ചന്ദ്രേട്ടൻ
രചന: സ്മിത രഘുനാഥ്
::::::::::::::::::::::
ഉമ്മറത്തേ നീളൻ വരാന്തയിൽ ഉരുളൻ തൂണിൽ ചാരിയിരുന്ന് പത്രം വായിച്ച ആയാളുടെ അടുത്തേക്ക് ഭാര്യയായ രാധിക ചായ ഗ്ലാസുമായ് വന്നിരുന്നു…
അയാൾക്കരുകിലേക്ക് ചായ ഗ്ലാസ് നീക്കിവെച്ചിട്ട് എത്തി വലിഞ്ഞ് പത്രതാളിലേക്ക് നോക്കി.
അയാൾ പത്ര താളിൽ നിന്നും മുഖം ഉയർത്തി അവരെ ഒന്ന് നോക്കിയിട്ട് ചായ ഗ്ലാസ് ചുണ്ടോട് ചേർത്തൂ ചെറ് ചൂടുള്ള ഏലയ്ക്ക് ചായ ഒരിറക്ക് കുടിച്ചിട്ട് അയാൾ താഴത്തേക്ക് വെയ്ക്കൂമ്പൊൾ രാധിക വിളിച്ചൂ
ചന്ദ്രേട്ടാ..എനിക്ക് ഒരൂട്ടം പറയാനുണ്ട് ആമുഖം പോലെ അവർ പറഞ്ഞതും അയാൾ തല തിരിച്ച് അവരെ നോക്കി….
എന്താടി …?..
അത് എനിക്കൊര് ആഗ്രഹം ഉണ്ട്..
എന്താ…?. അയാൾ വീണ്ടും കൗതുകത്തോടെ അവരെ നോക്കി…
അത്…അവർ ഒട്ടൊര് പതർച്ചയോടെ അയാളെ നോക്കി…
ആ…നീ കാര്യം പറയെടീ ?..
അത്…എനിക്ക്….പ്ലെയിനിൽ കയറണം
അവരുടെ പതിഞ്ഞ ശബ്ദം കേട്ടതും അയാൾ അവരെ അമ്പരപ്പോടെ നോക്കി.
ഇതെന്താ രാധികേ ഇത്ര പെട്ടെന്ന് ങ്ങനെയൊര് ആഗ്രഹം….അയാൾ ചോദിച്ചതും അവർ പെട്ടെന്നുള്ളത് ല്ല ചന്ദ്രേട്ടാ ഏറെ നാളായുള്ളതാണ്. ചന്ദ്രേൻ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ പെടുന്ന പാട് കാണുമ്പൊൾ ആഗ്രഹമൊക്കെ ഉള്ളിൽ ഒതുക്കി
അവരുടെ മുഖത്തേക്ക് അയാൾ സൂഷ്മതയോടെ നോക്കി
പ്രതീക്ഷയോടെ നോക്കൂന്ന ആ കണ്ണുകളിലെ തിളക്കം കണ്ടതും വരണ്ടൊര് ചിരി അയാളുടെ അധരത്തിൽ വിരിഞ്ഞൂ…
അവരുടെ നിറം മങ്ങിയ കൈവിരലിൽ അയാളുടെ കയ്യ് ചേർത്ത് വെച്ച് ആ കണ്ണുകളിലേക്ക് നോക്കി…
പോകാം…
ഉറച്ച ശബ്ദത്തോടെ അയാൾ പറഞ്ഞതും അവർ അയാളുടെ തോളിലേക്ക് ചാഞ്ഞൂ
ആ സമയം ചന്ദ്രൻ മനസ്സിൽ ഓർത്തും ഇന്നോളം ഒന്നിനും ഒരാഗ്രഹവും പറയാത്തവളാണ് അവളുടെ ആഗ്രഹം താനല്ലാതെ മറ്റാരാണ് നടത്തി കൊടുക്കേണ്ടത്. രണ്ട് മക്കളാണ് ഒര് മോനും മോളും അവർക്ക് വേണ്ടുന്ന വിദ്യാഭ്യാസം നൽകി മോന് ജോലിയായി മോൾക്ക് ഇഷ്ടപ്പെട്ടവന് തന്നെ കെട്ടിച്ചൂ കൊടുത്തൂ…
ഇനിയെങ്കിലും ഞങ്ങൾ ഞങ്ങൾക്കായ് ജീവിച്ച് തുടങ്ങണം..ഇതൊര് തുടക്കമാകട്ടെ ഇനിയും കാണും രാധികയ്ക്ക് ആഗ്രഹങ്ങൾ തന്നെ കൊണ്ട് ആവൂ വിധം ഒരോന്നായ് നടത്തി കൊടുക്കണം…അയാളുടെ ഹൃദയം അയാളോട് മന്ത്രിച്ചൂ