എന്നാൽ അത് വകവയ്ക്കാതെ അവളെ ബലമായി കിടക്കയിലേക്ക് കിടത്തിക്കൊണ്ട് അവൻ അവൾക്ക് മേലെ…

Tamil Actress Aishwarya Rajesh Cute Portfolio Images

രചന : അപ്പു

:::::::::::::::::::::::::::::::::

” ച്ചെ..നാശം… എന്റെ ഈ വക കാര്യങ്ങൾക്ക് വേണ്ടി കൂടിയാണ് നിന്നെ കെട്ടിക്കൊണ്ട് വന്നത്..എന്നിട്ടിപ്പോ.. “

അവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവനെ തടഞ്ഞ അവളുടെ കൈകൾ അയഞ്ഞു.

” ഞാൻ ഏട്ടനെ വിലക്കാറുണ്ടായിരുന്നില്ലല്ലോ.. ഇതിപ്പോൾ ഞാൻ പ്രഗ്നന്റ് ആയതുകൊണ്ടല്ലേ..? “

രേവതി സങ്കടത്തോടെ ചോദിച്ചപ്പോൾ നിഖിൽ അവളെ കുറിച്ച് നോക്കി.

” നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഗർഭം ഒന്നും ഇപ്പോൾ വേണ്ട എന്ന്..? നിനക്കല്ലേ പ്രസവിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നത്..? “

അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൾ പകപ്പോടെ അവനെ നോക്കി.

“എന്നായാലും ഒരു കുഞ്ഞു വേണ്ടതാണല്ലോ. നമ്മുടെ പ്രണയത്തിന്റെ അടയാളം തന്നെയല്ലേ ഈ കുഞ്ഞു..? എന്നിട്ടും അതിനെ ഒഴിവാക്കാൻ പറയാൻ ഏട്ടനു എങ്ങനെയാണ് തോന്നുന്നത്..? “

അവൾ സങ്കടത്തോടെ ചോദിക്കുമ്പോഴും നിഖിലിന് ദേഷ്യം തന്നെയായിരുന്നു.

” നീ വെറുതെ ഓവർ സെന്റിമെന്റ് പറയാതെ മര്യാദയ്ക്ക് കിടക്കാൻ നോക്ക്.. എനിക്കാണെങ്കിൽ ഇപ്പോൾ നല്ല മൂഡാണ്. ഈ സമയത്ത് ലൈം ഗി കബന്ധം പാടില്ല എന്നൊന്നും ഡോക്ടർ പറഞ്ഞിട്ടില്ലല്ലോ.. “

അവൻ ചോദിച്ചപ്പോൾ അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.

” ഏട്ടൻ ഈ പറയുന്ന മൂടും താൽപര്യവും ഒക്കെ എനിക്കും തോന്നണ്ടേ..? സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് തോന്നുന്നത്. ഏട്ടൻ കാണിച്ചു കൂട്ടുന്ന പരാക്രമത്തിനിടയിൽ എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്ന് എനിക്ക് നല്ല പേടിയുണ്ട്.”

അവൾ അതു കൂടി പറയുമ്പോൾ അവൻ ദേഷ്യം വർദ്ധിക്കുകയാണ് ചെയ്തത്.

“എന്തുപറഞ്ഞാലും കുഞ്ഞ് കൊച്ചു എന്ന് പറഞ്ഞു ന്യായീകരണം നിരത്താൻ അല്ലാതെ നിന്നെക്കൊണ്ട് എന്തിനു കൊള്ളാം..? “

അവൻ ചോദിച്ചപ്പോൾ അവൾക്ക് സങ്കടം തോന്നി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

എന്നാൽ അത് വകവയ്ക്കാതെ അവളെ ബലമായി കിടക്കയിലേക്ക് കിടത്തിക്കൊണ്ട് അവൻ അവൾക്ക് മേലെ ചേക്കേറി.

കഴിയുന്നതു പോലെയൊക്കെ പ്രതിഷേധിക്കാൻ ശ്രമിച്ചിട്ടും അതിന് തോറ്റു കൊടുക്കാനും തയ്യാറല്ലാത്തതു പോലെ അവൻ അവൾക്ക് മേലെ ആധിപത്യം സ്ഥാപിച്ചു.

അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നെങ്കിലും എത്രയൊക്കെ എതിർക്കാൻ ശ്രമിച്ചിട്ടും അവനും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവന്റെ ആവശ്യം അവൻ നടത്തിയെടുത്തു.

വസ്ത്രങ്ങൾ അഴിഞ്ഞു മാറുമ്പോഴും ശരീരം ഉലയുമ്പോഴുമൊക്കെ തന്റെ കുഞ്ഞിനു എന്തെങ്കിലും സംഭവിക്കുമോ എന്ന ആദിയിൽ അവളുടെ കൈകൾ വയറ്റിൽ ചുറ്റി പിടിച്ചിരുന്നു.

അവന്റെ ആവശ്യം നടത്തിയതിനു ശേഷം അവൻ മുണ്ട് മുറുക്കിയുടുത്തു കൊണ്ട് തിരിഞ്ഞു കിടക്കുമ്പോൾ അവൾ തന്റെ അവസ്ഥയോർത്ത് കണ്ണീർ വർക്കുകയായിരുന്നു.

രേവതിയുടെയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയം മുതൽ തന്നെ രണ്ടുപേരും തമ്മിൽ അടുപ്പം ഉണ്ടായിരുന്നു. അതാണ് ഒരു വിവാഹത്തിലേക്ക് വന്നു എത്തിയത്.

വീട്ടുകാർക്ക് ചെറിയ രീതിയിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും രണ്ടുപേരുടെയും അടുപ്പവും സ്നേഹവും കണ്ടപ്പോൾ തങ്ങളുടെ മക്കൾക്ക് ഇതിലും മികച്ച ബന്ധം കിട്ടാൻ പോകുന്നില്ല എന്നുള്ള ചിന്ത രണ്ടു വീട്ടുകാരിലും ഉണ്ടായി.

അങ്ങനെയാണ് വീട്ടുകാർ തന്നെ മുൻകൈയെടുത്ത് രേവതിയുടെയും നിഖിലിന്റെയും വിവാഹം നടത്തിക്കൊടുത്തത്.

വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ ഒക്കെ അവർക്ക് സ്വർഗ്ഗതുല്യമായിരുന്നു. ഒരു കൊച്ചു കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ തന്നെയാണ് നിഖിൽ അവളെ കൊണ്ട് നടന്നത്.

പക്ഷേ അവന് അമിതമായുള്ള ലൈം ഗിക താൽപര്യം മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന ഒരേ ഒരു പ്രശ്നം.

ഒരുപക്ഷേ കല്യാണം കഴിഞ്ഞ സമയത്തുള്ള താല്പര്യമായിരിക്കാം എന്ന് കരുതി അവൾക്ക് അത് അപ്പോൾ ഒരു പ്രശ്നമായി തോന്നിയതുമില്ല..!

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അവന്റെ പ്രവർത്തികളിൽ മാറ്റമില്ലാതെ വന്നപ്പോൾ അവൾക്ക് ചെറിയ അസ്വസ്ഥതകൾ തോന്നിത്തുടങ്ങി.

വീട്ടിൽ ആരുണ്ടെന്നോ, സമയം എങ്ങനെയാണെന്നോ ചിന്തിക്കാതെ അവനെ എപ്പോഴൊക്കെ വേണം എന്ന് തോന്നിയാലും അപ്പോഴൊക്കെ അവന്റെ ആവശ്യം അവൾ നടത്തി കൊടുക്കേണ്ടി വന്നു.

ഒരിക്കൽ വീട്ടിൽ അവന്റെ അമ്മാവനും കുടുംബവും വന്നിരുന്ന സമയത്താണ് അവൻ അവളെയും കൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചത്. അമ്മാവനോടൊപ്പം അവരുടെ മകളും ഉണ്ടായിരുന്നു.

രേവതിക്ക് ആ ഒരു രംഗം ആലോചിക്കെ വല്ലാത്ത ഒരു ചമ്മൽ തോന്നി.അതിലേറെ അവനോട് അമർഷവും.

“നീഖിലേട്ടൻ എന്തു പണിയാ കാണിച്ചത്..? അവരൊക്കെ അവിടെ ഇരിക്കുമ്പോൾ എന്നെയും കൊണ്ട് ഇങ്ങനെ മുറിയിലേക്ക് കയറി വാതിൽ അടക്കാൻ എല്ലാവരും എന്ത് വിചാരിക്കും..?”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ ഒന്ന് പരുങ്ങി. പിന്നെ കൊഞ്ചലോടെ അവളെ ചേർത്തുപിടിച്ചു.

” ഞാൻ വേറെ ആരെയും അല്ല.. എന്റെ ഭാര്യയെയും കൊണ്ടല്ലേ റൂമിലേക്ക് കയറിയത്..? “

അവൻ അങ്ങനെ ചോദിക്കുമ്പോൾ അവൾക്ക് നാണം തോന്നും.

” കാര്യമൊക്കെ ശരി തന്നെയാണ്.. പക്ഷേ ഇങ്ങനെയൊക്കെ ആളുകൾ ഇരിക്കുമ്പോൾ കാണിച്ചാൽ അവരൊക്കെ എന്നെയല്ലേ കുറ്റം പറയു.. അതുകൊണ്ട് ഇനി അങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ.. രാത്രിയിൽ നമ്മുടെ ബെഡ്റൂമിൽ നമ്മൾ മാത്രമുള്ളപ്പോൾ എന്തു സംഭവിച്ചാലും അതൊരു പ്രശ്നമല്ല. പക്ഷേ ഇങ്ങനെ പകൽ സമയങ്ങളിൽ വീട്ടിൽ ആളുകളുള്ളപ്പോൾ ഇങ്ങനെയൊക്കെ പെരുമാറുന്നത് മഹാ മോശമാണ്.. “

അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ ഭാവം മാറി.

” എനിക്ക് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടണം. അല്ലാതെ നിനക്ക് തോന്നുമ്പോഴല്ല ഞാൻ വരേണ്ടത്. നിനക്കത് പറ്റില്ലെങ്കിൽ പറയണം.. മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. “

അവൻ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞപ്പോൾ അവൾ പകച്ചു പോയി. താനില്ലെങ്കിലും അവൻ മറ്റു മാർഗ്ഗങ്ങൾ തേടും എന്നൊരു ഘട്ടത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നറിഞ്ഞപ്പോൾ അവൾക്ക് അവന്റെ മേൽ സ്വാർത്ഥത തോന്നി. അവൻ തന്നെ വിട്ടു മറ്റൊരു ലോകത്തേക്ക് ഒരിക്കലും പോകാൻ പാടില്ല എന്നൊരു തോന്നൽ.

അതുകൊണ്ടുതന്നെ ഏതുസമയത്താണെങ്കിലും അവനെ തൃപ്തിപ്പെടുത്താൻ മാത്രമേ അവൾ ശ്രമിച്ചിട്ടുള്ളൂ.

പക്ഷേ ഒരു ദിവസം അടുക്കളയിൽ നിൽക്കുന്ന സമയത്താണ് അവൾ തലചുറ്റി വീഴുന്നത്. അമ്മയും അച്ഛനും ഒക്കെ ഒപ്പമുണ്ടായിരുന്നെങ്കിലും അവർക്ക് ചെറിയൊരു ഭയം തോന്നി.

ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ആണ് അവർ ഒരു സന്തോഷ വാർത്ത അറിയുന്നത്. അവൾ പ്രഗ്നന്റ് ആണ്..!

രണ്ടു കുടുംബങ്ങളിലും അതൊരു സന്തോഷവാർത്ത ആയിരുന്നെങ്കിലും നിഖിലിനെ സംബന്ധിച്ച് ആ വാർത്ത അത്രത്തോളം സന്തോഷം പകരുന്നതായിരുന്നില്ല.

അത് രേവതിക്ക് മനസ്സിലാവുകയും ചെയ്തു.

അന്ന് രാത്രി തന്നെ നിഖില്‍ തന്റെ നിലപാട് വ്യക്തമായി തുറന്നു പറഞ്ഞു.

” ഇപ്പോൾ ഒരു കുട്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല. പ്രഗ്നന്റ് ആണ് എന്ന് പറഞ്ഞ് എന്റെ ആവശ്യങ്ങൾ നടത്താതിരുന്നാൽ എന്റെ സ്വഭാവം മാറും.. “

അവൻ പറഞ്ഞപ്പോൾ അവൾ ഭയന്നു പോയി.

” ഈ സമയത്ത് അങ്ങനെയൊന്നും പാടില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. മൂന്നുമാസമെങ്കിലും റസ്റ്റ് വേണം എന്നാണ് പറഞ്ഞിരിക്കുന്നത്..”

മടിച്ചു മടിച്ച് അവൾ തുറന്നു പറഞ്ഞു. അവൾ പ്രതീക്ഷിച്ചതുപോലെ അവനെ അനിയന്ത്രിതമായി ദേഷ്യം വരുന്നതും ദേഷ്യം അടക്കാനായി ഡോറിൽ കൈകൊണ്ടിടിക്കുന്നതും ഒക്കെ അവൾ ശ്രദ്ധിച്ചു.

പക്ഷേ ഒന്നും ചെയ്യാനില്ലാതെ കണ്ണീർവാർക്കാൻ അല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിയില്ലായിരുന്നു.

പതിയെ അവൻ അവന്റെ ദേഷ്യം അടക്കി. പിന്നീട് അവന്റെ കാത്തിരിപ്പ് മുഴുവൻ ആ മൂന്നു മാസങ്ങൾ കഴിഞ്ഞു കിട്ടാനായിരുന്നു.

അത് കഴിഞ്ഞ് കിട്ടിയപ്പോൾ മുതൽ അവൻ ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ എങ്കിലും കിട്ടണം എന്ന് വാശിയായി. പിന്നെ പിന്നെ അത് എല്ലാ ദിവസവും എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു.

അവളുടെ അവസ്ഥയോ ആരോഗ്യമോ അവന് ഒരു പ്രശ്നമേ ആയിരുന്നില്ല.

ഒരു രാത്രിയിൽ അവന്റെ ബഹളങ്ങൾക്കിടയിൽ ആണ് അവൾക്ക് അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാകുന്നത്.

അത് കണ്ട് അവൻ വല്ലാതെ ഭയന്നു പോയി. അവളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

പക്ഷേ ആശുപത്രിയിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് അവളുടെ അവസ്ഥ എത്രത്തോളം ദയനീയമാണ് എന്ന് അവന് തന്നെ മനസ്സിലായത്.

ഓപ്പറേഷൻ തീയേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യുകയും മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതെ അവൾ ഈ ലോകം വിട്ടു പോയി കഴിഞ്ഞിരുന്നു..!!

കുഞ്ഞിനെ അവന്റെ കയ്യിൽ ഏൽപ്പിക്കുമ്പോഴും അതിന്റെ മുഖത്തേക്ക് പോലും നോക്കാൻ അവനു കഴിഞ്ഞില്ല. പകരം തന്റെ പ്രവർത്തി ദോഷം കൊണ്ട് നഷ്ടമായ തന്റെ പാതിയെ ഓർത്ത് അവന്റെ ഉള്ളം വേദനിക്കുകയായിരുന്നു..!!