വേ ശ്യാ ലയത്തിലേക്കുള്ള വഴി
രചന: വി എസ് ജയകുമാർ
:::::::::::::::::::
അത്തം കറുത്താൽ തിരുവോണം വെളുക്കുമെന്ന ചൊല്ലൊക്കെ തിരുത്തി കറുപ്പും വെളുപ്പുമായി,നിയമസഭയിൽ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നീളുന്ന വീഥി നനഞ്ഞ വെയിലിൽ മടിപിടിച്ചു കിടന്നു. തെരുവും നാട്ടുകാർക്കൊപ്പം അവധി എടുത്തു.
ഞാൻ തിരുവോണമുണ്ട്, വീട്ടിലെ വിരസത ഒഴുവാക്കാൻ ഓഫീസിൽ മൂന്നു മണിയോടെ എത്തി ആഹാര സ്ഥാപനങ്ങൾ ഒഴികെ മറ്റുള്ളവ അവധി ആയിട്ടും ഞാൻ എത്തി. ഓഫീസ് തുറന്നു ഭരണ സിലാകേന്ദ്രത്തിനടുത്ത നഗരം വീക്ഷിച്ചു ഒറ്റയ്ക്കിരുന്നു.
ഈ അടുത്ത കാലത്തു് ഒന്നോ രണ്ടോ ദിവസം മാത്രം കണ്ട ഇടപാടുകാരൻ പയ്യൻ, എന്റെ പ്രായവും അവന്റെ പ്രായവുമായി തട്ടിച്ചു നോക്കിയാൽ പത്തു വയസു കുറവുണ്ടാകും അവന്. അവധി ആയാലും ഞായറായാലും ഞാൻ ഓഫീസിൽ ഉണ്ടാവുമെന്ന മുൻവിധിയോടെ അയാൾ ഓഫീസിൽ കയറി വന്നു.
സ്ത്രീജനങ്ങൾ ഇല്ലല്ലോ? അത് നന്നായി എന്നും അവൻ കൂട്ടി ചേർത്താണ് കയറി വന്നത്. എന്റെ പരിഗണന കൂടിയതാണോ എന്നറിയില്ല, അവനിൽനിന്ന് ഒരു മോശം അനുഭവം ഉണ്ടായി..അവൻ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു..ഞാൻ കൈയിലെ സ്മാർട്ട് ഫോണിൽ ചിലത് പരതി കൊണ്ടിരുന്നതിനാൽ അവൻ എന്റെ തോളിൽ കൈ വച്ചത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
“പ്രശ്നം ഉണ്ടോ ” അവന്റെ ചോദ്യം എന്നെ ഉണർത്തി.
ഞാൻ തിരക്കി എന്തു പ്രശ്നം ?
“ഞാൻ ഇങ്ങനെ കൈ വെച്ചാൽ ചിലർ എന്നെ തല്ലും “
സുമുഖനും മാന്യനുമായ ചെറുപ്പക്കാരനിൽ നിന്ന് അന്നെനിക്ക് ഒരു ദുഷിച്ച ഗന്ധം മണത്തു. ഏതോ ഭ്രമത്തിൽ അവൻ ആകെ മാറി..അവനിൽ ഒരു സ്വവർ ഗ അനുരാഗി നിറഞ്ഞു നിന്നു .അവൻ ചിലത് ചോദിച്ചു കരഞ്ഞു.ഒടുവിൽ അവനെ അവിടന്ന് ആട്ടി ഇറക്കാൻ ഞാൻ പോലീസിനെ വിളിക്കാനായി ഫോൺ എടുത്തു. അവൻ ഭയന്ന് ഇറങ്ങി ഓടി പോയി.
എന്റെ മനശാസ്ത്ര ബിരുദം അവനെ തിരിച്ചറിഞ്ഞു. സുമുഖനായി പലപ്പോഴും കണ്ടിരുന്ന അവന്റെ നിറം മാറിയപ്പോൾ എനിക്ക് മനസിലായി , അവൻ രോഗി ആവും. തല്ലിയാൽ ശാപം കിട്ടും. ചിന്തകൾ എന്നെ സ്വയം നിയന്ത്രിച്ചു.
ആണിനേയും പെണ്ണിനേയും ഒരുപോലെ സ്വീകരിക്കുന്ന ചിലരിൽ നിന്ന് വ്യത്യസ്തനാണ് അവൻ. അവൻ തികച്ചും രോഗിയാണ്. ഇത്തരക്കാർ വിവാഹം ചെയ്യുക നല്ല ചന്തമുള്ള സത്സ്വഭാവി പെൺകുട്ടികളെ ആവും. അവർ ജീവിതം കരഞ്ഞു തീർക്കും എന്നിരിക്കലും വഴിതെറ്റി ജീവിക്കില്ല.
ഇത് എന്നോട് പറഞ്ഞതും ഒരു മനശാത്ര വിദഗ്തയായ പെൺസുഹൃത്താണ്. ഇത്തരം കാരണങ്ങൾ നിരത്തിയാണ്. സൈന്റിഫിക് കാലഘട്ടത്തിൽ ആരും വിധിയെ ഒക്കെ പഴിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് എന്നിലെ ഒരു നന്മയുള്ള മനുഷ്യൻ ഉണർന്നു. ആ മനുഷ്യൻ എന്നോട് തന്നെ ചോദിച്ചു….ഇനി അവൻ ആഹാരത്തിനാണോ ഇങ്ങനെ ഒക്കെ അലയുന്നത്? അതാവില്ല അവന്റെ വസ്ത്രങ്ങൾ ഇടപെടൽ അത് വെളിവാക്കുന്നില്ല. സംഭവം ആരോടെങ്കിലും പറയണം എന്ന് തോന്നി.
വേണ്ട കേട്ടവർ എന്നെ മോശക്കാരനായി ചിത്രീകരിക്കും..എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ…എന്തുകൊണ്ട് ആ സ്വവർഗ്ഗ അനുരാഗി എന്നെ സമീപിച്ചു?
ഞാൻ ആകെ അസ്വസ്തനായി. ഒരു പെൺന്തുണ അത്യാവശ്യമാണ് ചിലരുടെ ഉപദേശങ്ങൾ മനസ്സിൽ തികട്ടിവന്നു. മനസ്സ് ഉറച്ച തീരുമാനത്തിലായി. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന ചിന്ത അലട്ടി. മറ്റാർക്കും ദോഷമില്ലാത്ത രീതിയിൽ ഒന്ന് പ്രണയ പരവശനാവണം പണം കൊടുത്തിട്ടാണേലും ഒരു പെണ്ണിൽ അലിയണം കാലങ്ങളായി എന്റെ ആഗ്രഹമാണ്. ഭയവും അഭിമാനവും ഓർത്തു ഞാൻ ആ ആവേശത്തെ അടക്കി ജീവിച്ചു. ഇനി വൈകിയ്ക്കാൻ ആവില്ല. എന്നെ ഒന്ന് സ്വയം പരിശോധിക്കണം. സ്വവർഗനുരാഗിയുടെ മാർഗം ഞാൻ കാരണമാക്കി പുണ്യഗനകളെ ധൃതഗതിയിൽ പരതി എന്തിനും ഏതിനും ഇപ്പൊ ഓൺലൈനായി ചിന്തിച്ചാൽ മതിയല്ലോ ? എല്ലാം വിരൽ തുമ്പത്തെത്തും വേണ്ടുവോളം ചീത്തപ്പേരുള്ള ഞാൻ ആദ്യമായിട്ടാണ് ഒരു വേ ശ്യാ ലയം തിരഞ്ഞത്.
ആണയാൾ ഒരു പെണ്ണ് വേണം എന്നൊക്കെ ഉപദേശിച്ച സഹപ്രവർത്തകരോട് ഞാൻ നെല്ലരി കഴിക്കാൻ ഒരു പാടം വാങ്ങാനോ എന്ന് വമ്പ് പറയുമായിരുന്നു .ചിലപ്പോൾ അവരിൽ നിന്നാവും എനിക്ക് ഇത്രയും പേരുദോഷം കിട്ടിയതും . ശ്രമം വിജയിച്ചു സൈബർ ദൈവങ്ങൾ കടാക്ഷിച്ചു.വിക്കന്റോ എന്ന ഓൺലൈൻ കമ്പനി ഒരു വേശ്യാലയം കാണിച്ചു തന്നു. വെബിൽ നിന്ന് കിട്ടിയ നമ്പർ കാട്ടിയ മാപ്പിലൂടെ ഞാൻ നഗരത്തിൽ നിന്നൊഴിഞ്ഞ പ്രദേശത്തെ വേശ്യാലയത്തിലേക്ക് മറ്റൊരു ദിവസം യാത്ര തിരിച്ചു. ഗൂഗിൾ മാപ്പ് കാണിച്ച ടാറിട്ട റോഡ് അവസാനിച്ചടത്ത് ഒരു വെള്ള വസ്ത്രക്കാരൻ വയസ്സൻ നിന്നിരുന്നു. ചെവിയിൽ ചേർത്തു പിടിച്ച, ഉപേക്ഷിച്ചു കിടന്നാലും ആരും പരിഗണിക്കാത്ത വില കുറഞ്ഞ ഹാൻഡ് ഫോണിൽ ആരോടോ സംസാരിച്ചു ഒരു ലാൻഡ് മാർക്ക് പോലെ അയാൾ നിന്നു. അവിടന്ന് തുടങ്ങിയ നാട്ടുവഴിയിലൂടെ യാത്ര.
മൂന്നിടത്തു കൂട്ടിയിട്ടിരുന്ന മദ്യ കുപ്പികളാണ് വഴിയുടെ അടയാളം. കുപ്പിയും മാലിന്യവും മുച്ഛീട്ടുക്കെട്ടും നിറഞ്ഞു ജലമില്ലാത്ത ചെറുകനാൽ കഴിഞ്ഞാണ് ആ വീട് .പണ്ടൊക്കെ സർക്കാർ മന്ദിരത്തിന് ഉപയോഗിച്ചിരുന്ന ചായം പൂശിയതും ചായം അടർന്നു വീണതുമായ വീട്. പുറം മൂകമായ വീട് . തികച്ചും ആൾ വാസം ഇല്ലാത്ത ഒരിടത്താണ് ഞാൻ എത്തിയത് . പാദരക്ഷകൾ പുറത്തില്ലേലും അകത്തു അധികം ആളുണ്ടായിരുന്നു. പാദരക്ഷകൾ സൂക്ഷിക്കുന്ന സ്വീകരണ മുറിയിൽ നിന്ന് വീക്ഷിക്കാൻ ഭാഗത്തിന് മറ്റ് മൂന്നുമുറികൾ കാണാം.
ആളൊഴിഞ്ഞു തുറന്ന ആ മുറികളിൽ മുന്നിലായി നാല് പെൺകുട്ടികളുണ്ട്. ഇരുപത്തഞ്ചും മുപ്പതും പ്രായം തോന്നിക്കുന്ന സുന്ദരികൾ. അവരെ പരിചയപ്പെടുത്തുന്ന രീതിയിൽ ഒരു നാല്പത്തി അഞ്ച് തോന്നിക്കുന്ന ചേച്ചി എന്ന സ്ത്രീ അടുക്കളയിൽ നിന്നു മുന്നോട്ട് വന്നു. യാതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഒരു മുപ്പതുകാരൻ സ്വീകരണമുറിയിൽ ഇരുന്ന് സ്മാർട്ട്ഫോൺ വീക്ഷിക്കുന്നുണ്ട്. കച്ചവട രൂപങ്ങളെ തരം തിരിച്ചു നോക്കാൻ എനിക്ക് തോന്നിയില്ല .വലത് വശത്തായി ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്ന മുറിയിലേക്ക് മറ്റൊന്നും നോക്കാതെ തല കുനിച്ചു കയറി.
പെട്ടന്നായിരുന്നു ചേച്ചി എന്ന് പറയുന്ന സ്ത്രീ മുന്നിൽ വട്ടം ചുറ്റി നിന്നത്. എടുക്ക് കാശെന്ന ഭാവത്തിൽ അവർ കൈ നീട്ടി. മുൻപ് ഫോണിൽ പറഞ്ഞുറപ്പിച്ച പ്രകാരം രണ്ടായിരം രൂപ അവർക്ക് കൊടുത്തു. മുറിയിൽ പ്രവേശിച്ച ഞാൻ എന്നെ മറച്ചു പിടിച്ച ഹെൽമെറ്റ് ഊരി ഒരു മൂലയ്ക്ക് വച്ചു. മുറിയിലെ കതക് വലിച്ച് അടയുന്നതിനൊപ്പം ഞാൻ തോളിൽ തൂക്കിയിരുന്ന ട്രാവൽ ബാഗും നിലത്തു ഒരിടത്തു വച്ചു.
“ഇവിടെ എക്സ്ട്രാ ഹൈജിനും സുരക്ഷിതവുമാണ് “
ബിരുദം വരെയെങ്കിലും പഠിച്ചവളുടെ മറ്റേതോ ദേശ ഭാഷ. ഒരു പരസ്യ വാചകംപോലെ അവൾ അത്രയും പറഞ്ഞു രണ്ട് ഗ ർഭ നി രോ ധന ഉ റകൾ എന്നെ നീട്ടി, കട്ടിലിൽ വച്ചു. ഇടതു കൈ ബാത്റൂമിലേക്കു നീട്ടുകയും ചെയ്തു. ബാത്റൂമിലേക്കു നടന്ന എനിക്കു മുന്നിൽ അതിന്റെ വാതിൽ തനിയെ തുറന്നു. അല്പം ആശങ്കയോടെ ഞാൻ പൈപ്പ് തുറന്നു മുഖം കഴുകി.വാതിൽ തുറന്നു ചേർന്ന ത്രികോണാകൃതിയിലെ മൂല ഞാൻ ശ്രദ്ധിച്ചു കതകിലേക്കു കൈ പായിക്കുമ്പോൾ അവൾ എന്നെ പിന്തിരിപ്പിച്ചു വിളിച്ചു.
“എന്താ മാഷെ നാണം ആദ്യായിട്ടാണോ? ഇങ്ങിറങ്ങിയാൽ എനിക്ക് …”
അവളുടെ ആവശ്യം ഉള്ളിൽ തറച്ചു ഞാൻ അവളിലേക്ക് നോക്കി പുറത്തിറങ്ങി. ഒപ്പം വാതിലും അടഞ്ഞു. എന്റെ ആശങ്കയ്ക്കൊപ്പം അവൾ ബാത്റൂമിൽ കയറി. കതകടഞ്ഞു. പെട്ടെന്ന് കുളിച്ചു കഴുകിയപ്പോലെ അവൾ പുറത്തിറങ്ങി. വാതിൽ പിന്നെയും തനിയെ അടഞ്ഞു. ബാത്റൂമിലെ വാതിലിൽ ശ്രദ്ധ തറപ്പിച്ച എന്നെ അവൾ പിന്തിരിപ്പിച്ചു കട്ടിലിൽ പിടിച്ചിരുത്തി.
“ആ വാതിൽ ആട്ടോമാറ്റിക്കാണ്” എന്റെ ശ്രദ്ധ മുഴുവനായി അവൾ അടർത്തിയെടുത്തു. വിവസ്ത്രയായ അവളെ കടന്നുപ്പിടിച്ചു. ഏതോ ഒരു സ്വപ്ന സാഫല്യത്തിനൊപ്പം,ഞാൻ അവളിലേക്ക് കയറിപ്പോയി. മെലിഞ്ഞവളെന്നോ തടിച്ചവളെന്നോ പറയിപ്പിക്കാത്ത ആ സുന്ദരിയുടെ സമീഭ്യവും തമ്മിൽ ഒന്നാകലും എന്റെ മനസ്സിൽ ഒരു ആദ്യ ഉത്സവം ഉണ്ടാക്കി.
ഒരിക്കൽ മൂന്നു വർഷം പ്രണയിച്ചവളെ കടന്നു പിടിക്കാത്ത ശാപനിമിഷളെ മനസ്സ് പഴിച്ചു.പോക്കറ്റിൽ നിന്ന് ഇരുന്നൂറു രൂപ അവൾക്ക് സമ്മാനം കൊടുത്തു. ഞങ്ങൾ രണ്ടാളും വസ്ത്രങ്ങളിൽ കയറി. ഞാൻ എന്റെ ട്രാവൽ ബാഗെടുത്തു പുറത്തിറങ്ങി.
കൂട്ടുകാരന്റെ പെങ്ങളേയോ, ഭാര്യയേയോ, സുഹൃത്തുക്കളെയോ വഷളൻ കണ്ണോടെ നോക്കി രോഗി ആകേണ്ട. ചെല്ലൂ വേ ശ്യാ ലയം നന്മകളാൽ സമൃദ്ധം. സ്ത്രീ വേ ശ്യ ആണെങ്കിൽ അവളെ തേടി ചെല്ലുന്ന പുരുഷനെ വേ ശ്യ എന്ന വാക്കിനേക്കാൾ മോശപ്പെട്ട ഒരു പദം പ്രയോഗിച്ചു വിളിക്കണം. വേ ശ്യ ഇരിക്കുന്ന ഇടം വേ ശ്യാ ല.യമല്ല. ഏതോ ഒരു സ്വർഗ്ഗമാണ്.എന്നിൽ പുതിയ പുരോഗമന ചിന്തകൾ പൂത്തുലഞ്ഞു..
“ആളെ മനസിലായി. ഇനി ഞാൻ ഫോട്ടോസ് വാട്ട്സാപ്പിൽ ഇടാം.കാശും സമയവും ഒത്താൽ വാ ….” ചേച്ചിയെന്ന സ്ത്രീ എന്നും കാണുന്ന നന്മയുള്ള അയൽക്കാരനെ പോലെ എന്നെ നോക്കി ചിരിച്ചു.
ഹെൽമെറ്റ് എന്ന ബോധോദയം വന്നു പകുതി തുറന്ന ആ മുറിയിൽ ഞാൻ തിരികെ കയറി. ഞാൻ പെട്ടെന്ന് തറച്ചു നിന്നുപോയി. ട്രൗസറിൽ നിക്കുന്ന ഒരു കുരുന്ന് കുട്ടി. അതിന് മൂന്ന് മൂന്നര വയസ് മതിക്കും. ഷർട്ട് ധരിക്കാത്ത അതിന്റെ പിന്നിൽ തൂങ്ങി കിടക്കുന്ന ഒരു കുഞ്ഞ ബാഗ്. അല്പം മുൻപ് എന്റെ ആവശ്യം നിറവേറ്റി കട്ടിലിൽ ഇരിക്കുന്ന അവളുടെ മടിയിൽ ആ കുരുന്ന് കുഞ്ഞു മുഖം അമർത്തി അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു വാത്സല്യം വാങ്ങുന്നുണ്ട്. ചേറിൽ പൂന്തുന്ന ചെറു മീനു പോലെ. ഇന്ന് അവൾ എനിക്കും എന്നും അവൾ ആ കുഞ്ഞിനും ദൈവമാണ്. ചെല്ലൂ വേ ശ്യാ ലയം നന്മകളാൽ സമൃദ്ധം
ഹെൽമെറ്റ് കൈയിലൊതുക്കി പുറത്തിറങ്ങി. അടഞ്ഞ വാതിലിനൊപ്പം, കുട്ടിയുടെ ഒരു കുഞ്ഞൻ ദീർഘ നിശ്വാസം എന്നിൽ വന്നു തറച്ചു.