കുറെ ആയപ്പോൾ എനിക്ക് മടുക്കാൻ തുടങ്ങിയിരുന്നു ആകെക്കൂടെ ഭ്രാന്ത് പിടിക്കുന്നത് പോലെ

രചന: നീതു

“”” അതെ ഇവിടെ ഇരുന്ന് ക ള്ളുകുടിക്കാൻ പറ്റില്ല!!””

എന്ന് രവീന്ദ്രന്റെയും അയാളുടെ കൂട്ടുകാരുടെയും മുന്നിൽവന്ന് പറഞ്ഞപ്പോൾ അയാൾ അവളെ ദേഷ്യത്തോടെ നോക്കി…
അതോടെ കൂട്ടുകാരെല്ലാം കുപ്പിയും എടുത്ത് അവിടെ നിന്നും പോയി.. അതുകണ്ട് സഹിക്കാൻ തല്ലാനായി അയാൾ വന്നപ്പോഴാണ് അയാളോട് പറഞ്ഞത്.. എന്റെ ദേഹത്ത് തൊട്ടാൽ നിങ്ങൾ വിവരം അറിയും എന്ന്…

ഇതുവരെക്കും കണ്ട മിനിയെ അല്ല ഇനി നിങ്ങൾ കാണാൻ പോവുക എന്ന്…
അത് കേട്ട് ആണെന്ന് തോന്നുന്നു നിന്നെ ഞാൻ കാണിച്ചു തരാമെടി എന്നും പറഞ്ഞ് പുറത്തേക്ക് നടന്നത്.. അത് കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല ഞാൻ വേഗം ഉമ്മറത്തെ വാതിലും അടച്ച് അടുക്കള വശത്തേക്ക് പോയി…

അവിടെ പേടിച്ച് ശ്രീക്കുട്ടി നിൽക്കുന്നുണ്ടായിരുന്നു.

“””അമ്മേ അച്ഛനോട് അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇനി അച്ഛൻ കൂട്ടുകാരെയും വിളിച്ചുവന്നു നമ്മളെ ഉപദ്രവിക്കുമോ”””
എന്ന് ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാതെ അവളോട് പറഞ്ഞു… “”” നീ പത്താം ക്ലാസ് അല്ലേടി പോയിരുന്നു പഠിക്ക് എന്ന്…””””

അവൾ പറഞ്ഞതുപോലെ അയാളെ പേടിച്ച് ഭയപ്പെട്ടു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല…

പണ്ട് വീടുകളിൽ പെൺകുട്ടികൾ പ്രായം എത്തിയാൽ അ റവു മാടിനെ പിടിച്ചു കൊടുക്കുന്നത് പോലെയാണ് കൊടുക്കുക വന്നു കേറുന്നവർ എങ്ങനെയുള്ളവരാണ് എന്നുപോലും ഒന്ന് അന്വേഷിക്കില്ല കല്യാണം കഴിഞ്ഞുവോ എന്ന് ചോദിച്ചാൽ കഴിഞ്ഞു എന്ന് പറയണം… എന്നിട്ടോ അവർ പറയുന്ന സ്ത്രീധനവും കൊടുത്ത് ഇറക്കിവിടും… പിന്നെ സ്വന്തം വീട്ടിൽ യാതൊരു അവകാശവുമില്ല… അവരവിടെ പോയിടത്ത് എന്തുതന്നെയായാലും പിടിച്ചുനിന്നോണം അതിപ്പോ ഭർത്താവ് തല്ലിക്കൊന്നാലും ശരി

എന്റെ അവസ്ഥയും അത് തന്നെയായിരുന്നു വിവാഹം കഴിഞ്ഞ് അയാളുടെ വീട്ടിലേക്ക് കയറി ചെന്നപ്പോഴാണ് മനസ്സിലായത് അയാൾ ഒരു മുഴു കുടിയൻ ആണെന്ന്…
എന്നും വന്ന് ഉപദ്രവിക്കും…
സ്വന്തം വീടുണ്ട് സ്ഥലമുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു വിവാഹം കഴിച്ചത് പക്ഷേ അവിടെ ചെന്ന് കേറിയപ്പോഴാണ് മനസ്സിലായത് അതൊന്നും അയാളുടെ സ്വന്തം അല്ല എല്ലാം വാടകയ്ക്കാണ് എന്ന്..

ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു സഹിക്കുകയല്ലാതെ വീട്ടിലേക്ക് ചെന്നാൽ ബാക്കി അവിടെ നിന്നും കേൾക്കും… സ്ത്രീധനം തന്നു കെട്ടിച്ചുവിട്ടാൽ അവിടെ പോയി നിൽക്കണം എന്നാണല്ലോ..

കുറെ സഹിച്ചു.. കുടി മാത്രമല്ല അയാൾക്ക് സംശയ രോഗം കൂടിയുണ്ടായിരുന്നു വീടിന് പുറത്തേക്ക് ഇറങ്ങാൻ സമ്മതിക്കില്ല അയാൾ വീട്ടിൽ നിന്ന് പോയാൽ പിന്നെ ഞാൻ ജനലും വാതിലും എല്ലാം അടച്ച് അകത്തിരിക്കണം…

കുറെ ആയപ്പോൾ എനിക്ക് മടുക്കാൻ തുടങ്ങിയിരുന്നു ആകെക്കൂടെ ഭ്രാന്ത് പിടിക്കുന്നത് പോലെ ഇതിനിടയിൽ ഗർഭിണിയുമായി..

പെട്ടെന്ന് ഒരു ദിവസം ജോലിക്കാണ് എന്ന് പറഞ്ഞു പോയ ആളെ പിന്നെ കണ്ടിട്ടില്ല… രണ്ടുദിവസം വരെ ഞാൻ വരും എന്ന് കരുതി കാത്തിരുന്നു പക്ഷേ വന്നില്ല ഒറ്റയ്ക്ക് എന്ത് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു വീട്ടിലേക്ക് പോയാലുള്ള അവസ്ഥ അറിയാമായിരുന്നു… അപ്പോഴാണ് ഓർമ്മ വന്നത് ചെറിയമ്മയെ പറ്റി…

അമ്മയുടെ അനിയത്തി… വിവാഹം കഴിച്ചിട്ടില്ല സ്വന്തമായി 5 സെന്റ് സ്ഥലവും ഓലകൊണ്ട് കുത്തി മറിച്ച ഒരു വീടും ഉണ്ട്.. അവിടെ ഒറ്റയ്ക്കാണ് താമസം മറ്റാരെയും അടുപ്പിക്കില്ല അവർക്ക് ആരെയും ഇഷ്ടമല്ല ഒരു രക്ഷയും ഇല്ലാഞ്ഞിട്ടാണ് അവരുടെ വീട്ടിലേക്ക് ചെന്നത്…

“””” എങ്ങാണ്ടുന്നും പോയി വയറു വീർപ്പിച്ചു വരുന്നവർക്ക് കയറിക്കിടക്കാൻ ഇത് സത്രം ഒന്നുമല്ല”””

എന്നിട്ട് മുഖത്ത് നോക്കി പറഞ്ഞു അവസാന വഴിയും അടഞ്ഞല്ലോ എന്ന് കരുതി തിരിഞ്ഞു നടന്നപ്പോഴാണ്…
നിൽക്ക്!!! ഇവിടെ കേറി കിടന്നോ എന്ന് പറഞ്ഞത്…

വലിയ ആശ്വാസമായിരുന്നു അത്.. ഓലമേടഞ്ഞ ചൂലുണ്ടാക്കി കൊടുത്തും ഒക്കെയായിരുന്നു ചെറിയമ്മ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്.. അടുത്തുള്ള ഒരു ഫാൻസി കടയിലേക്ക് ആളെ വേണമെന്ന് ആരോ പറഞ്ഞപ്പോൾ ഞാൻ മതിയോ എന്ന് ചോദിച്ചു ആ ജോലി നേടിയെടുത്തു…
വലിയ പാടുള്ള ജോലിയൊന്നുമല്ല അവർക്ക് മൂന്നാല് ഫാൻസി കടയുണ്ട് അവിടെ നിന്ന് ആളുകളോട് സൗഹൃദപരമായി സംസാരിക്കണം… ചോദിക്കുന്ന സാധനങ്ങൾ എടുത്തു കൊടുക്കണം..

അത്രയേ ഉള്ളൂ ജോലി… അത്യാവശ്യം നല്ല ശമ്പളം ഉണ്ട്..
അതിന് ഞാൻ പോകാൻ തുടങ്ങിയതിൽ പിന്നെ ചെറിയമ്മയെ കൊണ്ട് ഒരു പണിയും ചെയ്യിച്ചിട്ടില്ല ദിവസവും മൂന്നുനേരം നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കും അതോടെ ചെറിയമ്മയ്ക്ക് എന്നോട് വളരെ സ്നേഹമായിരുന്നു…

അവരുടെ ആ 5സെന്റ് സ്ഥലവും വീടും എന്റെ പേരിൽ എഴുതിത്തന്നു വയ്യാതാവുന്നതിനു മുമ്പ് തന്നെ..

ഓരോ മാസവും കുറച്ചു പൈസ ഞാൻ മിച്ചം വെച്ചിരുന്നു പ്രസവവും അത് കഴിഞ്ഞാലുള്ള ചിലവിനും ഒക്കെയായി…
അതുകൊണ്ടുതന്നെ പ്രസവ സമയത്ത് ആരുടെയും സഹായത്തിന് പോകേണ്ടി വന്നില്ല…. ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി…
ചെറിയമ്മ ആയിരുന്നു സഹായത്തിന് എന്റെ അമ്മയും വന്നുനിന്നു പക്ഷേ അത് കഴിഞ്ഞ് കുഞ്ഞിനെ അങ്ങോട്ട്‌ കൊണ്ടുപോകാൻ വിസമ്മതിച്ചു ചെറിയമ്മയുടെ വീട്ടിലേക്ക് തന്നെ പോയ്ക്കോ അവിടെ ഇപ്പോൾ ആരാ നോക്കാൻ… അവളുമാരുടെ അടുത്ത് പോയി നിൽക്കുന്നതിനേക്കാൾ നല്ലത് അങ്ങോട്ട് പോകുന്നത് തന്നെയാണ് എന്ന് പറഞ്ഞു.

ആ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു ആങ്ങളമാരുടെ ഭാര്യമാർ കൊള്ളിച്ചു കൊള്ളിച്ചു പറയും അതിനേക്കാൾ നല്ലത് ചെറിയമ്മയുടെ അടുത്ത് പോയി നിൽക്കുന്നതാണ് എന്ന് എനിക്ക് തോന്നിയിരുന്നു…

മോളെ ഞാൻ ജോലിക്ക് പോകുമ്പോൾ ചെറിയമ്മ നോക്കുമായിരുന്നു മൂന്നുമാസം കഴിഞ്ഞതും ഞാൻ ജോലിക്ക് പോകാൻ തുടങ്ങി അല്ലെങ്കിൽ അവിടെ പട്ടിണിയാകും എന്ന് എനിക്ക് അറിയാമായിരുന്നു..
ചെറിയമ്മ കുഞ്ഞിനെ നന്നായി നോക്കി ഒരു അമ്മൂമ്മയെ പോലെ… അവർക്ക് ഇതെല്ലാം പുതുമ ആയിരുന്നു.. ജീവിതത്തിൽ ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ഭാഗ്യങ്ങൾ..

പഞ്ചായത്തിൽ നിന്ന് വീട് വെക്കാൻ സഹായം കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞ് ഒന്ന് അപ്ലൈ ചെയ്തു നോക്കിയതായിരുന്നു ഭാഗ്യത്തിന് എനിക്ക് കിട്ടി ആ പണവും പിന്നെ ലോണെടുത്ത തുകയും എല്ലാം കൊണ്ട് അത്യാവശ്യം രണ്ട് റൂമും ഒരു ഹോളും കിച്ചനും ഒക്കെയുള്ള ഒരു വീട് പണിതു…

ചെറിയമ്മയ്ക്ക് അത് വളരെ സന്തോഷമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്ടിൽ മരിക്കുന്നതിനുമുമ്പ് കിടക്കണം എന്നത് വലിയ മോഹമായിരുന്നത്രെ…

അവിടെ കിടന്നു തന്നെയാണ് മരിച്ചതും
.. മരിക്കും ഞാൻ എനിക്ക് പറ്റുന്നതുപോലെ നോക്കിയിരുന്നു..

ശ്രീക്കുട്ടി പത്താം ക്ലാസിൽ എത്തി.. നന്നായി പഠിക്കുമായിരുന്നു അതും ഒരു ആശ്വാസം അപ്പോഴാണ് ഒരിക്കൽ ഒരു സന്ധ്യയ്ക്ക് അയാൾ കയറി വന്നത്…

അവളുടെ അച്ഛൻ എന്ന് പറയുന്ന ആൾ..
അയാൾക്കൊരു തെറ്റു പറ്റിയതാണ്.. നിന്നെയും മോളെയും ഉപേക്ഷിച്ചു പോകാൻ പാടില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് മാപ്പൊക്കെ പറഞ്ഞ് കുറെ കരഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല അവിടെ കേറി താമസിച്ചോളാനും പറഞ്ഞില്ല പക്ഷേ അയാൾ സ്വന്തം ഇഷ്ടപ്രകാരം അവിടെ താമസിക്കാൻ തുടങ്ങി…
അധികം വൈകാതെ മോളുടെ വിവാഹം ആകുമല്ലോ അവളുടെ കൈപിടിച്ചു കൊടുക്കാൻ അച്ഛൻ എന്ന നിലയിൽ അയാൾ ഉണ്ടാകുമല്ലോ എന്ന് മാത്രം കരുതി..

പക്ഷേ കുറച്ചു ദിവസം ആയപ്പോഴേക്ക് അയാളുടെ സ്വഭാവം എടുക്കാൻ തുടങ്ങി… കൂട്ടുകാരെ വിളിച്ച് കള്ളുകുടിക്കലും വീട്ടിൽ തോന്നിയ സമയത്ത് കേറി വരലും ഒക്കെയായി എനിക്കത് സഹിക്കാൻ പറ്റില്ലായിരുന്നു ഞാൻ നുള്ളി പിറകെ ഉണ്ടാക്കിയ ജീവിതം ഇനിയും താറുമാറാക്കാൻ ഞാനൊരുക്കമല്ലായിരുന്നു…

അതുകൊണ്ടുതന്നെയാണ് പിന്നീട് അത് ആവർത്തിച്ചപ്പോൾ അവിടെ നിന്ന് ഇറങ്ങിപ്പോയിക്കോളാൻ പറഞ്ഞത്…

അതിന്റെ ദേഷ്യത്തിന് പിറ്റേദിവസം ഫാൻസി കടയിലേക്ക് പോകുന്ന എന്നെ അയാൾ ഉപദ്രവിച്ചിരുന്നു.. കയ്യിലിരിക്കുന്ന പേന കത്തികൊണ്ട് കുത്തിയത് കയ്യിന്റെ മേലേക്ക് ആയിരുന്നു ഭാഗ്യത്തിന് മറ്റു പരിക്കുകളൊന്നും ഉണ്ടായില്ല…

അയാളെ പോലീസ് അറസ്റ്റ് ചെയ്തു.. എന്റെ അവസ്ഥ ഞാൻ സാറിനോട് ശരിക്കും പറഞ്ഞിരുന്നു അതോടെ അയാൾക്ക് മനസ്സിലായി അയാളെ പുറത്തുവിട്ടാൽ ഇതുപോലെ ഓരോന്ന് ഇനിയും ചെയ്യും എന്ന്… അതുകൊണ്ടുതന്നെ കിട്ടിയ അവസരം വച്ച് നന്നായി പെരുമാറിയിരുന്നു അവർ ഇനി അയാൾക്ക് ഞങ്ങളുടെ അരികിലേക്ക് വരാൻ ഭയം തോന്നുന്നത് പോലെ…

ഒരു നല്ല മനസ്സ് ഉള്ള ആളായിരുന്നു പോലീസ് ഇൻസ്പെക്ടർ… ഇനി അയാളുടെ ഉപദ്രവം ഉണ്ടാവില്ല എന്ന് അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നിരുന്നു അദ്ദേഹം എന്നിട്ട് ഒരു ഉപദേശം പോലെ പറഞ്ഞിരുന്നു..

“”” കൈപിടിച്ചു കൊടുക്കാൻ അച്ഛൻ വേണമെന്ന് പണ്ടത്തെ ഓരോ കൺസെപ്റ്റ് ആണ് ഒരു അർഹതയും ഇല്ലാത്ത അച്ഛൻ കൈപിടിച്ച് കൊടുക്കുന്നതിനേക്കാൾ നല്ലത് ആ കുട്ടിയെ ഇത്രയും നന്നായി നോക്കുന്ന നിങ്ങൾ തന്നെ പിടിച്ചു കൊടുക്കുന്നതാണ്”””

എന്ന്…
ആ പറഞ്ഞതാണ് ശരി എന്ന് എനിക്ക് മനസ്സിലായിരുന്നു… അത് മാത്രമാണ് ശരി എന്ന്..