വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യത ആകുന്നതിനു മുമ്പേ ഒരു രണ്ടാം കെട്ട് കാരനെ എന്റെ തലയിലേക് വെച്ച് തന്നു…

നിന്നെയും തേടി…

രചന: നൗഫൽ

:::::::::::::::::

വൈശാഖിന്റെ വീടിന്റെ പടി ഇറങ്ങുമ്പോൾ അവൾ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി..

തന്റെ ജീവിതത്തിൽ നഷ്ട്ടങ്ങൾ മാത്രം നൽകിയ സ്ഥലം…

ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം…

തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്… അയാളുടെ റൂമിലേക്കു എനിക്ക് പ്രവേഷണം ഇല്ലായിരുന്നു…

മകളുടെ റൂമിലായിരുന്നു എന്റെ കിടത്തം…

അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല…

അമ്മ ആണെകിൽ രണ്ട് മാസം കൂടുമ്പോൾ ഒരിക്കൽ വരും…

വന്നതിനേക്കാൾ വേഗതയിൽ ഇവിടെ നിന്നും പോകും…

ഈ വീട്ടിലേക് കയറുമ്പോൾ എന്തെല്ലാം മോഹങ്ങൾ ആയിരുന്നു..

നല്ലൊരു ജീവിതം..

ഒന്നും ഉണ്ടായില്ല…

വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യത ആകുന്നതിനു മുമ്പേ ഒരു രണ്ടാം കെട്ട് കാരനെ എന്റെ തലയിലേക് വെച്ച് തന്നു…

എന്നോട് ആരും പറഞ്ഞിരുന്നില്ല…

അയാൾ എന്നെ കണ്ട് പോയതിന് ശേഷം ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല…

എന്റെ കഴുത്തിൽ താലി ചാർത്താൻ നേരമാണ് വീണ്ടും ഞാൻ അയാളെ കണ്ടത്… എന്റെ മുഖത്തേക്ക് നോക്കാതെ ആ ചടങ്ങും തീർത്തു…

രണ്ട് വർഷത്തിന് ശേഷം വിവാഹവാര്ഷികത്തിന്റെ അന്ന് തന്നെ ഞാൻ വെറും കയ്യോടെ ഈ വീട്ടിൽ നിന്നും ഇറങ്ങി ..

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല….

ആര് വിളിക്കാനാണ് എന്നെ…

ഒരു ശല്യം പോയെന്ന് കരുതും വൈശാഖ്…

അവസാന പാടിയും കടന്ന് തിരിഞ്ഞു നോക്കാതെ ഞാൻ ആ വീട്ടിൽ നിന്നും മുന്നോട്ട് നടന്നു…

പുറത്ത് ഇറങ്ങിയാപ്പോൾ തന്നെ മുന്നിലേക്ക് വന്ന ഓട്ടോ കണ്ട് അതിന് കൈ കാണിച്ച് അതിൽ കയറി..

എവിടേക്ക ചേച്ചി..

ടൗണിലേക്ക്…

************************”

വളരെ ചുരുങ്ങിയ രീതിയിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം…

എന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും മാത്രം…

ഏട്ടനും ഏട്ടത്തിക്കും ജോലി തിരക്ക് ആണെന്ന് അമ്മയോടെ പറഞ്ഞു..

എന്നെ ഒന്ന് വിളിച്ചു പോലുമില്ല…

ഞാൻ അവരുടെ രണ്ട് പേരുടെയും അനിയത്തി അല്ലേ…

എന്റെ നേരമ്പുകളിലും അവരുടെ ചോര തന്നെ അല്ലേ ഒഴുകുന്നത്…

എന്നെ അനിയത്തി ആണെന്ന് പറയാൻ അവരുടെ സ്റ്റാറ്റസ് സമ്മതിക്കുന്നുണ്ടാവില്ല…

വൈശാഖ്…..

ആരും കൊതിക്കുന്ന.., ജീവിതം..

നാട്ടിൽ അറിയപ്പെടുന്ന… ക്രിമിനൽ ലോയരുടെ ഭാര്യ…

സുന്ദരൻ സുമുഖൻ…

വിവാഹത്തിന് മുമ്പ് ഞാൻ കരുതി…

എങ്ങനെ വൈശാഖിന് എന്നെ കണ്ട് ഇഷ്ട്ടപെട്ടു…

എന്റെ കൂട്ടികാരികളുടെയോ കസിൻസിന്റെയോ കൂടെ പുറത്തോ ഫങ്ക്ഷനോ പോകുവാൻ എനിക്ക് ഇഷ്ട്ടമല്ലായിരുന്നു…

എന്നെ സ്കൂളിലേക്ക് പോകുമ്പോൾ പോലും ചേച്ചിയും ചേട്ടനും കൂടെ കൂട്ടില്ല…

ഞാൻ ഇറങ്ങുന്നതിനു മുമ്പ് തന്നെ അവർ രണ്ടാളും പോകും…

അവരുടെ കയ്യിൽ തൂങ്ങി നടക്കാൻ ഞാൻ എത്ര കൊതിച്ചു…

പതിയെ പതിയെ ഞാൻ ഇരുളിലേക്കു വലിയാൻ തുടങ്ങി…

എന്റെ നിറം തന്നെ ആയിരുന്നു എന്നെ എല്ലാത്തിലും പുറകോട്ടു വലിച്ചത്…

എനിക്ക് ഏറ്റവും ഇഷ്ട്ടം ഇരുട്ടായി തീർന്നു…

എന്റെ നിറവും അത് പോലെ ആയത് കൊണ്ടാവാം…

എന്റെ വീട്ടിൽ ഞാൻ മാത്രമായിരുന്നു…കറുത്ത് പോയത്…

അമ്മയും അച്ഛനും വെളുത്തിട്ടായിരുന്നു…

അവരെ പോലെ തന്നെ ചേട്ടനും ചേച്ചിയും…

ഉള്ള സമയം മുഴുവൻ വീട്ടിൽ തന്നെ ഒതുങ്ങി കൂടി…

ആകെ ഉള്ള ഒരു കൂട്ടുകാരി ഷാന ആയിരുന്നു…

അവൾ എന്നിലേക്കു ഒരു കുളിർ മഴ യായി വന്നതായിരുന്നു…

എന്റെ തൊട്ടടുത്ത വീട്ടിൽ തന്നെ താമസം…

പത്താം വയസ്സിൽ എന്നോട് കൂട്ടു കൂടിയവൾ…

അവളുടെ ഉപ്പ എന്റെ വീടിന്റെ അടുത്ത്… സ്ഥലം വാങ്ങി പുതിയ വീട് വെച്ചു താമസം തുടങ്ങി …

എന്നെ വീട്ടു കൂടലിനു അവൾ പ്രേത്യകം ക്ഷണിച്ചു…

അന്നാണ് എനിക്ക് സ്വന്തമെന്ന് പറയാൻ ഒരു കൂട്ടുകാരി ഉണ്ടായത്…

ഏട്ടനും ഏട്ടത്തിയും നിറത്തിന്റെ പേരിൽ കളിയാക്കിയാൽ പോലും… എന്റെ ഷാന എന്നെ കൂട്ടിപിടിച്ചു ആസ്വശിപ്പിക്കും…

ആരോടും മിണ്ടാതെ നടന്നിരുന്ന എന്നെ.. രണ്ട് വാക്കെങ്കിലും തിരിച്ചു പറയാൻ പഠിപ്പിച്ചവൾ അവളായിരുന്നു…

വൈകുന്നേരം വെറുതെ കളി ചിരിയിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസത്തിൽ ആണ് അവൾ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചത്..

നമുക്ക് കരേട്ട പഠിക്കാൻ പോയാലോ…

അത് എന്താണെന്ന് പോലും അറിയാത്ത ഞാൻ അവളുടെ മുഖത് നോക്കി വായ പൊളിച്ചു നിന്നു…

എടീ വായ അടക് …

ഞാൻ കാര്യമായി ചോദിച്ചതാണ്..

എന്റെ… മൂത്താപ്പയുടെ മകൻ കരാട്ട ക്ലാസ് നടത്തുന്നുണ്ട്.. അവിടെ പെൺകുട്ടികൾക്കും.. ട്രെയിനി ഉണ്ട് എന്ന് കേട്ടു..

നമുക്ക് പഠിക്കാൻ പോയാലോ…

കുറെ നേരം ആലോചിച്ചിരുന്നു…

എന്ത് മറുപടി ഷാന യോട് പറയും…

വീട്ടിൽ പറഞ്ഞാൽ… അന്നവർ എന്നെ കളിയാക്കി കൊല്ലാൻ അതുമതി..

ചേട്ടനും ചേച്ചിയും… ഒരുവിധം ആകുമന്ന്…

ആ സമയമാണ്.. അവിടേക്കു ഒരു ബുള്ളറ്റ് വന്നു നിന്നു…

എന്റെ മുത്തശ്ശൻ……

ഞങ്ങൾ കളിക്കുന്ന മാവിൻ ചുവട്ടിൽ എന്നെ കണ്ടപ്പോൾ… വീട്ടിലേക് കയറാതെ എന്റെ അരികിലേക്കു വന്നു…

എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.. എന്റെ മുത്തശ്ശൻ ആയായിരുന്നു…

മുത്തശ്ശി ഞാൻ ജനിക്കുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു…

തറവാട്ടിൽ ചെറിയ മാമന്റെ കൂടെ ആയിരുന്നു മുത്തശ്ശൻ താമസം..

ഒരു ex മിലിറ്ററി ആയിരുന്നു.. ക്യാപ്റ്റൻ ആയി വിരമിച്ചതാണ്…

എന്റെ കയ്യിലേക്ക് .. വരുമ്പോൾ കൊണ്ടു വന്ന പലഹാരം പൊതി നീട്ടി…

മുത്തശ്ശന്റെ മണിക്കുട്ടിക് സുഖമല്ലേ എന്ന് ചോദിച്ചു … എന്നെ ചേർത്തുനിർത്തി…

മുത്തശ്ശൻ വരുമ്പോൾ കയ്യിലുണ്ടായിരുന്ന… രണ്ട് മിഠായികളിൽ… ഒന്ന് ഷാന ക് കൊടുത്തു.. മറ്റൊന്ന് എനിക്കും…

ഗൗരി ലക്ഷ്മി എന്നാണ് എന്റെ പേര്… എല്ലാവരും ലക്ഷ്മി എന്ന് വിളിക്കും..

എന്തോ ആ പേര് പോലും എന്നോട് നീതി പുലർത്തിയില്ല…

പക്ഷേ… മുത്തശ്ശനു ഞാൻ മണിക്കുട്ടിയാണ് ….

ഷാനയോട് യാത്ര പറഞ്ഞു… ഞാനും മുത്തശ്ശനും വീട്ടിലേക്ക് നടന്നു…

നടക്കുന്നതിനിടയിൽ… ഞാൻ.. ഷാന പറഞ്ഞ കാര്യം മുത്തശ്ശനെ അറിയിച്ചു…

മുത്തശ്ശൻ മറ്റൊന്നും എന്നോട് മിണ്ടാതെ.. എന്റെ മുഖത്തേക്ക് നോക്കി വെളുത്ത താടികൾ ക്കിടയിലൂടെ പുഞ്ചിരിതൂകി…

വീട്ടിലെത്തി… എല്ലാവരോടും സംസാരിച്ചെങ്കിലും.. ഞാൻ പറഞ്ഞ കാര്യം മാത്രം മുത്തശ്ശൻ ആരോടും പറഞ്ഞില്ല…

രാത്രി… കിടക്കുമ്പോൾ.. മുത്തശ്ശൻ പോലും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്ന ചിന്ത എന്നെ വേട്ടയാടി…

കണ്ണുനീർത്തുള്ളികൾ.. എന്റെ തലയണ നനച്ചു കുതിർത്തു…

എന്തിനാണ് ദൈവമേ എനിക്ക് ഈ ജീവിതം…

എന്നെ മനസ്സിലാക്കുന്നവർ ഇല്ലായിരുന്നുവോ ഈ ഭൂമിയിൽ…

അവരുടെ മകളായി… കുഞ്ഞു പെങ്ങളായി എന്നെ ജനിപ്പിച്ചു കൂടായിരുന്നോ നിനക്ക്…

പിറ്റേ ദിവസം…. രാവിലെ എഴുന്നേറ്റ് വന്ന എന്നെ വരവേറ്റത്… വസ്ത്രം മാറ്റി നിൽക്കുന്ന.. മുത്തശ്ശൻ ആയിരുന്നു…

എന്നോട് പെട്ടെന്നുതന്നെ ഒരുങ്ങി വരുവാൻ പറഞ്ഞു…

എങ്ങോട്ടാണ് അച്ഛാ ഇവളെയും കൊണ്ട്…അമ്മ മുത്തശ്ശനോട് ചോദിച്ചു…

മണിക്കുട്ടി ഇന്നലെ എന്നോട് ഒരു കാര്യം പറഞ്ഞു…

ഞാനും അവളും പോയി അതൊന്ന് അന്നെഷിക്കട്ടെ…

എന്ത് കാര്യമ അച്ഛാ…

ഏതോ ഒരു ക്ലാസ്സ്‌ ഉണ്ടെന്ന് കേട്ടു.. കാരാട്ടയോ മറ്റോ…അതിൽ ചേരണമെന്ന് പറഞ്ഞു…

ആഹാ… ഇനി അതിന്റെ കുറവേ ഉള്ളൂ ഇവൾക്ക്…

രണ്ടക്ഷരം പഠിച്ചൂടെ ആ നേരം….

അതെന്താ ഇതും പഠിപ്പ് തന്നെ അല്ലേ…

അല്ലെങ്കിലും ഈ കാലത്ത് ഇതൊക്ക പഠിക്കുന്നത് നല്ലതെല്ലേ…

ജീവിതം എന്ന് പറഞ്ഞാൽ വെറും പുസ്തകം മാത്രമാണോ…

ഇനി അതാണെങ്കിൽ തന്നെ… അതും മറ്റുള്ളവർ കണ്ടെത്തിയ… അവരുടെ ത്യാഗം ആണ്…

അല്ലാതെ ആർക്കും മുന്നിലേക്ക് പുസ്തകം കൊണ്ട് കൊടുത്തു പഠിച്ചെടുത്തതെല്ല…

ഹ്മ്മ്… അതൊക്കെ ശരി… ഞങ്ങളോട് പറഞ്ഞൂടെ അവൾക് ഈ കാര്യം …അമ്മ വീണ്ടും മുത്തശ്ശനോട് ചോദിച്ചു…

നിങ്ങൾക് അച്ഛനും അമ്മക്കും അവളുടെ കൂടെ പുറത്തേക് പോകാൻ കുറച്ചില്ലല്ലോ…

സ്കൂളിൽ നിന്നും ടീച്ചേർസ് വിളിപ്പിച്ചാൽ പോലും നിങ്ങൾ പോകാറുണ്ടോ അവളുടെ കൂടെ…

എന്തിന് ഒരു ഫങ്ക്ഷന് വരുമ്പോൾ ഇവളെ നിങ്ങൾ കൂടെ കൂട്ടാറുണ്ടോ…

ഇല്ല… നിന്റെ വയറ്റിൽ നിന്നും വന്നവൾ തന്നെ ആണെന്ന് നീ യും എന്റെ മകനും മറക്കുന്നുണ്ട്…

ഇവളെ എനിക്കറിയാം..

നിങ്ങളുടെ കളിയാക്കലുകൾ കേൾക്കേണ്ട എന്ന് കരുതിയാവും മണിക്കുട്ടി എന്നോട് ഈ കാര്യം പറഞ്ഞത് തന്നെ…

വസ്ത്രം മാറ്റിവന്ന എന്നെ കണ്ടപ്പോൾ…

എന്റെ കൈ പിടിച്ച് മുത്തശ്ശൻ നടന്നു…

ഞാൻ മുത്തശ്ശന്റെ കൂടെ ഇറങ്ങി…

മുത്തശ്ശ… ഷാനയെ കൂട്ടണം…

അവൾ കരാട്ടെ പഠിക്കാൻ അല്ലേ പോകുന്നത്…

നമുക്ക് വേറെ പഠിക്കാം..

ഇവിടെ ആരും അധികം പഠിക്കാത്തത്..

അതെന്താ…

നീ വാ കയറ്…

അവിടെ ചെന്നിട്ട് കണ്ടാൽ പോരെ മണിക്കുട്ടിക്ക്…

ഹ്മ്മ്…

എന്നാൽ പോകാം…

മുത്തശ്ശന്റെ പട്ടാളം ബുള്ളറ്റിൽ കയറി ഞങ്ങൾ ടൗണിലേക്കു പുറപ്പെട്ടു…

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാത്രമേ ടൗണിലേക്കു ഉള്ളൂ…

ആ ബുള്ളറ്റ് നേരെ പോയി നിന്നത് ഒരു ബോക്സിങ് അക്കാഡമിയുടെ മുന്നിലാണ്…

സത്യം പറഞ്ഞാൽ ഇതിനെ കുറിച്ചും കേട്ടറിവ് മാത്രമേ ഉള്ളൂ…

ഞാൻ മുത്തശ്ശന്റെ കയ്യിൽ പിടിച്ചു…

എന്റെ പേടിച്ച മുഖം കണ്ടപ്പോൾ… മുത്തശ്ശൻ എന്റെ മുന്നിലേക്ക് മുട്ട് കുത്തി ഇരുന്നു…

മണിക്കുട്ടി… നിനക്ക് പേടിയുണ്ടോ…

ആ മുത്തശ്ശ… ഇത് ഞാൻ tv യിൽ കണ്ടിട്ടുണ്ട്…

ആ മുകളിൽ കാണുന്ന ബോർഡിലേക് വിരൽ ചൂണ്ടി പറഞ്ഞു… ആ ഫോട്ടോ കണ്ടോ… ഗ്ലൗവിന്റെ… അതിട്ട് മുഖത്തു ഇടിക്കും… ഇനി ആ ഇടി കൂടി കിട്ടിയാൽ ഈ മുഖം എന്തിനാ പറ്റ മുത്തശ്ശ…

മുത്തശ്ശൻ എന്റെ നിസ്‌ക്കളങ്കമായ സംസാരം കേട്ട് ചിരിച്ചു…

പിന്നെ എന്റെ കണ്ണിൽ നോക്കി പറഞ്ഞു…

എന്റെ കുട്ടിക്ക് ലോകം അറിയപ്പെടേണ്ട… ഈ ലോകത്ത് ഇങ്ങനെ ഒരു പെൺകുട്ടി ജീവിച്ചിരുന്നു എന്ന് തങ്ക ലിബികളിൽ കോരി വരക്കണ്ടേ..

അതിന് ഇവിടെ ആണ് നല്ലത്…

മറ്റുള്ള കായിക ഇനങ്ങൾ പോലെ തന്നെ ആണ് ബോക്സിങ്ങും…

മണിക്കുട്ടി മുഹമ്മദലിയെ കുറിച്ച് കേട്ടിട്ടുണ്ടോ…

നിന്നെ പോലെ നിറത്തിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ അദ്ദേഹം കേട്ടിരുന്നു…

നമ്മളെ കളിയാക്കുന്ന വരുടെ മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാൻ നമ്മളായി എന്തെങ്കിലും ചെയ്യണം…

ലോകം നിന്നെ ഒരുനാൾ തിരിച്ചറിയ്യും…

ഇവിടെ വേണ്ടെങ്കിൽ നമുക്ക് തിരിച്ചു പോകാം..

വേണ്ടാ മുത്തശ്ശ ഞാൻ ഇവിടെ തന്നെ ചേരുന്നു…

ഒന്ന് മില്ലെങ്കിലും കുറച്ച് കാലം പഠിച്ചാൽ എന്നെ കളിയാക്കുന്നവരുടെ മുഖം ഇടിച്ചു പരത്താമല്ലോ… ഞാൻ പുഞ്ചിരി തൂകി മുത്തശ്ശന്റെ മുഖത്തേക് നോക്കി..

അന്ന് തന്നെ എന്നെ അവിടെ ചേർത്തു…

വീട്ടിൽ എത്തിയപ്പോൾ അച്ഛൻ കലി തുള്ളി നിൽക്കുന്നുണ്ട്…

പക്ഷെ മുത്തശ്ശൻ കൂടെ ഉള്ളത് കൊണ്ട് തന്നെ പുലിയായി വന്നയാൾ എലിയെ പോലെ ആയി…

ഒരാഴ്ച മുത്തശ്ശന്റെ കൂടെ തന്നെ ആയിരുന്നു വരവും പോകും…

പെട്ടന്ന് തന്നെ ഞാൻ അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു…

അവിടെ ആണുങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു…

എന്നെ ട്രിനിങ് ചെയ്യാൻ ഒരു സീനിയർ ആയിരുന്നു ഉള്ളത്… അവന്റെ പേര് അർജുൻ…

എന്നേക്കാൾ മൂന്നു വയസ്സ് കൂടുതൽ…

എനിക്ക് നല്ലൊരു കൂട്ടുകാരനായി…അവൻ പെട്ടെന്ന് തന്നെ മാറി…

വർഷങ്ങൾ വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോയി.. അതിനിടയിൽ..ജില്ലാതലത്തിലും സംസ്ഥാനതലത്തിലും.. ഒരുപാട് മെഡലുകൾ എനിക്ക് കിട്ടി…

പക്ഷേ ഒരിക്കൽപോലും… എന്റെ വിജയങ്ങൾ എന്നെ പഴയ അവസ്ഥയിൽ നിന്നും… മുന്നോട്ട് കൊണ്ടുപോയില്ല…

വീട്ടിലും നാട്ടിലും… പഠിക്കാതെ മരം കയറി നടക്കുന്നവൾ ആയി…

ഇനിയും കുറച്ച് മുന്നോട്ട് പോയാൽ ദേശീയ ലെവലിലേക് എത്താം എന്നായപ്പോൾ ആണ് ….

വിവാഹം എന്ന കടിഞ്ഞാൺ എന്റെ സ്വപനങ്ങളെ തല്ലി കെടുത്താൻ വന്നത്…

ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ ആയിരുന്നു…… വൈശാഖിന്റെ വിവാഹാലോചന വരുന്നത്…

പ്രശസ്തനായ ഒരു ക്രിമി നൽ ലോയർ…

അന്ന് അദ്ദേഹത്തിന് ഇരുമ്പത്തി ഏഴു വയസ്സ്…

വളരെ പെട്ടെന്ന് തന്നെ വന്ന് ആലോചന ആയിരുന്നു അത്… എന്റെ ജാതകം ആരുടെ കയ്യിൽ നിന്നും.. മേടിച്ചു… പൊരുത്തം നോക്കിയപ്പോൾ പത്തിൽ ഒമ്പത് പൊരുത്തം കണ്ടു…

വളരെ പെട്ടന്ന് തന്നെ ഞങളുടെ വിവാഹം നടന്നു…

വൈശാഖിന്റെ വീട്ടിലേക്ക് ചെന്നു കയറിയ അന്നുതന്നെ… ഞാൻ അറിഞ്ഞു…

അവന്റെ വിവാഹം.. ഒരുവട്ടം നടന്നതാണെന്ന്… അതിൽ ഒരു കുട്ടിയുമുണ്ട്…

അവന്റെ മുൻഭാര്യ അവനെ ചതിച്ചു … കാമുകനുമായി ഒളിച്ചോടിപ്പോയി…

കുട്ടിയെ നോക്കുവാൻ വേണ്ടി.. ഒരാൾ എന്ന നിലയിൽ ആയിരുന്നു.. എന്നെ വിവാഹം കഴിച്ചത്…

അതും അവൾ പോയി രണ്ടു വർഷത്തിന് ശേഷം…

അയാൾ ഒരിക്കൽ പോലും… എന്റെ അരികിലേക്ക് വന്നിട്ടില്ല… ഞാനും അയാളും… രണ്ടു ദിക്കിലേക്ക് കുതിച്ചുപായുന്ന.. തീവണ്ടിയെ പോലെയായിരുന്നു…

അയാളുടെ ആറു വയസ്സുള്ള.. മോളെ ഞാൻ പൊന്നുപോലെ തന്നെ നോക്കി…

സംസാരിക്കാൻ കയില്ലെങ്കിലും അവളുടെ ആംഗ്യ ഭാഷ ഞാൻ പഠിച്ചെടുത്തു ഇടക്ക് അവളോട് ഞാൻ ചിരിച്ചു…വർത്തമാനം പറയും…

എന്റെ ചിരി മറന്നു പോകാതിരിക്കാൻ…

രണ്ടുവർഷം… ആ വീട്ടിൽ അപരിചിതരെപോലെ… അയാൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടും … എന്നെ ഒന്ന്.. നോക്കുക പോലും ചെയ്തില്ല…

ഇനിയും അവിടെ ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് അറിഞ്ഞിട്ടാണ്… മോൾക്ക്… എട്ടു വയസ്സായപ്പോൾ ഞാൻ ഇറങ്ങിത്തിരിക്കാൻ തീരുമാനിച്ചത്…

ഞാൻ ഇറങ്ങാനായി.. ഒരുങ്ങിയപ്പോൾ പോലും… അയാൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല…

എന്റെ പേരേങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ… ഞാൻ അവിടെ ത്തന്നെ നിന്നേനെ…

ഓട്ടോയിൽ യാത്ര പോകുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

മുന്നിലേക്ക് പോയിക്കൊണ്ടിരുന്നു ഓട്ടോ… പെട്ടന്ന് നിർത്തി…

ഞാൻ നോക്കിയപ്പോൾ… വൈശാഖിന്റെ കാർ ഓട്ടോ യുടെ മുന്നിലായി നിർത്തിയിട്ടുണ്ട്…

വൈശാഖ് കാറിൽ നിന്നും ഇറങ്ങി വന്ന് എന്നോട് ഇറങ്ങുവാൻ ആയി പറഞ്ഞു…

ഞാൻ… അവിടെത്തന്നെ ഇരുന്നു…

ഹലോ… എന്താണ് ചേട്ടായി ഇത്… യാത്ര പോകുന്ന ആളെ വഴിയിൽ തടഞ്ഞു തടഞ്ഞു നിർത്തി… തട്ടി കൊണ്ട് പോകാനുള്ള പരിപാടിയാണ്…

എന്റെ പേടിച്ചിരിക്കുന്ന മുഖം കണ്ട് .. ഓട്ടോ ഡ്രൈവർ.. വൈശാഖിനോട് ചൂടായി…

മിസ്റ്റർ… എന്റെ ഭാര്യയാണ് ഇവൾ…

എന്നോടുള്ള പിണക്കത്തിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ്…

എന്താണ് പെങ്ങളെ ഇത്.. എന്തെങ്കിലും പറയുമ്പോഴേക്കും വീട്ടിൽ ഇറങ്ങിപ്പോവുകയും ചെയ്യേണ്ടത്..

പിണക്കങ്ങൾ അവിടെ തന്നെ തീർക്കണ്ടേ…

പെങ്ങള് സാറിന്റെ കൂടെ ചൊല്ലി..

പരസ്പരം പറഞ്ഞു തീർക്കാൻ പറ്റുന്നതാണെങ്കിൽ പെട്ടെന്ന് തന്നെ തീർക്കുക..

ഞാന് മടിയോടെ ആണെങ്കിലും ആ ഓട്ടോയിൽ നിന്നും ഇറങ്ങി..

വൈശാഖ് അയാൾക്ക് നേരെ 100 രൂപ നീട്ടി..

പക്ഷേ ഒന്നും വേടിക്കാതെ അയാൾ ഓട്ടോ ഓടിച്ചു പോയി…

മണിക്കുട്ടി വാ വണ്ടിയിൽ കയറ്..

ആദ്യമായിട്ടാണ്… മുത്തശ്ശൻ അല്ലാത്ത ഒരാൾ എന്നെ മണിക്കുട്ടി എന്ന് വിളിക്കുന്നുത്…

ഞാൻ വണ്ടിയിൽ കയറിയപ്പോൾ… പിറകിലെ സീറ്റിൽ ഒരാൾ ഇരിപ്പുണ്ട്..

മുഖമെല്ലാം വീർപ്പിച്ച്… ചുണ്ട് കോട്ടി എന്നെ നോക്കി തന്നെ…

അത് കണ്ടപ്പോൾ തന്നെ എനിക്ക് ചിരി വന്നു…

ഞാൻ എന്റെ ചിരി അടക്കി വെച്ചു വാഹനത്തിൽ കയറി…

ആ വാഹനം നേരെ ചെന്നു നിന്നത്.. അടുത്തുള്ള.. ബീച്ചിൽ ആയിരുന്നു,,

വണ്ടി പാർക്ക് ചെയ്തു.. കുറച്ചു തണലുള്ള ഭാഗത്തേക്ക് ഞങ്ങൾ നടന്നു…

മറ്റാരും തന്നെ ഇല്ല.. മകൾ.. അവിടെയുള്ള കുട്ടികൾക്ക് കളിക്കുന്ന.. സാധനങ്ങളിലും മറ്റും കയറി കളിക്കുന്നു..

എന്റെ അടുത്തേക്ക്.. വൈശാഖ് വന്നിരുന്നു …

പത്ത് മിനിറ്റോളം നേരം..ഞങ്ങൾ ഒന്നും സംസാരിക്കാതെ മോളുടെ കളി മാത്രം നോക്കി നിന്നു..

മണിക്കുട്ടി.. എന്നെ.. വൈശാഖ് വളരെ മൃദുവായി വിളിച്ചു…..

എന്റെ ഉള്ളി ഒരു തരിപ്പ് കയറി…

ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..

ഞാനൊന്നും മിണ്ടിയില്ല.. സത്യം പറഞ്ഞാൽ ദേഷ്യം തന്നെയായിരുന്നു..

ഒരാളെ.. രണ്ടു കൊല്ലത്തോളം.. വീട്ടിൽ കൊണ്ടുവന്നശേഷം മിണ്ടാതിരിക്കുക എന്ന് പറഞ്ഞാൽ.. അതിനെകാൾ അപമാനപ്പെടുത്തുന്ന വേറെ എന്തുണ്ട്..

എന്നെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കിൽ.. അത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ.. ഞാൻ ഒഴിഞ്ഞു മാറി കൊടുക്കുമായിരുന്നല്ലോ…ഞാൻ എന്റെ മനസ്സിൽ ചിന്തിച്ചു…

മനസ്സിൽ.. നിന്നോട് അടക്കണമെന്ന് തോന്നുമ്പോഴെല്ലാം.. എന്റെ മുന്നിലേക്ക്.. ആദ്യഭാര്യയുടെ മുഖം കയറിവരും…

അത് പിന്നെ നിന്നോട് മാത്രം അല്ല… മുന്നിലേക്ക് വരുന്ന എല്ലാ പെണ്ണുങ്ങളെ കാണുമ്പോഴും ആ ദേഷ്യം ഇരച്ചു കയറും…

അവൾ… എനിക്ക് ആരായിരുന്നു എന്ന് നിനക്ക് അറിയുമോ…

ഞാൻ ഇല്ലാ.. എന്ന രീതിയിൽ തലയാട്ടി…

ആരും എന്നോട് അവളെ കുറിച്ച് പറഞ്ഞിരുന്നില്ല..

എന്തെങ്കിലും അവളുടേതായി കണ്ടെത്താൻ ഞാൻ ആ വീട് മുഴുവൻ അരിച്ചു പൊറുക്കിയിരുന്നു…

ഒന്നും കാണാൻ സാധിച്ചില്ല…

എന്റെ രണ്ട് വർഷത്തെ പ്രണയം…

അതായിരുന്നു അവൾ… എന്റെ രജനി

ഞങ്ങളുടെ കോളേജിൽ വെച്ചുള്ള പരിചയം.. അവൾ ഒന്നാം വർഷ വിദ്യാർത്ഥി യായിരുന്നു…

അത് വളർന്നു പ്രണയവും ഒളിച്ചോട്ടവും.. വളരെ വേഗത്തിൽ തന്നെ ആയി..

മോൾക്ക്.., മൂന്നു വയസുള്ള പോയായിരുന്നോ.. അവളിൽ പല മാറ്റങ്ങളും ഞാൻ കാണാൻ തുടങ്ങിയത്..

എന്നോട് സംസാരിക്കാൻ പോലും വിമുകത ഉള്ളപോലെ…

മോളെ പോലും ശ്രദ്ധിക്കാതെ മുഴുവൻ സമയവും ഫോണിൽ തന്നെ…

ഞാൻ അവളെ സംശയിച്ചില്ല എന്നുള്ളതയിരുന്നു സത്യം…

അവളെ എനിക്ക് അത്രക്ക് ഇഷ്ട്ടമായിരുന്നെടോ…

ഞങ്ങളുടെ അഞ്ചാം വിവാഹ വാർഷികത്തിന് തന്നെ അവൾ എന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടാൻ പദ്ധതിയിട്ടത് എന്താണെന്ന് എനിക്ക് ഇന്നും അറിയില്ല…

എനിക്ക് ഏറ്റവും സന്തോഷം നൽകിയ ദിവസം.. അഞ്ചു വർഷങ്ങൾക്കുള്ളിൽ അവൾ.. എനിക്കേറ്റവും ദുഃഖമുള്ള ദിവസം ആക്കിത്തീർത്തു…

പിന്നീടുള്ള രണ്ടു വർഷം.. ബുദ്ധിമുട്ടി തന്നെയായിരുന്നു മുന്നോട്ടുപോയത്…

അവളുടെ തിരിച്ചു വരവിനായി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളും അമ്പലങ്ങളും പള്ളികളോ ഇല്ല…

എന്നെകിലും അവൾ വന്നാൽ.. അവളെ ഞാൻ സ്വീകരിച്ചേനെ…

പക്ഷേ അവൾ ആ പരീക്ഷയിൽ തോറ്റ് ഒരു മുയം കയറിൽ ജീവിതം അവസാനിപ്പിച്ചു…

പിന്നീടുള്ള ദിവസങ്ങളിൽ എന്റെ മോളെ പോലും എനിക്ക് ശരിക്കും നോക്കാൻ സാധിച്ചില്ല…

അവസാനം അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ്.. ഞാൻ നിന്നെ പെണ്ണുകാണാൻ വന്നതും.. വിവാഹം കഴിച്ചതും ..

ഞാനൊരു രണ്ടാം കെട്ട് കാരനാണെന്ന്.. നിന്റെ വീട്ടിൽ ആദ്യമേ പറഞ്ഞിരുന്നു…

പക്ഷേ അവർ നിന്നോട് പറഞ്ഞിട്ടില്ല എന്നുള്ള കാര്യം… ഞാൻ അറിഞ്ഞില്ല …

അതിന്റെ ആവശ്യവും അന്നേരം ഇല്ലന്ന് തോന്നി..

എന്റെ മകളുടെ കൂടെ ഒരാൾ എന്നെ ആദ്യം തോന്നിയുള്ളു…

പക്ഷേ… പിന്നെ പിന്നെ….

രജനി യോടുള്ള പക.. നിന്നിൽ.. അടിച്ചേൽപ്പിക്കുക എന്നുള്ളത്.. എന്റെ ഒരു വികാരമായി തീർന്നു …

അവളെ ഞാൻ.. നിന്നിൽ കണ്ടു…

അവളോടുള്ള പക നിന്നിൽ നിന്നുമെന്നെ അകറ്റി…

അതായിരുന്നു… ആ വീട്ടിൽ നീ ഉണ്ടെന്നു പോലും ഞാൻ അറിയാതെ പോയത്…

ഞാൻ ചെയ്യുതത് .. മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണെന്ന് എനിക്കറിയാം…

എന്നാലും… എന്റെ മകൾക്ക് വേണ്ടി അല്ല… എനിക്ക് വേണ്ടി ഞാൻ ആദ്യമായി നിന്നോട് ചോദിക്കുന്നു .. എന്നോട്.. പൊറുക്കുമോ നീ…

വൈശാഖിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…,

എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുഴങ്ങി…

നിനിക്കെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ.. പറയാം… ഞാൻ നിന്നെ ഇതുവരെ തൊട്ടിട്ടു പോലുമില്ല.. നമുക്ക് രണ്ടുപേർക്കും നിയമപരമായി തന്നെ പിരിയാം…

ഞാൻ പെട്ടെന്ന് തന്നെ.. വൈശാഖിനെ ചുണ്ടിലേക്ക്.. എന്റെ വിരലുകൾ വെച്ചു…

എന്നെ ഇതുവരെ ആരും ഇഷ്ടപ്പെട്ടിട്ടില്ല… ഈ കളർ കൊണ്ട് തന്നെ.. ഒരാളും എന്നെ പ്രണയിക്കാൻ വന്നിട്ടുമില്ല..

ആദ്യമായി നിങ്ങൾ എന്നെ കാണാൻ വന്നപ്പോൾ… സത്യം പറഞ്ഞാൽ എന്റെ ഉള്ളിൽ ചിരിയായിരുന്നു…

കാരണം ഞാൻ നിങ്ങളെ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല …

ഒരിക്കലും നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്കറിയാമായിരുന്നു…

പിന്നീട് ഒരാഴ്ചക്ക് ശേഷം.. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞപ്പോൾ.. ഞാൻ ഞെട്ടി എന്നുള്ളത് സത്യമാണ്…

അത് പക്ഷേ നിങ്ങൾക്ക് വട്ടായിരിക്കുമെന്ന് കരുതിയാണ് ഞെട്ടിയത്..

പക്ഷേ വന്ന അന്ന് മുതൽ.. നിങ്ങൾക്ക് എന്നോടുള്ള പേരു മാറ്റം കണ്ടപ്പോൾ…എനിക്ക് മനസ്സിലായി.. ഞാൻ വെറും നിങ്ങളുടെ മകളെ നോക്കുവാനുള്ള ഉപകരണം മാത്രമാണ് എന്ന്…

എന്നെങ്കിലുമൊരിക്കൽ നിങ്ങൾ എന്നോട് സംസാരിക്കും എന്നുള്ള പ്രതീക്ഷയിലാണ്., ഞാൻ അവിടെ രണ്ട് കൊല്ലത്തോളം പിടിച്ചുനിന്നത്…

ഒരു നോട്ടം കൊണ്ടോ… ഒരു ചെറിയൊരു വാക്കുകൊണ്ടോ.. നിങ്ങൾ എന്നോട് മിണ്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ ഒരുപാട് രാത്രി കൊതിച്ചിട്ടുണ്ട്…

ഇനിയൊരിക്കലും… നിങ്ങളിൽ നിന്നും.. അത് ഉണ്ടാവില്ല എന്ന്.. ഉറപ്പായപ്പോഴാണ്…

ഞാനവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്…

അതൊരിക്കലും നിങ്ങളോട് നിങ്ങളുടെ മകളോടൊ ഇഷ്ടമില്ലാഞ്ഞിട്ടല്ലായിരുന്നു…

ഞാൻ കാരണം നിങ്ങൾ വേദനിക്കരുത് എന്നു തോന്നി…

വർഷങ്ങളോളം… ഒരുപാട് പേരുടെ പരിഹാസ കഥാപാത്രമായിരുന്നു ഞാൻ…

വെറും… നിറത്തിന്റെ പേരിൽ….

ഒരാൾ നമ്മളെ നോക്കി കറുപ്പാ.. കറുപ്പത്തി എന്ന് വിളിക്കുമ്പോൾ അത് ഞങ്ങളുടെ ഉള്ളിൽ ഉണ്ടാക്കുന്ന വേദന എത്രത്തോളമാണെന്ന് ആർക്കും അറിയില്ലായിരുന്നു…

എന്റെ ഈ നിറം തന്നെയാണോ നിങ്ങൾ എന്നിൽ നിന്നും അകറ്റുന്നത് എന്നുള്ള ബോധം എന്നെ തളർത്തി…

നിങ്ങൾക്ക്.. എന്നിലേക്ക് അടുക്കാതിരിക്കാൻ ഉള്ള കാരണവും അതാണെന്ന് ഞാൻ കരുതി…

അതിനാലാണ്… നിങ്ങളുടെ ജീവിതത്തിൽ.. ഈ കറുത്ത അടയാളം ഇനി വേണ്ട എന്നുള്ള തീരുമാനത്തിൽ.. ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചത്…

ഞാൻ പ്രസവിച്ചത് അല്ലെങ്കിൽ പോലും…

എന്റെ മകളെ വിട്ടുപിരിയാൻ.. ഞാൻ എത്രമാത്രം കല്ലാക്കി എന്നറിയുമോ ഈ ഹൃദയം…

കണ്ണിൽ നിന്നും ഊർന്നി ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾ നിങ്ങളിൽ നിന്നും മറക്കുവാൻ.. ഞാൻ എത്രമാത്രം ബുദ്ധിമുട്ടി…

വൈശാഖ് തന്റെ കൈ എന്റെ തോളിലൂടെ ഇട്ട് എന്നെ ചേർത്ത് ഇരുത്തി…

മറ്റേ കൈകൊണ്ടു എന്റെ കൈകളിൽ ചേർത്ത് പിടിച്ചു…

ഇനി ഒന്നും പറയണ്ട… എനിക്ക് നിന്നെ ഇഷ്ട്ടമാണ്…

നിന്റെ ഈ നിറം പോലെ തന്നെ ആണ് നിന്റെ മനസ്സും…

അതിനുള്ളിൽ സ്നേഹിക്കാൻ ഉള്ള മനസ്സു മാത്രമേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലായി…

*****************

കുറച്ച് ദിവസങ്ങൾക് ശേഷം

ജോലി കഴിഞ്ഞ് വീട്ടിലേക് തിരിച്ചെത്തിയ വൈശാഖിന്റെ കയ്യിൽ കുറച്ച് സാധനങ്ങൾ ഉണ്ടായിരുന്നു…

എന്റെ കയ്യിലേക് അവ തന്നു കൊണ്ട് പറഞ്ഞു… നിന്റെ ഡ്രീം നീ പൂർത്തിയാക്കണം…

നിന്റെ വിജയത്തിൽ നിന്റെ ഉയർച്ച കണ്ട് എനിക്ക് സന്തോഷിക്കണം…

മറ്റുള്ളവർ ഞാൻ നിന്റെ ഭർത്താവ് ആണെന്ന് നിന്നിലൂടെ അറിയണം..

നീ എന്റെ ഭാര്യയാണെന്ന് അറിയുന്നത് പോലെ…

********************

കുറച്ചു മാസങ്ങൾക് ശേഷം…

ഒളിമ്പിക്സ് മത്സരത്തിന്റെ ബോക്സിങ് നടക്കുന്ന വേദിയിൽ ഫൈനൽ മത്സരം നടക്കുവാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്…

വുമൺ സ് ഫൈനൽ വേദിയാണ്…

റഷ്യയും ഇന്ത്യുമായി…

ഇന്ത്യയെ പ്രതിനിധീകരിച്ച് ലക്ഷ്മിയാണ് മത്സരിക്കുന്നത്…

ഫൈനൽ മത്സരം തുടങ്ങുവാനുള്ള സമയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു..

*******************

നാട്ടിലും.. ഇന്ത്യ മുഴുവൻ.. ഇന്നത്തെ ചർച്ചാവിഷയം.. അവളുടെ പേര് മാത്രം ആയിരുന്നു..,

ലക്ഷ്മി…

ഇന്ത്യയുടെ സുന്ദരി ഒളിമ്പിക്സ് സ്വർണ്ണത്തിൽ മുത്തമിടുമോ എന്ന് കാണാൻ വേണ്ടി മാത്രം ജനങ്ങൾ tv യുടെ മുന്നിൽ ചുരുണ്ടു കൂടി ഇരുന്നു…

അന്നൊരു നാൾ… തന്റെ മുത്തശ്ശൻ… തന്റെ മുഖത്തുനോക്കി പറഞ്ഞ കാര്യം…

തന്നെ ഒരിക്കൽ പോലും അംഗീകരിക്കാത്തവർ.. തന്റെ പേരിൽ അഭിമാനം കൊള്ളുന്നു…

താൻ അവരുടെ അനിയത്തി ആണെന്ന് വീമ്പിളക്കുന്നു…

താനാണ്… അവളെ ബോക്സിങ് ലേക്ക് പിടിച്ചു കൊണ്ടു വന്നത് എന്ന്.. അച്ഛൻ ലൈവ് ന്യൂസിൽ പറഞ്ഞപ്പോൾ..

എന്റെ മുത്തശ്ശൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ.. കയ്യിലുള്ള ഇരട്ടക്കുഴൽ തോക്ക് വെച്ചു.. നെഞ്ചിൻ കൂട് അടിച്ചു തകർത്തേനെ.,

******************

ലക്ഷ്മി കൈകളിൽ ബാന്റെജ് ചുറ്റുമ്പോൾ…

കുറച്ച് മാറി അപ്പുറമുള്ള ഗ്ലാസിൽ കൂടി വൈശാഖ് തന്നെ നോക്കുന്നുണ്ട്…

കയ്യിലുള്ള രണ്ട് വയസുള്ള ഞങ്ങളുടെ മകനെ എന്നെ വിരൽ ചൂണ്ടി കാണിച്ചു കൊടുക്കുന്നു…

എന്റെ മകൾ എന്റെ നേരെ കൈ വീശി കാണിക്കുന്നുണ്ട്…

ഞാൻ അവർക്ക് മൂന്നു പേർക്ക് നേരെയും കൈ വീശി കാണിച്ചു കൊണ്ട്…

ഹെൽമെറ്റ്‌ ധരിച്ചു…

കൂടെ കൈകളിൽ ഗ്ലൗസും…

മത്സരം തുടങ്ങുവാനുള്ള മണി മുഴങ്ങിയപ്പോൾ കൈകൾ രണ്ടും കൂട്ടി മുട്ടിച്ചു കൊണ്ട്…

റിങ്ങിലേക് നടന്നു…

അവസാനിച്ചു…

By

Noufal 💞