്.. അതുകൊണ്ട് അനങ്ങുന്നില്ല..

കൈകൊണ്ട് തട്ടി ഡോറിന്റെ ബലം പരിശോധിച്ചു… ഓഫീസിൽ പോകാൻ സമയം ആയിവരുന്നു എന്നോർത്തപ്പോൾ ദേഷ്യം കയറി വാതിലിൽ രണ്ടു ചവിട്ട് വച്ചുകൊടുത്തു..കാലു വേദനിച്ചത് മിച്ചം..ഒടുവിൽ നിരാശനായി യൂറോപ്യൻ ക്ലോസറ്റിലിരുന്ന് പാട്ട് തുടങ്ങി..

ഹം തും ഏക് കമ്രെ മേ ബന്ത് ഹോഗയാ….പതിവിലും നേരത്തെ വരാമെന്ന് പറഞ്ഞിട്ടു മനുവിനെ കാണുന്നില്ലല്ലോ..

മനുവിന്റെ സഹപ്രവർത്തകനായ ഷിജിൻ അതിനാൽ മനുവിന്റെ മൊബൈലിലേക്ക് വിളിച്ചു.

ആദ്യം ഒന്ന് രണ്ടു കാൾ വിളിച്ചപ്പോൾ എടുത്തില്ല. ഓഫീസിലേക്ക് വരുന്നുണ്ടാവും എന്ന് കരുതി..പത്തുമണി കഴിഞ്ഞ് പതിനൊന്നു ആവാൻ ആയപ്പോൾ ഷിജിനു ഒരു സംശയം..ഇന്ന് ഒരു കല്യാണം ഉണ്ട് എന്നു പറജിരുന്നു. ആ കല്യാണത്തിന് പോയോ.. പോകുന്നില്ല എന്നാണ് പറഞ്ഞത്. വീണ്ടും പ്ലാൻ മാറ്റിയോ..ഇടയ്ക്ക് വീണ്ടും വിളിച്ചു നോക്കിയപ്പോൾ എടുക്കാതെ ആയപ്പോൾ മനുവിന്റെ ഫാമിലിയെ വിളിക്കാൻ തീരുമാനിച്ചു..

സുമിത്ര മകനേയും കൂട്ടി ഒരു ദൂരെയുള്ള മാരേജ് ഫംഗ്ഷനിലാണെന്നു അറിഞ്ഞു പക്ഷേ മനു പോയി ഇല്ലത്രെ. പിന്നെ ഇവന്റ ഇതെങ്ങു പോയി.. ഫോൺ എടുക്കുന്നുമില്ല..

മനുവിന്റെ വീടിനു സമീപമുള്ള ഹൈവെയിൽ ഒരു കണ്ടെയ്നർ ലോറിയും അമോണിയ കയറ്റിയ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി.

ടാങ്കർ ലോറിയിൽ നിന്നും അമോണിയ വാതകചോർച്ച നാട്ടുകാരെ നടുക്കി..

ദ്രുതകർമ്മ സേനയും പോലീസും കൂടി സമീപവാസികളെ വളരെ പെട്ടെന്നു ഒഴിപ്പിച്ചു കൊണ്ടിരുന്നു..

മനുവിനെ വീടിന് പരിസരം ഉള്ളവരൊക്കെ ഒഴിപ്പിച്ചു.. മനുവിന്റെ വീട്ടിലെത്തി വാതിൽ അടഞ്ഞു കിടന്നതിനാൽ പോലീസുകാർ ദൂരെയുള്ള അയൽപ്പക്കാരോട് അന്വേഷിച്ചപ്പോൾ അവിടെ രണ്ടുപേരും ജോലിക്ക് പോയിക്കാണുമെന്നു പറഞ്ഞതിനാൽ പൊലീസുകാരും സാമൂഹ്യപ്രവർത്തകരും പരമാവധി ആ പരിസരത്തുള്ള വീടുകളിലേക്ക് ആൾക്കാർ ഒഴിപ്പിക്കാൻ ഓടി നടന്നു കൊണ്ടിരുന്നു..

കൊച്ചിയിൽ നിന്നും ചോർച്ച അടക്കുന്ന കമ്പനിയുടെ ടീം എത്താൻ വൈകുന്നത് കൊണ്ട് ഈ വാതകം അന്തരീക്ഷത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്..

മനുവിനെ ബാത്റൂമിലെ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കൂടെ പുറത്തുള്ള അമോണിയ വാതകം അൽപാൽപമായി ബാത്റൂമിൽ പ്രവേശിച്ചു തുടങ്ങി..

ഓഫീസിൽനിന്ന് മനുവിനെ കൂട്ടുകാരൻ ഷിജിൻ മനു എത്തിയിട്ടില്ലെന്ന് പറഞ്ഞ് വിളിച്ചതോടെ സുമിത്രയ്ക്ക് ആധി കയറി.. പിന്നെ ഒരു നൂറു വട്ടം മനുവിനെ വിളിച്ചു.. വാട്സ്ആപ്പ് മെസ്സേജ്, വാട്സ്ആപ്പ് കാൾ കൂടാതെ സാദാ കാളും മാറി മാറി വിളിച്ചു..
മനുവിന്റെ മൊബൈൽ ബെഡ് റൂമിൽ ചാർജിനു കുത്തിയിട്ടിരിക്കുകയായിരുന്നു.ഓരോ കാൾ മുഴങ്ങുമ്പോളും മനു ബാത്‌റൂമിൽ കിടന്നു ഞെരിപിരി കൊണ്ടു..ഒരു പാട് കോള് വിളിച്ചിട്ടും എടുക്കാതെയായപ്പോൾ മനുവിന് വല്ലതും പറ്റി എന്നു സുമിത്രയ്ക്ക് തോന്നി.

അമ്മയുടെ അസ്വസ്ഥത കണ്ടു മകൻ പറഞ്ഞു.

അച്ഛാ പൂട്ടി.. അച്ഛാ പൂട്ടി..

എന്ത് സുമിത്ര

ആകാംക്ഷയോടെ വീണ്ടും മോനോട് ചോദിച്ചു..

അച്ച അപ്പി റൂമിൽ പൂട്ടി നാന്..ന്റെ..ഈശ്വര… നീ ബാത്‌റൂമിന്റെ ഡോർ പുറത്ത് നിന്നു പൂട്ടിയോ കള്ള…ഇന്നാള് എന്നെ അവിടെ കുളിക്കുമ്പോൾ ശ്രാവൺ പുറത്തു നീന്നു പൂട്ടിയതാ അന്ന് മനു ഉണ്ടായിരുന്നു വീട്ടിൽ ത്തന്നെ..

സുമിത്ര അറിയാതെ പറഞ്ഞുപോയി..

ഞാനിവിടെ ആണല്ലോ ഇപ്പൊ എന്താ ചെയ്യുക.

സുമിത്ര ഒരു നിമിഷം ആലോചിച്ചു..എന്നിട്ട് ഉടനെ അയല്പക്കത്തുള്ള പയ്യനായ പാൽക്കാരൻ രഞ്ജുവിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..

ചേച്ചി ഞങ്ങളൊക്കെ ഇപ്പൊ അവിടെ നിന്നും മാറ്റിയിരിക്കുകയാ.. ആ ഭാഗത്ത് നമ്മുടെ ഹൈവേ റോഡിൽ ടാങ്കർലോറി മറിഞ്ഞു അമോണിയ ഗ്യാസ് ലീക്ക് ചെയ്യുകയാണ്..

ഞങ്ങളൊയൊക്കെ ഇപ്പോൾ കലിങ്കൽ യുപി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്..

അവളുടെ ഭയം ഒന്നുകൂടി ഇരട്ടിച്ചു..സുമിത്ര ഉടനെ ഷിജിനെയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

ഷിജിൻ ഉടനെ ഓഫീസിൽ നിന്നും ഇറങ്ങി.. കൺട്രോൾ റൂമിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..

അപ്പോഴേക്കും ടാങ്കറിന് ചോർച്ച കമ്പനിയുടെ ആൾക്കാർ വന്ന് അടച്ചിരുന്നു..

ഷിജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും പോലീസുകാരും മനുവിനെ രക്ഷിക്കാനായി വീട്ടിലേക്കോടി..

ഗ്യാസ് ലീക്ക് ചെയ്ത സമയം മുതൽ കാറ്റ് എതിർവശത്ത് ആയതുകൊണ്ട് മനുവിനെ വീടിനടുത്ത് ഗ്യാസ് വ്യാപിച്ചിരുന്നില്ല..

വീട് തുറന്ന് ആൾക്കാർ ഓടി മുകളിൽ കയറി തന്റെ ബാത്റൂമിനു നേരെ ഓടിവരുന്നത് മനു അറിഞ്ഞു.. അവനു ആശ്വാസമായി..

ഷിജിൻ ചെന്നു കതക് തുറന്നു…

മനുവിനെ പുറത്തിറക്കി..

മനു നാണം കൊണ്ടും ഭയം കൊണ്ടും വിവശനായിരുന്നു…മൊബൈൽ നിർത്താതെ അടിക്കുന്നു. സുമിത്രയാണ്..മനു ഉടനെ കാൾ എടുത്തു ഷിജിൻ വന്നു വാതിൽ തുറന്നു തന്നു എന്നു പറഞ്ഞു..സുമിത്ര മനുവിന്റെ ഒച്ച കേട്ടപ്പോൾ വാവിട്ട് നിലവിളിച്ചു..

സോറി മനുവേട്ട ഞാൻ നിങ്ങളെ ശ്രദ്ധിക്കണമായിരുന്നു.. എനിക്ക് അതിനു പറ്റിയില്ല..

അതൊന്നും സാരമില്ല..

വാതകം?

ഇങ്ങോട്ട് വന്നില്ല.. എക്സ്സോസ്റ്റ് ഫാനിന്റെ കണക്ഷൻ ഞാൻ വിടുവിച്ചിരുന്നു..

ഭാഗ്യം

സുമിത്രയ്ക്ക് ആശ്വാസമായി..അവൾ മനുവിനെ വീട്ടിലേക്ക് ക്ഷണിച്ചു..

മനുവിന് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്നറിഞ്ഞു പോലീസും ഫയർ ഫോഴ്‌സ് സംഘവും തിരിച്ചു പോയി..

സമയം വൈകിട്ട് നാലുമണി ആയിരുന്നു..

ആ പ്രദേശത്തുകാർ വീടുകളിൽ തിരിച്ചെത്തിതുടങ്ങി..
വീട് പൂട്ടി ഷിജിന്നും മനുവും അവിടെനിന്നിറങ്ങി..

7 മണിക്കൂർ ബാത്‌റൂമിൽ അകപ്പെട്ടു വിശന്ന വലഞ്ഞ മനുവിന് ഭക്ഷണം വാങ്ങികൊടുത്തു ഷിജിൻ വീട്ടിലേക്ക് പോയപ്പോൾ ; മനു സുമിത്രയുടെ വീട്ടിലേക്കും പുറപ്പെട്ടു..

മനു വീട്ടിലെത്തിയ ഉടനെ സുമിത്ര അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *