രചന : സ്മിത രഘുനാഥ്
:::::::::::::::::::::::::::::::::
”കൂട്ട് .”
മാളൂവേ …. മോളെ മാളൂട്ടി അച്ഛന്റെ വിളി കേട്ട് മാളൂ പിന്നാമ്പുറത്തേക്ക് വന്നൂ
എന്താ അച്ഛാ,,,
കോലായിലെ ഉരുളൻ തൂണിൽ ചാരി മാളു അച്ഛനെ നോക്കി ചോദിച്ചൂ
കൈയ്യിലിരുന്ന് വാഴക്കുല താഴെ വെച്ചിട്ട് രവി തോളത്തിട്ടിരുന്ന തോർത്ത് കൊണ്ട് മുഖമും കഴുത്തും തുടച്ച് കൊണ്ട് മാളൂനോട് പറഞ്ഞു
ഒരുത്തിരി വെള്ളമിങ്ങ് എടുക്ക് മോളെ എന്താ ചൂട് . മഴയ്ക്കാണ്.,, വെയിലിന് എന്താ ചൂട് തോർത്ത് കൊണ്ട് വീശീ അയാൾ പറഞ്ഞതും .. മാളു അകത്തേക്ക് പോയി തിരികെ ലോട്ടിയിലും ഗ്ലാസിലും വെള്ളവുമായ് വന്നു..
മാളൂ ഗ്ലാസ്സിലെ വെള്ളം അച്ഛന്റെ നേരെ നീട്ടിയിട്ട് പറഞ്ഞ് അവിടന്ന് വിളിച്ചിരുന്നു .
രവി വെള്ളം കുടിച്ച് ഗ്ലാസ്സ് താഴെ വെച്ചിട്ട് മകളൊട് ചോദിച്ചൂ
എവിടിന്ന്? … വിളിച്ചെന്നാ മോളൂ പറഞ്ഞത്
നാണത്തോടെ മാളൂ പറഞ്ഞു അരവിന്ദേട്ടന്റെ വീട്ടീന്ന്
മകളുടെ മറുപടി കേട്ടതും രവി കൗതുകത്തോടെ മകളെ നോക്കി ചോദിച്ചു..
ആരാ ?
അരവിന്ദാണോ വിളിച്ചത്
അല്ല അച്ഛാ..
അവിടത്തെ അമ്മയാണ് വിളിച്ചത് ഒരുക്കങ്ങൾ എവിടെ വരയായിന്ന്… അറിയാനാ വിളിച്ചത്
ഉം.
രവി ഒന്ന് മൂളി ..
അച്ഛ എന്തിയെന്നും തിരക്കി.. ഞാൻ പറഞ്ഞൂ പറമ്പിലാണന്ന് ”. അയാൾ എല്ലാം കേട്ടിട്ട് .. മകളെ നോക്കി പറഞ്ഞൂ
അച്ഛൻ ഇത്തിരി കിടക്കട്ടെ മോളെ നല്ല ക്ഷീണം
എന്തേ അച്ഛേ വയ്യേ അയാളെ ആകമാനം നോക്കി മാളൂ തിരക്കിയതും ..അയാൾ “
വെയിലിന്റെ ആണ് മോളെ നല്ല ക്ഷീണം.
രവിക്ക് ഒരു മോളാണ് മാളവിക എന്ന മാളൂ. മാളുവിനെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചതാണ് പിന്നെ അച്ഛനും മുത്തശ്ശിയും കൂടി മാളുനെ വളർത്തി. കഴിഞ്ഞ കൊല്ലം മുത്തശ്ശിയും അവരെ വീട്ട് പിരിഞ്ഞു
കോളേജിലെ മാഷായ അരവിന്ദന് മാളുവിന് ഇഷ്ടമായി കല്യാണ ആലോചനയുമായ് വീട്ടിൽ വന്നൂ എല്ലാം കൊണ്ടു നല്ലൊരു ബന്ധം.അവരുടെ വീട്ടിൽ നിന്നാണ് വിളിച്ചത്”…
അങ്ങനെ ആ കല്യാണ നാൾ എത്തി ആ അച്ഛന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
തന്റെ നെഞ്ചിൽ കിടന്ന വളർന്ന തന്റെ പൊന്നുമോളുടെ കല്യാണമാണ്. വിരുന്നകാർ എത്തി തുടങ്ങി. ഒരു ഉത്സവം പോലെ ആ വീട്ടിൽ സന്തോഷം അലയടിച്ചൂ..
രവി എല്ലാത്തിനും മേൽനോട്ടം വഹിച്ച് നടക്കുമ്പൊഴാണ് പടി കടന്ന് വരുന്ന ആളെ കണ്ട് രവി അമ്പരന്നത്.. .മനസ്സിലേക്ക് ഒരു കുളിർമഴ പെയ്തത് പോലെ തോന്നി അയാൾക്ക് പെട്ടെന്ന് അയാളുടെ മനസ്സിൽ എന്നോ അന്യമായ വസന്തം മുഴുവൻ സൗരഭ്യത്തോടെ പുത്തൂ ::
എന്റെ ” നന്ദിനി “തന്റെ കളിക്കൂട്ടുകാരി ഒരിക്കൽ തന്റെ എല്ലാമെല്ലാ ആയിരുന്നവൾ. വിധി തങ്ങളെ വേർപ്പെടുത്തിയിരുന്നില്ലങ്കിൽ തന്റെ മാളുവിന്റെ അമ്മയാകേണ്ടവൾ. ഇന്നും ഒരു മാറ്റവും ഇല്ല അവൾക്ക് ഇത്തിരി തടി കൂടിയെത് ഒഴിച്ചാൽ.
ആരാണ്? നന്ദിനിയെ മോളുടെ വിവാഹക്കാര്യം അറിയിച്ചത് അമ്പരന്ന് നിൽക്കുന്ന അയാളുടെ മുന്നിൽ വന്ന് നിന്ന്
രവിയട്ടാ.., എന്ന അവർ വിളിച്ചപ്പൊൾ പെട്ടെന്ന് ഒരു ചിരി വരുത്തി വരൂ അകത്തേക്ക് വരൂ എന്ന് പറഞ്ഞ് മാളുന്റെ അടുക്കലേക്ക് കൊണ്ട് പോയി….
അവിടെ കൂട്ടുകാരികൾക്കും ബന്ധുക്കൾക്കൂ മൊപ്പം നിന്ന മോളുടെ അരികിൽ നന്ദിനിയെ ആക്കി… അവരെ കണ്ടതും മാളൂ അതീവ സന്തോഷത്തോടെ അവരെ ചേർത്ത് പിടിച്ചൂ.. ആന്റി … അവൾ വിളിച്ചതും നന്ദിനി സ്നേഹത്തോടെ അവളുടെ മൂർദ്ധാവിൽ ചുബിംച്ചൂ
അപ്പൊഴും അമ്പരപ്പോടെ നിന്ന രവിയെ കണ്ടതും മാളൂ കള്ള ചിരിയോടെ അച്ഛനെ നോക്കി ::
അച്ഛനെന്താ ഇങ്ങനെ മിഴിച്ച് നില്ക്കുന്നത് ആന്റിയെ ആര് വിളിച്ചൂന്ന് ഓർത്താണോ ?.. മകളുടെ ചോദ്യം കേട്ടതും
അയാൾ അതേന്ന് തലയാട്ടി.
ഞാനാ അച്ഛാ.. ആന്റിയെ വിളിച്ചത് ”
അച്ഛന്റെ പഴയ ട്രങ്ക് പെട്ടിയിൽ നിന്നാണ് ആന്റിയുടെ പഴയ ഫോട്ടോയും കത്തുകളും കിട്ടിയത് അതിൽ നിന്ന് തപ്പി പിടിച്ചാണ് അഡ്രസ്സ് കിട്ടിയത്.. അപ്പൊഴും ഒരു സ്വപ്നത്തിലെന്ന് പോലെ നിൽക്കുകയായിരുന്നു …
ഒരു നിമിഷം അയാൾ തന്റെ ബാല്യക്കാലത്തിലേക്കും, കൗമാരത്തിലേക്കും, യൗവനത്തിലേക്കും പോയി … തന്റെ നിഴല് പോലെ കൂടെ നടന്ന തന്റെ പ്രണയമാണ് കാലത്തിന്റെ കരവിര തൂകൾ ചായം ചാലിച്ചെങ്കിലും ശാലീനതയും, കുലീനത്വവും ഇപ്പൊഴും കൈമോശം വന്നിട്ടില്ല …
അച്ഛന്റെ സുഹൃത്തിന്റെ ആകസ്മിക മരണത്തിൽ കല്യാണം നിശ്ചയിച്ച് വെച്ചിരുന്ന മകളുടെ വരനും വീട്ടുകാരും പറഞ്ഞ് വെച്ച സ്ത്രീധനം കുറയൂമെന്ന് അറിഞ്ഞതും അവർ പിണങ്ങി പോയപ്പൊൾ ഒരു നിമിഷം പോലും ചിന്തിക്കാതെ കെട്ടെടാ ഇവളുടെ കഴുത്തിൽ താലിയെന്ന് അച്ഛന്റെ ആഞ്ജ ഇപ്പൊഴും ഒരു ഓർമ്മപ്പെടുത്തൽ പോലെ കാതിൽ മുഴങ്ങുന്നു… ആ ഓർമ്മപ്പെടുത്തലിൽ പോലും അയാൾ ഒന്ന് ഞെട്ടി വിറച്ചൂ.. അച്ഛൻ മരിച്ച് മണ്ണോട് അടിഞ്ഞെങ്കിലും ഇന്നും ആ രൂപവും വാക്കുകളും അയാൾക്കൊര് പേടിയാണ് … പറഞ്ഞറിയിക്കാൻ കഴിയാത്തൊര് ഭയമാണ് അച്ഛനോട് അന്നും ഇന്നും..
നിർമിഴിയോടെ ഒരു നോക്ക് കണ്ട നന്ദിനിയെ പീന്നീട് ഇന്നാണ് കാണുന്നത് .. ഇന്നും അവിവാഹിതയായി അവൾ കഴിയുന്നു എന്നറിഞ്ഞതും അയാളുടെ ഹൃദയം എന്തിനെന്നറിയാതെ തേങ്ങി …
അവളുടെ മുഖത്തേക്ക് നോക്കാൻ വയ്യാതെ അയാൾ വേഗം കല്യാണമണ്ഡപത്തിലേക്ക് പോയി…
താലികെട്ട് മംഗളകരമായ് കഴിഞ്ഞും .’ പുടവ കൊടുപ്പും, കന്യദാനവും കഴിഞ്ഞതും .. മണ്ഡപത്തിൽ നിന്നും താഴേക്ക് ഇറങ്ങിയ മാളവിക അച്ഛനെ അരികിലേക്ക് വിളിച്ചൂ ”’വേദിയിൽ ഇരുന്ന നന്ദിനിയെയും അവൾ അരികത്തേക്ക് വിളിച്ചൂ..
എന്താ മാളൂട്ടി.. അയാൾ വേപുഥയോടെ തിരക്കി,, അതേ മുഖഭാവത്തോടെ നന്ദിനിയും നിന്നും..
എഴുന്നേൽക്കാൻ തുടങ്ങിയ സദസ്യരോട് അവൾ ദയവായി എല്ലാരോടും ഇരിക്കാൻ പറഞ്ഞൂ…
അച്ഛാ’ ” മാളൂട്ടി വിളിച്ചതും അയാൾ അവളെ നോക്കി…
അച്ഛാ.. എന്റെ അമ്മ മരിച്ചിട്ടും വേറൊര് വിവാഹം കഴിക്കാതെ പൊന്നുപോലെ എന്നെ നോക്കി വളർത്തിയ എന്റെ അച്ഛന് ഈ മകൾ തരുന്ന സമ്മാനമാണ് ഈ അമ്മ.. നന്ദിനിയെ തന്നിലേക്ക് ചേർത്ത് നിർത്തി അവൾ പറഞ്ഞത് കേട്ടതും നന്ദിനി വല്ലായ്മയോടെ അവളെയും രവിയെയും മാറി മാറി നോക്കി..
മോളെ നീ എന്താ ഈ പറയുന്നത് ആൾക്കാര് ശ്രദ്ധിക്കുന്നു ” രവി ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ടതും മാളൂ ..
ഉറച്ച ശബ്ദത്തോടെ പറഞ്ഞൂ ഒരിക്കൽ എന്റെ അമ്മയ്ക്ക് വേണ്ടി കളഞ്ഞതല്ലേ അച്ഛാ ഈ അമ്മയോടുള്ള അച്ഛന്റെ സ്നേഹം… ഇന്നൂ അച്ഛനെ മാത്രം സ്നേഹിച്ച് കഴിയുന്ന ഈ അമ്മയുടെ സ്നേഹവും പ്രണയവും ഇനിയെങ്കിലും അച്ഛൻ തിരികെ നൽകണം..
ഞാൻ ഇന്ന് വരെ അച്ഛനോട് ഒന്നൂ ആവിശ്യപ്പെട്ടിട്ടല്ല ഇത് മാത്രം മതി എനിക്ക്
അച്ഛാ.. മാളൂ പറഞ്ഞ് എനിക്കെല്ലാം അറിയാം.. അവൾ എന്നോട് ആവിശ്യപ്പെട്ട ഏക കാര്യവും ഇതാണ് ” അതു കൊണ്ട് എന്റെയും ആഗ്രഹമാണ് അച്ഛൻ സമ്മതിക്കണം.
രവി നോക്കൂമ്പൊൾ നിറമിഴിയോടെ തന്റെ സമ്മതത്തിനായ് നോക്കി നില്ക്കുന്ന മകളും മരുമകനും ഒടുവിൽ മുഖം കുനിച്ച് നില്ക്കുന്ന നന്ദിനിയിലും എത്തി നിന്നൂ..
അയാൾ തലയാട്ടി..
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു .. മാളവിക നൽകിയ താലി വായ്ക്കുരവയുടെയും നാദസ്വരത്തിന്റെയും മേളത്തോടെ രവി നന്ദിനിയുടെ കഴുത്തിലേക്ക് ചാർത്തി.. ..
സന്തോഷത്താൽ നിറഞ്ഞ് തൂവിയ മിഴികൾ മാളൂ തുടച്ച് കൊണ്ട്
നന്ദിനിയുടെ കയ്യിലേക്ക് അച്ഛന്റെ കൈകൾ വെച്ച് കൊണ്ട് ആ മകൾ പറഞ്ഞു ഇനി ഈ അമ്മ അച്ഛന് “കൂട്ട് “
ശുഭം..