ഭിന്നശേഷിക്കാരൻ്റെ അമ്മ
രചന: shahida Ummer Koya
:::::::::::::::::::::::::::::::::
തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ പഠിച്ചിരുന്ന ആ സുന്ദരിയെ അസൂയയോടെയാണ് ഞങ്ങളെല്ലാം നോക്കിയിരുന്നത്.
അവസാനം ഒപ്പം പഠിച്ച അവൾ സ്വന്തമായി ഒരു തയ്യൽ കട തുടങ്ങി തന്നെ ക്ഷണിച്ചപ്പോൾ ” കണ്ടു പഠിക്ക് മമ്മ” എന്ന മക്കളുടെ കളിയാക്കൽ കേട്ട് ഒരു സിമ്മി പോലും വളവില്ലാതെ വെട്ടാനറിയാത്ത ഞാൻ, “ഒരു പണ്ഡിത ” എന്ന് അവളെ മനസ്സിൽ പിറുപിറുത്ത് കൊണ്ടാണന്ന് അവളുടെ കടയുടെ ഉദ്ഘാടനത്തിന് പോയത്.
നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന അവളുടെ ഒക്കത്തെ കുട്ടിയെ ആശ്ചര്യത്തോടെ ഞാൻ അന്ന് നോക്കി, പത്തു വയസ്സിൻ്റെ വളർച്ചയും രണ്ടു വയസ്സിൻ്റെ ബുദ്ധിയും തോന്നിപ്പിക്കുന്ന ആ കുഞ്ഞിനെ ഒട്ടും പ്രയാസമില്ലാതെ ചുമക്കുന്ന അവളുടെ ശരീരത്തിന് അദ്ധ്വാനിക്കുന്ന ഒരാണിന്റെ കരുത്തു തോന്നിയന്ന്, നിലത്ത് വെച്ചാൽ കുഴഞ്ഞു പോകുന്ന അര ഭാഗം തളർന്ന അവനേയും കൊണ്ട് അവൾ എൻ്റെ അരികിൽ വന്നു .
” എൻ്റെ മോനാ ഷാഹി, എന്നെ ഞാനാക്കിയ എൻ്റെ മോൻ
ഒരു മോളും ഉണ്ട് . വിറയാർന്ന സ്വരത്തോടെ പതുക്കെ ഞാൻ ചോദിച്ചു”
അവളും ഇവനെ പോലെ “ഞാൻ മുഴുമിപ്പിക്കും മുമ്പെ ഉറച്ച സ്വരത്തിലവൾഉറക്കെ തുടർന്നു,,”ഇല്ല ഷാഹി ,അവൾ ഇവനെ പോലെ ദൈവത്തിന്റെവിധി എന്ന നിധിയല്ലസാധാരണ കുട്ടി ”
അൽപം സമയം മുമ്പ് അവളോടുണ്ടായിരുന്ന അസൂയ എന്ന വികാരം നെഞ്ചിലെ വേദനകളാൽ തുളളികളായി എൻ്റെ കണ്ണിൽ ഉരുണ്ടു കൂടി. അത് വികാരത്തിനെ വ്രണപ്പെടുത്താതിരിക്കാൻ വേഗം വിഷയങ്ങൾ നാവിനിട്ടു കൊടുത്തു ചിന്ത ,
“നിൻ്റെ ഭർത്താവ് നിഹ “
ഷാഹി …
അദ്ദേഹത്തെ വിശ്വസിച്ച് വീട് വിട്ടിറങ്ങി , അദ്ദേഹം എന്നിൽ നിന്നും അരോഗ്യമുള്ള കുഞ്ഞുങ്ങളെയും പ്രതീക്ഷിച്ചു കാണും.
പരാതികളുമായി കോടതി കയറി ഇറങ്ങുന്നതിനേക്കാൾ ,എൻ്റെ വിധിക്കെതിരെ പൊരുതാനാ എനിക്ക് തോന്നിയത് …
നിങ്ങൾ എല്ലാം ധാരാളം ചുരിദാർ വാങ്ങുന്നവരല്ലെ നിങ്ങളുടെയെല്ലാം കച്ചവടം എനിക്ക് തരണേ …..
കൂടുതൽ പറയാൻ സമയമില്ലാതിരുന്നതു കൊണ്ടാവാം അവൾ മറ്റുള്ളവരുടെ ഇടയിലേക്ക് കച്ചവട തന്ത്രങ്ങളുമായി നടന്നു നീങ്ങി …
പീന്നിട് ഞങ്ങൾ സ്ഥലം മാറി പോയി വർഷങ്ങൾക്ക് ശേഷം അവളെ കണ്ടുമുട്ടിയപ്പോൾ,അവളുടെ ചുണ്ടിൽ ആ പഴയ ചിരിയില്ലായിരുന്നു . കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു അവളുടെ അവളുടെ സുന്ദരിയും ദൈവത്തിൻ്റെ എല്ലാം അനുഗ്രഹങ്ങളും ലഭിച്ച മോളും പണ്ട് ഉപേക്ഷിച്ചു പോയ ഭർത്താവും ഉണ്ടായിരുന്നു. കാറും വലിയ വീടും വലിയ തയ്യൽ ഷോപ്പും എല്ലാം ഉണ്ടായിട്ടും അവൾ ചിരിച്ചില്ല .തോളിൽ കൈ വെച്ചു ഞാൻ നിഹാ എന്നു വിളിച്ച് ആദ്യം അന്വഷിച്ചത് അന്ന് അവളുടെ ഒക്കത്ത് ഉണ്ടായിരുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു ,
“ഷാഹി അവൻ പോയി ,അവനു വേണ്ടി ആയിരുന്നു ഞാൻ അന്ന് ഓടി നടന്നത് . അവൻ പോയപ്പോൾ പഴയ ഭർത്താവും പ്രതാപവും തിരികെ കിട്ടി. പക്ഷെ എൻ്റെ സന്തോഷം ….അതവൻ കൊണ്ടു പോവുകയായിരുന്നു ഷാഹി .
തിരിച്ചു മടങ്ങുമ്പോൾ എനിക്ക് കിട്ടിയ തിരിച്ചറിവ് ഒന്നു മാത്രമായിരുന്നു രക്ഷിതാക്കൾക്ക് മാത്രമെ മക്കളുടെ കുറവുകളെ ഇത്രയധികം സ്നേഹിക്കാൻ കഴിയൂ.കാഴ്ചക്കാർക്ക് അവർ വെറും സഹതാപകഥാപാത്രങ്ങൾ മാത്രം ….!