June 14, 2021

പാതിരാ കാറ്റിൻ്റെ നല്ല തണുപ്പ്, ഇരു കൈകളും കെട്ടി ഞാൻ നടന്നു. എത്ര തിരക്കുള്ള സ്ഥലമാണ്, ഇപ്പൊൾ എന്ത് ശാന്തമാണ്…

രചന: നിഷാ മനു

ഓണം അവധി കഴിഞു വീണ്ടും ജോലി. സ്ഥലത്തേക്ക് യാത്രയായി ksrtc യിലാണ് യാത്ര സാധരണ രാത്രിയിലെ വണ്ടിക്കാണ് വരാറ് അപ്പോപിറ്റെ ദിവസം. അതിരാവിലെ എത്തും വെക്കേഷൻ തീരുന്ന ദിവസം ഒരാളെ കണ്ട് പിടിച്ച് തരാമെന്ന് കൂട്ടുകാരൻ എറ്റിട്ടുണ്ട് കുറെ നാളായി എന്നെ പറ്റിച്ച് വഴുതി മാറി പോകുന്ന ഒരു വായാടിയെ അതാണ് ഉച്ചക്ക് തന്നെ പോന്നത് രാത്രി വരെ നിക്കാനുള്ള ക്ഷമ ഇല്ല.

പത്ത് പതിനൊന്ന് മണിയാവുമ്പോഴേക്കും ജോലി ചെയ്യുന്ന സ്ഥലംഎത്തും. ഇരുന്നും കിടന്നും മൊബൈലിൽ കളിച്ചും. സമയം പതിനൊന്നു മണി .ഇനി പത്ത് മിനിറ്റ് യാത്ര ചെയ്താൽ ഇറങ്ങാനുള്ള സ്ഥലം എത്തും അവിടന്ന് വല്ല വണ്ടിയും പിടിച്ചു വേണം ഹോസ്റ്റലിൽ എത്താൻ അങ്ങനെ സ്റ്റോപ് എത്തി ഇറങ്ങുകയും ചെയ്തു.. കുറെ നേരം നിന്നിട്ടും ഒരു ഓട്ടോയോ കാറോ എന്തിന് ഒരു ബൈക്ക്പോലും കിട്ടിയില്ല . എന്നാ പിന്നെ ഒന്നും നോക്കിയില്ല പേരറിയാത്ത സകല ഈശ്വരൻ മാരെയും വിളിച്ച് നടക്കാൻ തീരുമനിച്ചു..

‌ പാതിരാ കാറ്റിൻ്റെ നല്ല തണുപ്പ് ഇരു കൈകളും കെട്ടി ഞാൻ നടന്നു എത്ര തിരക്കുള്ള സ്ഥലമാണ്. ഇപ്പൊൾ എന്ത് ശാന്തമാണ്. ജോലി കിട്ടി ഒരു വർഷമേ ആയുള്ളു ഇനി വേണം. ഒരുബൈക്ക് വാങ്ങി. യാത്ര സൗകര്യം കുറച്ച് കൂടെ എളുപ്പമാക്കാൻ. അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് നടന്നു..വഴി വിളക്കുകളുടെ വെളിച്ചം കുറഞ്ഞു തുടങ്ങി . മനുഷ്യർ പോയിട്ട് ഒരു പട്ടിയോ പൂച്ചയോ പൊലും. ആപരിസരത്ത് ഇല്ല ഉള്ളൊന്നു പിടച്ചു അങ്ങനെ. നടന്നു പോവുമ്പോൾ… ഒരു മരചുവട്ടിൽ ഇരുന്നു. പത്തിരുപത് വയസു തോന്നിക്കുന്ന .പെൺകുട്ടി. ഉറക്കെ ഉറക്കെ. കരയുന്നു… അവള് കരയുവാണെലും ഒരു മനുഷ്യനെ കണ്ട സന്തോഷമായിരുന്നു എനിക്ക് അവളെ കണ്ടപ്പോൾ മനസിലെ പേടിയോക്കെ പോയി.. പിന്നെ. അവള് കരയുന്നതിൻ്റ് കാരണം അറിയാൻ. ആകാംഷ. നിറഞ്ഞു..

എന്നേ കണ്ടതും. അവൾ ചാടി എഴുന്നേറ്റു… ചുവന്ന ഹാഫ് സാരി ആണ് വേഷം വെളുത്ത മുഖം ചുവന്ന വലിപ്പമുള്ള പൊട്ടും വാലിട്ട് കണ്ണുകളും എഴുതി വാരി ഒതുക്കിയ മുടി അവളെ. അതീവ സുന്ദരിയാക്കിയിരിക്കുന്നു ഒരു നർത്തകിയാണ് എന്ന് വേഷം കണ്ടാൽതന്നെ അറിയാം വശ്യ മനോഹരമായ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഏതോ മായിക ലോകത്തിലേക്ക് പെട്ട് പോയ പോലെ …. പക്ഷേ അപ്പോഴും. അവളുടെ കണ്ണുകളിൽ കണ്ണുനീർ കാണാമായിരുന്നു.

എന്താ എന്ത് പറ്റി എന്തിനാ കരയുന്നെ?

എൻ്റെ ചോദ്യം കേട്ട് അവൾ കണ്ണുകൾ തുടച്ചു. ഒരു അപരിചിതനെ പോലെയല്ല എൻ്റെ കണ്ണിലേക്ക് നോക്കിയാണ്. ആകുട്ടി സംസാരിക്കുന്നത്. എനിക്ക് അവളുടെ കണ്ണുകളെ എതിർത്ത് നിക്കൻ കഴിയുന്നില്ല എൻ്റെ നോട്ടം പതിയെ ഞാൻ മാറ്റി.

അത്. എൻ്റെ അച്ഛനും അമ്മയും. എങ്ങോട്ടോ പോയി ഇത്ര നേരമായിട്ടും തിരികെ വന്നിട്ടില്ല വിളിച്ചു നോക്കാൻ എൻ്റെ കയ്യിൽ ഫോണും ഇല്ല ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ട് വയ്യ.

അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്

അതിനാണോ ഇങ്ങനെ കരയുന്നെ അതും ഈ സമയത്ത് ഇവിടെ തനിചിരുന്ന്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ ഞാൻ പറഞ്ഞു

അച്ഛനെയും അമ്മയെയും കാണണം വിശക്കുന്നു. പല തവണ അത് തന്നെ അവള് പറഞൊണ്ടിരുന്നൂ.

അച്ഛനും അമ്മയും ഇപ്പൊ വരും.. കുട്ടി വിഷമിക്കണ്ട. എൻ്റെ ബാഗിൽ ഉള്ള വെള്ളം കുപ്പിയും അമ്മ തന്നു വിട്ട നേന്ത്ര പഴവും ഞാൻ അവൾക്ക് കൊടുത്തു.
കൊതിയോടെഅവൾ അത് വാങ്ങി കഴിക്കുകയും ചെയ്തു..

താങ്ക്സ്… ചേട്ടാ…നാട്ടിൽ പോയതാവുംഅല്ലെ??

അതെ എങ്ങനെ മനസിലായി?

അത് പിന്നെ കണ്ടാൽ അറിയില്ലേ ഒരു ചിരിയോടെ അവൾ പറഞ്ഞു

വരു കുട്ടി വീട്ടിൽ കൊണ്ട് പോയി ആക്കാം . ഞാൻ പറഞ്ഞു

ഞങ്ങൾ. ഒരുമിച്ചു നടന്നു. ഞാൻ അവളെ കുറിച്ചും അവളുടെ വീടിനെക്കുറിച്ചും ചോദിച്ചു

അവൾ എന്തോക്കയോ പറഞ്ഞു അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്. ഓർമ്മ ശക്തിക്ക് തകരാറുള്ളത് പോലേയാണ്. പക്ഷേ. അവൾ ഇടക്കിടക്ക്. പുറകോട്ട് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു മുഖത്ത് ഒരു. വിഷമം തളം കെട്ടികിടക്കുന്ന പോലെ എനിക്ക് തോന്നി

എൻ്റെ മട്ടും ഭാവവും കണ്ടിട്ടാവണം. അവള് പുഞ്ചിരിച്ചു…

എന്താ താൻ ഇങ്ങനെ തിരിഞ്ഞു നോക്കുന്നത്. ?

എൻ്റെ ചോദ്യത്തിന്. ഒരു വെപ്രാളം നിറഞ്ഞ സ്വരത്തോടെ അവൾപറഞ്ഞു

എൻ്റെ ചെവിയിൽ വന്ന് ആരോ കരയുന്നപോലെ പൊലെ ചേട്ടന് കേൾക്കുന്നില്ലേ?

ഏതേലും കുട്ടികൾ ഉറക്കത്തിൽ കരയുന്നതാവും. ഞാൻ കേട്ടില്ലാലോ

അവളുടെ നോട്ടം ഒരിക്കൽ പോലും എന്നിൽ നിന്നും മറ്റിയെതെ ഇല്ല കുറച്ചു ദൂരെക്ക് നടന്നതും.നീല കളർ പെയ്ൻ്റ അടിച്ച ഇരുനില വീട് ചൂണ്ടി കാണിച്ച് അവൾ പറഞ്ഞു

ദേ അതാണ് എൻ്റെ വീട്. അവർ ഇത്ര നേരമായിട്ടും തിരിച്ചെത്തി യില്ലെ?. അച്ഛൻ്റെ കാറു വന്നിട്ടില്ല നിരാശയോടെയാണ് അവൾ പറഞ്ഞത്

അവര് വരുന്നതു വരെ ഞാൻ കുട്ടിരിക്കണോ?

ചേട്ടൻ്റെ ഫോണിൽ നിന്നും എൻ്റെ അച്ഛനെ ഒന്ന് വിളിക്കാമോ?

‌താൻ മൊബൈൽ നമ്പർ പറയൂ

അവള് പറഞ്ഞ നബറിൽ വിളിച്ചു പക്ഷേ ഫോൺ ഓഫ് ആയിരുന്നു

തനിച്ചിരിക്കൻ പേടിയുണ്ടോ ഞാൻ നിൽക്കണോ?

അവര് വരുന്നത് വരെ തനിച്ചിരുന്നോളം ചേട്ടൻ പൊയ്ക്കോളൂ…

നാളെ ഡ്യൂട്ടി ഉള്ളത് കൊണ്ടാണ് നിൽകാത്തത് തനിച്ചിരിക്കുമല്ലോ അല്ലേ?തനിച്ചാക്കിപോവാനും ഒരു വിഷമം അതാ..

അത് സാരമില്ല ഞാൻ ഇരുന്നോളം..

എന്നാ ശരി ഇനി എന്നെങ്കിലും കാണാം.യാത്ര പറഞ്ഞ് ഞാൻ നടന്നു കുറച്ച് ദൂരം നടന്നപ്പോൾ തിരിഞ്ഞു നോക്കി.. അപ്പോഴും അവള് ഗേറ്റിന് മുന്പിൽ രണ്ട് കൈകളും കൂട്ടി കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നതാണ്കണ്ടത്…

ഞാൻനടത്തം ഒരു നിമിഷം നിർത്തി ഈ കുട്ടിക്ക് എന്താ പറ്റിയത് എന്ന് ആലോചിച്ച് നിൽക്കുമ്പോഴേക്കും എതിരെ ഒരു കാറുവരുന്നുണ്ടായിരുന്നു

ഹാവൂ അവളുടേ അച്ഛനും അമ്മയും തന്നെയായിരിക്കും വണ്ടി വീടിന് മുൻപിൽ എത്തിയപ്പോൾ ആരോ ഇറങ്ങി ഗേറ്റ് തുറന്നു. അത് കണ്ടപ്പോഴാണ് സമാധാനമായത് പിന്നേ ഞാൻ അവിടെ നിന്നില്ല ഹോസ്റ്റലിലേക്ക് നടന്നു

ക്ഷീണം കൊണ്ടാവാം കിടന്നതും ഉറക്കത്തിലേക്ക് വഴുതി വീണു.. പതിവിലും വൈകിയാണ് ഞാൻ എഴുന്നേറ്റത്. മേലാസകലം നല്ല വേദന രാവിലത്തെ പരിപാടികളോക്കെ കഴിഞു ഓഫീസിലേക്ക് യാത്രയായി .. ബസിൽ നല്ല തിരക്കായിരുന്നു.. റോഡിൻ്റെ. ഒരു വശത്ത്. കുറെ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു ആത് കൊണ്ട് മറ്റ് വണ്ടികൾ പതിയെ അണ് പോവുന്നതും ഓഫീസിലെത്താൻ താമസിക്കും എന്ന്എനിക്ക് തോന്നി . അടുത്ത് നിൽക്കുന്ന ഒരു ചേട്ടനോട് തമാശ രൂപത്തിൽ ഞാൻ കാര്യംചോദിച്ചു.

ഇത് എന്താ ചേട്ടാ ഇവിടെയും ബ്ലോക്കോ … ഇവിടെ അതൊന്നും ഇല്ലാത്തതാണല്ലോ ?

കുറച്ചടുത്ത്ഒരു മരണം നടന്നു അവിടേക്ക് വന്ന വണ്ടികളാണ് അതാണ് ഇത്രയും തിരക്ക്.

വയസായ ആളായിരിക്കും അല്ലേ???

അല്ലമോനേ. ഒരു പെൺകുട്ടിയാ

അയ്യോ പെൺ കുട്ടിയോ !എന്താ പറ്റിയത് എത്ര വയസ്സുണ്ട്?

ഇരുപത് വയസായിട്ടുള്ളു…ആ മോള് ഡാൻസ് പഠിക്കൻ. ടൗണില് പോയതാ എതിരെ വന്ന ലോറിയുടെ നിയന്ത്രണം വിട്ട് അവളുടെ. സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു . എല്ലാരുംകൂടെ എടുത്ത് ഹോസ്പിറ്റലിൽ ആക്കി. രണ്ട് മൂന്ന് ദിവസം വെൻ്റ്ലെറ്ററിൽ ആയിരുന്നു ഇന്നലെ രാത്രി മരിച്ചു. അച്ഛനും അമ്മയുടെയും കാര്യം ഒരുക്കുമ്പോൾ. ഒരേ ഒരു മോൾ. എന്താ ചെയ്യാ അവരുടെ വിധി…. ഒരു നെടു വീർപ്പോടെ അയാൾ പറഞ്ഞു നിർത്തി….അപ്പോഴേക്കും. ബസ്സ് ഇന്നലെ കണ്ട കുട്ടിയുടെ വീടിന് മുൻപിൽ എത്തിയിരുന്നു

ധാത്രി k അരവിന്ദ്. (20) ആദരാഞ്ജലികൾ

അങ്ങനെ ഒരു ഫ്ലക്സ് ആയിരുന്നു ഞാൻ കണ്ടത്. ഇന്നലെകണ്ട ആ പെൺകുട്ടിയുടെ ചിത്രം. രണ്ട് കണ്ണുകളും തുടച്ച് വീണ്ടും ഞാൻ നോക്കി അവള് തന്നെ. അവളുടെ അച്ഛൻ്റേയും അമ്മയുടെയും. കരച്ചിൽ. എൻ്റെ ചെവികളിൽ. തുളച്ച് കേറി ഒരു.നിമിഷം എൻ്റെ ഇടനെഞ്ച് പിടഞ്ഞു… ഇന്നലെ അവളെ കണ്ടതും സംസാരിച്ചതും സ്വപ്നമാണോ ? എനിക്ക് ബോധം നഷ്ട്ട പെടുന്ന പോലേ തോന്നി.. കണ്ണുകൾ താനേ അടഞ്ഞു…. ആരൊക്കെയോ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത് .. ആകെ ഒരു മരവിപ്പ് ആയിരുന്നു. ഇന്നലെ നടന്നത് എന്തായിരുന്നു… അവൾക്കെന്നോട് എന്തോ പറയാനുണ്ടായിരുന്ന പോലെ മനസ്സിൽ ഓരോ ചിന്തകൾ കുഴഞ്ഞുമറിയാൻ തുടങ്ങി..

ഓഫിസിലേക്ക് കയറി ചെല്ലുമ്പോഴേക്കും കൂട്ടുകാരൻ സന്ദീപ് എൻ്റെ അടുത്തേക്ക് ഓടി വന്നു… എടാ നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചു നിൻ്റെ. വായാടിയെ ഞാൻ കണ്ട് പിടിച്ചു. അവളുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ കേറി കുറച്ച് ഫോട്ടോസും നിനക്ക് കാണാൻ എടുത്തിട്ടുണ്ട്. ഇന്നാ നോക്കിക്കോ ചിലവ് വേണം മച്ചാനെ… സന്ദീപ് മൊബൈൽ എനിക്ക് നേരെ നീട്ടി

ഇത്. ധാത്രിയല്ലെ ? അത്ഭുതത്തോടെയാണ് ഞാൻ ചോദിച്ചത്

അതെ. ധാത്രി. നിനക്കറിയോ?

ഒരു നിമിഷം. ഞാൻ നിശ്ചലനായി

ഡാ എന്താ. ?

ഇന്നലെ നടന്നത് മുഴുവൻ പറഞ്ഞു തീരും മുൻപേ

‌ ഞാൻ അവൻ്റെ തോളിലേക്ക് വീണു. എൻ്റെ ഓർമ്മകൾ എന്നിൽ നിന്നും അകന്നുപോയി… അണപൊട്ടി ഒഴുകിയ കണ്ണുനീരിനെ എനിക്ക്. പിടിച്ച് നിർത്താൻ കഴിഞില്ല.

ഞാൻ അറിയാതെ എന്നെ ജീവനെ പോലേ സ്നേഹിച്ചവൾ. അരികിൽ ഉണ്ടായിട്ടും എന്നിലേക്ക് വരാതെ മാഞ്ഞു നിന്നവൾ വിധി തട്ടിമാറ്റിയ എൻ്റെ എൻ്റെ മാത്രം ധാത്രി… കരഞ്ഞ് കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് മരവിച്ച മനസ്സുമായി ഞാൻ എവിടെക്കെന്നില്ലതെ ഇറങ്ങി നടന്നു..

N b : അത്ര മേൽ പ്രിയപ്പെട്ടവരേ ലോകത്തിൽ തനിച്ചാക്കി അരും പോവില്ല കൂടെ ഉണ്ടാവും ഓർമകളായും. പ്രണയമായും. ചിലപ്പോൾ. സമിഭ്യമായും

Leave a Reply

Your email address will not be published. Required fields are marked *