രചന: നീതു
മ ദ്യത്തിന്റെ ല ഹരി അവനിൽ കത്തിപ്പടർന്നിരുന്നു ഒപ്പം അവളുടെ ഗന്ധവും.. എസിയുടെ ശീതളിമയിലും അവളിലേക്ക് ആളിപ്പടരുമ്പോൾ അവൻ വിയർത്തിരുന്നു…
അവളുടെ പെൺ ഉടലിനെ അറിഞ്ഞു കഴിഞ്ഞ് അവളിൽ നിന്ന് വേർപെട്ടു കിടക്കുമ്പോൾ അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു…
ഇത് അവൾ കേറി ഇഷ്ടപ്പെട്ട നിമിഷമാണ് അവന്റെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടുള്ള ഈ കിടത്തം…
“””” ഡി എയ്ഞ്ചൽ നിനക്കൊരു തമാശ കേൾക്കണോ… മമ്മ എന്റെ കല്യാണം ഉറപ്പിച്ചു.. വലിയൊരു പണക്കാരന്റെ ഏക മോള്… അവളെ കെട്ടുന്നതോടുകൂടി മമ്മയുടെയും പപ്പയുടെയും ബിസിനസ് സാമ്രാജ്യം ഇനിയും വലുതാകും…”””
റോയ് പറഞ്ഞത് കേട്ട് എയ്ഞ്ചലിന്റെ ഉള്ളിലൂടെ ഒരു വെള്ളിടി വെട്ടി..
“”നീ… നീയതിന് സമ്മതിച്ചുവോ റോയ്?? “”
അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു….
“”” പിന്നെ സമ്മതിക്കാതെ ഞാനെന്തിന്റെ പേരിൽ സമ്മതിക്കാതിരിക്കണം എനിക്ക് അടിക്കുന്ന ലോട്ടറി ആണ് അവൾ..”””
തന്റെ കണ്ണുകൾ നിറഞ്ഞത് റോയ് കാണാതിരിക്കാൻ എയ്ഞ്ചൽ എഴുന്നേറ്റു ബെഡിന് താഴെ അങ്ങിങായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങൾ കൂട്ടിയെടുത്ത് ബാത്റൂമിലേക്ക് നടന്നു..
ഷവറിന് ചുവട്ടിൽ നിൽക്കുമ്പോൾ ആ തണുത്ത വെള്ളത്തിൽ കൂടി തന്റെ കണ്ണുനീരും ഒലിച്ചിറങ്ങുന്നത് അവൾ അറിഞ്ഞു…
“” അല്ലെങ്കിലും റോയിയെ മോഹിക്കാൻ തനിക്ക് എന്താണ് അർഹത… വലിയ ബിസിനസ് മാഗ്നറ്റ് തോമസിന്റെയും ബീന തോമസിനെയും രണ്ട് ആൺമക്കളിൽ ഇളയവൻ റോയ് തോമസ്… തന്നെ ഇതുപോലെ ചേർത്തുനിർത്തിയിട്ടുണ്ടെങ്കിൽ അതൊരിക്കലും തന്നോടുള്ള കത്തുന്ന പ്രണയം കൊണ്ടല്ല മറിച്ച് തന്റെ ഈ ഉടലിനോടുള്ള കാമം കൊണ്ട് മാത്രമാണ്…
അതു മറന്നു ശരീരം കൊണ്ടല്ലാതെ മനസ്സുകൊണ്ടും സ്നേഹിച്ചു പോയത് താനാണ് ഒരു വിഡ്ഢിയെ പോലെ… “”
കുളിച്ച് പുറത്തേക്ക് കടന്നപ്പോൾ കണ്ടു ബെഡിൽ കിടന്ന് ഒരു കുഞ്ഞിനെപ്പോലെ നിൽക്കുമായി ഉറങ്ങുന്ന റോയിയെ.. കൊതിയോടെ നോക്കി അവന്റെ മുഖത്തേക്ക്… ഇന്നല്ലെങ്കിൽ നാളെ മറ്റൊരു പെണ്ണിന്റെ സ്വന്തമാക്കാൻ പോകുന്നവനാണ് ഒരുപക്ഷേ പിന്നെ തന്നെ ഒന്ന് പരിഗണിച്ചു എന്നുപോലും വരില്ല….
വല്ലാത്ത നഷ്ടബോധം തോന്നി അവൾക്ക് മെല്ലെ ഒരു സി ഗരറ്റും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു…
ദാരിദ്ര്യം പിടിച്ച് കിടപ്പാടം വരെ ബാങ്ക്കാർ കൊണ്ടുപോകുന്ന അവസ്ഥയിൽ ഒരു പെൺകുട്ടി ഈ വലിയ നഗരത്തിലേക്ക് വന്നത് ഒരു ജോലി തേടിയാണ്.. ആകേ കൂടി അറിയുന്നത് ആറുമാസം കൊണ്ട് പഠിച്ചെടുത്ത ഒരു ബ്യൂട്ടീഷൻ കോഴ്സ് ആണ്….
നാട്ടുകാരി ആന്റിക്ക് പരിചയമുള്ള ഒരു ബ്യൂട്ടിപാർലർ ഷോപ്പിൽ ജോലി തരാം എന്നും പറഞ്ഞ് വിളിച്ചു കൊണ്ടുവന്നതായിരുന്നു പക്ഷേ ഇവിടെ എത്തിയപ്പോഴാണ് ചതിയായിരുന്നു എന്ന് മനസ്സിലാക്കിയത്…
എല്ലാം തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും ആന്റി തന്നെ തന്നെ ഒരു മസാജ് പാർലർക്കാർക്ക് വിറ്റിരുന്നു…
പോകാൻ നേരം എന്നോട് പറഞ്ഞു ഈ ജോലി കുറച്ചു കഴിഞ്ഞാൽ മോൾക്ക് ഇഷ്ടപെടും പിന്നെ ധാരാളം സമ്പാദിക്കാം എന്ന്…ജോലി എന്താണെന്ന് അറിഞ്ഞത് ആദ്യത്തെ കസ്റ്റമർ വന്നപ്പോൾ ആയിരുന്നു.. കയ്യിൽ കിട്ടിയ ഫ്ലവർ വെയ്സ് എടുത്ത് അയാളുടെ തലയ്ക്ക് അടിച്ചത് ഇവിടെ നിന്ന് രക്ഷപ്പെട്ട ഓടുമ്പോൾ അറിയില്ലായിരുന്നു എങ്ങോട്ട് പോണം എന്ന്…
എങ്കിലും ഓടി പരമാവധി വേഗത്തിൽ.. ആരൊക്കെയോ എന്റെ പുറകിലുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു ഓടിച്ചെന്ന് വീണത് റോയ് തോമസ് എന്ന ചട്ടമ്പിയുടെ കാറിനു മുന്നിലാണ്…
അപ്പോഴേ ബോധം പോയ എന്നെയും എടുത്ത് ആശുപത്രിയിലാക്കി.. എന്റെ കഥകളൊക്കെ പറഞ്ഞപ്പോൾ അയാളുടെ കമ്പനിയിൽ തന്നെ ഒരു ജോലി തന്നു..
ഒപ്പം ഒരു ഫ്ലാറ്റും.. അങ്ങനെ അയാളുടെ വിവാഹം കഴിക്കാത്ത ഭാര്യയായി ഞാൻ ഇവിടെ മാറി..
പലരും പല രീതിയിൽ ഉപദേശങ്ങളും ഭീഷണിയുമായി വന്നിട്ടുണ്ട്… റോയിയെ വിട്ടു പോണം എന്നും… അവരോടൊപ്പം കൂടി ഒക്കെ ചെല്ലണം എന്നും…
അങ്ങനെ പല പല കാര്യങ്ങൾ പല ഇടത്തിൽ നിന്നും കേൾക്കാൻ തുടങ്ങിയിരുന്നു അതിനെല്ലാം എന്റെ ഒരേ ഒരു ഉത്തരം റോയ് ആയിരുന്നു…
അവനെ എല്ലാവർക്കും ഭയമായിരുന്നു… എനിക്ക് പക്ഷേ ആ മനുഷ്യനോട് വല്ലാത്ത ആരാധനയോ മറ്റെന്തൊക്കെയോ ആയിരുന്നു… ആളുടെ ലൈഫിൽ ഒരുപാട് സ്ത്രീകളിൽ ഒരാളാണ് ഞാൻ എന്നറിയായ്കയല്ല പക്ഷേ എന്റെ ദേഹത്ത് ആകെ തോട്ടിട്ടുള്ളത് ആ ഒരാൾ മാത്രമാണ്…
ശരിക്കും എന്റെ ഭർത്താവിന്റെ സ്ഥാനത്തെ തന്നെയാണ് ഞാൻ ആളെ കാണുന്നതും…
ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് പറയുമ്പോൾ വല്ലാതെ ഹൃദയം നോവുന്നത് പോലെ….
പെട്ടെന്നാണ് ഇടുപ്പിൽ ഒരു കൈ അമർന്നത്…
“””ഇച്ചായന്റെ എയ്ഞ്ചൽ എന്താ ഇവിടെ ഇങ്ങനെ വന്ന് നിൽക്കുന്നത് എന്ന് ചോദിച്ച്….
ഒന്നുമില്ല എന്ന് പറഞ്ഞ് മുഖം കൊടുക്കാതെ പോകാൻ തുടങ്ങിയപ്പോഴാണ് പിടിച്ചു നിർത്തിയത്…
“”” കണ്ണൊക്കെ നിറഞ്ഞൊഴുകിയിട്ടുണ്ടല്ലോ കരയുകയായിരുന്നോ?? “”
എന്ന് ചോദിച്ചപ്പോൾ ഉള്ളൊന്ന് കാളി..കരഞ്ഞതിന് എന്ത് മറുപടി പറയും അദ്ദേഹത്തെ ഞാൻ ആ തരത്തിൽ മോഹിച്ചു എന്നറിഞ്ഞാൽ എന്താവും പ്രതികരണം… എന്നൊന്നും അറിയാതെ ഞാൻ നിന്ന് ഉരുകി…
“”” ഞാൻ വെറുതെ വീട്ടിലെ കാര്യങ്ങളെല്ലാം ഓർത്തപ്പോൾ… അപ്പച്ചൻ… അമ്മച്ചി അനിയത്തിമാര് അവരെ കാണണം എന്നൊരു തോന്നൽ.. “””
“”” ഓ അപ്പൊ സ്വന്തം കുടുംബത്തിലെ കാര്യം ഓർത്താണ് ഇച്ചായന്റെ പെണ്ണ് കരഞ്ഞത് “””
“”” ഇച്ചായന്റെ പെണ്ണ്”””
അപൂർവ്വം സന്ദർഭങ്ങളിലെ അങ്ങനെ റോയ് പറയാറുള്ളൂ തനിക്കത് കേൾക്കാൻ ഒരുപാട് കൊതിയാണ്.. ഇങ്ങനെയൊരോ വിളികളിലൂടെയാണ് എന്റെ മനസ്സിൽ നിന്ന് പടിയിറക്കി വിടാൻ ആകാത്ത വിധം നിങ്ങൾ കയറി പറ്റിയത് എന്ന് ഉള്ളാലെ പറഞ്ഞു ഞാൻ…
ഒപ്പം ഉള്ളിലുള്ളത് റോയ് എന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു എനിക്ക് അതുകൊണ്ട് തന്നെ മുറിയിലേക്ക് രക്ഷപ്പെടാൻ നോക്കി….
പക്ഷേ എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു… എന്നിട്ട് പറഞ്ഞു
“”” അപ്പോ പറയടി കൊച്ചേ ഇച്ചായൻ വേറെ കെട്ടും എന്ന് വിചാരിച്ചല്ലേ ഈ കരച്ചിൽ…?? “””
റോയ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ തറഞ്ഞു നിന്നു പോയി എന്ത് മറുപടി പറയണം എന്നറിയാതെ…
“”” എന്റെ പൊട്ടിക്കാളി പെണ്ണെ നിന്റെ ഡയറി അബദ്ധത്തിൽ ഞാൻ ഒന്ന് തുറന്നു നോക്കി.. അതിലും മുഴുവൻ ഇച്ചായനോടുള്ള പ്രണയം അങ്ങനെ കത്തി കാളി നിൽക്കുവല്യോ…. അന്നേരം മുതൽ ഞാനും ചിന്തിച്ചു തുടങ്ങി എനിക്ക് നിന്നോട് അങ്ങനെ വല്ലതും ഉണ്ടോ എന്ന്… ആദ്യം തോന്നി.. ഏയ് ഒന്നുമില്ല എന്ന്… പിന്നെ ഒരു സംശയം എന്തോ ഉണ്ടല്ലോ എന്ന്… ഒടുവിലെന്ന് ഉറപ്പിച്ചു നീ മാത്രമേ ഈയുള്ളിൽ ഉള്ളൂ എന്ന്…””””
അതെല്ലാം കേട്ട് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ ഒന്നും മിണ്ടാതെ റോയ്യേ തന്നെ നോക്കി നിന്നു ആദ്യമായി കാണുന്നതുപോലെ…
ചേർത്തുപിടിച്ച് റോയ് പറഞ്ഞു..
“”” ഇച്ചായനും ഇപ്പോൾ ഇച്ചായന്റെ പെണ്ണിനെ ഇഷ്ടമാണ് ഒരുപാട്… ആ കല്യാണാലോചന വന്നതോടുകൂടി ശരിക്കും എനിക്ക് മനസ്സിലായി നിന്നെ അല്ലാതെ വേറൊരു പെണ്ണിനെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന്… നീ എന്നോട് കാണിച്ചത് മുഴുവൻ നിഷ്കളങ്കമായ സ്നേഹമായിരുന്നു.. ഒരുപക്ഷേ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൈയിൽ നിന്ന് പോലും എനിക്കത് കിട്ടിയിട്ടില്ല.. അവർക്ക് ബിസിനസ് മാത്രം മതിയായിരുന്നു… പക്ഷേ സ്നേഹം എന്ന അനുഭൂതിക്ക് വല്ലാത്ത മാജിക് ആണെന്ന് എന്നെ പഠിപ്പിച്ചത് നീയാ… വഴിതെറ്റിയ എന്റെ ജീവിതം നേർവഴിക്കാക്കിയത് നീ എനിക്ക് തന്ന സ്നേഹമാ… നിനക്കറിയോ നിന്റെ അടുത്ത് വന്നതിനുശേഷം പിന്നെ റോയ് മറ്റൊരു പെണ്ണിനെയും തേടി ചെന്നിട്ടില്ല… ഇപ്പോ നീ തന്നടി പെണ്ണേ എനിക്ക് എല്ലാം…അങ്ങനങ്ങ് വിട്ടു കളയാൻ മനസ്സില്ല നിന്നെ അതുകൊണ്ട് ഒരു മിന്നും കെട്ടി കൂടെ കൂട്ടുവാ ഈ പെണ്ണിനെ ഞാൻ….. “”””
അതും പറഞ്ഞ് അവളെയും പൊക്കിയെടുത്ത് കട്ടിലിൽ ഇടുമ്പോൾ.. ആ മുറി മുഴുവൻ മുഴങ്ങിക്കേട്ടത് സന്തോഷാധിക്യത്താൽ ഉള്ള ഒരു പെണ്ണിന്റെ പൊട്ടിച്ചിരികൾ ആയിരുന്നു…..