എന്ന് സന്തോഷത്തോടെ അവൾ എല്ലാവർക്കും ആയി ഭർത്താവിനെ പരിചയപ്പെടുത്തിയിരുന്നു..

രചന: നീതു

പുതുതായി ക്ലാസിലേക്ക് വന്ന കുട്ടിയെ എല്ലാവരും മിഴിച്ചു നോക്കി.. ഇപ്പോഴത്തെ കാലത്ത് ആരും ധരിക്കാത്ത തരത്തിലുള്ള കണ്ണടയും, ഫാഷൻ പോയ തരത്തിലുള്ള ചുരിദാറും… ആളൊരു പഴഞ്ചൻ ആണെന്ന് കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി.. അവൾക്ക് എവിടെ ഇരിക്കണം എന്ന് അറിയില്ലായിരുന്നു ഒടുവിൽ ഏറ്റവും ഒടുവിലെ ബെഞ്ചിൽ അല്പം സ്ഥലം കണ്ടതും അവൾ അവിടെ പോയിരുന്നു..

അവളുടെ അടുത്തിരുന്നിരുന്നത് ലില്ലി കുട്ടിയായിരുന്നു. ആരുടെ എന്തു കാര്യങ്ങളും കിള്ളി കിള്ളി ചോദിക്കാൻ അവളെ കഴിഞ്ഞേയുള്ളൂ ആ ക്ലാസിൽ മറ്റാരും അങ്ങനെ ചോദിച്ചു അറിയുന്നത് എല്ലാവരുടെയും എടുത്തുകൊണ്ടുപോയി പറയാനും അവൾ മറക്കാറില്ല ഇത്തവണ അവളുടെ കണ്ണുകൾ തിളങ്ങിയത് പുതുതായി വന്ന കുട്ടിയെ കണ്ടിട്ടാണ്…

“” അതെ പേരെന്താ?? “”

അവിടെ വന്നിരിക്കുന്നതിനിടയിൽ അവൾ ചോദിച്ചിരുന്നു.

“” സംഘമിത്ര “”
പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി കൊടുത്തു..
“” എന്റെ പേര് ലില്ലി കുട്ടി എന്റെ വീട് ഈ കോളേജിന് തൊട്ടടുത്താ.. കൊച്ചിന്റെ വീട് എവിടെയാ?? “”

അവിടെ ടീച്ചർ ക്ലാസ് എടുക്കുന്നുണ്ട് എന്ന് പോലും നോക്കാതെ ലില്ലി കുട്ടി ചോദിച്ചു..

“””സേലം “”

എന്ന് തിരിച്ചു മറുപടി പറഞ്ഞതും ലില്ലി കുട്ടിക്ക് മനസ്സിലായിരുന്നു അവൾ ഇവിടത്തു കാരി അല്ല എന്ന്…

“”” സേലമോ അതെവിടാ?? “”

“”തമിഴ് നാട്ടിൽ “”

“” ഓ അതെന്താ തമിഴ്നാട്ടിൽ വേറെ കോളേജ് ഒന്നുമില്ലേ ഇത്ര ദൂരം വന്നു പഠിക്കാൻ?? “”

എന്ന് ചോദിച്ചപ്പോൾ അവൾ ശബ്ദം താഴ്ത്തി പറഞ്ഞിരുന്നു..
“”എന്റെ മാമയ്ക്ക് ഇവിടെയാണ് ജോലി””
എന്ന്…

“”” മാമയോ??? അപ്പോൾ കുട്ടിക്ക് അച്ഛനും അമ്മയും ഒന്നുമില്ലേ??? “””

“”” അച്ഛനില്ല അമ്മയുണ്ട് നാട്ടിൽ ഇവിടെ മാമാ,: എന്നുവച്ച എന്റെ ഹസ്ബൻഡ് ആണ്.. ഇവിടെയാണ് ജോലി. അപ്പോൾ കുറച്ചുകാലമായി ഇങ്ങോട്ട് വന്നിട്ട്.. “”

അവൾ പറഞ്ഞത് കേട്ട് കിളി പോയി ഇരുന്നു ലില്ലിക്കുട്ടി… അപ്പോഴേക്കും ടീച്ചറുടെ വക ശകാരം കേട്ടിരുന്നു. വെറുതെ വർത്തമാനം പറഞ്ഞ് ഇരിക്കുന്നതിന്…

ടീച്ചർ ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങണെന് മുന്നേ കിട്ടിയ വാർത്ത അവിടെയെല്ലാം പരത്തിയിരുന്നു ലില്ലിക്കുട്ടി അതിനുശേഷം പിന്നെ ഒന്നുകൂടി എല്ലാവരും ഒരു വിചിത്ര ജീവിയെ കാണുന്നതുപോലെ പുതിയ കുട്ടിയെ കാണാൻ തുടങ്ങി…

“””ഈ മാമ ന്ന് വച്ചാൽ???”””

“”” അമ്മയുടെ അനിയൻ ഞങ്ങളുടെ നാട്ടിലേക്ക് അമ്മയുടെ അനിയനെയാണ് വിവാഹം കഴിക്കുക എല്ലാവരും ഇല്ല എങ്കിലും ചില സമുദായങ്ങളുടെ ഇടയിൽ അങ്ങനെയൊരു ആചാരം ഇപ്പോഴും നിലവിൽ ഉണ്ട് സ്വത്തുകൾ ഒന്നും പുറത്തേക്ക് പോകാതിരിക്കാൻ എന്നാണ് പറയുന്നത്.. “”

വലിയ എന്തോ കാര്യം കേട്ട മാതിരി കുട്ടികളെല്ലാം പരസ്പരം നോക്കുന്നുണ്ടായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവരുടെ യുക്തിക്കും അപ്പുറത്തുള്ള കാര്യങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ കിള്ളി കിള്ളി ചോദിക്കാൻ ലില്ലി കുട്ടിയെ അവർ പ്രോത്സാഹിപ്പിച്ചു…

“”” എങ്ങനെയാ ഇത്ര നന്നായി മലയാളം പറയുന്നത്… “”

“”” ഞങ്ങൾ കുറെക്കാലം ഇവിടെയായിരുന്നു അമ്മ അപ്പാ ഞാൻ അനിയത്തിമാർ എല്ലാവരും.. അപ്പാ മരിച്ചതിനു ശേഷമാണ് തിരിച്ച് അങ്ങോട്ടേക്ക് പോയത് അപ്പോൾ ആയിരുന്നു മാമയുമായുള്ള വിവാഹം കാരണം കുടുംബം ഏറ്റെടുക്കാൻ ഒരാൾ വേണമല്ലോ!!””

“”” എത്ര നാളായി വിവാഹം കഴിഞ്ഞിട്ട്… “”

“”മൂന്നു വർഷം “””

“””മൂന്നു വർഷോ?? അപ്പോ എന്നായിരുന്നു നിന്റെ കല്യാണം ഇതിപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ അല്ലേ?? ഇപ്പോൾ തന്നെ ഞങ്ങൾക്കാർക്കും കല്യാണപ്രായം ആയിട്ടില്ല അപ്പോൾ മൂന്നുവർഷം മുന്നേ എന്നൊക്കെ പറയുമ്പോൾ???”””

“”” എന്റെ പത്താം ക്ലാസ് കഴിഞ്ഞ ഉടനെ ആയിരുന്നു കല്യാണം… “””

അപ്പോഴേക്കും ടീച്ചർ ക്ലാസിൽ വന്നതുകൊണ്ട് എല്ലാവരും എഴുന്നേറ്റു മാറി വൈകീട്ട് ഒരു എംഐടിയുടെ മുകളിൽ അവളുടെ മാമൻ വന്നു നിൽക്കുന്നുണ്ടായിരുന്നു കോളേജിൽനിന്ന് അവളെ കൊണ്ട് പോകാൻ…

ഒരു പത്തു നാല്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ..

“”” ഇതാണ് എന്റെ മാമൻ.. മുരുകൻ!!””

എന്ന് സന്തോഷത്തോടെ അവൾ എല്ലാവർക്കും ആയി ഭർത്താവിനെ പരിചയപ്പെടുത്തിയിരുന്നു.. രണ്ടുപേരുടെയും പ്രായവ്യത്യാസവും ചേർച്ച ഇല്ലായ്മയും കണ്ട് എല്ലാവരും അന്തംവിട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു ആ ചേർച്ചക്കുറവിനെ…

“”ഇത്… ഇത് തന്നെ ആണോ???””

ലില്ലി കുട്ടിയുടെ സംശയം മാറിയിരുന്നില്ല..

അപ്പോഴേക്കും അവളുടെ മാമയുടെ മുഖം മങ്ങുന്നതും വേഗം അവളെയും വിളിച്ചു തിരിച്ചു പോകുന്നതും അവർ കണ്ടിരുന്നു….

“””നാൻ പറഞ്ഞില്ലേ മ്മാ… വരില്ല ന്ന്.. പിന്നേ എന്തിനാ വാശി…?? ഇപ്പോ പാര്.. അവരൊക്കെ… വെറുതെ…”””

സങ്കടത്തോടെ മാമ അത് പറയുമ്പോൾ പിന്നിലിരുന്ന് മാമയുടെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു സംഘമിത്ര..

“””ആര് എന്നാ വേണേൽ പറയട്ടെ… മാമ എന്നേ മട്ടും നോക്കിയാൽ മതി… എനക്ക് ഉന്നെ റൊമ്പ പുടിക്കും.. നീ എൻ ഉയിര്….””

എന്ന് അവൾ പറഞ്ഞപ്പോൾ ചെറിയൊരു ചിരി അയാളുടെ മുഖത്തും എത്തിയിരുന്നു..

ഓർക്കുകയായിരുന്നു സംഘമിത്ര ആ ഒരാളുടെ ഭാര്യയായതുവരെയുള്ള പ്രയാണം..
അച്ഛൻ മരിച്ചതിനുശേഷം നാലു പെൺകുട്ടികളെയും കൊണ്ട് അമ്മ സ്വന്തം ഊരിലേക്ക് തന്നെ പോന്നു…
എന്തുവേണമെന്ന് പോലും അറിയില്ല പാട്ടി, അമ്മയുടെ അമ്മ ആണ് തീരുമാനമെടുത്തത് മാമയെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാം എന്ന്..

വിവാഹം വേണ്ട എന്ന് പറഞ്ഞ് സ്വന്തം കാര്യവും നോക്കി നടക്കുന്നയാളെ ഒരു കുടുംബസ്ഥൻ ആക്കാനുള്ള തിരക്കും ആ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു..

പാട്ടിയുടെ ഈ തീരുമാനം അറിഞ്ഞപ്പോൾ ആദ്യം എതിർത്തത് മാമ തന്നെയായിരുന്നു…
ഒപ്പം താനും..
പക്ഷേ അമ്മയും അതിന് സപ്പോർട്ട് നിന്നപ്പോൾ പിന്നെ വേറെ മാർഗ്ഗം ഇല്ലായിരുന്നു…

എന്തുവേണമെന്ന് പോലും അറിയാതെ തളർന്നു പോയി പക്ഷേ..
അന്ന് ശാന്തിമൂർത്തം എന്ന പേരിൽ ഒന്നിച്ചൊരു മുറിയിൽ കഴിഞ്ഞപ്പോൾ അന്ന് മനസ്സിലാക്കിയിരുന്നു അയാളെ.

ഭയമായിരുന്നു…

അരികിൽ വന്ന് മെല്ലെ പറഞ്ഞു..

“”” നീ നന്നായി പഠിക്കും എന്ന് എനക്ക് തെരിയും…. ഇപ്പോൾ നീ പഠിക്ക്.. മറ്റുള്ളവരുടെ മുന്നിൽ മട്ടും താൻ നമ്മ ഹസ്ബൻഡ് വൈഫ്‌… ഇങ്കെ റൂമുക്കുള്ളെ.. ഫ്രണ്ട്സ്… ശരിയാ.. “”‘

ആൾ അങ്ങനെ പറഞ്ഞപ്പോൾ നിറഞ്ഞ മിഴികൾ വിടർത്തി നോക്കിയിരുന്നു ശരിക്കും അതുപോലെ തന്നെയായിരുന്നു പിന്നീട് ജീവിതം അച്ഛന്റെ ജോലി ഏറ്റെടുത്ത് മാമൻ നാട്ടിലേക്ക് വന്നു കൂടെ ഞാനും ഇവിടെയാണ് പ്ലസ് വൺ പ്ലസ് ടു ചേയ്തത് അതുകഴിഞ്ഞ് കോളേജിൽ അഡ്മിഷൻ മേടിച്ചു തന്നു…
എന്റെ കാര്യം മാത്രമല്ല എന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം ഏറ്റെടുത്തു…

വിവാഹം കഴിഞ്ഞെന്ന് ആരോടും പറയണ്ട എന്നത് മാമന്റെ താക്കീത് ആയിരുന്നു…
പഠിപ്പില്ലാത്ത ഭംഗിയില്ലാത്ത പ്രായത്തിന് ഒരുപാട് വ്യത്യാസമുള്ള ആളാണ് ഭർത്താവ് എന്നറിഞ്ഞിട്ടുണ്ടെങ്കിൽ എന്നെക്കൂടി എല്ലാവരും ചേർന്ന് കളിയാക്കും കുട്ടികളുടെ ഇടയിൽ ഒരു വിലയും ഉണ്ടാവില്ല ഒരു കോമാളിയായി പോകും എന്നൊക്കെയായിരുന്നു മാമക്ക് പേടി…

പക്ഷേ പറഞ്ഞു…

ആ ഒരാളുടെ പേരിൽ എന്തുതന്നെ അനുഭവിക്കേണ്ടിവന്നാലും എനിക്കിപ്പോൾ സന്തോഷം മാത്രമേയുള്ളൂ…

കാരണം എനിക്കറിയാം ആ മനസ്സിൽ എനിക്കുള്ള സ്ഥാനം… വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എപ്പോഴോ പ്രണയമായി എന്ന് പറഞ്ഞതുപോലെ ഇപ്പോ എന്റെ പ്രണയമാണ് ആ മനുഷ്യൻ…

“”” നാളെ മുതൽ നീ ഒറ്റയ്ക്ക് പൊയ്ക്കോ””

എന്ന് വീട്ടിൽ ചെന്ന് വീണ്ടും പറഞ്ഞപ്പോൾ തീർത്തു തന്നെ പറഞ്ഞിരുന്നു പറ്റില്ല എന്ന്…

”’എനിക്ക് എന്റെ ഭർത്താവാണെന്ന് മറ്റുള്ളവരെ അറിയുന്നതിൽ അഭിമാനമേ ഉള്ളൂ… എത്രയോ യോഗ്യരെ വിവാഹം കഴിച്ച ഹതഭാഗ്യകളുണ്ട്.. കൂട്ടിലിട്ട പോലെ കഴിയേണ്ടി വരുന്നവർ അതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് എന്റെ ജീവിതം എനിക്ക് എല്ലാ സ്വാതന്ത്ര്യവും മാമ തരുന്നുണ്ട്… ചിന്തിക്കാൻ പ്രവർത്തിക്കാൻ… ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല… അതുകൊണ്ട് എനിക്ക് ഈ മാമ എന്റെ ഭർത്താവാണെന്ന് ആരുടെ മുന്നിലും തുറന്നു പറയാൻ ഒരു പേടിയുമില്ല ഒരുപാട് ഒരുപാട് ഇഷ്ടവുമാണ്… “””

എന്ന് പറഞ്ഞപ്പോഴേക്ക് ആ മിഴികൾ നനഞ്ഞു..

ഒന്ന് അരികിൽ ചെന്നപ്പോഴേക്ക് ചേർത്തുപിടിച്ചിരുന്നു…

ഞാനും അ കരവലയത്തിൽ ഒതുങ്ങി നിന്നു… ഇതിലും സുരക്ഷിതത്വം വേറെ എവിടെയും ഇല്ല എന്ന അറിവിൽ…