രചന: നൗഫു
::::::::::::::::::::::::::::
“നാല്പതാമത്തെ വയസിൽ ആയിരുന്നു അയാൾ ആദ്യമായി പ്രവാസി ആകുന്നത്…
ഒരു അഞ്ചടി അഞ്ചിഞ്ചു കാരനെ…”
“ജനിച്ച നാടും വീടും വിട്ടു പുതിയ തീരം തേടി പറക്കുന്ന ദേശാടന പക്ഷിയെ പോലെ….
ആദ്യമായി എത്തിപ്പെട്ട പുതിയ ദേശത്തിന്റെ പകപ്പിൽ നിൽക്കുന്ന അയാളെ കണ്ടപ്പോൾ..
എന്തിനാണാവോ അയാൾ ഈ പ്രായത്തിൽ പ്രവാസമെന്ന പ്രയാസം അനുഭവിക്കാൻ വന്നതെന്നായിരുന്നു എന്റെ സംശയം..”
“ഞാനൊക്കെ ഇരുപത്തി ഒന്നു വയസ്സായി എന്നറിഞ്ഞ അന്ന് കയറിയതാണ് രാജ്യം തന്ന പാസ്സ്പോർട്ടുമായി കടൽ കടന്ന് മണൽ കൂനയും പരന്നു കിടക്കുന്ന മരുഭൂമിയുമുള്ള സൗദിയിലേക്ക്…”
++++
“ഞാൻ ആരാണെന്നു പറഞ്ഞില്ല അല്ലെ…
എന്റെ പേര് ആദിൽ..
ആദിൽ മുഹമ്മദ്…
മുഹമ്മദ് ആദിൽ എന്നായിരുന്നു പേരെങ്കിലും സ്കൂളിൽ ചേർക്കാൻ പോയപ്പോൾ ഉമ്മ ആദിൽ എന്നത് ആദ്യവും.. മുഹമ്മദ് എന്നത് രണ്ടാമതുമായിട്ടായിരുന്നു പറഞ്ഞത്..
വട്ട കണ്ണട വെച്ച സുമതി ടീച്ചർ ഇനി അത് തിരുത്തൂലെന്നും ഇങ്ങനെ മതിയെന്നും പറഞ്ഞപ്പോൾ ഉമ്മയും യെസ്..
‘ന്ന് ‘ നീട്ടി അങ്ങ് മൂളി…”
“ജിദ്ദയിലാണ്…
ഇരുപത്തി അഞ്ചിന്റെ ചോര തിളപ്പിൽ പാറി പറന്നു നടക്കുന്ന പ്രായം…
ഒരു സെയിൽസ് വണ്ടിയിൽ ജോലി എടുക്കുന്നു..”
“ഒരു ദിവസം രാവിലെ ഒമ്പത് ഒമ്പതര ആയപ്പോൾ വയറ് ചീത്ത വിളിക്കാൻ തുടങ്ങിയ സമയം…. എന്റെ സെയിൽസ് വണ്ടിയായ ടൊയോട്ട വാനിൽ പറന്നു വന്നു ഹോട്ടലിൽ നാസ്ത കഴിക്കാൻ കയറിയ സമയത്തായിരുന്നു ഞാൻ അയാളെ ആദ്യമായി കാണുന്നത്..
ഹോട്ടലിൽ സപ്ലൈ ആയി പണിയെടുത്തിട്ടേ ഇല്ലന്ന് ഒരൊറ്റ നോട്ടത്തിൽ തന്നെ അറിയാം പറ്റും… അയാളെ കണ്ടാൽ…
എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഹോട്ടലിലേക് ഭക്ഷണം കഴിക്കാൻ വരുന്നവരെ എല്ലാം കുഞ്ഞു കുട്ടി നെയ്സറിയിൽ പോകുമ്പോൾ നോക്കി നിൽക്കുന്ന പകപ്പോടെ ഒരു സാധാരണക്കാരൻ ..”
“ഗൾഫിലെ പള പളപ്പ് ഇല്ലാതെ “
“സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഹോട്ടലായതു കൊണ്ട് തന്നെ അവിടെ ഉള്ള എല്ലാവർക്കും എന്നെ അറിയാമായിരുന്നു..
അവരെ എനിക്കും…
പിന്നെ ഞാൻ ഒരു കുഞ്ഞു സെലിബ്രിറ്റിയുമാണ്…
അത്യാവശ്യം ടിക് ടോകിലും ഇൻസ്റ്റ റിലിലും വീഡിയോ ചെയ്തു ഫാൻ ബെസ് ഉള്ള ഒരാൾ…”
“ഹോ.. ഞാനത് മറന്നു നിങ്ങൾക് ടിക് ടോക് ഇല്ലല്ലോ അല്ലെ..
സാരമില്ല…”
“ഹോട്ടലിൽ വർഷങ്ങളായി പണി എടുക്കുന്ന ജംഷി,. അയാൾ വെറുതെ നിൽക്കുന്നത് കണ്ടു ഞാൻ ഇരിക്കുന്ന ടേബിളിന്റെ അരികിലേക് പറഞ്ഞു വിട്ടു…
എന്റെ ഓഡർ എടുത്തു പോയ അയാൾ കുറച്ചു സമയം കഴിഞ്ഞായിരുന്നു ഫുഡ് സെർവ് ചെയ്യാനായി വന്നത്…”
സാധാരണ അഞ്ചു മിനിറ്റ് കൊണ്ടു കിട്ടുമായിരുന്നുവെങ്കിൽ ഇന്നത് പതിനഞ്ചു മിനിറ്റിൽ കൂടുതൽ ആയിരുന്നു…
“ഭക്ഷണം കഴിക്കുന്നതിന് ഇടയിലും ഞാൻ അയാളെ തന്നെ നോക്കിയായിരുന്നു കഴിച്ചു കൊണ്ടിരുന്നത്…”
“ഒന്നിനും ഒരു എടുപ്പില്ലാതെ… ആർക്കോ വേണ്ടി എന്ന പോലെയാണ് പണി എടുക്കുന്നത്……
ഒരു ഉഷാർ ഇല്ല,.
ഹോട്ടലിൽ ഏതു സമയത്തും ജോലിക്കാർ ഫുഡ് ബോൾ കളിക്കാരെ പോലെ ആയിരിക്കണം..
എതിർ കളിക്കാരെ പോലുള്ള കസ്റ്റമേഴ്‌സ് വരുമ്പോൾ ട്രബ്ലിങ് പോലുള്ള നാവു കൊണ്ട് ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് എന്തെക്കെ ഫുഡ് ഉണ്ടെന്ന് ചോദിക്കുമ്പോൾ…കഴിക്കാൻ വന്ന സാധനം എന്താണെന്ന് മറന്നു പോയി..
അവസാനം അവിടെ യുള്ള പൊറോട്ടയും ബീഫോ.. ചിക്കാനോ എടുപ്പിക്കണം..
ഇത് വെറുതെ മരത്തിൽ ചാരി നിന്നു കളി കാണുവാൻ വന്നത് പോലെ ആയിരുന്നു അയാൾ. “
“എനിക്ക് അത് കണ്ടപ്പോയെ തോന്നി.. അയാളെ ഇന്ന് തന്നെ ഹോട്ടൽ മുതലാളി നിസാർക്ക പറഞ്ഞയക്കുമെന്ന്..”
“നല്ല തിരക്കുള്ള ഹോട്ടൽ ആയിരുന്നു അത്..
ഒരാള് പോലും വെറുതെ നില്കുന്നത് കാണാൻ കഴിയാത്തത്ര തിരക്കുള്ള ഹോട്ടൽ…
അവിടെയാണ് ഒരാൾ കൂട്ടുകാർ ആരും ഇല്ലാത്ത കല്യാണം കൂടാൻ വന്നത് പോലെ നിൽക്കുന്നത്… “
“അങ്ങനെ അന്ന് ഞാൻ ഭക്ഷണം കഴിച്ചു ജോലിക്കായി പോയി..
പിറ്റേന്ന് ഭക്ഷണം കഴിക്കാൻ നേരമായപ്പോൾ ഞാൻ വീണ്ടും ആ ഹോട്ടലിലേക് തന്നെ വന്നു…
ഞാൻ ഇന്നലെ കരുതിയത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.. ഇന്നയാൾ അവിടെ ഇല്ല..”
“എന്റെ മനസിനെ എന്തോ അസ്വസ്ഥത ബാധിക്കുവാനായി തുടങ്ങി…
എന്തൊക്കെ പറഞ്ഞാലും ഒരാളുടെ ജോലി നഷ്ട്ടപെടുക എന്ന് പറഞ്ഞാൽ ഒത്തിരി സങ്കടം വരുന്ന കാര്യമാണ്..
നമുക്ക് ഒന്നും ഒരു ജോലി സങ്കടിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞോണം എന്നില്ലല്ലോ…
എനിക്ക് നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല.. കൺമുന്നിൽ കാണുന്നത് അയാളുടെ മുഖമാണ്…
അയാൾ ഒരു ദിവസത്തിലെ പത്തേ പത്തു മിനിറ്റിന്റെ കാഴ്ച കൊണ്ട് എന്റെ ഉള്ളിലേക്കു അത്രമേൽ ആഴത്തിൽ പതിഞ്ഞുവോ…”
ഭക്ഷണം മുഴുവനാക്കാതെ കഴിക്കുവാൻ കഴിയാതെ ഞാൻ എഴുന്നേറ്റു.. കൈ കഴുകി നിസാറിക്കയുടെ അടുത്തേക് ചെന്നു…
“ഇക്ക.. ഇന്നലെ ഒരു പുതിയ ആള് ഉണ്ടായിരുന്നല്ലേ അയാളെവിടെ പോയി..”
ബില്ല് കൊടുക്കുന്നതിനിടയിൽ ഞാൻ ഇക്കയോട് ചോദിച്ചു…
“ആര്… ശരീഫോ…?”
ഇക്ക എന്നെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു…
“ഇന്നലെ ഇവിടെ സപ്ലൈ ചെയ്യാൻ ഉണ്ടായിരുന്നു…
എനിക്ക് അയാൾ ആയിരുന്നു ഭക്ഷണം സെർവ് ചെയ്തു തന്നത്..
പേരൊന്നും എനിക്ക് അറിയില്ല… ഞാൻ ഇന്നലെയാ ആദ്യമായി കണ്ടത്…”
ഞാൻ നിസാറിക്കയുടെ ചോദ്യത്തിന് മറുപടി പോലെ പറഞ്ഞു…
“ആ ശരീഫ് തന്നെ…
അവനിവിടെ നടക്കൂല്ലടാ.
ഞാൻ ഇന്നലെ തന്നെ പുതിയ ജോലി എന്തെങ്കിലും കണ്ടുപിടിക്കാൻ പറഞ്ഞു… നാളെ മുതൽ വരണ്ട ന്ന് പറഞ്ഞു…
നിനക്ക് അറിയാമല്ലേ..
നല്ല ചുറു ചുറുക്കുള്ള ചെക്കന്മാർ അല്ലാതെ ഇവിടെ മുന്നോട്ട് പോകില്ലെന്ന്…”
“ഹ്മ്മ്…
ആളിപ്പോ റൂമിൽ ഉണ്ടോ…”
“ആ റൂമിൽ ഉണ്ട്…
ജോലി എന്തെങ്കിലും ആവുന്നത് വരെ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞിട്ടുണ്ട്…
നിനക്കറിയാലോ ഇവിടുത്തെ തിരക്ക്… ഇവിടെ ഇനിയും മൂന്നാല് ആളുകൾ ഉണ്ടെങ്കിൽ പോലും നിന്ന് തിരിയാൻ നേരം കാണില്ല..”
ഇക്ക അയാളെ ഒഴിവാക്കിയതിനു ന്യായീകരണം പോലെ പറഞ്ഞു..
“റൂമിൽ തന്നെ ഉണ്ടാവുമല്ലോ അല്ലെ.. എനിക്ക് അയാളെ ഒന്നു കാണണം..”
“ടാ… ആദിലെ നീ വെറുതെ വയ്യാ വേലി തലയിൽ കയറ്റണ്ട…”
ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങുന്നതിനു ഇടയിൽ ഇക്ക വിളിച്ചു പറയുന്നത് കേട്ടു..
“എന്ത് വയ്യാവേലി…
ഞാൻ തന്നെ ഒരു വയ്യാവേലിയാണ്… “
അതും മനസ്സിൽ പറഞ്ഞു ഞാൻ അവരുടെ റൂമിന്റെ വാതിലിൽ പോയി മുട്ടി…
കുറച്ചു നിമിഷങ്ങൾക് ശേഷം വാതിൽ തുറന്നു അയാൾ പുറത്തേക് തലയിട്ട് നോക്കി..
“ശരീഫിക്ക…”
അയാൾ ഞാൻ ആരാണെന്ന് അറിയാതെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഞാൻ ചോദിച്ചു..
“അയാളൊന്ന് തല കുലുക്കി.
പിന്നെ എന്നെ എന്തോ പ്രതീക്ഷ പോലെ നോക്കി…”
അയാളുടെ കണ്ണിൽ എന്തോ വെളിച്ചം നിറയുന്നത് ഞാൻ വ്യക്തമായി തന്നെ കണ്ടിരുന്നു…
“ഇക്ക ഞാൻ ആദിൽ… ആദി എന്ന് വിളിക്കും.. നിങ്ങളെ ഞാൻ ഇന്നലെ ഹോട്ടലിൽ വെച്ച് കണ്ടിരുന്നു.. ഇന്ന് നിങ്ങളെ കാണാഞ്ഞപ്പോൾ നാസറിക്കയോട് ചോദിച്ചപ്പോഴാണ് പറഞ്ഞത്..
നിങ്ങൾക് ഈ ജോലി എടുക്കാൻ എന്തോ ബുദ്ധിമുട്ട് ഉണ്ടെന്ന്.. വേറെ പണി നോക്കുവാനായി കടയിൽ നിന്നും ഇറങ്ങിയെന്ന്…”
അയാളെ പറഞ്ഞു വിട്ടത് ഞാൻ അറിഞ്ഞത് അയാൾ അറിയണ്ട എന്ന് കരുതി മൂപ്പരെ നോക്കി പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു…
“പണി എന്തെങ്കിലും ശരി യായോ ഇക്കാ..?”
അയാൾ എന്നോട് ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
ഞാൻ പതിയെ റൂമിലേക്കു കയറി…
“അവിടെ റൂമിൽ ഒരു മുസല്ല വിരിച്ചു അയാൾ നിസ്കാരത്തിൽ ആയിരുന്നെന്നു തോന്നുന്നു…അടുത്തായി തുറന്നു വെച്ച ഒരു ഖുർആനും കണ്ടു ഞാൻ…
രാവിലെ ഒമ്പത് മണി സമയത്ത് ആയത് കൊണ്ട് തന്നെ ആ സമയം ഒരു നിസ്ക്കാരം ഇല്ലന്ന് എനിക്കറിയാം..
ഇനി സുന്നത്.. ( എടുക്കൽ നിർബന്ധം ഇല്ലാത്തതും.. എടുത്താൽ കൂലി ഉള്ളതും.. ) നിസ്കാരം വല്ലതുമാണോ…???”
++++
സുഹൃത്തുക്കളെ ഇത് അയാളുടെ കഥയാണ്… ശരീഫ് എന്ന് വിളിക്കുന്ന…കുഞ്ഞിപ്പ യുടെ കഥ….
ഞാനും അങ്ങനെ തന്നെ യാണ് വിളിക്കാറുള്ളത്.. എന്നെക്കാൾ പത്തു പതിനഞ്ചു വയസ് കൂടുതൽ ഉണ്ടായിട്ടും..
“കുഞ്ഞിപ്പ…”
നാട്ടിൽ മലപ്പുറം ജില്ലയിൽ.. (എവിടെ ആണെന്ന് നോ മെൻഷൻ)
“ഇക്ക നിസ്കാരത്തിൽ ആയിരുന്നോ..”
നിസ്ക്കാര മുസല്ല വിരിച്ചിരിക്കുന്നത് കണ്ടപ്പോ ഞാൻ ചോദിച്ചു…
“ആ ഞാൻ വെറുതെ ഇരുന്നപ്പോൾ രണ്ടു റകഅത് നിസ്‌ക്കരിക്കാമെന്ന് കരുതി..”
ഇക്ക എന്നെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.. ഇക്കയുടെ കണ്ണുകളിൽ ഞാൻ ആരാണെന്നുള്ള ചോദ്യമാണ് നിറഞ്ഞു നിൽക്കുന്നതെന്ന് എനിക്ക് തോന്നി…
“ഇക്കാക് എന്നെ മനസിലായില്ല എന്ന് തോന്നുന്നു..”
ഞാൻ ഇക്കയുടെ നോട്ടം കണ്ടു ചോദിച്ചു..
“ഇക്ക എന്നെ നോക്കി ഒന്ന് ചിരിച്ചു.. ആളെ തിരിച്ചറിയാൻ കഴിയാത്തവന്റെ ചിരി…”
“ഞാൻ മോനെ എവിടെയോ കണ്ടിട്ടുണ്ട്.. പക്ഷെ ഓർമ്മ കിട്ടുന്നില്ല..
പക്ഷെ ഇന്നലെ ഹോട്ടലിൽ വെച്ച് കണ്ടതല്ലാതെ ആണുട്ടോ.. ഇനി സ്വപ്നത്തിൽ ആണോ എന്നും അറിയില്ല..”
“ആ.. അത് ശരി ഇക്ക സ്വാപ്നമൊക്കെ കാണാറുണ്ടോ…”
“കാണാറുണ്ടോ എന്നോ.. ഒന്നുമില്ലാത്തവന്റെ സ്വാർഗം സ്വാപ്നങ്ങളല്ലേ ആദി..
അത് കൊണ്ട് ഞാനത് എമ്പാടും കാണാറുണ്ട്..”
“അത് പൊളിച്ചു.. ഇക്ക എന്നെ പോലെ തന്നെ ഒരു സംസാര പ്രിയനാണ് അല്ലെ..”
“എങ്ങനെ ഇക്കാക്ക് ജോലി എന്തെങ്കിലും ശരിയായോ..”
“ഞാൻ അത് ചോദിച്ചപ്പോൾ ഇക്കാന്റെ മുഖം പെട്ടന്ന് വാടിയത് പോലെയായി.. ഒന്ന് മങ്ങി താഴെക് നോക്കി നിന്നു..
ആ കണ്ണുകളിൽ കണ്ണ് നീർ തുള്ളികൾ നിറയുന്നത് പോലെ… മനസിൽ അടക്കി വെച്ച സങ്കടം ഒരു മൂളിച്ച പോലും ഇല്ലാതെ എന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണിൽ നിന്നും ഉരുകി ഒലിക്കാൻ തുടങ്ങി…”
“എന്താണിക്ക.. എന്താ പ്രശ്നം.. ഇങ്ങക്ക് ജോലി എടുക്കാൻ വയ്യേ…”
ഞാൻ അയാളെ എന്റെ അരികിൽ അയാൾ കിടക്കുന്ന ബെഡിലേക് ഇരുത്തി കൊണ്ട് ചോദിച്ചു..
അയാൾ എന്റെ കയ്യിലെക് കൈ ചേർത്തെന്ന പോലെ വെച്ചു..
“അല്ല മോനെ അങ്ങനെ അല്ല.. എനിക്ക് ഈ ജോലി എടുത്തു പരിചയമില്ല.. നാട്ടിൽ നിന്നും മൂന്നു മാസമായി വിസ യും വാങ്ങി വന്നിട്ട്… ഒരു ജോലി കിട്ടിയപ്പോൾ കയറിയതാണ് ഇവിടെ.. എനിക്ക് ഒട്ടും പരിചയമില്ലാത്ത ജോലി.. ഒരു രണ്ടു മൂന്നു ദിവസം കൂടെ അവർ ക്ഷമിച്ചിരുന്നേൽ ഞാൻ എല്ലാം പഠിച്ചിരുന്നേനെ..
പക്ഷെ..”
അയാൾ അതും പറഞ്ഞു എന്റെ കണ്ണിലേക്കു തന്നെ നോക്കി..
“ആ കണ്ണുകളിൽ ജോലി നഷ്ട്ട പെട്ടവന്റെ നിരാശ ഞാൻ കണ്ടു.. എന്നിൽ ഒരു പ്രതീക്ഷ പോലെ അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നതും…”
“എനിക്ക് എന്ത് പറയണം എന്നറിയാതെ ഞാൻ അയാളുടെ കൈയിൽ തന്നെ പിടിച്ചു… ഒരാളുടെ സങ്കടം കണ്ടാൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പും… അത് എപ്പോഴും അങ്ങനെ തന്നെയാണ്…”
“എനിക്കൊരു ജോലി വേണം മോനെ..
എന്നെ വേണ്ടാതെ ആയവരുടെ മുന്നിൽ നിവർന്നു നിൽക്കാൻ..
എന്നെ ഉപേക്ഷിച്ചു പോയവരുടെ മുന്നിൽ തന്റേടത്തോടെ ഇറങ്ങി ചെല്ലാൻ…
ഈ ഭൂമിയിൽ ഇങ്ങനെ ഒരു ശരീഫ് ജീവിച്ചിരുന്നെന് കുറച്ചു പേരെങ്കിലും അറിയാൻ…
നിനക്കെന്നെ സഹായിക്കാൻ പറ്റുമോ…? “
“ഇക്കയുടെ ഉള്ളിൽ കെടാതെ ഒരുപാട് കനലുകൾ ഉണ്ടെന്ന് ആ നിമിഷം ഞാൻ
ആരോടൊക്കെയോ ഉള്ള വാശി തീർക്കാൻ.. ജീവിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഒരു പാവം പ്രവാസിയെ ഞാൻ കണ്ടു…”
ഇക്കയോട് കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ അവിടെ നിന്നും ഇക്കയുടെ നമ്പർ വാങ്ങി ഇറങ്ങി…
ചില ആളുകൾ അങ്ങനെയാണ്.. നമ്മൾ ചോദിക്കാതെ മനസ് തുറക്കില്ല… ചിലപ്പോൾ അവരുടെ കാര്യങ്ങൾ നമ്മെ അറിയിക്കാൻ തോന്നുകയും ഇല്ല…
അയാൾക്കൊരു പണി ഒപ്പിച്ചു കൊടുക്കണം എന്റെ മനസ് വണ്ടി ഓടിക്കുന്നതിനിടയിലും എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നു..
അങ്ങനെ രണ്ടോ മൂന്നോ കടകളിൽ സാധനങ്ങൾ ഇറക്കി അടുത്ത കടയിലേക്ക് എത്തി..
“അലിക്ക..”
“ആ നീ വന്നോ…ഞാൻ പറഞ്ഞത് മുഴുവൻ ഉണ്ടോടാ…ഇന്നെങ്കിലും…”
“ഉണ്ടിക്ക… ഇന്ന് എല്ലാമുണ്ട്…”
ഞാൻ ഒരു ചിരിയോടെ പറഞ്ഞു മൂപ്പരുടെ ബില്ല് എടുത്തു സാധനങ്ങൾ ഓരോന്നും കാണിച്ചു കൊടുത്തു കൊണ്ടിരുന്നു…
“ടാ ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി…”
ബില്ല് നോക്കി പൈസ എടുത്തു എണ്ണുന്നതിനിടയിൽ അലിക്ക എന്നോട് ചോദിച്ചു ..
“ഏത് കാര്യം ഇക്കാ…”
“ആ നീയത് മറന്നോ.. അതെങ്ങനെ കുടുംബവും കുട്ടികളും ഇല്ലാത്തത് കൊണ്ടു നിനക്ക് നാട്ടിൽ പോവണ്ട കാര്യമൊന്നും ഇല്ലല്ലോ…”
ഇക്ക ഒരു പരാതി പറയുന്നത് പോലെ പറഞ്ഞു കൊണ്ട് എന്റെ നേരെ പൈസ നീട്ടി..
“അള്ളാഹ് ഇക്ക ഞാൻ സത്യമായിട്ടും മറന്നു പോയി.. ഇങ്ങക്ക് ഒരാളെ വേണമെന്ന് പറഞ്ഞിരുന്നു അല്ലേ…”
“ആ പറഞ്ഞിരുന്നു..
നീ എന്റെ കട യിലേക്ക് സാധനങ്ങൾ ഇറക്കുന്നത് പോലെ മറ്റുള്ള കടയിലും ഇറക്കുന്നതെല്ലേ.. നിനക്ക് വിശ്വസമുള്ള ആരെയെങ്കിലും കിട്ടുമെന്ന് കരുതി..”
ഇക്ക കുറച്ചു സങ്കടം പോലെ ആയിരുന്നു അത് പറഞ്ഞത്..
“എന്റെ ഇക്കാ.. ഞാൻ സത്യമായിട്ടും മറന്നു പോയതാ.. അല്ല ഇങ്ങക്ക് ഈ ബാകാല (പലചരക്ക് കട ) നടത്തി പരിചയമുള്ള ആളെ തന്നെ വേണമെന്ന് നിർബന്ധമുണ്ടോ…? “
“പിന്നെ.. ഈ കട ഒരു പരിചയവും ഇല്ലാത്ത ഒരാളെ എങ്ങനെയാ ഞാൻ ഏൽപ്പിച്ചു പോവുക നിനക്ക് അറിയാമല്ലോ എന്റെ പത്തു പതിനഞ്ചു കൊല്ലത്തെ അധ്വനമാണ് ഈ കട…”
“ഇക്ക അതെല്ല..
ഇങ്ങള് എന്തായാലും പോകാൻ ഇനിയും രണ്ട് മൂന്നു ആഴ്ചയില്ലേ.. അതിനിടയിൽ പുതിയ ഒരാൾ ആണെങ്കിലും സെറ്റ് ചെയ്തൂടെ…”
ഞാൻ ശരീഫിക്കയുടെ കാര്യം ആലോചിച്ചു കൊണ്ടു ഇക്കയോട് ചോദിച്ചു..
“ടാ.. അതിപ്പോ…”
ഇക്ക കുറച്ചു നിമിഷം എന്തോ ആലോചിച്ചെന്ന പോലെ നിന്നു..
“ശരിയാകുമോ…?”
ഇക്കാക് എന്തോ സംശയം ഉള്ളത് പോലെ എന്നെ നോക്കി ചോദിച്ചു..
“ശരിയാകും… ഇവിടെ ഇപ്പൊ…
എല്ലാം അറിയുന്ന രണ്ടു ബംഗാളി പണിക്കാർ ഇല്ലേ..
പിന്നെ കേസറിലേക് അല്ലേ ആളെ വേണ്ടത്.. അതിപ്പോ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ..
കട നോക്കി നടത്തുവാനും പറ്റിയ ആളാണ്…”
ശരീഫിക്കയെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും അറിയില്ലെങ്കിലും എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്..
“നിനക്ക് അറിയുന്ന ആളാണോ..? “
ഇക്കാക് സംശയം തീരാതെ എന്നോട് ചോദിച്ചു..
” അറിയാത്ത ആളെ പിടിച്ചു ഞാൻ ഇവിടെ കൊണ്ടാക്കുവാൻ ശ്രമിക്കുമോ ഇക്ക..
ആള് രണ്ടു മൂന്നു മാസമായി നാട്ടിൽ നിന്നും വന്നിട്ട്.. ജോലി യൊന്നും ഇത് വരെ സെറ്റ് ആയിട്ടില്ല.. ഇങ്ങള് അഞ്ചാറു മാസം ഏതായാലും നാട്ടിൽ നിൽക്കും.. അതിനിടയിൽ ഈ കട നടത്തിയാൽ അയാൾക്കും എന്തെങ്കിലും ബാക്കി യാവും കടങ്ങളും തീരും…
എന്ത് പറയുന്നു…”..
ഞാൻ ഇക്കയുടെ തീരുമാനം അറിയാനായി ചോദിച്ചു..
” ആ നീ ഏതായാലും ഇന്ന് വൈകുന്നേരം ആളോട് വരാൻ പറ.. ഞാൻ ഏതായാലും രണ്ടു മൂന്നു ആഴ്ച ഇവിടെ ഉണ്ടാവുമല്ലോ..
നമുക്ക് പറ്റുമെങ്കിൽ അയാളെ തന്നെ ഏൽപ്പിക്കാം..
ഇനി നീ പറഞ്ഞിട്ട് ഞാൻ ഒരു കാര്യം കേട്ടില്ലെന്ന് വേണ്ട…”
ഇക്ക പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി…
ഞാൻ ഇക്കയോട് ആളെ ഒരു മണിക്കൂർ കൊണ്ടു കൊണ്ടുവരാമെന്ന് പറഞ്ഞു അവിടെ നിന്നും വേഗത്തിൽ ഇറങ്ങി.. ശരീഫിക്ക യുടെ അടുത്തേക് പുറപ്പെട്ടു..
++++
“ഇക്കയെയും കൊണ്ടു വരുന്നതിന് ഇടയിൽ ബാകാല കച്ചവടത്തിന്റെ എനിക്കറിയുന്ന കുറച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു…
പിന്നെ വിശ്വാസം അത് തെറ്റിക്കരുതെന്നും ഓർമിപ്പിച്ചു…”
ഇക്കാക്ക് എല്ലാം സമ്മതം ആയിരുന്നു…
“ഇക്കയെ കണ്ടപ്പോൾ തന്നെ അലിക്കാക്ക് ആളെ പിടിച്ചു…പത്തു നാല്പതു വയസ്സിനു മുകളിൽ ഉള്ള ആളായത് കൊണ്ടു തന്നെ ചെറുപ്പക്കാരെ പോലെ ആകില്ല.. ഉത്തരവാദിത്തം ഉണ്ടാവുമെന്ന് അലിക്കാക്ക് തോന്നി…”
അങ്ങനെ ഇക്കയെ അവിടെ യാക്കി ഞാൻ എന്റെ ജോലിക്കായി പോയി..
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് പോയത്..
ആ സമയം ഇക്ക ഏകദേശം എല്ലാം പഠിച്ചു തുടങ്ങിയിരുന്നു.. സാധനങ്ങൾ എല്ലാം റേക്കിൽ എടുത്തു വെക്കുന്ന സമയമാണ് ഞാൻ കയറി ചെന്നത്..
“അലിക്ക എങ്ങനെ ഉണ്ട് നമ്മുടെ ആള്..”
“ആവു നിന്നെക്കൊണ്ട് ഇപ്പോഴാണ് ഒരു ഉപകാരം എനിക്ക് കിട്ടിയത്..
“അടിപൊളി ആള്.. ആളിവിടെ കച്ചവടം നടത്തിയിട്ടില്ല എന്നെ ഉള്ളൂ.. നാട്ടിൽ പലചരക്കു കടയായിരുന്നു.. അതും നല്ലൊരു സൂപ്പർ മാർക്കറ്റ് ഇവിടുത്തെ പോലെ യുള്ള..
ഞാൻ പറയാതെ തന്നെ എല്ലാം ചെയ്യുവാൻ അറിയാം…
എനിക്കിനി സമാധാനത്തിൽ നാട്ടിൽ പോകാം.. ഞാനെ രണ്ടു ദിവസം കഴിഞ്ഞിട്ട് ടിക്കറ്റ് എടുത്തു..”
“അള്ളാഹ് ഇത്ര പെട്ടന്നോ..
രണ്ടു മൂന്നാഴ്ച കൂടി ഉണ്ടാവുമെന്ന് പറഞ്ഞിട്ട്..”
“അത് ഞാൻ ആളെ സെറ്റ് ആകുവാൻ ഉണ്ടേൽ പറഞ്ഞതല്ലേ ആദി… ഇതിപ്പോ എല്ലാം സെറ്റ് ആയി,.. പിന്നെ എന്തിനാ ഞാൻ ഇവിടെ..”
ഇക്ക പറഞ്ഞത് ശരിയായിരുന്നു.. അങ്ങനെ മാസം നാട്ടിലേക് നാൽപതിനായിരം രൂപ ക് നടത്തുവാനുള്ള എഗ്രിമെന്റ് കൊടുത്തു കൊണ്ടു അലിക്ക നാട്ടിലേക് വിമാനം കയറി…
++++
അങ്ങനെ ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞു പോകുന്നതിന് ഇടയിലാണ് ആ ദുഃഖ വാർത്ത ഞങ്ങളെ തേടി വന്നത്…
അലിക്ക ഒരു ബൈക്ക് ആക്സിഡന്റിൽ മരണ പെട്ടിരിക്കുന്നു…
ശരീഫിക്ക വിളിച്ചു പറഞ്ഞത് കേട്ടു എനിക്ക് കുറച്ചു നിമിഷം മിണ്ടാൻ പോലും കഴിഞ്ഞില്ല..
ഞാൻ പെട്ടന്ന് തന്നെ ഇക്കയുടെ കടയിലേക്ക് പോയി..
കട അടച്ചിട്ടു ഇരിക്കുകയാണ്…
അവരുടെ റൂമിലേക്കു ചെന്നപ്പോൾ അലിക്കയുടെ കഫീൽ ഉണ്ടവിടെ.. ശരീഫിക്കയോട് കാര്യമായി എന്തോ സംസാരിച്ചു നിൽക്കുന്നു..
കഫീൽ പോയ ഉടനെ ഇക്ക എന്റെ അരികിലേക് വന്നു..
“ആദി.. “
ഇക്കയുടെ കണ്ണൊക്കോ ചുവന്നിട്ടുണ്ട്..
“എടാ..
എനിക്ക് കടപ്പാടുള്ള രണ്ടെ രണ്ടു മനുഷ്യരെ ഇന്നലെ വരെ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു.. അതിൽ ഒന്ന് നീയാണ്.. ഒന്ന് അലിയും…
അലിക്ക മരിച്ചെന്നു കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലടാ.. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല..”
ഇക്ക എന്റെ കൈകൾ ചേർത്ത് പിടിച്ചു കരയാൻ തുടങ്ങി..
കുറച്ചു നേരത്തെ സങ്കടത്തിന് ശേഷം ഇക്ക കണ്ണുകൾ തുടച്ചു..
“കഫീൽ വന്നിരുന്നു.. എന്നോട് കട നടത്താമോ എന്ന് ചോദിച്ചു.. അലിക്ക കൊടുക്കുന്ന പോലെ അയാൾക് കൊടുത്താൽ മതിയെന്നും പറഞ്ഞു..
ഞാൻ എന്താ പറയേണ്ടത്…???”
ഇക്ക എന്നോട് ചോദിച്ചു…
“ഞാൻ എന്താണ് പറയുക.. അലിക്കയുടെ കട ആണെങ്കിലും അതിന്റെ ഇവിടുത്തെ പൂർണ്ണ അധികാരി കഫീലാണ്.. അയാൾക് ഈ കട മുന്നോട്ട് കൊണ്ടു പോകുവാൻ കുറേ ആളുകളെ കിട്ടും…
ഇക്ക പോയവർ പോയി.. നിങ്ങളും ഈ രണ്ടു പണിക്കാരും ഇവിടുന്ന് കിട്ടുന്ന ശമ്പളത്തിലാണ് ജീവിക്കുന്നത്… ഈ കട നിങ്ങൾ തന്നെ നടത്തുന്നതാവും ചിലപ്പോൾ അലിക്കക്കും പൊരുത്തമുള്ളത്.. നിങ്ങൾ തന്നെ നടത്തണമെന്നാണ് എന്റെ മനസ് പറയുന്നത്..”
ഞാൻ ഇക്കയോട് പറഞ്ഞു..
ഞാൻ പറഞ്ഞത് പോലെ തന്നെ ഇക്ക കട ഏറ്റെടുത്തു…
പിന്നയും രണ്ടു മൂന്നു മാസങ്ങൾക് ശേഷം ഞാൻ ഒരു കാര്യം കൂടേ അറിഞ്ഞു..
“ശരീഫക്കയാണ് അലിക്ക യുടെ വീട്ടിലേ എല്ലാ ചിലവും നോക്കുന്നതെന്ന്.. അലിക്ക നാട്ടിൽ പോയപ്പോൾ അയച്ചു കൊടുത്ത പൈസ അത് പോലെ തന്നെ ഇക്ക മരണപെട്ടതിന് ശേഷവും ഒരു മുടക്കവും ഇല്ലാതെ അലിക്കയുടെ വീട്ടിലേക് മാസമാസം അയച്ചു കൊടുക്കുന്നടെന്ന്…
ഒരിക്കൽ കണ്ടപ്പോ ഞാൻ ശരീഫിക്കയോട് അതിനെ കുറിച്ച് ചോദിച്ചപ്പോൾ പറയുകയാണ്..
അലിക്ക യുടെ കടയാണ് ഇത്.. അയാളുടെ പത്തു പതിനഞ്ചു വർഷതെ സമ്പാദ്യം.. അയാൾ വേറെ ഒന്നും ഇതിൽ നിന്നും ഉണ്ടാക്കിയിട്ടില്ല.. ഒന്ന് നീർന്ന് വരുന്ന സമയത്താണ് മരണം വന്നു കൊണ്ടു പോയത്..”
“അലിക്കയുടെ മകന് ഇപ്പൊ എട്ടു വയസ്സാണ്.. അവൻ വളർന്നു വലുതായി ഇങ്ങോട്ട് വരുന്നത് വരെ.
അന്നും ഈ കട ഇത് പോലെ തന്നെ ഉണ്ടെങ്കിൽ..
അവന്റെ ഉപ്പയുടെ മുതൽ എനിക്ക് അവന് തിരികെ ഏൽപ്പിക്കണം.. അത് വരെ ആ കുടുംബത്തെ ഞാൻ നോക്കും..”
“അയാളുടെ വാക്കുകളിലെ അർപ്പണ മനോഭാവം എന്നെ വല്ലാതെ ആകർഷിച്ചു…”
“ഭൂമിയിൽ എത്ര എത്ര നല്ല മനുഷ്യർ ആണ് ഉള്ളതല്ലേ…”
അവസാനിച്ചു
ഇഷ്ട്ടപെട്ടാൽ…. 👍👍👍
ബൈ
നൗഫു ☺️☺️☺️