October 12, 2021

നടൻ ബൈജുവിന് ആദരവുമായി മമ്മൂട്ടി ഫാൻസ് ; കണ്ണുനിറഞ്ഞ് താരം

മലയാളസിനിമയിലൂടെ തന്റെ ബാല്യവും കൗമാരവും യുവത്വവും ആഘോഷിച്ച താരം ബൈജു.

മണിയൻ പിള്ള അഥവാ മണിയൻ പിള്ള സിനിമയിൽ തുടങ്ങി മുന്നൂറിലേറെ സിനിമയിലൂടെ മലയാളത്തിൽ നായകനായും ഉപനായകനായും വില്ലനായും സഹനടനായും സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം സ്വന്തമാക്കിയ പ്രിയതാരത്തിന് ഇപ്പോഴിതാ ആദരവുമായി രംഗത്ത് എത്തിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. ഖത്തറിൽ മമ്മൂട്ടി ഫാൻസ് നടത്തിയ ഷൈലോക്ക് സിനിമയുടെ ഫാൻസ് ഷോയുടെ ഭാഗമായാണ് ബൈജുവിന് ആദരവ് നൽകിയത്.

#ഷൈലോക്ക് ഖത്തറിലെ മാസ്സ് ഫാൻസ്‌ ഷോയുടെ ഭാഗമായി പ്രിയപ്പെട്ട (ബൈജു ചേട്ടനെ) #BaijuSanthosh നാല്പതു കൊല്ലത്തെ തന്റെ …

Posted by Shylock on Wednesday, January 29, 2020

സിനിമ നിർമാതാവ് സന്തോഷ് ടി. കുരുവിള അദ്ദേഹത്തിന് പൊന്നാട അണിയിച്ചു. തന്റെ ജീവിത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഫാൻസിനു നന്ദി പറയുമ്പോൾ ബൈജുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *