രാവിലെ നാലരയ്ക്ക് എണീറ്റ് കുളികഴിഞ് അടുക്കളയില്‍ കയറിയിട്ട് ജോലിക്കു പോകുന്ന ഭർത്താവിനുള്ള….

ഭാര്യ അത്ര പോരാ

രചന : സി കെ

എടീ രമ്യേ എത്ര പറഞാലും നിനക്കു മനസ്സിലാവില്ലല്ലോ. നീ എന്തുണ്ടാക്കിയാലുംഅതില് ഉപ്പുമില്ല മുളകുമില്ല
കല്യാണം കഴിഞ്ഞ് ഏഴുവർഷായി ഇപ്പോഴും ഒരു കറിവയ്കാൻ നീ പഠിച്ചിട്ടില്ല…വല്ല ഹോട്ടലിലും പോയി തിന്നാൽ മതിയായിരുന്നു

രമ്യ :കല്ല്യാണം കഴിഞ്ഞു ഏഴു വർഷായി എന്നു പറഞ്ഞ ഈ മഹാൻ ഇത്രയും കാലത്തിനിടക്ക് ഒരു കാപ്പി അടുക്കളയില്‍ കയറിഉണ്ടാക്കിയിട്ടില്ല. ഞാന്‍ എനിക്ക് തീരെ വയ്യങ്കിലും നിങ്ങടീം മോന്റെയും കാര്യം നോക്കാതെയും നടത്തിത്തരാതെയും ഇരുന്നിട്ടില്ലല്ലോ…ഇനി അത്ര രുചിയുള്ള ഭക്ഷണം കിട്ടിയേ മതിയാവു എന്നുണ്ടങ്കിൽ ഞാനെന്റെ മോനും വീട്ടില്‍ പൊയ്ക്കോളാം…

ആ പാചകക്കാരൻ വേലായുധേട്ടന്റെ മോള് മിനി ഒന്നു കെട്ടി കാര്യം തീർത്തതാണ് എങ്കിലും കുഴപ്പമില്ല .വീണ്ടും ഒരു കല്യാണത്തിന് അവർക്കു എതിർപ്പൊന്നുമുണ്ടാവില്ല… നിങ്ങള്‍ക്ക് എപ്പോഴും നല്ല സദ്യയും കിട്ടും കൂട്ടത്തില്‍ ഒരു പെണ്ണുംകിട്ടും.

നിന്നോടൊന്നും എത്ര പറഞ്ഞിട്ടും കാര്യമില്ല …എന്റെ വിധി

രാവിലെ നാലരയ്ക്ക് എണീറ്റ് കുളികഴിഞ് അടുക്കളയില്‍ കയറിയിട്ട് ജോലിക്കു പോകുന്ന ഭർത്താവിനുള്ള ഭക്ഷണം തയ്യാറാക്കണം അദ്ദേഹത്തിന്റെ ഷര്‍ട്ടും പാന്റും മോന്റെ യൂണിഫോമും അയൺ ചെയ്യണം കുളികഴിഞ്ഞു വരുമ്പോഴേക്കും പ്രാതൽ മേശയിലെത്തിക്കണം.

ആ തിരക്ക് കഴിഞ്ഞു അല്പ്പം കഴിഞ്ഞ് മോനെ സ്കൂളിലേക്ക് പറഞ്ഞയക്കണം.അതുകഴിഞ്ഞു അച്ഛന്റെയും മോന്റെയും വസ്ത്രങ്ങള്‍ അലക്കണം. അലക്കിത്തീരുമ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമാവും.ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഒന്നു മയങ്ങാമെന്നുകരുതുമ്പോഴേക്കും മോന്‍ സ്കൂള്‍ കഴിഞ്ഞു വരുമ്പോള്‍ ചായക്ക് എന്തെങ്കിലും കഴിക്കാന്‍ ഉണ്ടാക്കണമെന്ന ചിന്തിച്ച് അതിനുള്ള പുറപ്പാടിലാകും .അതുകഴിഞ്ഞു അടുത്ത ചിന്ത ജോലികഴിഞ്ഞുഭർത്താവു വരുമ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഉണ്ടാക്കണം എന്നാണ് .

ജോലികഴിഞ്ഞു വീട്ടിലെത്തി കുളികഴിഞ്ഞ് വരുന്ന ഭർത്താവിന്റെ മുന്നിലേക്ക് അത്താഴം വിളമ്പിക്കൊടുക്കുമ്പോള് ഒരു പ്രത്യേക സന്തോഷാണ്.

എല്ലാം കഴിഞ്ഞു ആ ദിവസത്തെ ക്ഷീണവും പ്രയാസവും അദ്ദേഹത്തെ അറിയിക്കാതെ പരസ്പരം ഇണചേർന്ന് കിടക്കുമ്പോള്‍ വീണ്ടും അതേ മറുപടി
ഇന്നുനീയുണ്ടാക്കിയ മീന്‍കറിയിൽ എന്തൊരു എരിവായിരുന്നു വിശപ്പുകാരണം ഞാനൊന്നും മിണ്ടിയില്ല …..

സി കെ