രചന: നൗഫു
:::::::::::::::::::::::::::
“എനിക്കെന്തിന്റെ കേടായിരുന്നു…???
ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു…
ഇനി പറഞ്ഞിട്ട് കാര്യമില്ല…
കിട്ടിയോ…ഇല്ല ചോദിച്ചു വാങ്ങി…”
അതായിരുന്നു എന്റെ മനസിൽ അപ്പൊ തോന്നിയത്…
പുലർച്ചെ അത്തായം കഴിക്കാനായി എഴുന്നേറ്റപ്പോൾ സന്ധത സഹചാരിയായ ഫോൺ എടുത്തപ്പോൾ കണ്ടത് പൊണ്ടാട്ടിയുടെ പത്തു മുപ്പത്തോളം മെസ്സേജുകൾ എന്നേ നോക്കി മന്ദഹസിച്ചു നിൽക്കുന്നതായിരുന്നു..
ഞാൻ ഓൺലൈനിൽ വന്നേന്ന് കണ്ടപ്പോൾ വീണ്ടും ഒന്ന് രണ്ടെണ്ണം കൂടി വന്നു…
“വാ മോനേ.. വാ…
മോന് ഇന്ന് വയറ് നിറയാൻ അത്തായം കളിക്കേണ്ടി വരില്ല.. മിക്കവാറും…
ഏകദേശം ഉറപ്പായി…”
“എന്നാലും ആ മെസ്സേജ് നോക്കുന്നതിന് മുമ്പേ ഞാൻ പോയി അത്തായം കഴിച്ചു.. നോമ്പ് നോക്കുവാൻ ഉള്ളതല്ലേ.. വെറുതെ മെസ്സേജ് നോക്കി ഡെസ്പ് അടിച്ചു ചോറും കഴിക്കാതെ വെള്ളവും കുടിക്കാതെ ഹോ.. ഈ പേരു വെയിലത്തു നോമ്പ് നോക്കാമെന്നാൽ ഇസ്സിരി കഷ്ടം തന്നെ ആകും. ഇതാകുമ്പോൾ ചോറ് കഴിച്ചെല്ലോ എന്നൊരു സമാധാനം ഉണ്ടാവും….
ഏത്.. അതെന്നെടോ…
സമാധാനം…”
“അപ്പൊ പടപ്പുകളെ.. ഇതെന്റെ ജീവിതത്തിൽ സംഭവിച്ചതാണ്.. നിങ്ങളൊന്നും എന്നേ പോലെ അതി ബുദ്ധി യുള്ളവർ ആകാൻ സാധ്യത ഇല്ലാത്തത് കൊണ്ടു,.. വേണേൽ ഞാൻ പറയുന്നത് കേട്ടോളൂ.. ഉപകാരപെടും..
ഇങ്ങനെ ഒരു മണ്ടൻ എന്ന് അവസാനം വായിച്ചിട്ട് കമെന്റ് ചെയ്യഞ്ഞാൽ ഇങ്ങക്ക് പുണ്യം കിട്ടും 😂 ഓൺലൈൻ പുണ്യം…
ഒരു പരോപകാരം.. ചേതമില്ലാത്ത ഉപകാരം ചെയ്യാൻ ഞാൻ പണ്ടേ പുലിയാണ്.. വഴിയേ മനസിലാകും…”
“അപ്പൊ ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലേ..
ഇത് ഞാൻ തന്നെ…ഈ കഥ യിലെ നായക്… ഒരുപകാരവും ചെയ്യാത്ത… താഴെ കിടക്കുന്ന കടലാസ് കഷ്ണം പോലും വേസ്റ്റ് ബോക്സിലേക് ഇടാൻ ഊര വളക്കാത്ത ഇങ്ങളെ സ്വന്തം നൗഫു…
അല്ലേൽ വേണ്ട.. ഇനി ഇത് ഓള് കണ്ട് ലൈക് അടിക്കുന്നതിനു പകരം എന്റെ മുതുകത്ത് ആയിരിക്കും പെരുന്നാളിന്റെ പടക്കം പൊട്ടിക്കൽ…
ഓളെ സ്വന്തം നൗഫു…”
“വെറുതെ ഒരു ആവശ്യവും ഇല്ലാതെ ആയിരുന്നു ഇന്നലെ അവളെ വിളിച്ചു സംസാരിക്കുന്നതിന് ഇടയിൽ ഈ മാസം അയച്ച പൈസ യുടെ കണക് ചോദിച്ചത്..”
“എണ്ണി ചുട്ട അപ്പം പോലെ എട്ടോ പത്തോ അയക്കുന്ന ഞാൻ കണക് ചോദിക്കാൻ പാടുണ്ടോ സുഹൃത്തുക്കളെ…
പാടില്ല എന്നാണ് എന്റെ വെക്തിപരമായ അഭിപ്രായം…”
ഇജ്ജ് എന്നേ നന്നായി പഹയാ എന്ന് ചോദിക്കരുതേ…
ഇതാ മിനിറ്റുകളെ ആയിട്ടുള്ളു.. അമ്മാതിരി എസ്സേ അല്ലേ ചോദിച്ചപ്പോ മറുപടിയായി കിട്ടിയത്…
എന്നാലും ഇത്ര നേരത്തെ.. അതും ഞാൻ അത്തായം കഴിക്കാൻ പോകുന്ന സമയം നോക്കി.. കഴിഞ്ഞ മാസത്തെ കണക് മാത്രമല്ല,.. ലീവ് കഴിഞ്ഞു വന്നതിന് ശേഷമുള്ള പത്തു മാസത്തേയും കണക് കിട്ടി..
“മോളെ സ്കൂൾ ഫീസ് അടച്ചത്.., വണ്ടി വാടക കൊടുത്തത്.. ഓരോ മാസവും എന്റെ രണ്ടെണ്ണത്തിനെയും മൂന്നോ നാലോ വട്ടം ഹോസ്പിറ്റലിൽ കാണിച്ചത്.. പാൽ കാരന് കൊടുത്തത്.. പച്ചക്കറി വാങ്ങിയത്.. പല ചരക് കടയിൽ കൊടുത്തത്.. ഓട്ടോയിൽ പോയത്,. ബസിൽ പോയത്…അങ്ങനെ ഉള്ള ലൊട്ടും ലൊടുക്കും എല്ലാം എല്ലാം.. ഏതിന് മൊട്ടു സൂചി വാങ്ങിയതിന്റെ കണക് പോലും പഹയത്തി എഴുതി വിട്ടിട്ടുണ്ട്…”
ഇതിപ്പോ വാട്ട്‌സപ്പിൽ എഴുതി വിട്ടതാണേൽ വാദിക്കാമായിരുന്നു… ഇതെന്നും ശരിയല്ല.. കുറെ കള്ള കണക് ഉണ്ടല്ലോ എന്നെല്ലാം.. പക്ഷെ ഓള് പുലിയാണെ… എല്ലാം ഡേറ്റ് ഇട്ട് ഡയറി യിലാണ് എഴുതി വെച്ചിരിക്കുന്നത്.. ഇനി നോ രക്ഷ…”
അവസാനം കണക്കെല്ലാം നോക്കി… ഏറ്റവും അടിയിലായി എത്തി…
എല്ലാം നോക്കി കഴിഞ്ഞപ്പോൾ ബാലൻസ് ഉറുപ്പിക 34016 രൂപ കണ്ടു…
എന്റെ മനസിൽ ലഡ്ഡു പൊട്ടി.. ഇത്ര യൊക്കെ ചെയ്തിട്ടും ബാങ്കിൽ ബാലൻസ് ആയി 34016.. രണ്ടു മാസം കഴിഞ്ഞാൽ നാട്ടിലേക്കു പോകുന്ന എനിക്ക് ഇതിൽ പരം എന്ത് വേണം.. എന്റെ പൊണ്ടാട്ടി ഇജ്ജെന്റെ അടുത്തുണ്ടെൽ…അല്ലേൽ വേണ്ട….. നോമ്പ് അല്ലേ…
ഞാൻ ഒന്ന് കണ്ണടച്ചു തുറന്നു..
ആ സമയം തന്നെ അടുത്ത മെസ്സേജ് വന്നു…
34016 രൂപ ബാലൻസ് എനിക്കല്ല.. ഓളെ ബാലൻസ് ആണ്…
എല്ലാം കഴിഞ്ഞിട്ട് ഞാൻ ഓൾക് കൊടുക്കാൻ ഉള്ളതാണ് 34016 രൂപ
“എന്റുമ്മ…
പോയി എല്ലാം പോയി…കണ്ട സ്വപ്നങ്ങൾ എല്ലാം പോയി…”
ഞാൻ കണക് ഒന്ന് കൂടേ കൂട്ടി നോക്കി..
ഓരോ മാസവും അയച്ച പൈസയുടെയും ചിലവാക്കിയ പൈസയുടെയും കണക് ട്ടാലി ആകുന്നില്ല.. എട്ടായിരം അയച്ച മാസത്തിൽ പത്തായിരവും,.. പത്തായിരം അയച്ച മാസത്തിൽ പന്ത്രണ്ടായിരവും അങ്ങനെ ഓരോ മാസവും രണ്ടായിരത്തിന്റെയോ മൂവായിരത്തിന്റെയോ ഷോട്ട് ഉണ്ട്…
പിന്നെയും വന്നു മെസ്സേജ്….
“ഇതെല്ലാം ഓള് ഓളെ ആങ്ങളയുടെയും ഉമ്മയുടെയും കയ്യിൽ നിന്നും വാങ്ങിയതാണ് തിരികെ കൊടുക്കണം..”
“ആഹാ.. ബെസ്റ്റ്…
എന്നാലും ഒരു പത്തായിരം കൂടുതൽ ഉണ്ടല്ലോ..”
ഞാൻ അവളോട് ചോദിച്ചു…
“ആ.. അതേ ഇങ്ങള് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ എനിക്ക് തരാനുള്ള ബാലൻസ്…”
എനിക്ക് ഓർമ്മക്ക് കുറവുണ്ടേലും ഓൾക് ഒരു കുറവും ഇല്ലന്ന് എനിക്ക് മനസിലായി…
“പിന്നെ ഒരു കാര്യം കൂടേ ഉണ്ട്…”
അവൾ വീണ്ടും മെസ്സേജ് അയച്ചപ്പോ ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു..
“എന്താ…??? ഇനിയും ഉണ്ടോ ആരുടേതെകിലും കൊടുക്കാൻ..”
“ഹേയ് അതെല്ല..”
“പിന്നെ..”
“ഇങ്ങള് ഇനി എപ്പോഴാ നാട്ടിലേക് വരുന്നത്…”
അവളുടെ ചോദ്യം കേട്ടു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു..
“കൊച്ചു കള്ളി.. ഞാൻ എന്നാണ് നാട്ടിലേക് വരുന്നതെന്ന് ഓർത്തു നിൽക്കുകയാണ്… എന്നോട് സ്നേഹമൊക്കെ ഉണ്ട് “
“ഞാനോ.. അടുത്ത പെരുന്നാളിന് വരും.. ബലി പെരുന്നാളിനെ…”
“അതിനിനി രണ്ടു മാസമില്ലേ..”
“ഹോ ഈ പെണ്ണിന്, എന്നേ കാണാഞ്ഞിട്ട് തിടുക്കമായെന്ന് തോന്നുന്നു…
എന്റെ ഉള്ളിൽ കുളിരുള്ള ഓർമ്മകൾ നിറഞ്ഞു തുടങ്ങി..
എന്താ മുത്തേ.. നേരത്തെ വരണോ ഞാൻ..”
ഞാൻ എന്റെ സ്നേഹം മുഴുവൻ ചലിച്ചെഴുതിയ ഒരു മെസ്സേജ് അങ്ങോട്ട് വിട്ടു..
“അയ്യടാ..
എന്താ ഇങ്ങളെ ഒലിപ്പീര്…
ഇത് അതൊന്നുമല്ല…
പിന്നെ കുറച്ചു ഗൗരവത്തിൽ പറഞ്ഞു…
ഇങ്ങള് ഇനി എന്ന് വന്നാലും എനിക്ക് തരാനുള്ള പൈസ മുഴുവൻ തന്നിട്ട് വന്നാൽ മതി.. അല്ലാതെ ഈ പൊരേല് കയറിയാൽ മുട്ട് കാലു ഞാൻ തല്ലി ഒടിക്കും പറഞ്ഞേക്കാം…”
ഒടുവിലത്തെ മെസ്സേജ് കേട്ട്…
എന്റെ കുളിരെല്ലാം കിളി പോലെ ചെവിയിലൂടെയും കണ്ണിലൂടെയുമെല്ലാം പറന്നു പോയി…
വെറുതെ ചിലവിന് പോലും മര്യാദക്ക് പൈസ അയക്കാതെ… എത്ര ചിലവായെന്ന് ചോദിക്കാൻ ഇനി ഞാൻ മെനകെടൂല….
ഒന്നും വേണ്ടായിരുന്നു.. നാട്ടിൽ ലീവിന് പോകുമ്പോൾ ആകെ ഉള്ള ഒരു ബാങ്ക് ആയിരുന്നു.. എവിടുന്നേലും നുള്ളി പൊറുക്കി വീട്ടിൽ തന്നെ ചടഞ്ഞു ഇരിക്കുന്നത് കണ്ടാൽ കൊണ്ടു വന്നു തരാറുണ്ട്.. ഇനി അതെല്ലാം നേരെ ആകണെൽ എത്ര സോപ്പിടണമെന്നറിയാതെ ഉറക്കം വരാത്ത കണ്ണുകളുമായി ഞാൻ കിടന്നു..
ഇഷ്ട്ടപെട്ടാൽ 👍 ആയില്ലെങ്കിൽ.. 👍 തന്നെ കുത്തിക്കോ…