September 13, 2021

ഓർമകൾക്കെന്ത് സുഗന്ധം ~ അവസാനഭാഗം , രചന: സോണി അഭിലാഷ്

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ..

തിരിഞ്ഞു നോക്കിയ രമേശൻ മുന്നിൽ നിൽക്കുന്ന മാരിയപ്പനെ ആണ് കണ്ടത്..

” എന്താ തമ്പി നീ ആലോചിക്കുന്നത്..? ” അയാൾ ചോദിച്ചു..

” അത് പിന്നേ ചേട്ടാ..എങ്ങോട്ടാ പോകേണ്ടത് എന്നറിയില്ലല്ലോ..അതാണ് ഞാൻ ഇവിടെ തന്നെ നിന്നത്..” വിഷമത്തോടെ അവൻ പറഞ്ഞു..

ഞാൻ ഒരു കാര്യം പറയട്ടെ മാരിയപ്പൻ രമേശനോട് ചോദിച്ചു..

അവൻ എന്താ എന്ന ഭാവത്തിൽ അയാളെ നോക്കി..

” നിങ്ങൾക്ക് ബുദ്ധിമുട്ടില്ല എങ്കിൽ എന്റെ വീട്ടിലേക്ക് വരൂ..ചെറിയ വീടാണ്..തൽകാലം അവിടേ കൂടാം..ബാക്കി എല്ലാം പിനീട് തീരുമാനിക്കാം..”

അവൻ അമ്മയെ നോക്കി..ഉമ കണ്ണടച്ചു സമ്മതം അറിയിച്ചു..അനുവാദം കിട്ടിയ രമേശൻ മാരിയപ്പനോട് സമ്മതം പറഞ്ഞു..എന്നിട്ട് അവരുടെ കൂടെ നടന്നു..
സ്റ്റാൻഡിൽ നിന്നും ഒരു 6കിലോമീറ്റർ ദൂരം ഉള്ളു അവരുടെ വീട്ടിലേക്ക്..ബസ് എപ്പോഴും ഇല്ലാത്തത് കൊണ്ട് അവർ ഒരു ഓട്ടോയിൽ ആണ് അവിടേക്ക് പോയത്..

തന്റെ മകന്റെ കൂടെ വരുന്ന ആളുകളെ കണ്ടു മാരിയപ്പന്റെ അമ്മ അന്താളിച്ചു പോയി..അതുകണ്ട് അയാൾ തമിഴിൽ അവരോട് എന്തക്കയോ പറഞ്ഞു..അതുകേട്ട് അവർ അനുകമ്പയോടെ അവരെ നോക്കി..

രമേശാ..ഇത് എന്റെ അമ്മ രേവമ്മ…ഇത് എന്റെ മകൻ ശരവണൻ..അയാൾ അവരെ പരിചയപ്പെടുത്തി..എന്നിട്ട് എല്ലാവരും അകത്തേക്ക് കയറി..

ഭക്ഷണം എല്ലാം കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങി..കുറെ നേരം കഴിഞ്ഞവർ എണീറ്റു..മാരിയപ്പനും രമേശനും സംസാരിച്ചിരുന്നു..

” മാരിയണ്ണാ..എനിക്ക് എവിടെങ്കിലും ഒരു ജോലി കിട്ടോ..പിന്നേ അധികം പൈസ ആകാതെ ഒരു വാടക വീടും കിട്ടോ..” രമേശൻ ചോദിച്ചു..

ഒന്നു ആലോചിട്ട് അയാൾ പറഞ്ഞു..

” ഞാൻ ജോലിചെയുന്ന തുണിമില്ലിൽ എന്തെങ്കിലും ജോലി കിട്ടോന്നു നോക്കാം..ഞാൻ നാളെ പോയി മുതലാളിയോട് ചോദിക്കാം..പിന്നേ വീട്..ദേ ആ കാണുന്ന വീട് കണ്ടോ..ഒരു മുറിയും അടുക്കളയും ഉണ്ട്‌ എന്റെ തന്നെ ആണ്..നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം..”

അവൻ നന്ദിയോടെ അയാളെ നോക്കി..

പിറ്റേദിവസം മാരിയപ്പൻ ജോലിക്കു പോയപോഴേക്കും രമേശൻ ആ വീടെല്ലാം വൃത്തിയാക്കി ഇട്ടു..

ഇനി കുറച്ചു സാധനങ്ങൾ കൂടി വാങ്ങണം അത് മാരിയണ്ണൻ വന്നിട്ട് ആകാം അവൻ തീരുമാനിച്ചു…വൈകിട്ട് മാരിയപ്പൻ അവനുള്ള ജോലി ശരിയായ സന്തോഷ വർത്തയുമായാണ് വന്നത്.. കുറച്ചു കഴിഞ്ഞു അവർ രണ്ടുപേരും കൂടി പുറത്തുപോയി വീട്ടിലേക്ക് ആവശ്യമായ എല്ലാം വാങ്ങി വന്നു..

അടുത്ത ദിവസം രാവിലെ ആ വീട്ടിൽ നിന്നും ആണ് രമേശൻ പുതിയ ജോലിക്ക് ആയി ഇറങ്ങിയത്..ജോലിക്കു എത്തിയ രമേശനെയും കൊണ്ട് മാരിയപ്പൻ മാനേജറെ കണ്ടു..അയാളുടെ അനുവാദത്തോടെ അവൻ ജോലിയിൽ പ്രവേശിച്ചു..

ഉമ വൈകിട്ട് റോഡിലേക്കും നോക്കി ഇരിക്കുന്നത് കണ്ടു കനകം പറഞ്ഞു..

” അക്ക വിഷമിക്കേണ്ട..അവർ ഇപ്പോൾ വരും..”

ജോലി കഴിഞ്ഞു വന്ന രമേശൻ ഉടൻ തന്നെ കുളിച്ചു അപ്പോഴേക്കും ഉമ അവനുള്ള ചായ കൊടുത്തു.

” എങ്ങിനെ ഉണ്ട്‌ മോനേ ജോലി..? ” അവർ ഉത്കണ്ഠയോടെ ചോദിച്ചു.

” നല്ലതാണ് അമ്മേ..അധികം വെയിറ്റ് ഉള്ള ജോലി അല്ലല്ലോ..” സന്തോഷത്തോടെ അവൻ മറുപടി പറഞ്ഞു..

അങ്ങിനെ ഒരാഴ്ച്ച ആയപ്പോൾ അവന് ആദ്യത്തെ കൂലി കിട്ടി..ആ മില്ലിൽ ആഴ്ച്ചയിൽ ആണ് പൈസ കൊടുക്കന്നത്..ആദ്യത്തെ കൂലിയും വാങ്ങി വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങി അവർ രണ്ടുപേരും വീട്ടിലേക്ക് പോയി.

വലിയ സന്തോഷത്തോടെ വീട്ടിലെത്തിയ ഉടനെ അവൻ ആ പൈസ ഉമയെ ഏൽപിച്ചു.

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു..രമേശനും ഉമയും ആ നാട്ടുകാരെ പോലെ തന്നെ ആയി..പലരുമായി പരിചയത്തിലായി..രമേശനെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു..

അവർ ആ നാട്ടിൽ വന്നിട്ടു ഒരു വർഷം ആയി..കിട്ടുന്ന.പൈസ മുഴുവനും അവൻ അമ്മയെ ഏൽപിച്ചു..വീടിനു അവൻ വാടക കൊടുത്തു തുടെങ്ങി..അങ്ങിനെ അവർ അവരുടെ കൊച്ചു ജീവിതത്തിന്റെ സന്തോഷം അറിഞ്ഞു..

ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന വഴി രമേശൻ മാരിയപ്പനോട് പറഞ്ഞു

” മാരിയണ്ണാ എനിക്ക് രണ്ട് ബനിയൻ വാങ്ങാനാ..നമുക്കാ മാർക്കറ്റിൽ ഒന്ന്‌ പോയി നോക്കാം..”

മാരിയപ്പൻ സമ്മതിച്ചു..അവർ അങ്ങോട്ട് നടന്നു..രണ്ട് ബനിയനും വാങ്ങി തിരിച്ചു നടന്നു.

” നിനക്ക് എന്താ ഒരു ആലോചന..” രമേശന്റെ തോള്ളിൽ തട്ടി മാരിയപ്പൻ ചോദിച്ചു..

” ഞാൻ ഒരു കാര്യം ആലോചിച്ചു നോക്കിയതാ..നമുക്കും ഇത് പോലെ ഒരു ബിസിനെസ് തുടെങ്ങിയാലോ എന്ന്..”

മാരിയപ്പൻ ഒന്നും മാനസിലാകാതേ അവനെ നോക്കി..

അവൻ തുടർന്നു..” എവിടെ നിന്ന് എങ്കിലും കുറച്ചു തുണി എടുത്തിട്ട് ഇതുപോലെ ഒന്ന്‌ തുടെങ്ങി നോക്കാം..ചിലപോൾ വിജയിചാലോ..? “

” കാര്യം ശരിയാണ്…പക്ഷേ ആര് നോക്കി നടത്തു ം..” മാരിയപ്പൻ ചോദിച്ചു..

” അമ്മയോടും അക്കയോടും ചോദിച്ചു നോക്കാം..അവർക്കു സമ്മതം ആണെന്ന് പറഞ്ഞാലോ..” അവൻ പറഞ്ഞു..

അങ്ങിനെ സംസാരിച്ചുകൊണ്ടു അവർ വീട്ടിൽ എത്തി.അന്ന് വൈകുംനേരത്തെ ചായ കുടിച്ചു ഇരുന്നപോൾ രമേശൻ അവരുടെ അഭിപ്രായം ചോദിച്ചു..കുറച്ചു ആലോചിട്ട് അവർക്കു സമ്മതം ആയി..

” മാരിയണ്ണാ തുണികൾ എവിടെന്ന് എടുക്കും..?” അവൻ ചോദിച്ചു..

” നമ്മുക്കു നമ്മുടെ മില്ലിൽ നിന്നും ചോദിച്ചു നോക്കാം..പക്ഷേ നിനക്ക് ആണെന്ന് പറയേണ്ടേ തൽകാലം..”

പിറ്റേദിവസം മില്ലിൽ എത്തിയ മാരിയപ്പൻ മാനേജറെ കണ്ടു കാര്യം പറഞ്ഞു തുണികൾ കൊടുക്കാമെന്ന് മാനേജറ് സമ്മതിച്ചു..

ബസ്സ്റ്റാൻഡിന്റെ അടുത്തായി ഒരു ഉന്ത് വണ്ടിയിൽ കച്ചവടം തുടെങ്ങാനായി തീരുമാനമായി..

രാത്രി കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ ഉമ രമേശനോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു..അത് കേട്ട് അവൻ തലയുയർത്തി അമ്മയെ നോക്കി..

” മോനേ..അടുത്തത് തുലാമാസം അല്ലേ…പൂരം നക്ഷത്രമാണ് അച്ഛന്റെ പിറന്നാൾ…കച്ചവടം നമുക്ക് അന്ന് തുടെങ്ങിയാലോ…അച്ഛന്റെ അനുഗ്രഹവും എന്റെ കുഞ്ഞിനുണ്ടാകും…” അവർ പറഞ്ഞു നിർത്തി..

” അതിനെന്താ അമ്മേ അങ്ങിനെ തന്നെ ചെയ്യാം..” അവൻ സമ്മതിച്ചു…

ആ നക്ഷത്രത്തിൽ തന്നെ അവർ കച്ചവടം തുടെങ്ങി..ഉമയും കനകവും രാവിലെ അവരുടെ കൂടെ ഇറങ്ങും..ജോലി കഴിഞ്ഞിറങ്ങുന്ന മാരിയപ്പനും രമേശനും അവിടേ ചെല്ലും രാത്രി കച്ചവടവും കഴിഞ്ഞു ഒന്നിച്ചു തിരിച്ചു പോരും..

ആദ്യമൊന്നും വലിയ കച്ചവടം ഒന്നും ഇല്ലായിരുന്നു..പിന്നേ പതുക്കെ ആളുകൾ വന്ന് വാങ്ങി തുടെങ്ങി..മാരിയപ്പന്റെ കൂട്ടുകാരും പരിചയക്കാരും ഒക്കെ വന്ന് തുടെങ്ങിയപ്പോൾ കച്ചവടവും പുരോഗമിച്ചു..തുണികൾ തീരുന്നത് അനുസരിച്ചു പല മില്ലുകളിൽ നിന്നും തുണികൾ വാങ്ങി ഒരു 6മാസം കഴിഞ്ഞപ്പോഴേക്കും അവർക്കു ലാഭവും കിട്ടിതുടെങ്ങി..

അതനുസരിച്ചു അതിന്റെ അടുത്തു തന്നെ ഉള്ള ഒരു കടമുറി വാടകക്കെടുക്കാൻ തീരുമാനമായി..ഒരു ചെറിയ തുക അഡ്വാൻസും കൊടുത്തു..കടക്ക് അവൻ അച്ഛന്റെ പേര് തന്നെ കൊടുത്തു..

” രാജൻ ടെക്‌സ്‌റ്റൈൽസ്..” ആ പേരിൽ അവൻ ആ കട തുറന്നു..ഉമയും കനകവും അവിടുത്തെ കാര്യങ്ങൾ നോക്കി നടത്തി..

ഒരു ദിവസം കടയിലേക്ക് പോകുന്ന വഴി മാരിയപ്പൻ രമേശനോട് പറഞ്ഞു..

” തമ്പി..ഇനി നീയും കടയിൽ വേണം..അവിടേ തിരക്കായി തുടെങ്ങി..ആളുകൾക്കു നല്ല മതിപ്പാണ് കടയെപ്പറ്റി..ഇതിൽ നീ വിജയിക്കും ഉറപ്പ്..”

” എന്നാ മാരിയണ്ണനും കൂടി വാ..നമുക്ക് ഒന്നിച്ചു കട നോക്കാം..” അവൻ പറഞ്ഞു.

” അത് വേണ്ടാ..എന്റെ അച്ഛൻ മരിച്ചപ്പോൾ എനിക്ക് കിട്ടിയ ജോലി ആണിത്..ഇത് കളയാൻ പറ്റില്ല…ഞാൻ വന്ന് സഹായിക്കാം..”. അയാൾ പറഞ്ഞു.

അങ്ങിനെ മില്ലിലെ ജോലി ഉപേക്ഷിച്ചു രമേശന് മുഴുവൻ സമയവും കടയിൽ തന്നെ ആയി..അവരുടെ ആത്മാർത്ഥ പ്രയത്നം കടയുടെ വളർച്ച കുതിച്ച ഉയരാൻ കാരണമായി..

അവിടന്നു കുറച്ചു മാറി വേറെ ഒരു കടയും കൂടി അവർ തുടെങ്ങി..എല്ലായിടത്തും പോയി വരാൻ ആയി അവനൊരു ബൈക്ക് വാങ്ങി..അതവനിൽ ഉണ്ടാക്കിയ സന്തോഷത്തിന് അളവില്ലായിരുന്നു…

പിന്നേഒരുതിരിച്ചിറക്കംഅവർക്കുണ്ടായില്ല……തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ അവർ കടകൾ തുടെങ്ങി..മാരിയപ്പന്റെ വീടിനടുത്തു തന്നെ അവർ പുതിയ വീട് വച്ചു മാറി താമസിച്ചു..വണ്ടികളായി സൗകര്യങ്ങൾ ആയി അച്ഛന്റെ അനുഗ്രഹം എപ്പോഴും അവനുണ്ടായിരുന്നു…

*********************

ഏഴു വർഷങ്ങൾക്ക് ശേഷം നാരായണന്റെ റേഷൻ കടയുടെ മുന്നിൽ ഒരു കാർ വന്ന് നിന്നു..അതിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ നേരെ കടയിലേക്ക് കയറി ചെന്നു.

” ചേട്ടാ..ഈ നാരായണേട്ടന്റെ റേഷൻ കട ഇതാണോ..? ” വന്നയാൾ ചോദിച്ചു..

” അതേ ആരാ..? ” മറുചോദ്യം വന്നു..

” ഞാൻ കുറച്ചു ദൂരത്തു നിന്നാണ്..ഈ പലിശക്കാരൻ അവറാച്ചൻ ചേട്ടന്റെ വീട് ഏതാ..” അയാൾ ചോദിച്ചു..

ഒരു സംശയത്തോടെ അയാളെ നോക്കിയിട്ട് നാരായണൻ വഴി പറഞ്ഞു കൊടുത്തു..അതും കേട്ടുകൊണ്ട് ആ ചെറുപ്പക്കാരൻ കാറിൽ കയറി പോയി…അവറാച്ചന്റെ വീടിന്റെ മുറ്റത്തു ചെന്ന് നിർത്തി..

വണ്ടിയുടെ ഒച്ച കേട്ട് വർഗീസ് ഇറങ്ങി വന്നു..

” ആരാ..എന്ത് വേണം..? ” വർഗീസ് ചോദിച്ചു..

കാറിൽ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പറഞ്ഞു..

” ചേട്ടാ..ഞാൻ കുറച്ചു ദൂരത്തു നിന്നും ആണ്..ഞ ഒരു കാര്യം അറിയാൻ വന്നതാണ് ..ഇനി ഞാൻ വന്ന കാര്യം പറയാം..വർഷങ്ങൾക് മുൻപ് നിങ്ങൾക്ക് ഒരു രമേശൻ അവരുടെ വീടും സ്ഥലവും വിറ്റിരുന്നില്ലേ..അത് ഇപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടോ..അതോ വിറ്റ് പോയോ..? “

” അത് അപ്പച്ചന്റെകാലത്തായിരുന്നു..അപ്പച്ചൻ മരിച്ചു പക്ഷേ ആ സ്ഥലം ഇതുവരെ വിറ്റ് പോയിട്ടില്ല..” വർഗീസ് പറഞ്ഞു..

” ശരി ചേട്ടാ..അത് കൊടുക്കനുള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ..? ” അയാൾ ചോദിച്ചു..

” എന്നെങ്കിലും രമേശൻ വന്നാൽ കൊടുക്കും അല്ലങ്കിൽ ഇല്ല..” വർഗീസ് പറഞ്ഞു..

” എന്നാ ശരി ചേട്ടാ..വീണ്ടും കാണാം..” അയാൾ യാത്ര പറഞ്ഞിറങ്ങി..

നാട്ടിലേക്കു രമേശൻ പറഞ്ഞു വിട്ട അവന്റെ മാനേജർ ആയിരുന്നു അത്..തിരിച്ചെത്തിയ മാനേജർ അവനോട് കാര്യങ്ങള് പറഞ്ഞു..ഒരു ദിവസം അവിട വരെ പോകാൻ അവൻ തീരുമാനിച്ചു ..

ഒരു മാസത്തിനു ശേഷം..രമേശനും മാനേജറും നാട്ടിൽ എത്തി..വർഗസിന്റെ വീട്ടിലെത്തി..അവനെ കണ്ട വർഗിസ് സന്തോഷത്തോടെ അവന കെട്ടിപിടിച്ചു.പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു..

.അവറാച്ചന്റെയും ഭാര്യയുടെയും മരണവും എല്ലാം അവനറിഞ്ഞു കൂട്ടത്തിൽ എന്നെങ്കിലും രമേശൻ നല്ല നിലയിൽ ആയിട്ട് വരികയാണെങ്കിൽ സ്ഥലം അവന് കൊടുക്കണം എന്ന് പറഞ്ഞതും അറിഞ്ഞു..അന്ന് അവിടെ നിന്നും പോരുമ്പോൾ ഒരാഴ്ച്കുള്ളിൽ സ്ഥലത്തിന്റെ രെജിസ്ട്രേഷൻ ചെയ്യാനുള്ള കാര്യങ്ങള് ഏർപ്പാടാക്കാൻ വർഗീസിനോട് പറഞ്ഞു..

അവിടേ നിന്നും രമേശൻ ആ പഴയ വീടിന്റെ മുൻപിൽ എത്തി..കേടുപാടുകൾ.ഉണ്ടായെങ്കിലും ആ വീട് അതുപ്പോലെ തന്നെ ഉണ്ടായിരുന്നു..പിന്നേ എല്ലാം പെട്ടന്നു ആയിരുന്നു സ്ഥലത്തിന്റെ രെജിസ്ട്രേഷൻ കഴിഞ്ഞു..വീടിന്റെ പുതുക്കി പണിയൽ വർഗീസിനെ ഏൽപ്പിച്ചു ഒരു മാസത്തിനുള്ളിൽ താമസിക്കാനുള്ള രീതിയിൽ റെഡി ആക്കാനുള്ള തീരുമാനത്തോടെ അവൻ മടങ്ങി..

ഒരു മാസത്തിനു ശേഷം രമേശന്റെ വീട്ടിൽ..

” അമ്മേ നമുക്ക് അടുത്ത ആഴ്ച്ച ഒരു സ്ഥലത്തു പോണം..മാരിയണ്ണനും അക്കയും എല്ലാം ഉണ്ട്‌..”

ഉമ എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും അവൻ അവിടന്നു പോയി..

അങ്ങിനെ ആ വെള്ളിയാഴ്ച്ച രാത്രി അവർ എല്ലാവരും കൂടി യാത്ര തിരിച്ചു..രാത്രി ആയതുകൊണ്ട് രമേശനും മാരിയപ്പനും ഒഴിച്ച് എല്ലാവരും ഉറങ്ങി..അവർ രണ്ടുപേരും മാറി മാറി ഡ്രൈവ് ചെയ്തു…രാവിലെ അവർ അവന്റെ നാട്ടിലെത്തി..അവിടേ ചെറിയ ഒരു ലോഡ്ജിൽ കയറി കുളിയൊക്കെ കഴിഞ്ഞു വീണ്ടും യാത്രയായി..

വീടിന്റെ മുന്നിൽ വണ്ടി നിർത്തി..വീണ്ടും ഉറക്കത്തിലേക്ക് വീണ അമ്മയെ അവൻ തട്ടി വിളിച്ചു..കണ്ണുകൾ തുറന്നു ചുറ്റും നോക്കിയ ഉമയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൂ.. ഇറങ്ങിയ ഉടനെ ആദ്യം അവർ ചെയ്തത് രാജനെ ദഹിപ്പിച്ച സ്ഥലത്തേക്ക് ഒാടുക്കുകയായിരുന്നു..

രമേശൻ അവിടേ ചെന്ന് അവരെയും കൂട്ടി വീടിന്റെ അകത്തേക്ക് ചെന്നു..എല്ലാം അത് പോലെ തന്നെ ഉണ്ടായിരുന്നു…പുതിയതായി കുറച്ചു വീട്ടു സാധനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്..വരാന്തയിൽ രാജന്റെ വലിയ ഫോട്ടോ മാലയിട്ട് വച്ചിരുന്നു.ഉമ അടുക്കളയിൽ കയറി പാലുകാച്ചി എല്ലാവർക്കും കൊടുത്തു..

അപ്പോഴേക്കും വർഗീസും കുടുംബവും എത്തി..അവരുടെ കൂടെ പ്രതീകഷിക്കാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു..അത് മാർട്ടിൻ ആയിരുന്നു..മാർട്ടിനെ കണ്ടു രമേശനും ഉമയും ഓടിച്ചെന്ന് കെട്ടിപിടിച്ചു..വിശേഷങ്ങൾ ചോദിച്ചു..

” എന്നാടാ രമേശാ നിങ്ങളുടെ മടക്കം..” വർഗീസ് ചോദിച്ചു..

” മാരിയണ്ണനും അക്കയുമെല്ലാം നാളെ പോകും..കടയിൽ ആള് വേണം..ഞാനും അമ്മയും ഒരാഴ്ച്ച കാണും ഇവിടെ..” രമേശൻ പറഞ്ഞു..

” ആ..പിന്നേ വർഗീസെ..നീ നാളെ ആരുടെയെങ്കിലും ഒരു കാർ പറയണം..ഇവരെ ഒന്നു റെയിൽവേ സ്റ്റേഷനിൽ ആകാനായിട്ട്..” രമേശൻ പറഞ്ഞു..

” ശരിയെട ഞാൻ റെഡി ആക്കാം..” അതും പറഞ്ഞു വർഗീസും മാർട്ടിനുമെല്ലാം യാത്ര പറഞ്ഞു പോയി..

പിറ്റേദിവസം മാരിയപ്പനെല്ലാം പോകാൻ റെഡി ആയി..വർഗീസ് പറഞ്ഞു വിട്ട വണ്ടിയിൽ അവരോട് ഒപ്പം രമേശനും കയറി..അവരെ ട്രെയിനിൽ കയറ്റി വിട്ട ശേഷം ആണ് അവൻ തിരിച്ചു പോന്നത്..അവൻ വീട്ടിൽ വരുമ്പോൾ പഴയ അയൽക്കാരെല്ലാം ആയി വർത്തമാനം പറഞ്ഞിരിക്കുന്ന ഉമയെ ആണ് കണ്ടത്‌..അവനും അവരോടൊപ്പം കൂടി കുറച്ചു നേരം..

അന്ന് വൈകുനേരം രമേശൻ വിളിക്കുന്നത് കേട്ട് ഉമ പുറത്തേക്ക് വന്നു അവരെ കണ്ടു രമേശൻ പറഞ്ഞു..

” അമ്മേ ആ ബാഗിൽ റേഷൻ കാർഡ് ഉണ്ട്‌ ആ സഞ്ചിയും കൂടെ എടുത്തോ..ഈ ആഴ്ചയിലെ റേഷൻ വാങ്ങി വരാം..”

അത് കേട്ട് ഉമഅവൻ പറഞ്ഞതെല്ലാം എടുത്തു കൊടുത്തു..റേഷൻ കടയിൽ ആളുകൾ കുറയുവായിരുന്നു..

അവനെ കണ്ടു നാരായണൻ അതുവരെ ഉള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞു..സംസാരമെല്ലാം കഴിഞ്ഞു അരിയും വാങ്ങി അവൻ നടന്നു..

വീട്ടിൽ എത്തിയ രമേശൻ ഉമയോട് ആ അരിയിട്ട് കഞ്ഞി ഉണ്ടാക്കാൻ പറഞ്ഞു..

രാത്രി രണ്ടുപേരും കൂടി കഞ്ഞിയും ചമ്മന്തിയും കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അവനൊരു കല്ല് കിട്ടിയത്..അവൻ ചിരിയോടെ അത് വായിൽ നിന്നും എടുത്തു..

” എന്താ മോനേ കല്ലു കിട്ടിയോ..? ” ഉമ ചോദിച്ചു.

” ഈ കല്ലിനു നമ്മുടെ ജീവിതത്തിൽ ഒരു നല്ലൊരു സ്ഥാനം ഇല്ലേ അമ്മേ..”

” അതേ അമ്മേ…അമ്മക്ക് ഓർമ ഉണ്ടോ..ഞാൻ ചെറുതായിരുന്നപ്പോൾ ഇത് പോലെ കല്ല് കിട്ടിയപ്പോൾ അച്ഛൻ പറഞ്ഞത്..ഇന്ന് നമുക്ക് സ്വത്തുണ്ട് വണ്ടിയുണ്ട് മൂന്നുനേരം കഴിക്കാൻ നല്ല ഭക്ഷണം ഉണ്ട്‌..മാറി ഉടുക്കാൻ വസ്ത്രങ്ങൾ ഉണ്ട്‌..പക്ഷേ ഒന്നു മാത്രമാണ് ഇല്ലാത്തത് നമ്മുടെ അച്ഛൻ അല്ലേ അമ്മേ..”

സങ്കടത്തോടെ അവൻ പറയുന്നത് കേട്ട് ഉമ അവനെ ചേർത്തുപിടിച്ചു…ഏതോ ഓർമകളിൽ മുഴുകി..അമ്മയെയും കൂട്ടി അവൻ വരാന്തയിൽ എത്തി..രണ്ടുപേരും രാജന്റെ പുഞ്ചിരിയോടെ ഇരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി..അപ്പോൾ രമേശൻ ഉമയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു..

” അച്ഛനെ കുറിച്ചുള്ള ഓർമകൾക്ക് ഇപ്പോഴും എന്ത് സുഗന്ധം ആണല്ലേ അമ്മേ..”

ശുഭം

ഇത് ഒരു ചെറിയ കുടുംബ കഥ ആണ്..എത്ര എല്ലാവർക്കും ഇഷ്ടം ആയെന്നു അറിയില്ല.. കേട്ടോ.. ഇഷ്ടം ആയാൽ ഒരു വരി നിങ്ങളുടെ അഭിപ്രായം എഴുതണേ…

Leave a Reply

Your email address will not be published. Required fields are marked *