June 13, 2021

പോരാൻ നേരത്ത് മരുന്നുകളുടെ കുറിപ്പിനൊപ്പം ഡോക്ടർ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഒപ്പിട്ടു കൊടുത്തു…

തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞപ്പോൾ

രചന: Vijay Lalitwilloli Sathya

“സാർ അടിച്ചു ഇളക്കിയത് അണപ്പല്ല് ആണെങ്കിൽ ഒരു മനുഷ്യായുസ്സുള്ള ജീവിതകാലം മുഴുവൻ ചവച്ചരച്ച് തിന്നേണ്ട ഒരു പല്ലിന് ലക്ഷങ്ങൾ വിലയുണ്ട്..സാറിനു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഞാൻ തരാം..”

“അയ്യോ ആരും അടിച്ചിളക്കിയത് ഒന്നുമല്ല ഇത് ഞാൻ ബൈക്കിൽ നിന്നും മുഖമടച്ചു വീണതാണപ്പോൾ ഇളകിയതാണ്..”

ഇളകിയ പല്ല് പറിച്ച് കളയാൻ ദന്തഡോക്ടറെ സമീപിച്ചപ്പോൾ ഡോക്ടർ ചോദിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മനു..

ഇന്നലെ രാത്രിയാണ് ഭാര്യ രശ്മി മനുവിനെ പല്ല് അടിച്ചു കൊഴിയാനാക്കിയത്..

സുന്ദരിയും സുശീലയും സർവ്വോപരി സ്നേഹനിധിയുമായ അവളെ കോപാകുലയാക്കിയും ഉഗ്രരൂപിണിയും ആക്കിയ സംഭവം ഉണ്ടായതുതന്നെ തന്റെ ദുശീലത്തിന്റെ അനന്തരഫലമായാണ്..!

നശിച്ച കൂട്ടുകെട്ടും കള്ളുകുടിയുമാണ് തന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചത്…രശ്മിക്ക് കുസൃതികൾ ഇഷ്ടമല്ലാതില്ല.. അക്കമിട്ടു ചില നിബന്ധനകൾ വിവാഹം കഴിഞ്ഞ അവസരത്തിൽ പറഞ്ഞിരുന്നു..എന്നിട്ടും താൻ… അവന് ഓർത്തപ്പോൾ തന്നോടുതന്നെ വെറുപ്പ് തോന്നുന്നു…

അതേസമയം ടൗണിൽ ഉറ്റ കൂട്ടുകാരിയും സിസ്റ്ററുമായj അനീറ്റയെയും കൂട്ടി രശ്മി ആ ഹോസ്പിറ്റലിൽ ചെന്നു..

ഇന്നലെ രാത്രി മദ്യപിച്ച് വന്ന ഭർത്താവ് ബലംപ്രയോഗിച്ച് തന്റെ ശരീരത്തിൽ കാട്ടിയ ക്രൂ രത രശ്മി ആ ലേഡി ഡോക്ടർക്ക് മുമ്പിൽ അവൾ തുറന്നുകാട്ടി.

“രണ്ട് സ്റ്റിച്ച് ഇടേണ്ടി വരും”

ഡോക്ടർ നോക്കി പറഞ്ഞു..

“ഉം”

രശ്മി വേദന കടിച്ചിറക്കി സമ്മതിച്ചു

ഡോക്ടർ സ്റ്റിച്ച് ഇട്ടു

പോരാൻ നേരത്ത് മരുന്നുകളുടെ കുറിപ്പിനൊപ്പം ഡോക്ടർ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഒപ്പിട്ടു കൊടുത്തു..

“ഇനി ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടായാൽ സഹിക്കണമമെന്നില്ല ഈ സർട്ടിഫിക്കറ്റ് ഉപകരിക്കും..നിങ്ങൾക്ക് ഡൈവോഴ്സ് അനുവദിക്കും.”

അവൾ അമ്പരപ്പോടെ ഡോക്ടറെ നോക്കി..!

അവളിലെ അമ്പരപ്പ് ഡോക്ടർ പ്രതീക്ഷിച്ചതായിരുന്നു.

ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“സ്വന്തം ഭർത്താവ് ആയാലും സ്ത്രീക്ക് അവൾക്ക് ഇഷ്ടമല്ലാത്ത ഏതു രീതിയിൽ ഉള്ള ശാ രീരിക അ തിക്രമത്തെ നിയമം കൊണ്ട് സർക്കാർ തടയുന്നുണ്ടു..ര തിവൈകൃത അതിക്രമം സ്ത്രീ പീ ഡനത്തിൽ പെടുമെന്ന് അർത്ഥം.. “

“നന്ദി ഡോക്ടർ”

രശ്മി അതും വാങ്ങി അനീറ്റ യോടൊപ്പം നടന്നു..

ഓഫീസിൽ നിന്നും മനു ഉച്ചഭക്ഷണ സമയത്ത് രശ്മിയുടെ അടിയേറ്റ് ഇളകിയ പല്ലിനു വേദന കൂടിയപ്പോൾ ആ ദന്താശുപത്രി യിലേക്ക് പോയി ഡോക്ടറെ കാണുകയായിരുന്നു.

“എന്താ ആലോചിക്കുന്നത് സാർ..പല്ല് പറിക്കണ്ടേ…? ഇത് ഉറപ്പിക്കാൻ പറ്റില്ല…!അടിയേറ്റ് പല്ലിന് കാര്യമായ ഇളക്കം വന്നിട്ടുണ്ട്.. ഇതിന്റെ എല്ലാ റൂട്ട്സും കട്ട് ആയിരിക്കുന്നു പറിച്ചു കളയുകയെ വേദന നിവൃത്തിയുള്ളൂ..”

“ഉം “

മനു വേദനയോടെ സമ്മതിച്ചു…!.

ദന്ത ഡോക്ടർ ആ പല്ല് പറിച്ചു മാറ്റി..

രശ്മി തന്നോട് സംസാരിക്കുന്നില്ല.. ഇന്നലത്തെ സംഭവത്തിനുശേഷം മനുവും അവളെ മൈൻഡ് ചെയ്തിരുന്നില്ല.. എങ്കിലും അന്ന് രാത്രി മനു അവളെ ചേർത്തു കിടത്തി ക്ഷമാപണം നടത്തി..

“ഇന്നലെ ക്ലബ്ബിൽ നിന്നും കൂട്ടുകാരോടൊപ്പം കുടിച്ചുകുടിച്ച് അൽപ ഓവറായി.. സുഹൃത്തുക്കൾ പലരും അവരുടെ പങ്കാളിയുമായുള്ള ലൈം ഗിക വീരകഥകൾ പറഞ്ഞു ചുമ്മാ എരി കയറ്റുകയായിരുന്നു തമ്മിൽ തമ്മിൽ അതിന്റെ ഇൻസ്പിറേഷൻ എന്നെ ബാധിച്ചു..അതാണ് ഞാൻ നിനക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അത്തരം പ്രവർത്തിയിലേക്ക് പോയത്.. “

” ഇന്നലെ മനുവിന്റെ പ്രവർത്തി കണ്ടു ഞാനും പേടിച്ചുപോയിരുന്നു.. ഇതുവരെയില്ലാത്ത പല മാറ്റങ്ങളും ഒറ്റ നിമിഷം വന്നതെങ്ങനീയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി..!”

അതുവരെ വീട്ടിലെ എല്ലാ കാര്യങ്ങളും മുറതെറ്റാതെ ചെയ്തിട്ടു മനുവിനോട് മാത്രം മുഖം വീർപ്പിച്ച് മിണ്ടാതിരുന്ന അവൾ രാത്രി ബെഡിൽ വച്ച് അവന്റെ ക്ഷമാപണവും വിശദീകരണവും കേട്ടപ്പോൾ അല്പം അയഞ്ഞു.

“എന്റെ അണപല്ലു പോയി നിന്റെ തല്ലുകൊണ്ടു ഇളകിയിട്ട്”

” ആണോ കണക്കായി പോയി..എങ്ങനെ തല്ലാതിരിക്കും മനു.. എന്റെ അനുവദനീയമായ ഇടങ്ങൾ നിനക്ക് എന്തിനും തന്നിട്ടുണ്ടല്ലോ.. പിന്നെന്തിനാ…തോന്നിവാസം…, അപ്പോഴത്തെ വേദനകൊണ്ട് ഞാൻ മരിച്ചു പോയേനെ.. രണ്ടു സ്റ്റിച്ച്ആണ് ഇട്ടിട്ടുള്ളത്..”

“ആണോ ഈശ്വരാ കഷ്ടം”

മനു കുറ്റബോധത്തോടെ അവളെ ചേർത്തണച്ചു..

“ഇനി എപ്പോഴെങ്കിലും ഇങ്ങനെ ഉണ്ടാകുമോ?”

“ഇല്ല മോളെ ഒരിക്കലുമില്ല”

അവൻ സത്യസന്ധമായി പറഞ്ഞു..

“ഇനി ഉണ്ടായാൽ ഞാൻ അപ്പോൾ പോകും”

“എങ്ങോട്ട്?”

“നിന്നെ വിട്ടു”

അങ്ങനെ പറഞ്ഞു അവൾ എഴുന്നേറ്റ് ലൈറ്റിട്ട് ഡോക്ടർ എഴുതിത്തന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവനു മുന്നിൽ എടുത്തിട്ടു

“ഇത് കോടതിയിൽ കാട്ടിയാൽ ഡിവേഴ്സ് പുല്ലുപോലെ കിട്ടും..”

ഡോക്ടറുടെ സർട്ടിഫിക്കറ്റ് കണ്ട മനു പേടിച്ചു…

“എന്റെ പൊന്നേ മുത്തേ ചതിക്കല്ലേ…പറ്റിപ്പോയതാ..ഡി ക്ഷമിക്കു ഇനി ഉണ്ടാവില്ല..”

അവൻ അവളുടെ കാലുപിടിച്ചു കെഞ്ചി….

“ഇതിവിടെ ഇരിക്കട്ടെ”

അവൾ അത് എടുത്ത് അലമാരയിൽ വെച്ച് പൂട്ടി..

“എപ്പോഴാ നിന്റെ സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ലല്ലോ..”

“ഡി നീ ഒന്ന് നിർത്തൂ.. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല പ്ലസ്….!” അങ്ങനെ നല്ല പിള്ള ആയാൽ നിനക്ക് കൊള്ളാം…

❤❤

Leave a Reply

Your email address will not be published. Required fields are marked *