ഉറപ്പായും അന്ന് വീട്ടിൽ എത്തുമ്പോൾ അവന്റെ അമ്മ ചോദിക്കും നീ പഠിക്കാൻ ആണോ കിളക്കാൻ ആണോ

രചന : Yazzr Yazrr

::::::::::::::::::::

സ്കൂൾ വിട്ട സമയം ആയത് കൊണ്ട് തന്നെ ലാലു അണ്ണന് നിന്ന് തിരിയാൻ സമയം ഇല്ല.അത്ര തിരക്കാണ് തന്റെ ഷാർജ ഷേക്ക്‌ ഷോപ്പിൽ

കൂടുതലും വരുന്നത് പത്തു, പ്ലസ് one പ്ലസ് ടു പിള്ളേർ ആണ്

മുപ്പതു രൂപക്ക് ഒരു വല്യ ഗ്ലാസ്‌ നിറച്ചും ഷേക്ക്‌

ജൂനിയർ പിള്ളേർ അച്ഛന്റെ കൂടെ വന്നു അച്ഛനെ കൊണ്ട് നിർബന്ധിച്ചു വാങ്ങി കുടിക്കുന്നു

പൊരിഞ്ഞ ചൂടത്തു കളിച്ചു മറിഞ്ഞും, ക്ലാസ്സ്‌ മുറിയിൽ വിയർത്തു കുളിച്ചും ഇരുന്നിട്ട് വരുന്ന പിള്ളേർക്ക് ലാലു അണ്ണന്റെ ഷാർജ ഉള്ളു തണുപ്പിക്കുന്ന ഒരു കുളിർ മഴ തന്നെ ആണ്.കപ്പിൾസ് ആയിട്ട് വരുന്നവർക്ക് ലാലു അണ്ണൻ ഒരു ഗ്ലാസിൽ രണ്ടു സ്ട്രോ ഇട്ടു കൊടുക്കുന്നുണ്ട്.പ്രായം കുറച്ചു ഉണ്ടെങ്കിലും മനസിന്റെ ചെറുപ്പമോ അതോ ഇനി മാർക്കറ്റിങ് തന്ത്രം ആണോ എന്ന് ലാലു അണ്ണന് മാത്രമറിയാം

അങ്ങനെ തിരക്കുള്ള ഒരു ദിവസം ഷാർജ ഷേക്ക്‌ അടിക്കലും ഗ്ലാസ്‌ കഴുകലും ഒക്കെ ആയി തിരക്കിന്റെ കൊടുമുടിയിൽ നിക്കുന്ന സമയം.ആ സമയത്താണ് ലാലു അണ്ണന്റെ കണ്ണ് ഒരു കൊച്ചു ആൺകുട്ടിയിൽ ഉടക്കിയത്

കണ്ടിട്ട് ഒരു ആറിലോ ഏഴിലോ പഠിക്കുന്ന പ്രായം.ഗ്രൗണ്ടിൽ കിടന്നു കളിച്ചു മറിഞ്ഞിട്ട് ആയിരിക്കും യൂണിഫോമ് മുഴുവൻ ചെളിയും അഴുക്കും പാറി കിടക്കുന്ന മുടിയിൽ നിറയെ ചെളി നിറത്തിൽ പൊടി തങ്ങി നിക്കുന്നു

ഉറപ്പായും അന്ന് വീട്ടിൽ എത്തുമ്പോൾ അവന്റെ അമ്മ ചോദിക്കും നീ പഠിക്കാൻ ആണോ കിളക്കാൻ ആണോ സ്കൂളിൽ പോകുന്നത് എന്ന്

ആ പയ്യൻ എല്ലാവരും ഷാർജ കുടിക്കുന്നതും നോക്കി നിൽകുവാണ്.ഇടക്കിടക്ക് ബാബു അണ്ണനെയും നോക്കുന്നുണ്ട്

അങ്ങനെ ഏകദേശം ഒരു അരമണിക്കൂർ ആയിട്ടും ആ കുട്ടി അവിടെ തന്നെ നിൽപ്പാണ്.നല്ല തിരക്കുണ്ട് എന്നാലും ആ കുട്ടി അവിടെ ബാക്കി ഉള്ളവർ ജൂസും കുടിച്ചു നികുന്നത് കണ്ടപ്പോൾ ലാലു അണ്ണന് എന്തോ ഒരു വിഷമം പോലെ

അണ്ണൻ അവനെ കൈ വീശി വിളിച്ചു

അവൻ ചുറ്റിനും കണ്ണോടിച്ചു

അണ്ണൻ പറഞ്ഞു മോനെ തന്നെ ഇങ്ങു വന്നേ

അവൻ ചെറിയ പരുങ്ങലോടെ കടയെ ലക്ഷ്യമാക്കി നടന്നു

ലാലു അണ്ണൻ ചോദിച്ചു മോൻ ആരെയെങ്കിലും കാത്തു നിക്കുവാണോ

അവൻ പറഞ്ഞു അല്ല

പിന്നെന്താ വീട്ടിൽ പോകാതെ അവിടെ നികുന്നത് അവൻ പറഞ്ഞു ഒന്നുമില്ല

വിഷമിക്കണ്ടടാ പറഞ്ഞോളൂ നിനക്ക് ജ്യൂസ് വേണോ അവൻ പതുക്കെ പോക്കറ്റിൽ കൈ ഇട്ടു പത്തു രൂപ പുറത്തെടുത്തു എന്നിട്ട് പറഞ്ഞു എന്റെ കൈയിൽ ഇതേ ഉള്ളു

ലാലു അണ്ണൻ അവനെ നോക്കി ചിരിച്ചു. ഇതിനാണോ നീ പരുങ്ങി പരുങ്ങി അവിടെ നിന്നത് ആദ്യമേ ഇങ്ങു വന്നാൽ പോരാരുന്നോ

അതിനു ഇവിടെ പത്തു രൂപക്ക് ജ്യൂസ്‌ ഉണ്ടോ അവൻ സംശയത്തോടെ ജ്യൂസ്‌ മുപ്പതു രൂപ എന്നെഴുതിയേകുന്ന ബോർഡിൽ നോക്കി

നിനക്ക് പത്തു രൂപക്ക് ജ്യൂസ്‌ തന്നാൽ പോരെ. ഹാ മതി എന്ന് അവൻ ആവേശത്തോടെ തല കുലുക്കി

രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും പത്രം ഇടുന്നവർക്കും വേണ്ടി രാവിലെ മാത്രംലാലു അണ്ണൻ ചായ അടിക്കാറുണ്ട്

ലാലു അണ്ണൻ ആ ചായ ഒഴിക്കുന്നതിൽ നിന്ന് ഒരു പേപ്പർ ഗ്ലാസ്‌ എടുത്തു എന്നിട്ട് അതിൽ നിറച്ചു ജ്യൂസ്‌ ഒഴിച്ച് അവനു കൊടുത്തു

എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാണ് ഇവിടെ പത്തു രൂപക്ക് കൊടുക്കുന്ന ജ്യൂസ്‌

അവൻ അവിടെ നിന്ന് ആവേശത്തോടെ ആ ജ്യൂസ്‌ വലിച്ചു കുടിച്ചു

അണ്ണൻ ചോദിച്ചു ഇനിയും വേണോ

വേണ്ട മതി മതി എന്നും പറഞ്ഞു അവൻ വീട്ടിലേക്ക് ഓടി അവന്റെ മുഖത്തെ ആ ചിരിയിൽ നിന്ന് കിട്ടിയ സന്തോഷത്തിൽ അണ്ണൻ പിന്നെയും ജോലിയിലേക്ക് കടന്നു

അങ്ങനെ പിറ്റേ ദിവസംപതിവ് പോലെ കടയിൽ തിരക്ക് കാരണം നിക്കാൻ സമയമില്ല

അപ്പോഴാണ് തന്റെ മേശ പുറത്തോട്ട് ഒരു കൈ നീളുന്നത് അണ്ണൻ ശ്രദിച്ചത്

ആ കയ്യിൽ ചുരുണ്ടു കൂടിയ അഞ്ചു പത്തിന്റെ നോട്ടു ഉണ്ടായിരുന്നു

അണ്ണൻ തല ഉയർത്തി നോക്കി

ഇന്നലെ കടയിലോട്ട് നോക്കി നിന്ന പയ്യനും അവന്റെ നാല് കൂട്ടുകാരും

ചേട്ടാ പത്തു രൂപയുടെ അഞ്ചു ഷാർജ ഷേക്ക്‌ പയ്യൻ കുറച്ചു ഗൗരവത്തോടെ കൂട്ടുകാരെ നോക്കി കൊണ്ട് പറഞ്ഞു

അപ്പഴും അവിടെ പത്തു രൂപക്ക് ഷാർജ ഉണ്ടെന്നു വിശ്വസിക്കാതെ കൂട്ടുകാർ അണ്ണനെ സൂക്ഷിച്ചു നോക്കുന്നുണ്ട്

ഈ രംഗം കണ്ടു ലാലു അണ്ണനു ചിരിയടക്കാൻ കഴിഞ്ഞില്ല

അണ്ണൻ അഞ്ചു ചായ ഒഴിക്കുന്ന ഗ്ലാസ്‌ എടുത്തു നിറച്ചു ഷാർജ ഒഴിച്ച് അവർക്ക് കൊടുത്തു കൂട്ടുകാരമ്മാരുടെ ഇടയിൽ ഒരു ഹീറോ നിക്കുന്ന പോലെ ആ പയ്യനും അവനു ചുറ്റും ബാക്കി പിള്ളേരും നിന്ന് ഷാർജ കുടിക്കുന്നത് കണ്ടപ്പോൾ ആണ് അണ്ണന് ഒരു ഐഡിയ മനസ്സിൽ ഉദിച്ചത്

എന്ത് കൊണ്ട് പത്തു രൂപക്ക് ഷാർജ കൊടുത്തുകൂടാ

അളവ് നോക്കിയാൽ മുപ്പതു രൂപക്ക് കൊടുക്കുന്നതും പത്തു രൂപക്ക് മൂന്ന് ഗ്ലാസ്‌ കൊടുക്കുന്നതും ഏകദേശം ഒരേ അളവ് ആണ്

അതും അല്ല ഇങ്ങനെ പൈസ ഇല്ലാത്ത ഈ പയ്യനെ പോലെ ഉള്ള പിള്ളേർക്കും ഇവിടെ വന്നു ജൂസും കുടിക്കാം

അങ്ങനെ പിറ്റേന്ന് രാവിലെ മുതൽ അവിടെ പുതിയ ബോർഡ് പൊങ്ങി

ഷാർജ ജ്യൂസ്‌ 10 rs, 20 rs, 30rs