October 8, 2021

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 17, രചന: റിൻസി പ്രിൻസ്

അവൾ പുറകിലേക്ക് നടന്നു, അവൻ മീശ ഒന്ന് പിരിച്ചു അവളുടെ അടുത്തേക്ക് നടന്നു, അവൾ ഭിത്തിയിൽ തട്ടി നിന്നു, അവൻ അവളുടെ അരികിലേക്ക് ചെന്നു, അവളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു, അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് അടിച്ചു. രണ്ടുപേരുടെയും ഹൃദയതാളം ഉയർന്നു, അവന്റെ മുഖം മെല്ലെ അവളുടെ കവിളിൽ അമർന്നു, അവൾ അവനോട് ചേർന്ന് നിന്നു, അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തി നിർത്തി,

അതുവരെ അനുഭവിക്കാത്ത ഒരു സുരക്ഷിതാവസ്ഥ അവളെ വലയം ചെയ്തു, അവളെ തന്നോട് ചേർത്ത് നിർത്തി അവന്റെ കൈകൾ അവളുടെ തോളിലേക്ക് നീണ്ടു,അവൾ പറഞ്ഞപോലെ പിന് വിട്ട് ഇരിക്കുക ആയിരുന്നു അത് കുത്തി കൊണ്ട് ചെറുതായി ചോര പൊടിഞിട്ടുണ്ട്, അവൻ അത് ശരിക്ക് കുത്തി, അവന്റെ കൈകൾ തോളിൽ തൊട്ടപ്പോൾ അവൾക്ക് നാണം വന്നു, അവൻ പതിയെ അവളുടെ തോളിൽ ചുണ്ട് ചേർത്തു, ഉടനെ അവൾ പിടഞ്ഞു മാറി,

“അവിടെ ചെറുതായി ചോര വന്നിട്ടുണ്ട്,അത് ഉണങ്ങാൻ വേണ്ടി ആണ്, നിവിൻ പറഞ്ഞു, “പോടാ…അവൾ കട്ടിലിൽ ഇരുന്ന ഒരു പില്ലോ എടുത്ത് അവനെ എറിഞ്ഞു, ശേഷം ചിരിയോടെ ഓടി പോയി, “ഡി നിന്നെ ഞാൻ, നിവിൻ പുറകെ ഓടിയെങ്കിലും അവൾ താഴേക്ക് പോയിരുന്നു, നിവിൻ വീണ്ടും കുറച്ചു നിമിഷം അവിടെ തന്നെ നിന്നു, അവൾ ഇല്ലാതെ ഒരു നിമിഷം പോലും തനിക്ക് പറ്റില്ല എന്ന് അവൻ ഓർത്തു, തന്റെ ജീവിതത്തിന്റെ സംഗീതം ഇപ്പോൾ അവൾ ആണ്, അവൾ മാത്രം,

എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞു അവസാനം ആണ് വിഷ്ണുവും ഹർഷയും പല്ലവിയും നിവിനും നിതയും ഇരുന്നത്,ആർക്കും സംശയം തോന്നാതെ ഇരിക്കാൻ പല്ലവി ആണ് നിതയെ പിടിച്ചു കൊണ്ട് വന്നത്, നിവിനും അത് നല്ല ഐഡിയ ആണ് എന്ന് തോന്നി, കഴിക്കാൻ ഇരിക്കാൻ നേരം നിത തന്നെ നിവിനെ പല്ലവിയുടെ അടുത്ത് കൊണ്ട് ചെന്ന് ഇരുത്തി, ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ പല്ലവിക്ക് ഒരു കുസൃതി തോന്നി, അവൾ പതുക്കെ നിവിന്റെ ചെവിയിൽ പറഞ്ഞു,

“നിവിൻ എനിക്ക് ഒരു ആഗ്രഹം ഉണ്ട്, ഈ നിമിഷം നിവിന് സാധിച്ചു താരമെങ്കിൽ മാത്രം ഞാൻ പറയാം,

“ഇപ്പോളോ?

“അതെ സാധിച്ചു തരാം എങ്കിൽ മാത്രമേ പറയു,

“സാധിച്ചു തരാം, നീ ആദ്യം ആയിട്ട് പറഞ്ഞിട്ട് ഞാൻ സാധിച്ചു തന്നില്ല എങ്കിൽ ഞാൻ എന്തൊരു കാമുകൻ ആണ് എടി, ഒട്ടും ആലോചിക്കാതെ തന്നെ അവൻ പറഞ്ഞു,

“ഉറപ്പ് ആണല്ലോ അല്ലേ? “ആണ്, നീ പറ

“എനിക്കു കുറച്ചു ചോറ് നിവിന്റെ ഇലയിൽ നിന്നും വാരി തരാമോ?

നിവിൻ അത് കേട്ട് ഒന്ന് ഞെട്ടി, നിതയും, ഹർഷയും വിഷ്ണുവും എല്ലാരും അടുത്ത് ഉണ്ട്, ഭക്ഷണം കഴിക്കുക ആണ് എങ്കിലും എല്ലാത്തിന്റെയും ശ്രദ്ധാ ഇവിടെ തന്നെയാണ്, “ഇത് ഒരു വല്ലാത്ത ആഗ്രഹം ആയിപ്പോയി, നിവിൻ പറഞ്ഞു,”ഞാൻ പറഞ്ഞതല്ലേ സാധിച്ചു തരാൻ പറ്റില്ലെങ്കിൽ ഞാൻ പറയില്ല എന്ന്,”അതിനു സാധിച്ചു തരാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ,

അവൻ അവൻറെ ഇലയിൽ നിന്നും ഒരു വാ ചോറെടുത്ത് എല്ലാവരെയും ഒന്നു നോക്കി, എല്ലാവരും ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലാണ്,അവൻ പെട്ടെന്ന് അത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു, വെള്ളം കുടിക്കാനായി അവിടേക്ക് നോക്കിയ ഹർഷ ഇത് കണ്ടു, വിഷ്ണുവിനെ കാണിച്ചുകൊടുത്തു,

“എന്തോന്നാടാ ഇത്, വിഷ്ണു പറഞ്ഞത് കേട്ട് നീതയും അവിടേക്ക് നോക്കി, എല്ലാവരും നോക്കുന്നത് കണ്ട് നിവിന് ചമ്മൽ തോന്നി, “കുഞ്ഞുവാവയ്ക്ക് വാരി കൊടുത്തതാണോ, വിഷ്ണു കളിയാക്കി ചോദിച്ചു,”അതിനെ ഇങ്ങനെ കളിയാക്കേണ്ട ആവശ്യം ഒന്നും ഇല്ല, നിവിക്ക് പല്ലവിയെ അത്രയ്ക്ക് സ്നേഹം ഉള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചെയ്യുന്നത്, കണ്ടു പഠിക്ക്, ഹർഷ വിഷ്ണുവിനെ താക്കീത് ചെയ്തു,

“എങ്കിലും എൻറെ ചേട്ടായി സ്വന്തം പെങ്ങൾ ഇവിടെ ഇരുന്നിട്ട്, നിങ്ങൾക്ക് തോന്നിയില്ലല്ലോ, നീതയും വിടാൻ ഭാവമില്ല, “ഞാൻ പറഞ്ഞതാ വേണ്ടെന്ന്, നിവിന് ഒരേ നിർബന്ധം, പല്ലവിയുടെ ആ മറുപടി കേട്ട് നിവിൻറെ മുഴുവൻ കിളികളും പാറി പറന്നു, നിനക്ക് ഞാൻ പിന്നെ തരാം എന്ന രീതിയിൽ നിവിൻ പല്ലവിയെ ഒന്നു നോക്കി, അവൾ അവനെ നോക്കി കണ്ണടച്ചു കാണിച്ചു,

ഒരു തൂണിപ്പുറം ഇതെല്ലാം കണ്ടുകൊണ്ട് ട്രീസ നിൽപ്പുണ്ടായിരുന്നു,

പരിപാടികളെല്ലാം കഴിഞ്ഞതിനുശേഷം നിവിൻ പല്ലവിയെ തിരികെ കൊണ്ടു വിടാം എന്ന് പറഞ്ഞു, “വേണ്ട നിവിൻ പൊയ്ക്കോളൂ,അമ്മയും അച്ഛനും ഒക്കെ ഇല്ലേ? “അപ്പോൾ നീ എങ്ങനെ പോകും, “അത് സാരമില്ല എന്നേ ഹർഷ ചേച്ചി ഡ്രോപ്പ് ചെയ്തോളും, “എങ്കിലും നിന്നെ ഒറ്റക്ക് വിട്ടിട്ട് പോയാൽ എനിക്ക് സമാധാനം കാണില്ല, ഒരു കാര്യം ചെയ്യ് ഞാൻ അവരെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വരാം,

“വേണ്ട നിവിൻ “വേണം നിവിൻ, നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി,

“ഇങ്ങനെ ഒരാളെ കിട്ടാൻ ഭാഗ്യം വേണം പല്ലു, വിഷ്ണു ഒക്കെ എന്നേ എവിടേലും ഇറക്കി നിർതിയിട്ട് പോയാൽ പോയ വഴി ആണ്, നിവി നിന്റെ കാര്യത്തിൽ നല്ല കേറിങ് ആണ്, ഹർഷ പറഞ്ഞു,

“ആ ഭാഗ്യത്തിന് വേണ്ടി ആണ് ചേച്ചി ഞാൻ ഇത്രയും കഷ്ട്ടപെട്ടത്, പല്ലവി പറഞ്ഞു, പോകും മുൻപ് ട്രീസയും മാത്യുവും നിതയും പല്ലവിയോട് യാത്ര പറഞ്ഞു,മാത്യു അവളുടെ തലമുടിഇഴകളിൽ തഴുകി, അയാളുടെ കണ്ണിൽ അവളോട് ഒരു വാത്സല്യം അലതല്ലി,

വീട്ടിൽ ചെന്ന് മാത്യുവിനെയും ട്രീസയെയും നിതയെയും ഇറക്കി പോകാൻ തുടങ്ങിയ നിവിനെ ട്രീസ വിളിച്ചു, “എന്താ അമ്മച്ചി “നീ പിന്നേം എവിടെ പോകുവാ? “എനിക്ക് വിഷ്ണുവിന്റെ വീട്ടിലേക്ക് പോകണം, കുറച്ചു പരിപാടി ഉണ്ട്, “എന്ത് പരുപാടി? “അതൊക്കെ ഉണ്ട്, അല്ല അമ്മച്ചി എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ? “നീ ഒന്ന് വന്നേ, ട്രീസ നിവിനെ വിളിച്ചു പുറത്തേക്ക് ഇറങ്ങി, “എന്താ അമ്മച്ചി

“നീയും ആ കൊച്ചും കൂടെ എന്നാടാ ഒരു കള്ളകളി, “കർത്താവെ പെട്ട് നിവിൻ മനസ്സിൽ ചിന്തിച്ചു, “ഏത് കൊച്ചു

“ഡാ പൊട്ടൻ കളിക്കല്ലേ, അതും പെറ്റതള്ളയുടെ മുന്നിൽ, ഞാൻ കണ്ടു നീ ഇന്ന് ഇരുന്ന് ഊട്ടുന്നത് ഒക്കെ, അവൾ വീട്ടിൽ വന്നപ്പോഴേ എനിക്ക് സംശയം ഉണ്ടാരുന്നു നിന്നെ, ഇപ്പോൾ ഉറപ്പ് ആയി,

ഇനി അമ്മച്ചിയോടു ഒന്നും ഒളിച്ചു വച്ചിട്ട് കാര്യം ഇല്ല എന്ന് അവനു തോന്നി, “എനിക്ക് ഇഷ്ട്ടം ആണ് അമ്മച്ചി, അവൾക്കും, കുറേ നാൾ ആയി, ഞാൻ പറഞ്ഞത് കൊണ്ട് ആണ് അവൾ ഈ നാട്ടിൽ പഠിക്കാൻ പോലും വന്നത്, കുറേ നാൾ എന്ന് വച്ചാൽ നമ്മൾ അവിടുന്ന് പോരുമ്പോൾ മുതൽ, കറക്റ്റ് ആയി പറഞ്ഞാൽ 10 വർഷം ആയി കാണും ട്രീസ മൂക്കത്ത് വിരൽ വച്ചു,

“എടാ കൊച്ചേ നീ എന്താ ഈ പറയുന്നത്, അവൾ നല്ല കൊച്ചാണ്, പക്ഷെ അപ്പ സമ്മതിക്കുമോ അവൾ ഹിന്ദു അല്ലേടാ “എനിക്ക് അതൊന്നും അറിയില്ല, ഞാൻ വേറെ ആരേം കേട്ടില്ല, അവർ കുറേ നേരം ആലോചനയില് മുഴുകി, “എനിക്ക് ഒന്ന് അവളെ കാണണം, ഇപ്പോൾ തന്നെ ട്രീസ പറഞ്ഞു, “എങ്കിൽ വാ കയറ് അവൻ കാറിന്റെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു, ഒന്നും ആലോചിക്കാതെ ട്രീസ കയറി,നിവിൻ വണ്ടി എടുത്തു,

കാർ പോകുന്നത് കണ്ട് നിതയും മാത്യുവും പുറത്തേക്ക് വന്നു, “നിന്റെ അമ്മച്ചി എവിടെ പോയതാ? മാത്യു നിതയോട് ചോദിച്ചു. “എനിക്ക് അറിയില്ല അപ്പ, എന്നോട് പറഞ്ഞില്ല,

വണ്ടി വിഷ്ണുവിന്റെ വീടിന് മുമ്പിൽ നിന്നപ്പോൾ ട്രീസ പറഞ്ഞു “ഞാൻ അകത്തേക്ക് വരുന്നില്ല, നീ അവളെ ഇങ്ങോട്ട് വിളിച്ചുകൊണ്ട് വാ, ട്രീസയുടെ മുഖത്തെ ഗൗരവം നിവിനെ ഞെട്ടിച്ചു, പ്രതീക്ഷ മങ്ങി, നിവിൻ അകത്തു ചെന്നപ്പോൾ പല്ലവി അവനെ കാത്തു നില്പുണ്ടാരുന്നു, “നീയൊന്നു വാ “എന്താ നിവിൻ മുഖം വല്ലാതെ,നിവിന്റെ മുഖത്തെ ഗൗരവം കണ്ട് പല്ലവി ചോദിച്ചു, “അമ്മച്ചിക്ക് നിന്നെ ഒന്ന് കാണണം എന്ന്, പുറത്ത് കാറിൽ ഉണ്ട്, പല്ലവിക്കും ഭയം തോന്നി,

അവർ ചെല്ലുമ്പോൾ ട്രീസ കാറിനരികിൽ നില്പുണ്ടാരുന്നു, “അമ്മച്ചി നിവിൻ വിളിച്ചു, അവർ പല്ലവിയെ നോക്കി, അവളുടെ മുഖത്തെ ഭയം നന്നായി മുഖത്ത് പ്രതിഫലികുന്നുണ്ടാരുന്നു,

“നീ ഇവിടെ നിന്നാൽ മതി, ഞാൻ ഇവളൊട് ഒന്ന് സംസാരിക്കട്ടെ, പല്ലവിയെ കൂട്ടി ട്രീസ അല്പം മാറി നിന്നു, നിവിന് നല്ല ടെൻഷൻ അനുഭവപെട്ടു….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *