കല്യാണി പറയുന്നു, എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്ക് ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്

നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളായ കല്യാണി തെന്നിന്ത്യയിലെ താര സുന്ദരിമാരില്‍ ഒരാളാണ്.

പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിളിൻ്റെ അസിസ്റ്റൻ്റായി സിനിമയിൽ പ്രവേശിച്ച കല്യാണിയുടെ നായികയായുള്ള ആദ്യസിനിമ ഹലോ എന്ന തെലുങ്ക് ചിത്രമാണ്.

ആദ്യ സിനിമയിലൂടെ ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. അനൂപ്‌ സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തുടക്കം കുറിച്ച കല്യാണി തന്റെ വിവാഹകാര്യത്തെക്കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, താന്‍ പ്രണയിച്ചാകും വിവാഹിതയാകുക എന്നാണു…

പ്രണയിച്ചാകും ഞാൻ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്ക് ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്….

ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ചിലപ്പോൾ രക്ഷപ്പെട്ടേനേ എന്ന്….കല്യാണി പറയുന്നു.

കല്യാണിയുടേതായി പുറത്ത് വരാനുള്ള ചിത്രം മോഹൻലാൽ നായകനായ അച്ഛൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹമാണ്