പക്ഷെ എന്തോ ഒരു പൂർണമല്ലാത്ത അവസ്ഥ ചിലപ്പോളൊക്കെ അവൾക്ക് തോന്നാറുണ്ട് . ചിന്തകൾ കാടു കയറവെ വീടെത്തി…

തിരിച്ചറിവുകൾ

രചന : അമ്മു സന്തോഷ്

::::::::::::::::::::::

“നമുക്കൊന്നിച്ചു ഒരു കോഫീ കുടിച്ചാലോ വൈകുന്നേരം?

നിവിന്റെ ചോദ്യം കേട്ട് അവൾ ചിരി ഒന്നടക്കി. ഇതിപ്പോ കുറെയായി ക്ഷണം പോയാലോ ..പെട്ടെന്നാണ് അവൾ ഓർത്തത്. മോളുടെ സ്കൂളിൽ ഇന്ന് ഒരു മാജിക് ഷോ ഉണ്ടല്ലോ വൈകുന്നേരം

“നാളെ ആവട്ടെ നിവിൻ “അവൾ പറഞ്ഞു നിവിന്റെ പരിഭവത്തിൽ നിറഞ്ഞ മറുപടി കേട്ട് വീണ്ടും ഒന്ന് ചിരിച്ചു. അവൾ ഫോൺ കട്ട് ചെയ്തു.

നിവിനെ ബാങ്കിൽ വെച്ച് പരിചയമായതാണ്. ഇപ്പൊ നല്ല കൂട്ടായി. അവന്റ ചിരിയും കണ്ണുകളും ആ തമാശ നിറഞ്ഞ സംസാരവും അവൾക്കു വലിയ ഇഷ്ടമാണ് .അറിയാതെ ചിലപ്പോൾ ഒക്കെ അഖിലിനെ അവൾ നിവിന്റെ സ്ഥാനത്തു വെച്ച് നോക്കാറുണ്ട് നിവിൻ ആയിരുന്നെങ്കിൽ ഇപ്പൊ എന്ത് പറഞ്ഞേനെ, നിവിൻ ആയിരുന്നു എങ്കിൽ ഇപ്പൊ എന്ത് ചെയ്തേനെ, എന്നൊക്കെ .

അഖിൽ സുന്ദരനാണ്. നല്ല ഒരു ഭർത്താവാണ് .പക്ഷെ എന്തോ ഒരു പൂർണമല്ലാത്ത അവസ്ഥ ചിലപ്പോളൊക്കെ അവൾക്ക് തോന്നാറുണ്ട് .ചിന്തകൾ കാടു കയറവെ വീടെത്തി.

“ആഹാ അഖിൽ ഇന്ന് നേരെത്തെ ആണല്ലോ “

“മോളുടെ കാര്യം പിന്നെ തനിക്കെ ഓര്മയുള്ളു ?താൻ വേഗം റെഡി ആവൂ ഞാൻ ഒന്ന് കുളിച്ചേച്ചു ദേ എത്തി ..’

“ഓക്കേ “

അഖിലിന്റ ഐഫോൺ ബെൽ അടിച്ചപ്പോൾ അവൾ ഒന്ന് നോക്കി .”അനന്യ കാളിംഗ് “
അവൾ അത് അറ്റൻഡ് ചെയ്തു

“അഖിലില്ലേ ?”

“ബാത്റൂമിലാണ് “

“മീരയാണോ? “

അതേല്ലോ “

ഞാൻ അഖിലിന്റെ ഒരു ഫ്രണ്ട് ആണ് കേട്ടോ ഒന്ന് പറഞ്ഞേക്കണേ ഞാൻ വിളിച്ചിരുന്നു എന്ന് “

“പറയാം “ഫോൺ കട്ട് ആയി.

സ്വാഭാവികമായ ഒരു കൗതുകം കൊണ്ട് അവൾ അഖിലിന്റെ വാട്സാപ്പ് നോക്കി.
അനന്യ സുന്ദരിയാണല്ലോ നല്ല ഡി പി.
ഒരു സിനിമ നടിയെക്കാൾ.. സുന്ദരി ദിവസവും എന്തെങ്കിലും മെസ്സേജുകൾ.

“ഹായ് “
ചായ കുടിച്ചോ “
“എവിടെയാ “
ഫുഡിയോ?”
ചിലതിനൊന്നും അഖിൽ റിപ്ലൈ കൊടുത്തിട്ടില്ല.

“ഒരു മൂവിക്കു കമ്പനി തരുമോ മാഷെ ?”
ആ ചോദ്യതിനു അഖിൽ എന്താവും റിപ്ലൈ കൊടുത്തിരിക്കുക.

“ഇല്ലെടോ ടൈം ഇല്ല “
മീരയുടെ മനസ്സ് ഒന്ന് കലങ്ങി

“നീ ഡ്രസ്സ് മാറിയില്ലേ ?”
അഖിൽ മുന്നിൽ.

“ഒരു അനന്യ വിളിച്ചിരുന്നു “

“ആണോ ആ കൊച്ചിന് വട്ടാ സിനിമക്ക് കൂടെ പോരുന്നോ എന്ന് ചോദിക്കാനാ “

“ഫ്രണ്ട് അല്ലെ ?”

“എന്റെ കമ്പനിയുടെ ക്ലയന്റ് ആയിരുന്നു . ഇപ്പൊ ഫ്രണ്ട് “

“പിന്നെ എന്താ പോയാല് ?”

“ഒന്നൂല്ല ..ഫ്രണ്ട് മാത്രമാണെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷെ എതിരെ ഉള്ള ആളിന് ഇങ്ങോട്ടോ നമുക്കു അങ്ങോട്ടോ ഒരു ആകർഷണം ഉണ്ടെങ്കിൽ പോകരുത്. പെട്ട് പോകും പിന്നെ “
“അഖിലിന് അങ്ങനെ ,,?മീര ചോദിച്ചു
അഖിൽ ചിരിച്ചു

“എനിക്കില്ല ..പക്ഷെ അവൾക്കുണ്ട് ..ഈ പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ഒരു വിചാരമുണ്ട്. എല്ലാവർക്കുമല്ല കേട്ടോ ചിലർക്ക് ..മാരീഡ് ആയിട്ടുള്ളവരുമായിട്ടുള്ള റിലേഷൻ സേഫ് ആണെന്ന് ..കല്യാണം കഴിക്കണ്ട ബാധ്യത ഇല്ല, പെണ്ണുങ്ങളാണെങ്കിൽ അരി തീർന്നു, ജീരകം തീർന്നു, കടുക് തീർന്നു തുടങ്ങിയ പരാതികൾ ഇല്ല, ഇനി ആണുങ്ങൾ ആണെങ്കിൽ സന്തോഷം ഉള്ള കാര്യങ്ങളെ പറയുവുള്ളു, സ്വന്തം ഭർത്താവ് ചിലപ്പോ മുരടൻ ആയിരിക്കും റൊമാന്റിക് ആവില്ല ..അപ്പൊ ഇങ്ങനെ ഒക്കെ അങ്ങ് ആയിപ്പോകും ..ഈ ഫ്രണ്ട്ഷിപ്പിന്റെ മിക്കവാറും കേസുകളുടെ ഒടുക്കം റിലേഷനിൽ പെടുക എന്നുളളത് ആണ്..അപ്പൊ തോന്നും ഒരേ വേവ് ലെങ്ത് ആണ്, നമ്മളെന്താ നേരെത്തെ കാണാഞ്ഞത് ..ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ നിന്നെ മാത്രേ കല്യാണം കഴിക്കുവുള്ളായിരുന്നു അങ്ങനെ അങ്ങനെ.. “

“അതിപ്പോ എല്ലാരും അങ്ങനെ ആണോ ?’

“നെവർ. ഒരു നാൽപതു ശതമാനം. ബാക്കി അറുപതും മറ്റേത് തന്നെ ആവും. ഈ നാൽപതു ശതമാനത്തിൽ നിൽക്കുന്നതാണ് നമ്മുടെ വിജയം .ദാമ്പത്യത്തിലുള്ളത് പോലെ മറ്റൊന്നിലും അത്രക്ക് ശക്തമായ ഒരു എത്തിക്സ് ഇല്ല ..നീ റെഡി ആകു. പോകാം ..”

പിന്നീട കാറിൽ ഇരിക്കുമ്പോൾ അവൾ അഖിലിനെ നോക്കി.

“ഈ ഒന്നിച്ചു കാപ്പി കുടിക്കാൻ പോയാൽ കുഴപ്പമുണ്ടോ ?”

“എന്ത് കുഴപ്പം? ഒന്നുമില്ലലോ. നിനക്ക് പോകണോ? പൊയ്ക്കോ എന്നോട് ചോദിക്കുക പോലും വേണ്ട. പക്ഷെ ഫ്രണ്ട്ഷിപ് ആയിരിക്കണം ..”അവൾ വിളറി ചിരിച്ചു

“അഖിൽ നേരെത്തെ പറഞ്ഞില്ലേ ഫ്രണ്ട് ഷിപ് റിലേഷനിൽ എത്തുമെന്ന് അത് ഇപ്പൊ എങ്ങനെ അറിയുക ?”

അഖിൽ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.

“അതിപ്പോ ഉദാഹരണത്തിനു അനന്യ തന്നെ എടുക്കാം. അവൾ നിന്നെക്കാൾ മികച്ചത് എന്ന് എനിക്ക് തോന്നുന്നു എന്ന് വെക്കുക, അവളായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുക …അവളെ കുറിച്ച് ഇടയ്ക്കിടെ ഓർക്കുക. അങ്ങനെ ഞാൻ ചിന്തിക്കുന്നിടത്തു സൗഹൃദ മൊക്കെ മാറി റിലേഷൻ തുടങ്ങി കഴിഞ്ഞു. അവളുടെ മുടി, കണ്ണുകൾ, ചിരി ഒക്കെ എപ്പോളും ഉള്ളിൽ വന്നാൽ ഉറപ്പ് തീർന്നു.. നമ്മൾ പെട്ട് “

മീരയെ വിയർപ്പിൽ മുങ്ങി.

“അഖിലിന് അങ്ങനെ തോന്നിയിട്ടുണ്ടോ ?അവൾ വിക്കി

“പിന്നേ.. അവള് കാണാൻ ഭയങ്കര ഭംഗി അല്ലെ ?ശബ്ദവും കൊള്ളാം.ഞാൻ മനുഷ്യൻ അല്ലെ ?പക്ഷെ മീര.
കണ്ട്രോൾ കീ എന്നൊന്നുണ്ട് …അത് നമ്മുടെ കയ്യിൽ ഉണ്ട് …എന്റെ മനസ്സിൽ നീ , മോൾ എന്റെ അച്ഛൻ ‘അമ്മ …അവരുടെ ഒക്കെ മുന്നിലേക്ക് ഒരു നിമിഷം ഞാൻ എന്നെ കൊണ്ട് നിർത്തും .എന്റെ അമ്മക്കും അച്ഛനും ഒരിക്കലും തോന്നരുത് എന്നെ വളർത്തിയത് തെറ്റായി പോയി എന്ന്. നിനക്ക് ഒരിക്കലും തോന്നരുത് നീ എനിക്ക് തന്ന സ്നേഹം പാഴായി പോയി എന്ന്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകത്തിന്റെ മുന്നിൽ നാണം കേട്ട് നിൽക്കേണ്ടി വരരുത് ..ഇഷ്ടം തോന്നും ..പക്ഷെ അതങ്ങ് ഉള്ളിൽ തന്നെ കുഴിച്ചു മൂടിയേക്കണം …അതിനാണ് നമുക്കു വിവേകം എന്ന സാധനം ഉളളത് എന്റെ കൊച്ചിന് മനസ്സിലായോ ?”
മീരയുടെ കണ്ണ് നിറഞ്ഞു

“നിനക്കും തോന്നാം ആരോടെങ്കിലും ഒരിഷ്ടം ..കുറ്റമല്ല അത് ..പക്ഷെ …”അവൻ ഒന്ന് ചിരിച്ചു

ബാങ്കിൽ ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ നിവിൻ മുന്നിൽ വന്നു നിന്നത് ആദ്യം മീര കണ്ടില്ല.

“ഹലോ എന്താ ഫോൺ എടുക്കാഞ്ഞത് ?”

“തിരക്കായിരുന്നു നിവിൻ കണ്ടില്ലേ? നല്ല തിരക്കാ. ഇവിടെ. നിവിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് പേപ്പർ ആ സെക്ഷനിലുണ്ട് കേട്ടോ “

മീര വീണ്ടും കുനിഞ്ഞു ജോലി തുടർന്നു.

നിവിന് തന്നോടുള്ളത് വെറും ഒരു ഫ്രണ്ട്ഷിപ്പല്ല എന്ന് തോന്നിയിട്ടും നിവിനോട് താൻ സംസാരിച്ചിട്ടുണ്ട്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും.. ഇനി അത് വേണ്ട .

നിവിന് മീരയുടെ മാറ്റം മനസ്സിലായി .അവൻ തന്റെ ഡോക്യൂമെന്റസുമായി ബാങ്ക് വിട്ടു പോയി. മീര ശാന്തമായ മനസ്സോടെ ജോലി തുടരുകയും ചെയ്തു

തിരിച്ചറിവുകൾ..

അത് ചിലപ്പോൾ വീണു കിട്ടുന്നതാണ്.

ദൈവം കൊണ്ട് തരുന്നതാണ്.

ഉപയോഗിക്കുക ,,കാരണം ജീവിതം നമ്മുടേതാണ്.