രചന: സജി തൈപറമ്പ്
:::::::::::::::::::::::::
അടുത്ത മുറിയിലെ ശീൽക്കാരവും അടക്കിപ്പിടിച്ച ചിരിയും ആശയെ അസ്വസ്ഥയാക്കി.
അച്ഛൻ മരിച്ചതിന് ശേഷം സഹായഹസ്തവുമായി വന്ന് തുടങ്ങിയതായിരുന്നു, അച്ഛൻ ഓടിച്ചിരുന്ന, ടിപ്പറിന്റെ മുതലാളി രാജു അണ്ണൻ .
വരാന്തയിൽ കയറിയിരുന്നു സുഖവിവരങ്ങൾ അന്വേഷിച്ച്, അമ്മയുടെ കയ്യിൽ നിന്ന് കട്ടൻ ചായയും വാങ്ങി കുടിച്ച്, ഇറങ്ങാൻ നേരം നൂറിന്റെ നോട്ടുകൾ നിർബന്ധിച്ച് അമ്മയെ ഏല്പിച്ച് പോകുമായിരുന്ന രാജു അണ്ണൻ, ഒരു ദിവസം ആശ , സ്കൂൾ വിട്ട് വരുമ്പോൾ കണ്ടത്, കിടപ്പ് മുറിയുടെ വാതിൽ തുറന്ന് ഇറങ്ങി വരുന്ന രാജു അണ്ണനെയാണ്.
തൊട്ട് പിറകെ അഴിഞ്ഞ് വീണ മുടി വാരിക്കെട്ടിവച്ച് ,നൈറ്റിയുടെ ഹുക്കുകൾ ഇട്ട് കൊണ്ട് അമ്മ ഇറങ്ങി വന്നപ്പോഴാണ് ആദ്യമായി ഞെട്ടിക്കുന്ന ആ സത്യം ആശ തിരിച്ചറിഞ്ഞത്.
“നിങ്ങളൊരു സ്ത്രീയാണോ ,അച്ഛൻ മരിച്ചിട്ട് ഒരാണ്ട് തികഞ്ഞിട്ടില്ല ,അതിന് മുമ്പ് മറ്റൊരാൾക്ക് കിടക്കവിരിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു?.
അന്ന് അമ്മയോട് തോന്നിയ വെറുപ്പ് പുസ്തകസഞ്ചി വലിച്ചെറിഞ്ഞിട്ട് ആ മുഖത്ത് നോക്കി ആശ രോഷത്തോടെ ചോദിച്ചു.
“നിർത്തെടീ നിന്റെ നാവാട്ടം, മരിച്ചത് നിന്റെ അച്ഛനാണെന്ന് ഞാൻ പറഞ്ഞല്ലേ നിനക്കറിയു, പക്ഷേ സത്യം അതല്ല, നിന്റെ അച്ഛൻ ശരിക്കും ആ പോയ രാജു മുതലാളിയാ ,അത് എനിക്കും മുതലാളിക്കും മാത്രമേ അറിയൂ, മരിച്ച് പോയ എന്റെ ഭർത്താവ് പോലുമറിയാത്ത രഹസ്യമാണത് ,മനസ്സിലായോ നിനക്ക് “
അനിത മകളോട്, കടുപ്പിച്ച് പറഞ്ഞു.
അത് കേട്ടപ്പോൾ ആശ കൂടുതൽ തകർന്ന് പോയി.
കഴിഞ്ഞ പതിനഞ്ച് വർഷമായി താൻ അച്ഛനായി കണ്ടത്, തന്റെ ആരുമല്ലാത്ത ഒരാളെ ആയിരുന്നോ? പക്ഷേ ആ പാപം മനുഷ്യൻ, തനിക്ക് ഒരു കുറവും വരുത്താതെ, ഒന്ന് നുള്ളി നോവിക്കാതെ, സ്നേഹവാത്സല്യങ്ങൾ ആവോളം തന്ന് തന്നെ വളർത്തി വലുതാക്കി. ഒരു് പക്ഷേ, അവസാന നിമിഷം അദ്ദേഹത്തിന് താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായിട്ടുണ്ടാവുമോ? അതായിരിക്കുമോ അറ്റാക്കുണ്ടായി അദ്ദേഹം മരണപ്പെട്ടത് ?.
ആശയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി.
ദിവസങ്ങൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.
രാജു മുതലാളിയുടെ വരവും പോക്കും തുടർന്ന് കൊണ്ടിരുന്നു
നാട്ടുകാർ പറഞ്ഞ് പറഞ്ഞ് ,ആ അവിഹിതം, ഒരു പഴങ്കഥയായി മാറിയിരുന്നു.
“എന്ത് പറ്റി, ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, എന്നോട് ഒരു മടുപ്പ് പോലെ?
അന്ന് രാത്രിയിൽ, രാജുവിന്റെ വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടം, തന്റെ സാരിത്തുമ്പാൽ ഒപ്പി കൊണ്ട് അനിത ചോദിച്ചു .
“നീയെന്തിനാ ആശയോട്, ഞാനാണ് അവളുടെ അച്ഛൻ എന്ന് പറഞ്ഞത്?
“ഓഹ്, അതാണോ, അത് പിന്നെ ഞാനവളോടൊരു, കളവ് പറഞ്ഞതല്ലേ?
“അതെന്നിനായിരുന്നു എന്നാ ചോദിച്ചത്?
രാജു അക്ഷമനായി.
“അത് … അവൾക്ക് നിങ്ങളോടുള്ള വെറുപ്പ് മാറ്റാൻ, നിങ്ങളെ തള്ളിപ്പറയാതിരിക്കാൻ എന്നാലല്ലേ നിങ്ങൾക്ക് സ്ഥിരമായി എന്റടുത്ത് വരാൻ പറ്റൂ “
“ഹ ഹ ഹ കൊള്ളാം നിന്റെ ബുദ്ധി ,പക്ഷേ നിനക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്”
“ങ് ഹേ, അതെന്താ?
“നിനക്കറിയാമല്ലൊ ,എന്റെ ഭാര്യ നിന്നെക്കാളും സുന്ദരിയാണെന്ന്, എന്നിട്ടും ഞാൻ നിന്നെത്തേടി വന്നത് നിന്നെ മാത്രം കണ്ട് കൊണ്ടല്ല ,പെണ്ണ് എനിക്ക് എന്നും ഒരു ല ഹരിയായിരുന്നു, എന്നും ഞാൻ പുതുമകൾ ഇഷ്ടപ്പെട്ടിരുന്നു, അതിന് വേണ്ടി ഞാൻ എത്ര കാശും ചിലവാക്കും, അത് കൊണ്ടാണല്ലോ ചെറ്റപ്പുരയിൽ കിടന്ന നിനക്കും മോൾക്കും വേണ്ടി ഞാൻ ഈ ബംഗ്ളാവ് പണിത് തന്നത് “
എല്ലാം കേട്ട് അനിത അമ്പരന്നിരിക്കുകയായിരുന്നു.
“അല്ലാ.. എന്താ ഇപ്പോ ഇങ്ങനെയൊക്കെ പറയുന്നത്?
അനിത, ആകാംഷയോടെ ചോദിച്ചു.
”ഞാൻ പറഞ്ഞത്, മറ്റൊന്നുമല്ല ,നീ ചോദിച്ചാൽ ഇനിയും നിനക്ക് ഞാൻ വാരിക്കോരിതരും , പകരം നിന്റെ മോളെ കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് നാളെ രാത്രിയിൽ വരുമ്പോൾ എന്റെ അടുത്തേക്ക് വിടണം”
“ഇല്ല, അത് നടക്കില്ല”
പെട്ടെന്നായിരുന്നു ,അനിതയുടെ മറുപടി.
“നീ ,ആലോചിച്ചിട്ട് ചെയ്താൽ മതി ,എന്നെ എതിർക്കാനാണ് ഭാവമെങ്കിൽ അമ്മയും മകളും കൂടി തെരുവിലേക്കിറങ്ങാൻ ഒരുങ്ങിക്കോളു, അല്ലെങ്കിൽ അനുസരണയോടെ നിന്നാൽ രണ്ട് പേർക്കുമിവിടെ രാജകീയമായി ജീവിക്കാം”
അതും പറഞ്ഞയാൾ പുറത്തിങ്ങി, കാറോടിച്ച് പോയി.
പിറ്റേന്ന് രാത്രി രാജു മുതലാളി വന്ന് ബെഡ് റൂമിലേക്ക് കയറിയപ്പോൾ , അനിത വീണ്ടും ആശയുടെ അടുത്ത് വന്ന് അവളെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
“നിങ്ങളൊരു അമ്മയാണൊ? പണത്തിനും സുഖ സൗകര്യങ്ങൾക്കും വേണ്ടി, സ്വന്തം മകളെ കൂട്ടികൊടുക്കാനും മാത്രം, നിങ്ങൾ അധ:പതിച്ച് പോയോ?
ആശ, അമ്മയുടെ നേരെ ചീറി.
“പിന്നെ നീ എന്ത് ചെയ്യാൻ പോകുന്നു, എന്റെ മകളായത് കൊണ്ട് ഒരിക്കലും നിനക്ക് ഇനി നല്ല ഒരു ബന്ധം കിട്ടാൻ പോകുന്നില്ല ,മുതലാളിയെ തൃപ്തിപ്പെടുത്തി നിന്നാൽ കോടിക്കണക്കിന് വരുന്ന അയാളുടെ സ്വത്ത് മുഴുവൻ നമുക്ക് അടിച്ച് മാറ്റാം”
മകളോടവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇല്ല, നിങ്ങളുടെ ദുരാഗ്രഹം ഒരിക്കലും നടക്കില്ല ,ഞാനതിന് സമ്മതിക്കില്ല”
ആശ തറപ്പിച്ച് പറഞ്ഞു.
“നീ അത്രയ്ക്കായോ, എങ്കിൽ നീ ഓർത്തോ നിന്നെ മയക്കിക്കിടത്തിയിട്ടാണെങ്കിലും , അദ്ദേഹത്തിന്റെ ആഗ്രഹം ഞാൻ സാധിച്ച് കൊടുക്കും, ഇനിയും എനിക്ക് ദാരിദ്ര്യത്തിലേക്ക് പോകാൻ മനസ്സില്ല, അത് കൊണ്ടാ”
ഭീഷണി മുഴക്കിക്കൊണ്ട് അനിത ,കിടപ്പ് മുറിയിലേക്ക് കയറി പോയി.
സങ്കടം കൊണ്ട് ആശയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അമ്മയോട് അവൾക്ക് കടുത്ത വെറുപ്പ് തോന്നി.
മുൻപ് അയാളെ കൂടെ പാർപ്പിക്കാനായി, തന്റെ അച്ഛനാണെന്ന് കളവ് പറഞ്ഞു.
ഇപ്പോൾ വീണ്ടും പറയുന്നു, ഇയാൾ അച്ഛനല്ലെന്ന് .
കാര്യസാദ്ധ്യത്തിനായി തന്റെ പിതൃത്വം മാറ്റി പറയുന്ന ഇവരെ താനിനി അമ്മയായി എങ്ങനെ കാണും തന്റെ അമ്മയായിരുന്നെങ്കിൽ ഒരിക്കലും ഇവർ, തന്നോട് ഇങ്ങനെയൊന്നും പെരുമാറില്ല.
ലോകത്തൊരമ്മയും പറയാത്ത കാര്യങ്ങളാണ് തന്നോട് പഞ്ഞത്
ഇങ്ങനെയുള്ള അമ്മമാർ ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ല
ഉന്മാദിനിയെ പോലെ ആശ അടുക്കളയിലേക്ക് ഓടി . അവിടെയിരുന്ന കൊടുവാ ളെടുത്ത് കൊണ്ട്, അവരുടെ കിടപ്പ് മുറിയിലേക്ക് പാഞ്ഞ് കയറി.
കതക് തള്ളി തുറന്ന ശബ്ദം കേട്ട് രാജുവിന്റെ മാറിൽ നിന്ന് ചാടിയെഴുന്നേറ്റ അനിതയുടെ തലയിൽ കൊടുവാള് കൊണ്ട് ആഞ്ഞ് വെ ട്ടി.
അലർച്ചയോടെ പുറകിലേക്ക് വീണ അനിതയെ കണ്ട് പുറത്തേക്കോടാൻ ശ്രമിച്ച രാജുവിനെയും ആശ തലങ്ങും വിലങ്ങും വെട്ടി,.
അവസാനം രണ്ട് പേരുടെയും പിടച്ചിൽ കഴിഞ്ഞപ്പോൾ ചോ ര ഇറ്റുന്ന കൊടുവാളുമായി അവൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.