രചന: നൗഫു
::::::::::::::::::::::::::::
നാട്ടിലേക്കു പോകാനായി എയർപോർട്ടിൽ കൊണ്ട് വിട്ട ചങ്കിനോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന സമയം.
ലൊക്കേഷൻ ജിദ്ദ എയർപോർട്ട്.
ഞാൻ ശിഹാബ് .. ജിദ്ദയിൽ നിന്നും ബോംബെ വഴി കോഴിക്കോട്ടേക് യാത്ര തിരിക്കാൻ വന്നതാണ് എയർപോർട്ടിൽ…
“ഹലോ… നാട്ടിലേക് ആണോ…”
ഒരാൾ വന്നു കൈ നീട്ടി കൊണ്ടു ചോദിച്ചു..
പിന്നെ എയർപോർട്ടിൽ വരുന്നത് ചായ കുടിക്കാനാണോ എന്ന് മനസ്സിൽ വന്നെങ്കിലും പണി പെട്ടു പറയാൻ വന്ന വാക്കിനെ നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു..
“അതേ..
എന്താ കാര്യം…”
ഞങ്ങളുടെ അടുത്തേക് വന്ന ആളെ നോക്കി ഞാൻ പറഞ്ഞു…
“”അതെലേ….
ബോംബെ വഴി യുള്ള ഫ്‌ളൈറ്റിൽ…””
അയാൾ ഒരു സംശയ നിവാരണം എന്ന പോലെ വീണ്ടും ചോദിച്ചു..
“അതേ.. ഇക്ക…ബോംബെ വഴി കോഴിക്കോട്…
അതിലെ കുറച്ചു ഫയർ കുറവുള്ളു…”
ഞാൻ പറഞ്ഞു…
“ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരുപകാരം ചെയ്യുമോ.. ഈ കുട്ടിയെകൂടേ കൂടേ കൂട്ടുമോ…? “
അയാള്‍ തൊട്ടടുത്തു നിൽക്കുന്ന കൂളിംഗ് ഗ്ലാസ് വെച്ച സുന്ദരിയായ യുവതിയെ ചൂണ്ടി പറഞ്ഞു..
കണ്ടിട്ട് ഒരു കുഴപ്പവും ഇല്ലാത്ത കുട്ടി ആയത് കൊണ്ട് ആദ്യം ഞാനൊന്ന് മടിച്ചു..
വല്ല പണിയും ആണോന്ന് ആർക്കറിയാം…
ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടാണെന്ന് തോന്നുന്നു അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി…
“”നിങ്ങൾ പേടിക്കൊന്നും വേണ്ടാ… ഈ കുട്ടി എന്റെ കൂടേ ഹോസ്പിറ്റലിൽ വർക് ചെയ്യുന്നതാണ്.. ഇപ്പോൾ അത്യാവശ്യമായി ബാംഗ്ലൂർ പോകണം… ബോംബെ വഴി യാണ് കണക്ഷൻ ഫ്ലൈറ്റ്.. നിങ്ങൾ ബുദ്ധിമുട്ട് ആവില്ലെങ്കിൽ.””
അയാൾ അതും പറഞ്ഞു എന്നെ തന്നെ നോക്കി..
“”ഇവിടെ ഉള്ള മലയാളികളോട് എല്ലാം ചോദിച്ചു…
പക്ഷെ ആരും തയ്യാറായില്ല..
നോക്കൂ.. പ്ലീസ്…
ഇവളുടെ കണ്ണിന് കുറച്ചു ദിവസമായി കാഴ്ച കുറവുണ്ട്..
ഈ സ്ഥിതിയിൽ കുറവ് എന്ന് പോലും പറയാൻ പറ്റില്ല….
ഇപ്പൊ തീരെ കാണുവാൻ കഴിയില്ല… ഒരാളുടെ സഹായം ഇല്ലാതെ ഒരടി പോലും മുന്നോട്ട് പോകാൻ കഴിയില്ല…
നമുക്ക് അറിയാമല്ലോ.. ഒരൊറ്റ ദിവസം കൊണ്ടു നമ്മുടെ മുന്നിലുള്ളതെല്ലാം ഇരുട്ടായലുള്ള അവസ്ഥ…
ഏതിനും എന്തിനും ഒരാൾ കൂടേ വേണ്ടി വരും.. ആകെ മൊത്തം ഇരുൾ മൂടിയത് പോലെ യാകും…””
ഞാൻ അയാൾ പറയുന്നത് കേട്ടു നിന്നു…
“നാട്ടിൽ നിന്നെ ഉണ്ടായിരുന്നു ഈ രോഗം.. ചികിത്സ ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഇങ്ങോട്ട് വിസ വന്നത്… മെഡിക്കൽ എടുത്തപ്പോളൊന്നും വല്യ കുഴപ്പമൊന്നും കാണിക്കാത്തത് കൊണ്ട് ഇങ്ങോട്ട് കേറി പോരുകയും ചെയ്തു..
ഇപ്പൊ വീണ്ടും ആ അസുഖം തിരികെ വന്നു..
ഇവിടെ ചികിത്സക് പണം കുറച്ചു കൂടുതൽ ആവശ്യമാണെന്ന് അറിയാമല്ലോ.. നാട്ടിൽ ആണേൽ പെട്ടന്ന് എത്തിച്ചാൽ ഓപ്പറേഷൻ ചെയ്യാമെന്നാണ് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചിരിക്കുന്നത്..”
അത് വരെ ഒരു കുഴപ്പവും ഇല്ലാതെ എന്റെ മുന്നിൽ നിൽക്കുന്നത് ഒരു രോഗി ആണെന്ന് അറിഞ്ഞപ്പോൾ എന്റെ മനസിൽ കുറച്ചു കാരുണ്യം വന്നു നിറഞ്ഞു..അതും കാഴ്ച മറഞ്ഞു പോയ എന്ന് പറയുമ്പോൾ..
നമുക്കൊന്നും ആ അവസ്ഥ വന്നിട്ടില്ലല്ലോ…
ബോംബെ വരെ എല്ലാ കാര്യത്തിനും ഞാൻ കൂടേ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി അവളുടെ കൂടേ വന്ന ആളെ പറഞ്ഞു വിട്ടു… അവളുടെ കൈകളിൽ പിടിച്ചു..കൂട്ടുകാരോട് യാത്ര പറഞ്ഞു എയർപോർട്ടിന്റെ ഉള്ളിലേക്കു കടന്നു…
അവൾക് എന്തോ എന്റെ കൂടേ നടക്കാൻ മടി ഉള്ളത് പോലെ… ഇനി ഞാൻ കയ്യിൽ പിടിച്ചത് ഇഷ്ട്ടമായില്ലേ…
അവളുടെ മനസിൽ ഇനി അതൊരു ബുദ്ധിമുട്ട് ആകണ്ട എന്ന് കരുതി ഞാൻ കൈ വിട്ട ഉടനെ തന്നെ അവൾ എന്റെ കയ്യിലെക് കയറി പിടിച്ചു..
“”സോറി..
നിങ്ങൾ കൂടേ ഇല്ലേൽ എനിക്ക് ഈ യാത്ര ബുദ്ധിമുട്ട് ആവും.. നിങ്ങൾ മനസ്സിൽ കരുതുന്നത് പോലെ ഒന്നുമില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ.. റൂമിൽ കൂട്ടുകാരികൾ ഉണ്ടായിരുന്നു എല്ലാ സഹായത്തിനും.. അത് പോലെ അല്ലല്ലോ നിങ്ങൾ…
അതാ ഞാൻ…”””
അവൾ പതിഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു നിർത്തി…..
എന്റെ മനസ്സിൽ തോന്നിയത് ഇവൾക്ക് എങ്ങനെ മനസിലായി…
എന്റെ കയ്യിൽ പിടിച്ചു നടക്കുന്ന അവളെയും കൊണ്ട് ബോഡിങ് പാസ്സ് എടുക്കുന്ന സ്ഥലത്തേക് എത്തി.. അവിടെ ഒരു മലയാളി ആയിരുന്നു ഇരിക്കുന്നത്.. അവനോട് കാര്യങ്ങൾ പറഞ്ഞു ഫ്‌ളൈറ്റിൽ അടുത്തടുത്തു തന്നെ ഉള്ള സീറ്റ് ബുക്ക് ചെയ്തു…
“”ഇക്കാ..
എന്റെ പേര് ജാസ്മിൻ.. “”
എമിഗ്രേഷൻ കഴിഞ്ഞു ലോഞ്ചിൽ ഇരിക്കുന്ന സമയത്ത് ആയിരുന്നു അവൾ എന്നോടായി പറഞ്ഞത്.. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ തന്നെ സംസാരിക്കാൻ തുടങ്ങി..
“”എന്റെ വീട് കോഴിക്കോട് ആണ്.. വിവാഹം കഴിഞ്ഞു.. കുട്ടികൾ ആയിട്ടില്ല…””
“അല്ല ഇതൊക്കെ എന്നോട് എന്തിനാ പറയുന്നത്…
അവളുടെ കല്യാണം കഴിഞ്ഞോ എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ..
ആ ഇനി ഞാൻ ഡീസന്റ് ആയിരിക്കാൻ വേണ്ടി ആയിരിക്കും…”
ജാസ്മിനെ കണ്ടാൽ കല്യാണം കഴിഞ്ഞത് ആണെന്ന് തോന്നുകയില്ല. ഞാൻ അവളെ തന്നെ ആണ് നോക്കി കൊണ്ടിരുന്നത്… അവളുടെ പ്രായത്തിൽ മൂന്നു സഹോദരികൾ ഉണ്ടെനിക്ക്…
“”ഇക്കാ.. ബുദ്ധിമുട്ട് ആയോ.. എന്നെയും കൊണ്ട്…””
“”ഹേയ്.. ഇല്ലെടോ.. ഞാൻ എന്റെ പെങ്ങന്മാരെ കുറിച്ച് ഓർത്തു പോയി… നിന്റെ പ്രായത്തിൽ ഉള്ള മൂന്നു പേര് എനിക്കും ഉണ്ട്…””
“”ഹ്മ്മ്…””
അവൾ ഒരു മൂളാലോടെ മറുപടി നൽകി…
“”അത് കൊണ്ട് തന്നെ ഞാൻ അവരെ പോലെയേ നിന്നെയും കാണുന്നുള്ളൂ…””
ഒരു ചെറു പുഞ്ചിരിയോട് കൂടേ അവളോട് പറഞ്ഞു..
“”അവരുടെ എല്ലാം വിവാഹം കഴിഞ്ഞോ…””
“”ആ.. എല്ലാവരുടെയും കഴിഞ്ഞു… അതിന് അല്ലെ ഞാൻ ഈ പ്രവാസം തുടങ്ങിയത് തന്നെ..”
“”ഇക്കാന്റെയോ..””
“”ഹേയ്.. ഇല്ല… അതിനാണ് പോകുന്നത്..””
“”അള്ളാഹ്..
അപ്പൊ നല്ല സന്തോഷത്തിൽ ആയിരിക്കും അല്ലെ…””
“”ഹേയ്.. എന്ത് സന്തോഷം.. അങ്ങനെ ഒന്നുമില്ല.. വീട്ടിൽ ഉള്ള ഉമ്മന്റേയും കൂടപ്പിറപ്പുകളുടെയും നിർബന്ധം കൊണ്ടാണ് പോകുന്നത് തന്നെ…
ഇനി പോയിട്ട് വേണം ആളെ തിരയാൻ..””
“”അതിരിക്കട്ടെ ഇയാളെ കല്യാണം കഴിഞ്ഞതല്ലേ…””
“”രണ്ടു കൊല്ലം മുമ്പ് കഴിഞ്ഞു..””
“”ഹസ്ബൻഡ്…””
“”ഇക്കാ.. നാട്ടിൽ തന്നെ ആണ്.. ഒരു കട ഉണ്ട് സ്വന്തമായി…””
“”ഈ കാഴ്ച എപ്പോഴാ മങ്ങാൻ തുടങ്ങിയത്..””
ഞാൻ അവളോട് ചോദിച്ചു…
“”ഇതിപ്പോ ഒരാഴ്ച ആയിട്ടേ ഉള്ളൂ.. പക്ഷെ കുറെ കാലമായി കണ്ണിൽ ഇടക്കിടെ മൂടൽ വരുവാൻ തുടങ്ങിയിട്ട്… അതിന് ചികിത്സയും ചെയ്തിരുന്നു. പക്ഷെ ഇനി ഓപ്പറേഷൻ വേണമെന്നാണ് പറയുന്നത്… അതും ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സെ ഉള്ളൂ…
മിക്കവാറും ഇത് പോലെ തന്നെ ആയിരിക്കും ബാക്കിയുള്ള എന്റെ ജീവിതം.. “”
അവൾ ഒരു വേദന നിറഞ്ഞ ചിരിയാലോ എന്നോട് പറഞ്ഞു…
“”ഹേയ് താൻ പേടിക്കണ്ടടോ ..
ഇന്ഷാ അള്ളാഹ്.. പടച്ചോൻ കൈ വിടില്ല..””
“”ഹ്മ്മ്.. അത് മാത്രമേ ഉള്ളൂ ധൈര്യം.. അത് കൊണ്ടാണല്ലോ . ഉള്ള കാഴ്ചയും കൊണ്ട് ഇവിടെ വരാനും അല്ലാഹുവിന്റെ ഭവനം കാണാനും. റസൂലിന്റെ അരികിലേക് എത്തുവാനും കഴിഞ്ഞത്..
.അൽഹംദുലില്ലാഹ്…””
അവളുടെ ആ സ്തുതി പറച്ചിലിൽ.. എല്ലാം ഉണ്ടായിരുന്നു.. വേദന.. സന്തോഷം.. എല്ലാം..
ഉള്ള കാഴ്ച പെട്ടന്ന് മറയൽ വല്ലാത്ത ഇടങ്ങേറ് തന്നെ യാണ്….
നമുക്ക് സ്വന്തമായി കഴിയുന്ന ഒന്നും ചെയ്യുവാൻ കഴിയില്ല.. ഒരടി മുന്നോട്ട് വെക്കുവാൻ പോലും പരസഹായം വേണ്ടിവരും. അവളുടെ വാക്കുകൾ വേദന നിറയുന്നത് പോലെ തോന്നുന്നു…
ഫ്‌ളൈറ്റിൽ കയറാൻ ഉള്ള അന്നൗൺസ്‌മെന്റ് വരുന്നുണ്ട്…
കേറാനും ഇറങ്ങാനും നമ്മുടെ നാട്ടുകാർ നല്ല തിരക്ക് കാണിക്കാറുണ്ടല്ലോ സാധാരണ.. പേടിക്കണ്ട ഞാനും ആ കൂട്ടത്തിൽ പെട്ടത് തന്നെ ആണുട്ടോ..
കുറച്ചു തിരക്ക് കുറഞ്ഞിട്ടു ഏറ്റവും അവസാനം കയറാമെന്ന് കരുതി….
“”ഇക്കാ.. അന്നൗൺസ്‌മെന്റ് കേൾക്കുന്നു..””
“”നല്ല തിരക്കാണ് ഡോറിൽ. നമുക്ക് ഒരു പത്തു മിനിറ്റ് വൈറ്റ് ചെയ്യാം. എന്നിട്ട് കയറിയാൽ പോരെ..””
“”ആ മതി ഇക്കാ…””
ഏകദേശം എല്ലാവരും കയറി എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു..
ഉടനെ തന്നെ അവൾ എഴുന്നേറ്റ് നിന്നു എന്റെ കൂടേ നടക്കുവാൻ തുടങ്ങി..
ഫ്ലൈറ്റിന്റെ ഏകദേശം നടുക്ക് നിന്നും കുറച്ചു പിറകിൽ ആയിരുന്നു ഞങ്ങളുടെ സീറ്റ്…
ഫ്ലൈറ്റിൽ ഉള്ളവരിൽ അറിയുന്നവർ ആരും ഇല്ല.. അത് കൊണ്ട് തന്നെ ഭാര്യയും ഭർത്താവും എന്നെ അവർ കരുതിയിട്ടുണ്ടാവൂ…
അല്ലേലും അവിവാഹിതനായ എനിക്ക് ചുളുവിൽ ഒരു പെണ്ണിനെ കിട്ടിയത് പോലെ ആണല്ലോ…
ഫ്ലൈറ്റ് യാത്ര കാണുന്നത് പോലെ സുഖമുള്ളതൊന്നും അല്ല എന്ന് അറിയാമല്ലോ.. ഇടക്കൊന്ന് വാഷ് റൂം യൂസ് ചെയ്യുവാൻ തോന്നിയാൽ ഇടയിലൂടെ എഴുന്നേറ്റ് പോകുന്നതും ഉള്ളിൽ ആള് ഉണ്ടേൽ തട്ടൽ പിടിച്ചു നിൽക്കുന്നതും കുറച്ചു റിസ്ക് തന്നെ ആണ്.. കാരണം രാവിലെ ബെഡിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഉള്ള അതേ അവസ്ഥ തന്നെ ആയിരിക്കും ഏകദേശം ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോഴും. ഉള്ളിൽ കോൾഡ് ആയത് കൊണ്ട് തന്നെ ദീർഘ യാത്രയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉള്ളിൽ ഉൽബോധനം വരുവാനും സാധ്യത ഉണ്ട്…
അങ്ങനെ ഫ്ലൈറ്റ് ടെക് ഓഫ് ചെയ്തു..
പതിനൊന്നു മണിക്കുള്ള എയർ ഇന്ത്യ വിമാനം ആയിരുന്നു… ജമ്പോ ഫ്ലൈറ്…
ഫ്ലൈറ്റ് സൗദി അതിർത്തി കഴിഞ്ഞെന്ന് തോന്നുന്നു.. ജീവനക്കാർ ഭക്ഷണം വിളമ്പാൻ തുടങ്ങി…
ആ സമയം ആയിരുന്നു ജാസ്മിൻ എന്റെ കയ്യിലെക് അമർത്തി പിടിക്കാൻ തുടങ്ങി.. കാര്യം എന്താണെന്ന് അറിയില്ല.. അവൾക്കെന്തോ അസ്വസ്ഥത ഉള്ളത് പോലെ…
മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്…
ശരിക്കും പറഞ്ഞാൽ ഞാൻ ഒന്നു പേടിക്കുവാൻ തുടങ്ങി.. കാരണം കണ്ണിന് സുഖമില്ലാത്തത് കൊണ്ട് അവിടെ വല്ല വേദനയോ മറ്റോ ഉണ്ടായോ എന്നായിരുന്നു എന്റെ പേടി.. പിന്നെ ഞാൻ ഇവളുടെ ആരും തന്നെ അല്ല… എന്തേലും ആയാൽ സ്വഭാവികമായും ഞാൻ തൂങ്ങും…
“”എന്താ.. ജാസ്മിൻ.. എന്തേലും കുഴപ്പം ഉണ്ടോ..””
ആദ്യം അവളൊന്നു തലയാട്ടി കൊണ്ട് ഇല്ല എന്ന് പറഞ്ഞു…
പക്ഷെ മുഖം കണ്ടാലറിയാം എന്തോ ഉണ്ടെന്ന്…
“”വേദന വല്ലതും ഉണ്ടോ.. ജാസ്മിൻ.. എന്തേലും ഉണ്ടേൽ പറഞ്ഞോ…””
ഞാൻ വീണ്ടും കാരണം അറിയാനായി ചോദിച്ചു…
“”ഇക്കാ എനിക്ക് വാഷ് റൂമിൽ പോണം… അടിവയറ്റിൽ നല്ല വേദന…””
ശബ്ദം പോലും ഇടറി പോയിരുന്നു അവളുടെ വാക്കുകളിൽ…
അള്ളോ.. എന്താ ചെയ്യാ.. ഫുഡ് സെർവ് ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ അടുത്ത് എത്തിയിട്ടുണ്ട്… ഇനിയും ഒന്നോ രണ്ടോ റോ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത് എത്തും.. അവർ പോകാതെ ഇവളെയും കൊണ്ട് അങ്ങോട്ട് പോകുവാൻ കഴിയില്ല…
“”ജാസ്മിൻ.. ഒരു പത്തു മിനിറ്റ്.. ഫുഡ് ട്രോളി ഉണ്ട് നമുക്ക് പോകാൻ ഉള്ള വഴിയിൽ…””
ഞാൻ പറഞ്ഞത് അവൾക് മനസിലായെന്ന് തോന്നുന്നു.. പിന്നെ അവൾ ഒന്നും പറഞ്ഞില്ല.. പക്ഷെ ഇടങ്ങേറായാണ് ഇരിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു…
പെട്ടന്ന് തന്നെ ഫുഡ് എത്തി.. അവൾക് ഒന്നും വേണ്ടന്ന് പറഞ്ഞെങ്കിലും ഞാൻ ഓരോ സാൻഡ്‌വിച് വാങ്ങി വെച്ചിരുന്നു… പക്ഷെ പത്തു മിനിറ്റ് എന്ന് പറഞ്ഞത് ഒരു അഞ്ചു മിനിറ്റ് കൂടേ കൂടി… പതിനഞ്ചു മിനിട്ടായി…
എയർ ഹോസ്റ്റസ് അവിടുന്ന് മാറിയ ഉടനെ തന്നെ ജാസ്മിനെയും കൂട്ടി വാഷ് റൂമിലേക്കു നടന്നു…
കണ്ണ് കാണാത്തത് കൊണ്ട് തന്നെ ആളുകൾ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്…ഭാര്യ ഭർത്താക്കന്മാരെ പോലെ കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു വേറെ ഒരു നോട്ടവും ഉണ്ടായില്ല…
“”ഇക്കാക് ബുദ്ധിമുട്ട് ആയല്ലേ..””
എയർപോർട്ടിൽ നിന്നും ചോദിച്ച അതേ ചോദ്യം ഞങ്ങളുടെ സീറ്റിൽ വന്നിരുന്ന ഉടനെ അവൾ വീണ്ടും ആവർത്തിച്ചു…
“”ഇല്ലെടോ.. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല…””
“”ഞാൻ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ വാഷ് റൂമിൽ പോയത് ആയിരുന്നു.. ഇപ്പോൾ തന്നെ അഞ്ചാറു മണിക്കൂർ ആയില്ലേ.. അതാ അടി വയറ്റിൽ വേദന എടുത്തേ..””
“”ലോഞ്ചിൽ ഇരിക്കുമ്പോൾ പറഞ്ഞൂടെനിയോ..””
അവളുടെ ഉള്ളിലെ അസ്വസ്ഥത ഊഹിച്ചു കൊണ്ട് ചോദിച്ചു..
“”അവിടെ ലേഡീസിനു വേറെ വാഷ് റൂം അല്ലെ.. ഇക്കാക് എന്നെ എങ്ങനെയാ അങ്ങോട്ട് കൊണ്ട് പോകുവാൻ കഴിയുക..””
അവൾ ഒരു ചോദ്യം ആയിരുന്നു എന്നോട് ചോദിച്ചത്..
“”അതിന് എന്താ.. നമ്മുടെ ഈ ഫ്ലൈറ്റിൽ തന്നെ യാത്രകാരായ ഒരുപാട് സ്ത്രീകൾ ഉണ്ട്.. അവരോട് ഒരു സഹായം ചോദിച്ചാൽ മതിയായിരുന്നുവല്ലോ..””
അവളുടെ മുഖം ഒന്നു കുനിഞ്ഞെന്ന് തോന്നുന്നു..
“””ഹേയ്.. കുഴപ്പമില്ല.. എനിക്ക് ബുദ്ധിമുട്ട് ആയത് കൊണ്ടല്ലട്ടോ.. നിങ്ങൾ സ്ത്രീകൾ ഇങ്ങനെ തന്നെ ആണല്ലോ യാത്ര പോകുമ്പോൾ.. എന്റെ വീട്ടിൽ ഉള്ളവരും ഇങ്ങനെ തന്നെ ആണ്.. പക്ഷെ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകും നിങ്ങൾക് തന്നെ.. അത് കൊണ്ട ഞാൻ…””
അവളുടെ മുഖത്തു സങ്കടം വിരിയുന്നത് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു..
“”ജാസ്മിന് കുട്ടികൾ…””
“”ആയിട്ടില്ല ഇക്കാ.. പെട്ടന്നായിരുന്നു യാത്ര.. ഒരു ചാൻസ് കിട്ടിയപ്പോൾ ഒന്നും ആലോചിച്ചില്ല.. അത്ര ഏറെ ഇങ്ങോട്ടേക്കുള്ള യാത്രക്കായ് ഞാൻ കൊതിച്ചിരുന്നു…””
“”ഹ്മ്മ്..””
“”പിന്നെ.. ഇക്കയും ഇവിടെ എന്തേലും ചെയ്യാമെന്ന് കരുതിയിരുന്നു. ഇങ്ങോട്ട് തന്നെ ഒരു ജോലിക്കായ് ശ്രെമിക്കുന്നുണ്ട്…””
അവൾ വീണ്ടും പറഞ്ഞു…
“”വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്…””
എന്തേലും സംസാരിച്ചു ഇരിക്കാനായി ഞാൻ ചോദിച്ചു..
“”ഒരു അനിയൻ.. അതിന് താഴെ ഒരു അനിയത്തി..അനിയൻ ഇപ്പോൾ ദുബായിൽ ഉണ്ട്.. പിന്നെ അനിയത്തി ഡിഗ്രി ഫസ്റ്റ് ഇയർ… അനിയന്റെ പേര് മനാഫ്… അനിയത്തി നസ്രിയ…””
എല്ലാം ഒരൊറ്റ ശ്വാസത്തിൽ തന്നെ അവൾ പറഞ്ഞു…
ഫ്‌ളൈറ്റിലെ ലൈറ്റ് എല്ലാം ഓഫ് ആയി തുടങ്ങി.. തണുപ്പ് കുറച്ചു കൂടുതൽ ആകുവാൻ തുടങ്ങി… എനിക്കു ചെറുതായി മയക്കം വരുവാൻ തുടങ്ങി..
ജാസ്മിൻ കണ്ണ് അടച്ചു കിടക്കാൻ തുടങ്ങി…
തണുപ്പ് കൂടുതൽ ആയത് കൊണ്ട് തന്നെ പിന്നെയും വാഷ് റൂമിൽ പോകേണ്ടി വന്നു..
രാവിലെ ആറു മണിക്കായിരുന്നു മുംബൈ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തത്…
കോഴിക്കോട്ടേക്ക് പിന്നെയും മൂന്നു മണിക്കൂർ കഴിഞ്ഞാണ് ഫ്‌ളൈറ്റ് ഉള്ളത്.. ജാസ്മിന്റെ ഫ്‌ളൈറ്റ് ഒന്നര മണിക്കൂർ കൊണ്ട് ടേക്കോഫ് ചെയ്യും..
അവളുടെ ലാഗേജ് പെട്ടന്ന് തന്നെ എടുത്തു.. എമിഗ്രേഷൻ കഴിച്ചു കൈ പിടിച്ചു ലോഞ്ചിലേക് കൊണ്ട് പോയി. എയർ ലൈൻ സ്റ്റാഫിനെ ഏല്പിച്ചു.. അവർ വേണ്ടതെല്ലാം ബാംഗ്ലൂർ ചെയ്തു കൊടുക്കാമെന്നു പറഞ്ഞു…
എയർപോർട്ടിൽ കൂട്ടുകാരി ഉണ്ടാവുമെന്നു ജാസ്മിൻ പറഞ്ഞിരുന്നു..
അതെന്താ ഭർത്താവ് വരില്ലേ എന്ന് ചോദിക്കാൻ വന്നുവെങ്കിലും എന്തോ ചോദിച്ചില്ല…
ഒരു വട്ടം കൂടേ ഞാൻ ജാസ്മിന്റെ മുഖത്തേക് നോക്കി.. ഇത് വരെ ഒരു നിഴലു പോലെ കൂടേ ഉണ്ടായിരുന്നവൾ.. ഒരിക്കലും ഇങ്ങനെ ഒരു യാത്ര സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല…
എന്റെ കയ്യിൽ നിന്നും അവളുടെ വിരലുകളെ മോചിപ്പിച്ചു.. ആ എയർ ഹോസ്റ്റസിന്റെ കയ്യിലേക്ക് വെച്ചു..
ഒരു വട്ടം കൂടേ ജാസ്മിനെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി…
ആ സമയം തന്നെ എന്റെ കൈകളിൽ രണ്ടു കൈ വന്നു മുറുകെ പിടിച്ചു…
“”ഇക്കാ.. ശരിക്കും പറഞ്ഞാൽ ഈ യാത്രയുടെ അവസാനം വരെ എന്റെ കൂടേ ഉണ്ടേൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്… എന്നെ ഇത്രമേൽ ഒരു സഹോദരിയെ പോലെ ആരും ചേർത്തു നിരത്തിയിട്ടില്ല..
ഇക്കയോട് നന്ദി പറയാൻ പോലും എനിക്ക് കഴിയുന്നില്ല….ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. അതിലേറെ നിങ്ങളെ ഒരു വട്ടം കാണാൻ കഴിയാത്ത സങ്കടവും… ഇന്ഷാ അള്ളാഹ്.. മുകളിൽ ഉള്ളവൻ കരുതിയാൽ ഞാൻ എന്റെ കണ്ണിന്റെ പൂർണ്ണ വെളിച്ചതോടെ തന്നെ നാട്ടിൽ വരും..
എനിക്ക് കാണണം.. ഈ മുഖം… എന്നെ…”””
ഇടറിയ വാക്കുകളോടെ അവൾ ഞാൻ നിൽക്കുന്ന ഭാഗത്തെക് നോക്കി… കണ്ണ് കാണുന്നില്ലേലും…
അവളുടെ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകുന്നത് കൊണ്ട് തന്നെ വാക്കുകൾ മുഴുവിക്കാൻ ആകാതെ നിന്നു…
“”എനിക്ക് നിങ്ങളെ നാട്ടിലെ നമ്പർ ഒന്ന് എഴുതി തരുമോ… പറ്റില്ല എന്ന് മാത്രം പറയരുതേ..””
അവളുടെ വിശേഷം അറിയാൻ എനിക്കും താല്പര്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ നമ്പർ എഴുതി കൊടുത്തു…
അവളെ അവിടെ ഏല്പിച്ചു പെട്ടന്ന് തിരികെ നടക്കുവാൻ നിന്ന ഞാൻ.. ജാസ്മിൻ ഫ്‌ളൈറ്റിൽ കയറുന്നത് വരെ അവിടെ തന്നെ നിന്ന് നോക്കി നിന്നു..
എന്തോ ഒരു നഷ്ടം മനസിൽ നിറയുന്നത് പോലെ.. കണ്ണ് തുടിക്കുവാൻ തുടങ്ങി.. കൂടേ ഹൃദയം വിറക്കുന്നത് പോലെ മിടിക്കുവാനും..
❤❤❤
“”ഹലോ… അസ്സലാമുഅലൈക്കും..””
“”വ അലൈകും മുസ്സലാം.. ആരാ..””
അന്നത്തെ സംഭവത്തിന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു പകൽ..
“”ശിഹാബിക്കയല്ലേ..””
അപ്പുറത് നിന്നും ഒരു കിളി നാദം ആണ് കേൾക്കുന്നത്…
പെൺകുട്ടികൾ ആയി ആകെ വിളിക്കാൻ ഉള്ളത് പെങ്ങന്മാർ ആണ്. അവരുടെ ഒന്നും ശബ്ദമല്ല…
“”അതേലോ… ആരാ…””
“”എന്നെ ഇത്ര പെട്ടന്ന് മറന്നോ ഇക്കാ..””
വളരെ പെട്ടന്ന് തന്നെ എനിക്ക് ആ ശബ്ദം മനസിലായി…
“”അള്ളോ.. ജാസ്മിൻ.. എവിടെ ആണെടോ…ഞാൻ നീ പോയതിന് ശേഷമാണ് നിന്റെ നമ്പർ വാങ്ങിയില്ലല്ലോ എന്ന് ഓർത്തത്.. നിന്റെ വിവരം ഒന്നറിയാൻ ഞാൻ എത്രത്തോളം ആഗ്രഹിച്ചെന്ന് അറിയുമോ..”” ജാസ്മിന്റെ ശബ്ദം കേട്ട സന്തോഷത്തിൽ അവളെ ഒന്നും പറയിപ്പിക്കാതെ തന്നെ ഞാൻ പറഞ്ഞു..
“”ഇക്കാ.. ഞാൻ ഒന്ന് പറയട്ടെ… എനിക്കൊന്ന് സംസാരിക്കാൻ ഉള്ള ഗ്യാപ്പ് താ..””
അവൾ ഒരു ചിരിയോടെ പറഞ്ഞു…
“”സോറി ജാസ്മിൻ നീ വിളിച്ച സന്തോഷത്തിൽ നിന്റെ വിശേഷം ചോദിക്കാൻ പോലും മറന്നു പോയി…””
“”ഹ്മ്മ്..””
അവൾ ഒന്ന് മൂളി എന്നിട്ട് പറയാൻ തുടങ്ങി…
അവളുടെ ഓപ്പറേഷൻ കഴിഞ്ഞു.. കാഴ്ച തിരിച്ചു കിട്ടി.. അവളുടെ വാക്കുകളിൽ നല്ല സന്തോഷം നിറഞ്ഞിരുന്നു..
“”ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറുന്ന സമയം പോലും നിങ്ങളെ ഒന്ന് കാണുവാൻ ആയിരുന്നു എന്റെ ഖൽബിൽ കൊതി ഉണ്ടായിരുന്നത്.. അത് പോലെ തന്നെ എനിക്ക് കാഴ്ച കിട്ടി ആദ്യം കാണുന്നത് നിങ്ങളെ ആയിരുന്നെങ്കിൽ എന്നും കൊതിച്ചിരുന്നു.. പക്ഷെ..””
കുറച്ചു സമയം അവൾ ഒന്നും മിണ്ടാതെ ഇരുന്നു.. അതിനുള്ള അർത്ഥം എനിക്ക് മനസിലായി…
“”എനിക്കൊന്ന് കാണുവാൻ പറ്റുമോ..””
ജാസ്മിൻ പെട്ടന്നായിരുന്നു ചോദിച്ചത്…
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ..
“”ഞാൻ മാത്രമല്ലട്ടോ ഇക്കയെ കാണാൻ കാത്തിരിക്കുന്നത്…””
ജാസ്മിൻ അതും പറഞ്ഞു നിർത്തി…
എന്റെ മനസ്സിൽ എന്തെല്ലാമോ മിന്നി മറഞ്ഞു.. അവൾ മാത്രമല്ല എന്നെ കാണാൻ നിൽക്കുന്നത് എന്ന് പറയുമ്പോൾ…
“”ഇക്കാ..””
ജാസ്മിന്റെ ശബ്ദമായിരുന്നു എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…
“”എന്താ ഓർക്കുന്നത്…””
“”ഹേയ് ഒന്നുമില്ല…””
“”അല്ല എന്തോ ഉണ്ട്… ആരാ ഇവിടെ കാണാൻ നിൽക്കുന്നത് എന്നല്ലേ…””
“”ഹ്മ്മ്..””
ഞാൻ അറിയാതെ തന്നെ അവളുടെ ചോദ്യത്തിന് മൂളി പോയി…
“”അതവിടെ നിൽക്കട്ടെ.. ഞാൻ വേറെ ഒരു കാര്യം ചോദിക്കാം..””
“”എന്താ…””
ഇനി എന്ത് കുനിഷ്ഠാണ് അവൾ ചോദിക്കാൻ പോകുന്നത് എന്നറിയാതെ ഞാൻ ചോദിച്ചു…
“”ഇക്കാന്റെ കല്യാണം ഉറപ്പിച്ചോ…””
ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാതെ ഇരുന്ന ചോദ്യമായിരുന്നു അത്…
“”ഹേയ്. ഇല്ല. ഇങ്ങനെ ചായ കുടിച്ചു നടക്കുന്നുണ്ട്…””
“”ആഹാ.. കണ്ട പെൺകുട്ടികളുടെ വായിൽ നോക്കി നടക്കാണല്ലോ…””
ജാസ്മിൻ ഒരു ചിരിയോടെ പറഞ്ഞു… വീണ്ടും തുടർന്നു..
“”എന്നാലേ ഇനി ആരെയും കാണാൻ ഇക്ക പോവണ്ട..
ഇക്കാനെ കുറിച്ച് അറിഞ്ഞത് മുതൽ ഇവിടെ ഒരാൾ കാണാൻ നിൽക്കുന്നുണ്ട്..ഇക്കാക് ഇഷ്ട്ടമായാൽ നമുക്ക് ഉറപ്പിക്കാം..
എന്ത് പറയുന്നു ….””
“അവളുടെ വാക്കുകളിൽ എന്തോ എന്നോടുള്ള ഒരു അധികാരം നിറഞ്ഞിരുന്നു…
ഞാൻ അവളുടെ ആരോ ആണെന്നുള്ള തോന്നലിൽ നിന്നാവാം..”
“എന്നാലും അമ്മളെ കാത്തു ആരെടാ ഇത്…
ഏതായാലും ജാസ്മിൻ തന്ന അവളുടെ അഡ്രെസ്സിൽ പോയി നോക്കാമെന്നു മനസ് ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു…
ഇനി ഇവളേ പോലെ ഒരു വായാടി തന്നെ ആയിരിക്കുമോ…
മിക്കവാറും ഞാൻ പെട്ടത് തന്നെ “
******************
രണ്ടു ദിവസങ്ങൾക് ശേഷം…
ജാസ്മിന്റെ വീട്ടിൽ…
“ഒന്ന് നോക്കിക്കോടാ… കെട്ടാൻ പോകുന്ന പെണ്ണല്ലേ…”
കൂടേ വന്ന ചങ്ക് അവൾ ചായ കൊണ്ട് വന്നപ്പോൾ ഇളിഞ്ഞ കോമഡി പോലെ പറഞ്ഞു…
ഞാൻ അവന്റെ തുടയിൽ ഒരു നല്ല നുള്ള് കൊടുത്തു കൊണ്ട് അവളെ നോക്കി…
“ജാസ്മിൻ “
ചായ കൊണ്ടു വന്നവൾ അവളായിരുന്നു ജാസ്മിൻ..
ഞാൻ ഇനി അവളുടെ പുറകെ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാനായി പിറകിലേക് ഓക്കേ ഒന്ന് നോക്കി.
ഓള് പറഞ്ഞ നസ്രിയ മൊഞ്ചത്തി ആയിരുന്നു എന്റെ മനസ് നിറയെ…
“ആരുമില്ല…”
“ചെക്കനും പെണ്ണിനും.. എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവട്ടോ…”
കാർന്നോന്മാരിൽ ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു.. മുറ്റത്തേക് ഇറങ്ങി…
“അസ്സലാമുഅലൈക്കും.. “
പുറത്തേക് ഇറങ്ങി നിൽക്കുന്ന എന്റെ അടുത്തേക് വന്നു കൊണ്ട് ജാസ്മിൻ പറഞ്ഞു…
സലാം മടക്കി ഞാൻ അവളെ തന്നെ നോക്കി നിന്നു.. അന്ന് കണ്ടതിനേക്കാൾ മൊഞ്ചു വെച്ചിട്ടുണ്ട് പെണ്ണ്…
“ഹലോ.. ഇക്കു.. എന്താ ഇര മുണുങ്ങിയ പാമ്പിനെ പോലെ നിൽക്കുന്നെ..
ഇക്കാക്ക് പെണ്ണിനെ ഇഷ്ടപെട്ടില്ലേ “
അവൾ എന്റെ അടുത്തേക് നിന്നു കൊണ്ട് ചോദിച്ചു…
“പെണ്ണോ.. നീ യാണോ പെണ്ണ്”
“അതെന്തേ ഇക്കു.. ഞാൻ പെണ്ണല്ലേ…”
അവൾ എന്റെ ചോദ്യത്തിന് മറുപടിയായി ചോദിച്ചു..
“അതെല്ല… ഞാൻ ഉദ്ദേശിച്ച പെണ്ണ്… വേറെയാ..”
“കിടന്നുരുളണ്ട മോന്.. എന്റെ അനിയത്തി ആണേൽ ഓള് lkg യിൽ പഠിക്കുകയാണ്.. ഓളെ കാണാൻ ആണ് വന്നതെങ്കിലും ഒരു അര മണിക്കൂർ കൂടേ കഴിഞ്ഞാൽ വരും…”
“അന്ന് നീ പ്ലസ് 2 വിന് പഠിക്കുന്ന അനിയത്തി ഉണ്ടെന്നല്ലേ പറഞ്ഞത്…
നീ അന്ന് പറഞ്ഞ കാര്യങ്ങളിൽ ഏതേലും ഒരു കാര്യം സത്യമായിട്ട് ഉണ്ടോ…”
എനിക്ക് അവളുടെ കാരണം നോക്കി ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും അത് ചെയ്യാതെ പിടിച്ചു നിന്നു കൊണ്ട് ചോദിച്ചു..
എന്റെ പൊന്നിക്കൂ… ഞാൻ പറഞ്ഞതിൽ കുറച്ചു സത്യമൊക്കെ ഉണ്ട്.. പിന്നെ lkg യിൽ പഠിക്കുന്ന ഒരു അനിയത്തി എന്ന് പറയുന്നത് എനിക്കൊരു കുറച്ചിൽ പോലെ തോന്നും അതാ ഞാൻ അന്ന് നുണ പറഞ്ഞത്..
“ആ ബെസ്റ്റ്.. അപ്പൊ നിന്റെ കല്യാണം കഴിഞ്ഞെന്ന് പറഞ്ഞതോ.. ‘
“അത് പിന്നെ… ഇക്ക എന്നോട് മോശമായി ഒന്നും ചെയ്യാതെ ഇരിക്കാൻ ഒരു സേഫ്റ്റി ക് പറഞ്ഞതല്ലേ…
പിന്നെ ഇക്കാന്റെ കയറിങ് ഓക്കേ കണ്ടപ്പോൾ എനിക്ക് എന്തോ ഇക്കൂനെ നേരിൽ കണ്ടിട്ടില്ലേലും… ഒരുപാട് ഇഷ്ട്ടമായി.. അതാ ഞാൻ ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞു വിളിച്ചത്..
ഇക്കാക് എന്നേ ഇഷ്ട്ട പെടുമോ എന്നൊന്നും ആ സമയം ഓർത്തില്ല…”
ഇനി പറ ഇക്കാക് എന്നേ ഇഷ്ട്ടപെട്ടോ…
അന്നേ ഇവളെ പോലെ ഒന്നിനെ മനസിൽ കൊണ്ടു നടന്നത് കൊണ്ട് തന്നെ…
സത്യം പറഞ്ഞാൽ കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കണം എന്ന് തോന്നി.. തോന്നിയത് എന്റെ മനസിന് ആണല്ലേ.. ഒന്നും നോക്കിയില്ല.. അവളുടെ കവിളിൽ തന്നെ ഒരു വേദന നിറഞ്ഞ കടി കടിച്ചു കൊണ്ട് ഒരുമ്മ കൊടുത്തു…
“നാട്ടുകാരെ ഓടി വരണേ.. ഇവിടെ ഇതാ ഒരുത്തൻ നിക്കാഹ് കഴിയാതെ ഒരു പെൺ കുട്ടിയെ പീഡിപ്പിക്കുന്നെ …”
ഞങ്ങൾ കേൾക്കാൻ മാത്രം ഉച്ചത്തിൽ അവൻ പറഞ്ഞത് കേട്ടു ഞങ്ങൾ തമ്മിൽ അകന്നു…
“കള്ള പന്നി അതും കണ്ട്….
ഇനി നാട്ടിൽ കുറച്ചു ദിവസം പുറത്ത് ഇറങ്ങാൻ പറ്റൂല…”
ബലെ ബേഷ്…
ബൈ
നൗഫു.. 😍😍😍