രചന: നീതു
“”ഇപ്പോൾ നിനക്ക് തൃപ്തി ആയല്ലോ??””
എല്ലാവരുടെയും നിർദ്ദേശപ്രകാരം പുതിയ വാടക വീട്ടിലേക്ക് കാലെടുത്തുവച്ചപ്പോൾ ദീപൻ ചോദിച്ചു…
“”” എനിക്ക് എന്തിനാണ് തൃപ്തിയാവുന്നത് മനസ്സിലായില്ല!!””
ഗായത്രി സംശയത്തോടെ അയാളെ നോക്കി….
“” എന്റെ വീട്ടിലേക്ക് വന്നു കയറിയിട്ട് മൂന്നുമാസം പോലും ആയില്ല അതിനുമുമ്പ് ഇങ്ങനെയൊരു വീട് തരപ്പെടുത്തി അങ്ങോട്ടേക്ക് മാറാനായില്ലേ?? “”
ദീപന്റെ സംസാരം വല്ലാത്ത ചൊടിപ്പിച്ചിരുന്നു ഗായത്രിയെ..
അവൾ ദേഷ്യത്തോടെ ദീപനെ നോക്കി..
ദീപന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു അച്ഛനും അമ്മയ്ക്കും ഉള്ള ഏക ആൺതരിയാണ് താൻ തനിക്ക് താഴെ രണ്ട് പെൺകുട്ടികളാണ് അതുകൊണ്ടുതന്നെ വീടിന്റെ ഉത്തരവാദിത്വം പൂർണമായും തനിക്കാണെന്ന് ബോധ്യം അവനുണ്ടായിരുന്നു തന്റെ താഴെയുള്ള പെൺകുട്ടികൾ താനും ആയി ഏറെ പ്രായവ്യത്യാസം ഉണ്ടായിരുന്നതുകൊണ്ട് തന്നെ നേരത്തെ വിവാഹം കഴിക്കേണ്ടി വന്നു…
കോളേജ് ലെക്ചർ ആയതുകൊണ്ട് അതിനനുസരിച്ചുള്ള വിവാഹ ആലോചനകളാണ് വന്നുകൊണ്ടിരുന്നത് വലിയ വീട്ടിലെ ഒരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതും അതുകൊണ്ടുതന്നെ ആയിരുന്നു ഒരിക്കലും വലിയ വീട്ടിൽ നിന്ന് വിവാഹാലോചന വേണം എന്നൊന്നും ഉണ്ടായിരുന്നില്ല ദീപന് പക്ഷേ ഗായത്രി അവളെ പോയി കണ്ടപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഈ വിവാഹം മതി എന്ന് കരുതിയത്…
അവർക്കും വേറെ അഭിപ്രായവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ വിവാഹം നടന്നു..
മൂന്നു റൂമും ഒരു ഹോളും കിച്ചനും ഉള്ള വീട്ടിൽ ഒരു ഏറ്റവും നല്ല റൂം ഞങ്ങൾക്കായി വിട്ടു തന്നിരുന്നു… എന്നിട്ടും അവിടെ പ്രൈവസി ഇല്ല എന്നും പറഞ്ഞ് അവൾ എന്നും ബഹളം ആയിരുന്നു…
അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാനും ഒന്നിനും അവൾ ശ്രമിച്ചില്ല അവിടുത്തെ തെറ്റുകൾ കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു അവൾ. അവൾ മതി എന്ന് ഞാൻ തീരുമാനിച്ചത് തെറ്റിപ്പോയോ എന്നുപോലും എന്നെ കൊണ്ട് അവളുടെ പ്രവർത്തികൾ ചിന്തിപ്പിച്ചു…
കുറെ സഹിച്ചു അവിടെ ആര് എന്ത് ചെയ്താലും അവൾക്ക് കുറ്റമായിരുന്നു അതെല്ലാം വലുതാക്കി അവൾ അവരോടെല്ലാം വഴക്കിട്ടു..
വീട്ടിൽ ഒരു കറി ഉണ്ടാക്കുന്നതുപോലെ അവളുടെ ഇഷ്ടം നോക്കിയായിരുന്നു പക്ഷേ അതൊന്നും അവൾക്ക് മനസ്സിലായില്ല അല്ലെങ്കിൽ അതൊന്നും അറിയാൻ അവൾ ശ്രമിച്ചില്ല..
ജീവിതം തന്നെ മടുക്കാൻ തുടങ്ങിയ സമയങ്ങൾ ആയിരുന്നു അത് ഒരു ദിവസം എന്തോ പറഞ്ഞ് അമ്മയുടെ നേരെ ചാടി തുള്ളി ചെന്നപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല അതുകൊണ്ടാണ് നിയന്ത്രണമില്ലാതെ അവളെ അടിച്ചത് ഒരിക്കലും ഒരു സ്ത്രീയെ, അത് ആര് തന്നെയായാലും ഉപദ്രവിക്കണമെന്ന് ഞാൻ കരുതിയിരുന്നതല്ല പക്ഷേ ചെയ്തു പോയതാണ്.
അത് അവൾ വലിയ കാര്യമാക്കി എന്റെ വീട്ടിൽ നിന്ന് പിണങ്ങി അവളുടെ വീട്ടിൽ പോയി നിന്നു. അവളുടെ അച്ഛനും അമ്മയും എന്താണ് സംഗതി എന്ന് അന്വേഷിച്ചു വന്നു…
ഞാൻ എല്ലാം പറഞ്ഞു അവർക്കാർക്കും എന്റെ മനസ്സിലാകുന്നില്ല ആയിരുന്നു അവിടെ പ്രൈവസി ഇല്ലെങ്കിൽ മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കണം എന്ന് അവർ പറഞ്ഞു പക്ഷേ എനിക്കതിന് താല്പര്യമില്ലായിരുന്നു എന്റെ വീട്ടുകാരെ വിട്ടു പോകാൻ പക്ഷേ എന്റെ വീട്ടുകാരും കൂടി അതാണ് നല്ലത് എന്ന് എന്നോട് പറഞ്ഞപ്പോൾ പിന്നെ എനിക്ക് വേറെ വഴിയില്ലാതെയായി..
മനസ്സില്ല മനസ്സോടെ മറ്റൊരു വീട്ടിലേക്ക് മാറിയത് അതുകൊണ്ട് മാത്രമാണ്…
എന്റെ അച്ഛൻ ഒരു സ്കൂൾ മാഷ് ആണ്..
എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം അദ്ദേഹം ഭംഗിയായി നോക്കി നടത്താറുണ്ട് എന്നിട്ടും അവൾക്ക് സംശയമായിരുന്നു എനിക്ക് കിട്ടുന്ന പണം മുഴുവൻ ഞാൻ അവിടെ കൊണ്ടുപോയി കൊടുക്കുന്നുണ്ടോ എന്ന് അതുകൊണ്ട് തന്നെ കിട്ടുന്ന സാലറി അവളെ ഏൽപ്പിക്കണം എന്ന് അവൾ എന്നോട് നിർബന്ധമായി പറഞ്ഞു എനിക്ക് സൗകര്യമില്ല എന്ന് പറഞ്ഞതോടുകൂടി അവൾ വീണ്ടും വഴക്കിടാൻ തുടങ്ങി..
എന്റെ നേരെ താഴെയുള്ള അനിയത്തിക്ക് ഒരു കല്യാണം ശരിയായി അച്ഛൻ അത് നടത്താൻ പോവുകയാണ് എന്ന് പറഞ്ഞു…
ഒരു ഏട്ടന് അനിയത്തിമാരുടെ കാര്യത്തിൽ ചില കടമകൾ ഉണ്ടല്ലോ ഞാൻ അത് ചെയ്യാൻ വേണ്ടി പോയപ്പോൾ അതിനും അവൾ എതിരായിരുന്നു എനിക്ക് അതുകൂടെ ആയപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ആരെതീർത്താലും എന്റെ അനിയത്തിക്ക് ഞാൻ കൊടുക്കേണ്ടതെല്ലാം കൊടുക്കും എന്ന് പറഞ്ഞപ്പോൾ അവൾ അത് വലിയ പ്രശ്നമാക്കി.. ഇതെല്ലാം അറിയുന്ന അച്ഛൻ എന്നെ ഒന്നിനും സമ്മതിച്ചില്ല പക്ഷേ എനിക്ക് അത് പറ്റുന്നുണ്ടായിരുന്നില്ല അവൾ പോണെങ്കിൽ പോട്ടെ എന്ന് വിചാരിച്ചു… ഒരു വിവാഹം കഴിച്ചെന്നു കരുതി സ്വന്തം പെങ്ങന്മാർ അങ്ങനെ അല്ലാതാകുന്നില്ലല്ലോ… അത് അവൾ വലിയ പ്രശ്നമാക്കി… തെറ്റി അവളുടെ വീട്ടിലേക്ക് പോയി ഞാനും അവളെ വിളിച്ചുകൊണ്ടു വരാനോ ഒന്നിനും പോയില്ല..
ഞാനെന്റെ വീട്ടിലേക്ക് വന്നു നിന്നു അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ചു നിന്റെ ജീവിതം വെറുതെ കൊളമാക്കരുത് എന്ന്..
പക്ഷേ എനിക്കറിയാമായിരുന്നു എന്തുതന്നെ ചെയ്താലും അവളെ തൃപ്തിപ്പെടുത്താനാവില്ല ഓരോ ദിവസവും ഓരോന്ന് പറഞ്ഞ് അവൾ പ്രശ്നം ഉണ്ടാക്കി കൊണ്ടേയിരിക്കും…
ഇളയവളുടെ കൂടി കല്യാണം ശരിയായപ്പോൾ അതും അച്ഛനെ നടത്താൻ ഞാൻ തന്നെയാണ് സഹായിച്ചത്… മൂത്ത പെങ്ങളുടെ കല്യാണം നടത്തി അച്ഛൻ ഒരുവിധം പാപ്പരായിരുന്നു അതുകൊണ്ടുതന്നെ ഇളയവളുടെ കല്യാണം ഞാനാണ് മുൻപിൽ നിന്ന് നടത്തിക്കൊടുത്തത്..
ഇത്തവണ അവൾ കൂടെ ഇല്ലാത്തതുകൊണ്ട് വല്ലാത്തൊരു ആശ്വാസം ഉണ്ടായിരുന്നു… നാം എത്ര സ്നേഹിക്കുന്നവർ ആണെങ്കിലും സമാധാനം തരാതെ എന്നും വഴക്കിനു വന്നാൽ ജീവിതം വല്ലാത്ത ഒരു മടുപ്പ് തന്നെയാണ് ക്രമേണ അവരെ നമ്മൾ വെറുത്തു തുടങ്ങും…
അവൾക്കൊരു ചേട്ടനാണ് ഉണ്ടായിരുന്നത് അയാളുടെ വിവാഹം ഈയിടെ കഴിഞ്ഞു.. ഞങ്ങളെ ഒന്നും ക്ഷണിച്ചത് പോലുമില്ല ആർക്കും അതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല അവൾ എന്ന അധ്യായം ക്രമേണ മറന്നുവരികയായിരുന്നു ഞങ്ങൾ.. അച്ഛനും അമ്മയും എന്നെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു…..
കാര്യം എന്തൊക്കെയായാലും അവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ അവളുടെ സ്ഥാനത്തേക്ക് മറ്റൊരു പെൺകുട്ടിയെ അത്ര പെട്ടെന്നൊന്നും എനിക്ക് കാണാൻ സാധിച്ചിരുന്നില്ല..
എന്റെ അടുത്ത് എടുത്തിരുന്ന എല്ലാ അധികാരങ്ങളും അവൾ അവളുടെ ഏട്ടന്റെ കാര്യത്തിലും എടുക്കാൻ തുടങ്ങി പക്ഷേ വന്ന പെൺകുട്ടി അവളെക്കാൾ മിടുക്കിയായിരുന്നു..
“”” നിന്റെ ഭർത്താവ് ഇതുപോലെ പെങ്ങന്മാരുടെ കാര്യത്തിൽ ഇടപെട്ടത് കൊണ്ടല്ലേ നീ ഇവിടെ വന്ന് നിൽക്കുന്നത്???””””
എന്ന് അവളോട് മുഖത്ത് നോക്കി ചോദിച്ചപ്പോൾ അവൾക്ക് പിന്നെ മറുപടിയൊന്നും ഉണ്ടായിരുന്നില്ല പറയാൻ…
അന്നുമുതൽ അവൾ മാറി ചിന്തിക്കാൻ തുടങ്ങി..
അവളുടെ ഏട്ടൻ അവളിൽ നിന്ന് അകന്നു പോകുന്നത് അവൾക്ക് എത്രമാത്രം വിഷമകരമാണ് അതുപോലെ ആയിരിക്കില്ലേ മറ്റുള്ളവരും എന്ന് വെറുതെയെങ്കിലും അവൾ ചിന്തിച്ചു…
അല്പമെങ്കിലും അവളുടെ തെറ്റ് അവൾക്ക് ബോധ്യമായി..
എങ്കിലും അവളുടെ ദുരഭിമാനം ഇങ്ങോട്ടേക്ക് വരാൻ സമ്മതിച്ചിരുന്നില്ല പക്ഷേ അവിടുത്തെ അസുഖകരമായ അവസ്ഥ അവളെ കൊണ്ട് അതുരഭിമാനം പോലും മാറ്റിവെച്ച് ഇങ്ങോട്ടേക്ക് വന്ന് എല്ലാവരുടെയും കാലു പിടിക്കുന്ന അവസ്ഥയിൽ എത്തിച്ചു..
എന്റെ അച്ഛനും അമ്മയ്ക്കും അത് മതിയായിരുന്നു അവളോട് എല്ലാം പുറത്ത് വീട്ടിലേക്ക് രണ്ട് കയ്യും നീട്ടി അവർ സ്വീകരിച്ചു…
ഇപ്പോഴും, ഞാനെന്റെ വീട്ടുകാർക്ക് ചെയ്തുകൊടുക്കുന്ന പലകാര്യങ്ങളും കണ്ട് അവൾക്ക് പ്രതികരിക്കണം എന്നുണ്ട് പക്ഷേ യുക്തിപൂർവ്വം അവൾ അത് കണ്ടില്ലെന്ന് നടിക്കും…
“”” ഒരു ഭാര്യ എന്ന നിലയിൽ നിന്നോട് ചെയ്യേണ്ട എല്ലാ കടമകളും ഞാൻ ചെയ്തിരിക്കും!! അതുപോലെതന്നെ എനിക്ക് മറ്റുള്ളവരോടും ചില കടമകൾ ഉണ്ടെന്ന് നീ മനസ്സിലാക്കിയാൽ മാത്രം മതി!!!””
എന്നവളോട് ഞാൻ ഇത്തവണ ഇവിടേക്ക് കയറി വന്നപ്പോൾ പറഞ്ഞത് അവൾ ഓർക്കും…
ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നുണ്ട്..
സ്വാർത്ഥത ജീവിതം തകർക്കുകയേ ഉള്ളൂ എന്ന് അവൾക്ക് ഏതാണ്ട് ബോധ്യപ്പെട്ടിട്ടും ഉണ്ട്…
അതല്ലെങ്കിലും അങ്ങനെയാണ് ഒരുപാട് മുറുകെ പിടിക്കും തോറും ഉള്ളതുകൂടി ചോർന്നുപോകും.. ഒരു അളവിന് സ്വാതന്ത്ര്യം കൊടുത്താൽ എല്ലാം അതുപോലെ തന്നെ നിലനിൽക്കും…