ഇരുട്ടടി അഥവാ ( എന്നാടാ ഇതൊക്കെ)
രചന :വിജയ് സത്യ
:::::::::::::::
ആരാ എൽദോ ആ കൊച്ചു പയ്യൻ
ദാസപ്പൻ തന്റെ കയ്യിലെ വോ ഡ്ക സിപ് ചെയ്തു കൊണ്ടു കുടിയന്മായ കൊച്ചു ചെറുക്കന്മാരിൽ ഒരുവനെ കണ്ണു കൊണ്ടു എൽദോയെ കാണിച്ചിട്ട് ചോദിച്ചു.
അയ്യോ അതൊക്കെ ഈ സിറ്റിയിലെ അലമ്പ് പിള്ളേരാ എന്താ…?
ദാസപ്പൻ എൽദോയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
എൽദോയ്ക്ക് ദാസപ്പന്റെ ആ ചിരി കണ്ടാൽ അറിയാം.. രണ്ടുപേരും പണ്ടേ കൂട്ടുകാരാ. ചെറു പ്രായത്തിൽ ബടക്ക് ചെക്കന്മാരായിരുന്നു. വലുതായപ്പോൾ രണ്ട് പേരും പല പല ബിസിനസ്സുകൾ നല്ല ഉയർച്ച നേടി. എൽദോ റിയൽ എസ്റ്റേറ്റിലുടെ സ്വത്തുവകകളും കാശും സമ്പാദിച്ചുകൂട്ടിയപ്പോൾ, ദാസപ്പനും മോശമില്ലാത്ത സമ്പാദിച്ച് ഒരു വിധം ടൗണിൽ സ്വന്തം സ്ഥലത്ത് ഒരു പെട്രോൾ പമ്പ് നടത്തി കൊണ്ടു വരുമാനം കൊയ്യുന്നു.
ഇടയ്ക്ക് സമയം ഒത്താൽ രണ്ടുപേരും കൂടും. ബാ റിലോ റെസ്റ്റോറന്റൈലോ ഒക്കെ കൂടി കുടിച്ചും പണത്തിന്റെ അല്പസ്വല്പം മറ്റുവകകൾ ആസ്വദിച്ചും അർമാദിച്ചും ആ സൗഹൃദം അവർ പങ്കുവെച്ചു.
അങ്ങനെ കൂടിയതാണ് ഇന്നു..അപ്പോഴാണ് തൊലിവെളുപ്പുള്ള ആ പയ്യനെ കണ്ടപ്പോൾ പഴയ ദൗർബല്യം ഉടലെടുത്തത്..
നീ ഇവിടെ ഇരിക്ക്
എൽദോയെ അവിടെ ഇരുത്തി ദാസപ്പൻ എഴുന്നേറ്റ് പോയി
എന്തോന്നാടെ ഇത്…ദേ..വേഗം വന്നേക്കണം അന്നമ്മ അത്താഴം വിളമ്പി കാത്തിരിക്കുകയാണ്.
എൽദോ കുപ്പിയിൽ ഉള്ളത് ബാക്കി തന്റെഗ്ലാസിലേക്ക് ഒഴിച്ച് അണ്ണാക്കിലേക്ക് കമഴ്ത്തി..
നല്ല ഫിറ്റായി എന്ന് തോന്നുന്നു..
കണ്ണുമിഴിച്ച് നോക്കുമ്പോൾ ദാസപ്പൻ ആ പയ്യനുമായി തന്റെ മുമ്പിൽ വന്നിരിക്കുന്നു..
എന്ന ഫാസ്റ്റ് ആടോ ദാസപ്പാ … ഇത്..
അതേ എൽദോ.. ഇവന്റെ വീട് ഇവിടെ..അടുത്താ. വീട്ടിൽ ആരുമില്ല. ഒരു അമ്മമ്മയെ ഉള്ളൂ. കൂട്ടുകാരൻ ചേട്ടന്റെ ബർത്ത് ഡേ ഫംഗ്ഷന്റെ ഭാഗമായി കള്ളു സൽക്കാരം ഉണ്ടായതുകൊണ്ട് കുടിക്കാൻ വന്നതാ അവരുടെ കൂടെ.അതു കഴിഞ്ഞു..
ആണോടാ എന്താ നിന്റെ പേര്?
വിക്രാസി..
വിക്രസിയോ..
വിക്രാന്ത് സി…
എന്തോന്ന് പേരാടാ ഇതൊക്കെ..
അപ്പോൾ എൽദോ….. ഇവനെ എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ… ഇവനെ ഞാനെന്റെ പമ്പിൻ പെട്രോൾ അടിക്കാൻ ജോലിക്ക് നിയമിച്ചു.
എന്നാടാ ഇതൊക്കെ……എത്രയും പെട്ടെന്ന് നിയമനവും നടന്നോ… വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണ്…ആട്ടെ സന്തോഷം..
ദാസപ്പന്റെ തീരുമാനം കണ്ട് എൽദോ തൊഴുതു പറഞ്ഞു..
വിക്രാസിനെ നാളെ പമ്പിൽ ജോലിക്ക് വരാൻ പറഞ്ഞിട്ട്
രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് പോയി.
പിറ്റേ തൊട്ട് വിക്രാന്ത് തന്റെ ഭാഗ്യം ഉദിച്ചു എന്ന് കരുതി പെട്രോൾ പമ്പിൽ ജോലിക്ക് പോയി തുടങ്ങി..
ദാസപ്പൻ വിക്രാന്തിനെ നോക്കി വെള്ളമിറക്കിക്കൊണ്ട് പമ്പിൽ തന്നെ ദിവസവും ഇരിപ്പായി..
വിക്രാന്ത് കസ്റ്റമറിൽ നിന്നും പൈസ കൃത്യമായി വാങ്ങി പെട്രോൾ അടിച്ചു കൊടുക്കുകയും വൈകിട്ട് കൃത്യമായി കണക്കുകൾ കാണിച്ചു കൊടുക്കുകയും ചെയ്തു. ക്യാഷ് ഇല്ലാതെ ഗൂഗിൾ പേ ഫോൺ പേ പേടിഎം തുടങ്ങിയവ ഉപയോഗിക്കുന്നവരിൽ നിന്നും ക്യാഷ് മുതലാളിയുടെ അക്കൗണ്ടിൽ കൃത്യമായി എത്തിച്ചു .വിക്രാന്ത് കുറ്റമറ്റ രീതിയിൽ ജോലി കൃത്യമായി ചെയ്യുന്നത് കണ്ടപ്പോൾ ദാസപ്പന് അതീവ സന്തോഷമായി.
ഇടയ്ക്ക് കൂട്ടുകാരൻ എൽദോയെ വിളിച്ച് കാര്യങ്ങൾ ദാസപ്പൻ പറഞ്ഞു.
എടാ എൽദോ അവൻ ആളും മിടുക്കനാ കണക്കുകളും കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു തരുന്നുണ്ട്. അതേതായാലും നന്നായി ബാഗും കൊണ്ട് പോയില്ലല്ലോ..
ഇതിനിടെ ദാസപ്പൻ അവനെ ചൂണ്ടാൻ പദ്ധതികൾ തയ്യാറാക്കി കൊണ്ടിരുന്നു.
മാസാവസാനം ശമ്പളം കൊടുക്കുമ്പോൾ 2000 രൂപ അധികം കൊടുത്തു അവനെ പ്രലോഭിപ്പിച്ചു..
നമുക്ക് ട്രിപ്പ് പോകണ്ടേ….
പോകാം മുതലാളി കുറച്ചുദിവസം കഴിയട്ടെ…മുതലാളി ഞാൻ രണ്ടു ദിവസം ലീവ് ആയിരിക്കും
അതെന്താടാ ….എന്തിനാ ലീവ്..?
എനിക്കെന്റെ കൂട്ടുകാരന്റെ നാട്ടിൽ പോകാൻ ഉണ്ട് അവിടെ അവന്റെ പെങ്ങളുടെ ഒരു കല്യാണ പരിപാടിയുണ്ട്..
ആ രണ്ടുദിവസം കഴിഞ്ഞ് വരുമല്ലോ പൊക്കോ..
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു.
ദാസപ്പൻ വിക്രാന്തിനേം കാത്തു കാത്തിരുന്നു..
വിക്രാന്തിന്റെ പൊടി പോലുമില്ല
ദാസപ്പിന് സംശയമായി..നെറ്റ് ബാങ്കിലൂടെ ബാങ്കിൽ എത്തേണ്ട പൈസ ഒന്നും എത്തുന്നില്ല..
പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന ഓരോ അക്കൗണ്ടിന്റെയും ക്യു ആർ കോഡുകൾ,അതു മുഴുവൻ വിക്രാന്തിന്റെ അക്കൗണ്ടിന്റെ ക്യു ആർ കോഡ് ആണെന്ന് ദാസപ്പൻ ഞെട്ടലോടെ മനസ്സിലാക്കി…
അവൻ ജോലി ചെയ്തിരുന്നഒരു മാസം മുഴുവൻ അവന്റെ അക്കൗണ്ടിലേക്കാണ് പണം പോയിക്കൊണ്ടിരുന്നത്.
ഇപ്പൊ അവൻ ജോലിക്ക് ഇല്ലാതെ ഇരുന്നിട്ട് പോലും അവന്റെ അക്കൗണ്ടിലേക്ക് ആണ് പണം പോകുന്നത്.. ഇവിടുത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ മൈക്ക് ആണെങ്കിൽ കേടായിരിക്കുകയാണ്.
ഈശ്വര..ചതിച്ച ഈ കഴിഞ്ഞ 40 ദിവസത്തെ70 ലക്ഷം രൂപയോളം അവൻ ചൂണ്ടി പോയി.. ദാസപ്പൻ
തലക്ക് കൈയും കൊടുത്ത് ഇരിപ്പായി വിവരം എൽദോ അറിഞ്ഞപ്പോൾ എൽദോ ചോദിച്ചു എന്നോടാ ഇതൊക്കെ ..