ആരൊക്കെയോ വിളിച്ചുപറഞ്ഞതനുസരിച് പോലീസ് സംഭവസ്ഥലത്തെത്തി. നടപടികൾക്ക് ശേഷം ശരീരം…

Telugu Actress Stills-Images-Photos-Telugu Movies 2015-South Indian Actress

പുനർചിന്തനം..

രചന : മിഥിലാത്മജ മൈഥിലി

:::::::::::::::::::::

“എന്നെ സ്നേഹിച്ചു വഞ്ചിച്ച നീയിനി ജീവിക്കേണ്ടടി, എന്നെ കളഞ്ഞു മറ്റൊരുത്തനോടൊപ്പം സുഖമായി വാഴാൻ ഞാൻ നിന്നെ അനുവദിക്കില്ല.”

“വേണ്ട ഋതിക് എന്നെയൊന്നും ചെയ്യരുത്, ഞാൻ പറയുന്നതൊന്ന് മനസിലാക്ക്. നിന്നെ ഞാൻ സ്നേഹിച്ചിട്ടേയുള്ളു എന്നും. പക്ഷെ നിന്റെയീ സംശയം അതെനിക്ക് സഹിക്കാനാവുന്നില്ല. ഞാൻ ഏതെങ്കിലും ആൺകുട്ടികളോട് മിണ്ടുന്നതോ അടുത്തിടപഴകുന്നതോ നിനക്കിഷ്ടമല്ല. എന്റെ ചേട്ടനോടൊപ്പം പോലും പുറത്തു പോകാൻ നീയെന്നെ അനുവദിക്കാറുണ്ടോ? അഥവാ എന്നോടാരെങ്കിലും ഇങ്ങോട്ട് വന്നുമിണ്ടിയാൽ അതും എന്റെ കുറ്റം. അതിന്റെ പേരിൽ നീയെന്നോട് എത്രവഴക്കിട്ടിട്ടുണ്ട്? എനിക്കൊന്ന് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ നിന്റെ അനുവാദം വേണം.നീ വിളിക്കുമ്പോൾ ഫോണോന്ന് എടുക്കാൻ വൈകിയാൽ അല്ലെങ്കിലൊന്ന് ബിസി ആയാൽ പിന്നെ നീയെന്തൊക്കെയാണ് പറയുക. വയ്യ ഋതിക് ഇനിയും ഇതൊക്കെ കേൾക്കാൻ എനിക്ക് വയ്യ. നിന്നെ സ്നേഹിക്കുന്നു എന്നൊരാറ്റ കാരണം കൊണ്ട് ഞാൻ എന്റെ വ്യക്തിത്വം പോലും മറന്നുപോകുന്നു. അതുകൊണ്ടാണ് നിന്നിൽ നിന്ന് അകലുന്നത് എനിക്ക് ഞാനായി ജീവിക്കണം പ്ലീസ് എന്നെ വിട്ടേക്ക്.”

“ഇല്ല സാത്വിക, നീയെന്നിൽ നിന്നും അകലാൻ ഞാൻ അനുവദിക്കില്ല. നീയില്ലാതെ എനിക്ക് ഒരുനിമിഷം പോലും ജീവിക്കാൻ പറ്റില്ല. നിനക്കെന്നെവിട്ട് പോകണമെന്നാണെങ്കിൽ നീ ജീവനോടെ ഇവിടെ നിന്നും പോകില്ല. നിന്നെ കൊന്ന് ഞാനും മരിക്കും.”

ദേഷ്യത്താൽ വിറച്ച ഋതിക് മറ്റൊന്നും ആലോചിക്കാതെ താൻ കൈയ്യിൽ കരുതിയ കത്തിയെടുത്ത് സാത്വികയുടെ നെഞ്ചിൽ ആഞ്ഞുകു* ത്തി.അവളുടെ നെഞ്ചിൽ നിന്നും ചീറ്റിതെ റിച്ച ര* ക്തം അവന്റെ മുഖത്ത് ചുവപ്പുരാശി പടർത്തി. സഹിക്കാനാവാത്ത വേദനയാൽ അവൾ അമ്മേയെന്ന് വിളിച്ചു ആർത്തുകരഞ്ഞുകൊണ്ട് താഴേക്ക് വീണു. അപ്പോഴേക്കും ആ ക* ത്തി വലിച്ചൂരി അവൻ വീണ്ടും അവളുടെ നെഞ്ചി ലേക്ക് ആഴ്ത്തിയിരുന്നു. അല്പനേരത്തെ വെപ്രാളത്തിനൊടുവിൽ അവളുടെ ഞരക്കം കുറഞ്ഞു വന്നു, അവളുടെ വേദനയ്ക്ക് ശമനമെന്നോണം മരണത്തിന്റെ തണുത്ത കരങ്ങൾ അവളെ പുൽകി. ര* ക്തത്തിൽ കുളിച്ച അവളുടെ അവസാന നിമിഷങ്ങൾ കണ്ട അവന് പിന്നെ സ്വയം മറിക്കാനുള്ള ധൈര്യം ഉണ്ടായില്ല. കൈയിലിരുന്ന കത്തി അവിടെത്തന്നെ ഉപേക്ഷിച്ചു എങ്ങോട്ടെന്നില്ലാതെ ഓടി മറഞ്ഞു.

ആരൊക്കെയോ വിളിച്ചുപറഞ്ഞതനുസരിച് പോലീസ് സംഭവസ്ഥലത്തെത്തി. നടപടികൾക്ക് ശേഷം ശരീരം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.കൃത്യം നടത്താനായി ഉപയോഗിച്ച ക ത്തി അവിടെനിന്നുതന്നെ കണ്ടെത്തി.സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പ്രണയനൈരാശ്യം കാരണം കാമുകനാണ് കൊ ല പാതകം നടത്തിയതെന്ന അനുമാനത്തിലെത്തി. പ്രതിയെ പിടികൂടുന്നതിനായി പോലീസ് വീട്ടിലെത്തുമ്പോഴേക്കും ഋതിക് അവിടെനിന്നും ഒരുപാട് ദൂരെ എത്തിയിരുന്നു.

അവിടെനിന്നും ഓടി രക്ഷപെട്ട അവൻ ചെന്നെത്തിയത് ഒരു ഉൾക്കാടിനു നടുവിലുള്ളൊരു ആളൊഴിഞ്ഞൊരു കെട്ടിടത്തിലായിരുന്നു. ഭയവും ക്ഷീണവും കാരണം അവൻ പെട്ടെന്ന്തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.തനിക്കരികിൽ മറ്റാരുടെയോ സാമീപ്യം അറിഞ്ഞാണ് ഉറക്കത്തിൽ നിന്നുമവൻ ഉണർന്നത്. തനിക്ക് മുന്നിലുള്ള ആളെ കണ്ടതും അവനൊന്നു ഞെട്ടി. ഭയം അവൻറെ സിരകളെ പൂർണമായും ഗ്രസിച്ചു.

“ സാത്വിക ”

അറിയാതെ ആ പേരവൻ ഉച്ചരിച്ചു.

“നീ…. നീയെങ്ങനെ ഇവിടെ വന്നു. നീ മരിച്ചതല്ലേ?”

അതുകേട്ടതും അവൾ പൊട്ടിച്ചിരിച്ചു.പിന്നെ പുച്ഛത്തോടെയാവനെയൊന്ന് നോക്കി.

“ഞാൻ മരിച്ചതാണ്, അല്ല നീയെന്നെ കൊ ന്നു. എന്നെ കൊ ന്ന് നീയും മരിക്കുമെന്ന് പറഞ്ഞതല്ലേ. എന്നിട്ടെന്തേ അവിടെനിന്നു ഓടിക്കളഞ്ഞു. ഞാൻ നിന്നെക്കൊണ്ടുപോകാനാണ് വന്നത്. വാ നമുക്ക് പോകാം.”

“വേണ്ട….. വേണ്ട…. നീ പോ അടുത്തേക്ക് വരണ്ട. എനിക്ക് മരിക്കേണ്ട പേടിയാ നീ പോ എനിക്ക് നിന്നെ കാണേണ്ട.പ്ലീസ് എന്നെ വിട്ടേക്ക്, എന്നെ കൊ *ല്ലരുത്. ഞാൻ നിന്റെ കാലുപിടിക്കാം.”

“ഞാനും പറഞ്ഞതല്ലേ നിന്നോട് എന്നെയൊന്നും ചെയ്യരുതെന്ന്, എനിക്കും ജീവിക്കണമെന്ന്. എന്നിട്ട് നീയത് കേട്ടോ ഇല്ലല്ലോ. നിന്നെകൊണ്ട് നടന്ന എന്റെ നെഞ്ചിൽതന്നെ നീ കത്തിയാഴ്ത്തിയില്ലേ. ഇനി നിന്റെ ഊഴമാണ്. നിന്നെയെനിക്കൊപ്പം കൊണ്ടുപോകാൻ വേണ്ടി മാത്രമാണ് ദേഹം വിട്ട് ദേഹിയകന്നിട്ടും ഞാൻ നിന്നെത്തേടിവന്നത്. അതിന് മുൻപ് നിനക്ക് കാണേണ്ടേ എന്റെയും നിന്റെയും വീട്ടുകാരുടെ അവസ്ഥയെന്താണെന്ന് .”

അവളോട് തിരിച്ചൊന്നും പറയാനാകാതെ ഭയത്തോടെ അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി.

മകളെ നഷ്ടപെട്ട വേദനയിൽ അവളുടെ മൃ തദേഹം കെട്ടിപിടിച്ചു പതം പറഞ്ഞുകരയുന്ന അമ്മയും അനിയത്തിയും. എല്ലാം ഉള്ളിലൊതുക്കി ഒരുതുള്ളി കണ്ണുനീർ പോലും ഒഴുക്കാതെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നിർജീവമായിരിക്കുന്ന അവളുടെ അച്ഛൻ. അവസാനമായി അവളെയൊരുനോക്ക് കാണാൻ അവിടെയെത്തിയ ബന്ധുക്കളും കൂട്ടുകാരും അയല്പക്കകാരും.അവളുടെ ശരീരം ചിതയിലേക്കെടുത്തപ്പോൾ അതുതാങ്ങാനാവാതെ ആ പാവം അമ്മ ബോധരഹിതയായി താഴെക്കൂർന്നുവീണു.

“കണ്ടില്ലേ നീ എന്റെ വീട്ടുകാരുടെ അവസ്ഥ. ഇനി നിന്റെ വീടിന്റെ അവസ്ഥ കാണേണ്ടേ നിനക്ക്…..”

പ്രണയിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ മാത്രം കരളുറപ്പ് തന്റെമകന് ഉണ്ടെന്നറിഞ്ഞ ഞെട്ടലിലായിരുന്നു അവന്റെ അച്ഛനും അമ്മയും. ഒരു മരണവീടുപോലെതന്നെ ആ വീടും ശോകമൂകമായിരുന്നു. തലയിൽ കൈവെച്ച് എന്തുചെയ്യണമെന്നറിയാത്ത അച്ഛൻ, മകനെ കുറിച്ചോർത്തു കരഞ്ഞു അവശയായി കിടക്കുന്ന അമ്മ അപ്പോഴും അവരുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടിയിരുന്നു.അടുത്തവീട്ടുകാർക്കെല്ലാം പുച്ഛം മാത്രം ആ കുടുംബത്തോട്.

“കണ്ടില്ലേ നിന്നെ സ്നേഹിച്ചു വളർത്തിയ നിന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ. നീ കാരണം തകർന്നത് രണ്ട് കുടുംബങ്ങളാണ്. അതുകൊണ്ട്തന്നെ ഇനിയും ഈ ഭൂമിയിൽ തുടരാൻ നിനക്കവകാശമില്ല.”

അത്രയും പറഞ്ഞുകൊണ്ട് വർധിച്ച കോപത്തോടെ അവൾ അവന്റെ കഴുത്തിൽ കൈകൾ അമർത്തി. നീണ്ടുകൂർത്ത നഖങ്ങൾ തറഞ്ഞു കഴുത്തിലൂടെ രക്‌ത മൊഴുകി. വേദനയാൽ അവൻ പുളഞ്ഞു.

“ആ അമ്മേ ”

അലറിവിളിച്ചു കൊണ്ടവൻ എഴുന്നേറ്റു. ഇത്രയും നേരം താൻ കണ്ടത് ഒരു സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞതും അവനു ഒരല്പം ആശ്വാസമായി. അപ്പോഴേക്കും ശബ്ദം കേട്ട് അവന്റെ അച്ഛനുമമ്മയും മുറിയിലെത്തിയിരുന്നു.

“എന്ത് പറ്റിമോനെ? ”

“ഒന്നുമില്ല, ഒരു ദുഃസ്വപ്നം കണ്ടതാ. അച്ഛനുമമ്മയും പോയി ഉറങ്ങിക്കോളൂ.”

അവർ മുറിയിൽ നിന്നും പോയതും കുറച്ച് വെള്ളം കുടിച് വീണ്ടും കിടന്നു. എങ്കിലും ഉറക്കം കാടാക്ഷിച്ചില്ല.വൈകുന്നേരം അവളെ കണ്ടതും, അവൾ പിരിയാമെന്ന് പറഞ്ഞതും അവന്റെ മനസിലേക്കോടിയെത്തി. തന്നേച്ചതിച്ചവളെ കൊല്ലണമെന്ന് ഉറപ്പിച്ചാണ് അവൻ ഉറങ്ങാൻ കിടന്നതെന്ന് ഓർത്തു. പിരിയാനായി അവൾ പറഞ്ഞ കാരണങ്ങൾ അവന്റെ മനസിലൂടെ മിഞ്ഞിമാഞ്ഞു കൊണ്ടിരുന്നു.ഒരിക്കൽ കൂടി അവൾ പറഞ്ഞ കാരണങ്ങളെ കുറിച്ച് ഇരുത്തി ചിന്തിച്ചു.

അവൾ പറഞ്ഞതിലെന്താണ് തെറ്റ്, അവളെ ഒരിക്കലും അവളുടെ ഇഷ്ടത്തിന് വിട്ടിരുന്നില്ല. എന്നും തന്റെ ഇഷ്ടങ്ങൾ അവളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. എന്നിട്ടും എന്നോടുള്ള ഇഷ്ടം കാരണം അവളെല്ലാം സഹിക്കുകയായിരുന്നു. പക്ഷെ അതെല്ലാം എനിക്കവളോടുള്ള സ്നേഹം കൊണ്ടായിരുന്നില്ലേ അതെന്താ അവൾ മനസ്സിലാക്കാത്തത്. ഞാൻ അവളുടെ ഭാഗത്ത്‌ നിന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ ശ്രമിച്ചിരുന്നോ? ’ഒരായിരം ചോദ്യങ്ങൾ അവനിലൂടെ കടന്നുപോയി.അവസാനം തന്റെ സ്വഭാവമാണ് അവളെത്തന്നിൽ നിന്നുമകറ്റിയതെന്ന തിരിച്ചറിവിൽ അവനെത്തിച്ചേർന്നു. എന്തായാലും അവളെ ഒരിക്കൽ കൂടി കാണണമെന്നവൻ ആഗ്രഹിച്ചു. ഫോണെടുത്ത് കാണേണ്ട സമയവും സ്ഥലവും സഹിതം അവളെ കാണമെന്നവൻ മെസേജ് അയച്ചു.

അവൻ മെസേജ് അയച്ചത് പ്രകാരം കൃത്യസമയത്തുതന്നെ അവളവിടെയെത്തി. അവളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു.

“എന്താ വരണമെന്ന് പറഞ്ഞത്. ഞാൻ ഇന്നലെത്തന്നെ പറഞ്ഞതല്ലേ ഇനിയും ഇങ്ങനെ ശ്വാസംമുട്ടി ജീവിക്കാൻ വയ്യെന്ന്. എന്നിട്ടും എന്തിനാ വീണ്ടും……”

“നീയെന്നോട് അങ്ങനെയൊക്കെ പറഞ്ഞതിന് ശേഷം എനിക്ക് നിന്നെക്കൊ ല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. പിന്നെ ഞാൻ നീ പറഞ്ഞതെല്ലാം ഒരിക്കൽകൂടി ആലോചിച്ചു. നീ പറഞ്ഞതെല്ലാം ശരിയാണ് ഞാൻ നിന്നെ എന്റെ ഇഷ്ടങ്ങളിലൂടെയാണ് നടത്താൻ നോക്കിയത്. അതു എന്റെ തെറ്റ്തന്നെയാണ്. അതെനിക്ക് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു, അതൊന്നും ശരിയല്ലെന്ന് ഇപ്പോൾ അതു ഞാൻ തിരിച്ചറിഞ്ഞു. ഇനിയെങ്ങനെയൊന്നും ഉണ്ടാവാതെ ഞാൻ ശ്രദ്ധിക്കാം നിനക്ക് എന്നെവിട്ട് പോകാതിരുന്നൂടെ?”

“വേണ്ട ഋതിക്, ഒരുപാട് ഞാൻ സഹിച്ചു ഈ പ്രണയം കൊണ്ട്,നിനക്ക് വേണ്ടി. പക്ഷെ ഒരിക്കൽ പോലും നീയതൊന്നും മനസിലാക്കാനോ, എന്നെയൊരു മനുഷ്യനായി പരിഗണിക്കാനോ നിനക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഞാൻ നിന്നിൽ നിന്നും ഒരുപാട് ദൂരെയാണ്, ആ പഴയ സ്നേഹം നിന്നോടിപ്പോൾ എനിക്കില്ല. മാത്രവുമല്ല എല്ലാം മറന്നു നിന്നെ സ്നേഹിക്കാനും എനിക്ക് വയ്യ. നമുക്ക് മുന്നിൽ ഒരുപാട് ജീവിതം ഉണ്ട്. ഇനിയും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ട് ഇനിയും ഇതുമായി മുന്നോട്ട് പോകാൻ എനിക്ക് താല്പര്യമില്ല.”

ദൃഢമായ അവളുടെ വാക്കുകൾ കേട്ടപ്പോൾ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നവന് മനസിലായി. ശരി അവളുടെ ഭാഗത്തായത് കൊണ്ട് കൂടുതലൊന്നും പറയാനും അവൻ ആഗ്രഹിച്ചില്ല.

“ശരി അതാണ് നിന്റെ ആഗ്രഹമെങ്കിൽ നിന്നെഞാൻ തടയില്ല കാരണം തെറ്റെല്ലാം എന്റേത് മാത്രമാണെന്ന പൂർണബോധ്യമുണ്ടെനിക്ക്. കാലമെത്രയായായും നിന്നെ മറക്കാനൊന്നും എനിക്ക് കഴിയില്ല കാരണം നീയെന്റെ ആത്മാർത്ഥമായ പ്രണയമാണ്. നിന്നെ മറക്കുക എന്നത് എനിക്ക് പ്രയാസമാണ് എങ്കിലും കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ ഇനിയൊരിക്കലും ഒരു ശല്യമായി നിന്നിലേക്ക് കടന്നുവരില്ല.നീ പറഞ്ഞതുപോലെ നമുക്ക് മുന്നിൽ ഇനിയും ഒരുപാട് ജീവിതമുണ്ട്. നമ്മളെ സ്നേഹിക്കുന്ന നമുക്ക് വേണ്ടി ജീവിക്കുന്ന ഒരു കുടുംബമുണ്ട്.അതുകൊണ്ട് പുതിയൊരു മനുഷ്യനായി ഞാൻ മാറുകയാണ്.”

അവളെയൊന്ന് നോക്കി അവൻ അവിടെനിന്നും പിന്തിരിഞ്ഞു നടന്നു.അപ്പോൾ അവന്റെ മനസ്സിൽ താൻ ഇന്നലെക്കണ്ട സ്വപ്നമായിരുന്നു. ഒരുനിമിഷത്തെ പൊട്ടബുദ്ധിയിൽ താൻ എടുത്ത തീരുമാനം നടപ്പിലാക്കിയിരുന്നെങ്കിൽ……. അതോർത്തപ്പോൾ തന്നെ അവന്റെ ഉള്ളൊന്ന് വിറച്ചു. ഒപ്പം അങ്ങനെയൊന്നും സംഭവിക്കാത്തത്തിൽ രണ്ടുകുടുംബങ്ങളുടെ സന്തോഷം കെടുത്താൻ താൻ കാരണക്കാരനാകാതിരുന്നതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് അവൻ യാത്രയായി സാത്വികയുടെ ജീവിതവും സന്തോഷവും അവളെത്തന്നെ തിരികെയേൽപ്പിച്ചു പുതിയൊരു മനുഷ്യനായി പുതിയൊരു ജീവിതത്തിലേക്ക്.

❤️അവസാനിച്ചു ❤️

രണ്ട് മനസുകൾ തമ്മിൽ ചേരുമ്പോഴാണ് ഒരു പ്രണയം ജനിക്കുന്നത്. ആത്മാർത്ഥ പ്രണയത്തിൽ ഒരിക്കലും ബന്ധനങ്ങൾ ഉണ്ടാകില്ല. മാത്രവുമല്ല പ്രണയമെന്നാൽ ചിലപ്പോഴൊക്കെ വിട്ടുകൊടുക്കൽ കൂടിയാണ്. അവിടെ പകയ്‌ക്കോ പ്രതികാരത്തിനോ സ്ഥാനമില്ല. നമ്മളെ വേണ്ടെന്ന് പറഞ്ഞവരെ അവരുടെ ജീവിതത്തിലേക്ക് വിട്ട് നമ്മൾ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുക.
ഒരുപാട് തെറ്റുകളും പോരായ്മകളും ഉണ്ടാകും ഈ എഴുത്തിൽ എങ്കിലും സമകാലിക സംഭവങ്ങൾ മനസിന്‌ ഒരു വിങ്ങലാണ്. അതുകൊണ്ട് മാത്രം ഇങ്ങനെയൊരു എഴുത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കയൊരുവരി കുറിക്കണേ.

സ്നേഹപൂർവ്വം