രചന: നീതു
“”ശിവേട്ടൻ വരണം എന്നില്ല ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം!!””
എന്ന് നന്ദിനി പറഞ്ഞതും അയാൾ പറഞ്ഞിരുന്നു തനിക്ക് ബുദ്ധിമുട്ടൊന്നുമില്ല വേണമെങ്കിൽ അതുവരെ കൊണ്ടുപോയി വിട്ടു തരാം എന്ന് പക്ഷേ അവൾ സമ്മതിച്ചില്ല…
സ്വന്തം ഭർത്താവാണെന്ന് പറഞ്ഞ് ഒരു ഓട്ടോ ഡ്രൈവറെ എല്ലാവരുടെയും മുന്നിൽ പരിചയപ്പെടുത്തിയേണ്ടി വരുമോ എന്നിട്ട് ടെൻഷനായിരുന്നു അവൾക്ക് അതിനു പിന്നിൽ എന്ന് അയാൾക്ക് മനസ്സിലായില്ല..
ശ്രദ്ധിച്ചു പോകണം എന്നും പറഞ്ഞ് പോക്കറ്റിൽ ഉള്ള അന്നത്തെ അവസാന സമ്പാദ്യവും എടുത്തുകൊടുത്ത് അയാൾ ഭാര്യയെ യാത്രയാക്കി….
ദൂരെ ഒരു സ്കൂളിലാണ് അവൾക്ക് ജോലി ശരിയായിരിക്കുന്നത് ഒരിക്കലും കരുതിയിരുന്നില്ല പിഎസ്സി എഴുതുമ്പോൾ, ജോലി കിട്ടും എന്ന്..
എങ്കിലും എവിടെയൊക്കെയോ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു അതുകൊണ്ടാണ് രാവും പകലും മെനക്കെട്ട് പഠിച്ചത്..
അതൊന്നും വെറുതെയായില്ല റാങ്ക് ലിസ്റ്റിൽ വന്നു.. അധികം വൈകാതെ തന്നെ ജോലിയും ശരിയായി..
എല്ലാം നല്ലതുപോലെ തന്നെ നടന്നു പക്ഷേ ഇപ്പോൾ വലിയൊരു പ്രശ്നം തന്നെ ബാധിച്ചിട്ടുണ്ട്…
അച്ഛനും അമ്മയ്ക്കും മൂന്നു പെൺകുട്ടികളായിരുന്നു താനാണെങ്കിൽ രണ്ടാമത്തെയും ചേച്ചിയുടെ വിവാഹം നടത്തി ആകെ ദാരിദ്ര്യത്തിൽ ആയിരുന്നു അച്ഛൻ സ്വന്തം വീട് പോലും പണയപ്പെടുത്തിയാണ് അവളുടെ വിവാഹം നടത്തിയത്.. പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ കല്യാണം കഴിഞ്ഞ് നാലഞ്ച് മാത്രം കഴിഞ്ഞപ്പോഴേക്ക് ഏട്ടന് ഒരു പനി വന്നതായിരുന്നു.. മാറായപ്പോൾ കൂടുതൽ ചികിത്സയ്ക്കായി പല ആശുപത്രികളിലും ചെന്നു. അപ്പോഴാണ് അറിഞ്ഞത് ബ്ലഡ് ക്യാൻസറാണ് എന്ന്… അവളുടെ മുഴുവൻ സ്വർണവും വിറ്റ് ചികിത്സിച്ചു പക്ഷേ ഏട്ടനെ രക്ഷിക്കാനായില്ല മരിച്ച് കുറച്ചു ദിവസങ്ങൾക്കകം ആണ് അറിഞ്ഞത് അവൾ ഗർഭിണിയായിരുന്നു …
അച്ഛന്റെ കാര്യമായിരുന്നു കഷ്ടം ഒരാളുടെയെങ്കിലും വിവാഹം നടത്തിയല്ലോ എന്ന സമാധാനം ആണ് അതോടെ ഇല്ലാതായത് അവളെ അവിടെ നിന്നും അച്ഛനും അമ്മയും കൂട്ടിക്കൊണ്ടുവന്നു മറ്റൊന്നുമായിരുന്നില്ല അവളുടെ ജാതക ദോഷമാണ് മകൻ മരിച്ചതിന്റെ കാരണം എന്നും പറഞ്ഞ് അവൾക്ക് അവിടെ ഒരു സമാധാനവും കൊടുത്തിരുന്നില്ല അമ്മായിയമ്മ…. അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് മനസ്സിലായതോടെയാണ് ഇവർ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത്…
അച്ഛന്റെ ഒരു അകന്ന് ബന്ധുവിന്റെ മകനാണ് ശിവേട്ടൻ.. അച്ഛന്റെ ഈ അവസ്ഥയെല്ലാം കണ്ട് മനസ്സലിഞ്ഞ ശിവേട്ടൻ കുറെ പണം അച്ഛന് കൊടുത്തു.. ജപ്തിയുടെ വക്കിലെത്തിയ വീട് രക്ഷിച്ചത് ശിവേട്ടൻ നൽകിയ പണം കൊണ്ടായിരുന്നു…
ശിവേട്ടന് എന്നെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ പിന്നെ അച്ഛന് രണ്ടാമതൊന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല അയാളെ എന്റെ കൈപിടിച്ച് ഏൽപ്പിച്ചു…
പ്രായത്തിലും ഒരുപാട് വ്യത്യാസമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ എനിക്ക് ഒട്ടും ആ ഒരു ആളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എങ്കിലും അച്ഛന്റെ ആഗ്രഹത്തിന് എതിരെ നിൽക്കാൻ ആവാത്തത് കൊണ്ട് ഞാനും സമ്മതിക്കുകയായിരുന്നു…
വിവാഹം കഴിഞ്ഞതും എന്നോട് പറഞ്ഞിരുന്നു പഠിക്കാൻ പൊയ്ക്കോളാൻ…
പിജി ഫസ്റ്റ് ഇയർ പോയി നിർത്തിയിരുന്നു ഞാൻ ഇനിയും പഠിപ്പിക്കാൻ അച്ഛന്റെ കയ്യിൽ പൈസ ഇല്ലാത്തത് കാരണം…
അദ്ദേഹം തന്നെയാണ് എന്നെ പിജി കമ്പ്ലീറ്റ് ചെയ്യാൻ വേണ്ടി നിർബന്ധിച്ചതും അത് കഴിഞ്ഞ് ബിഎഡിന് കൊണ്ടുപോയി ചേർത്തതും..
എല്ലാ കൂലിപ്പണികൾക്കും പോകുമായിരുന്നു ശിവേട്ടൻ ബാക്കിയുള്ള സമയത്ത് ഒരു ഓട്ടോ ഉണ്ട് അതും ഓടിക്കും കുടുംബം നന്നായി നോക്കും ആകെയുള്ളത് അമ്മയും ഒരു അനിയത്തിയും ആണ് അനിയത്തിയുടെ വിവാഹം എന്നേ കഴിഞ്ഞിരുന്നു…
ഒരു വിവാഹത്തെപ്പറ്റി പറയുമ്പോഴൊക്കെ എതിർത്തിരുന്നു ആള് ഒടുവിൽ എന്നെ കണ്ട് ഇഷ്ടപ്പെട്ടു ഈ വിവാഹം സമ്മതിക്കുകയായിരുന്നു…
പക്ഷേ എനിക്ക് എന്തോ ആളെ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല… എന്നെ ബുദ്ധിമുട്ട് മനസ്സിലാക്കി ആളും എന്റെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ ശ്രമിച്ചിരുന്നില്ല എല്ലാം ശരിയാകും എന്ന് കരുതി കാത്തു നിന്നു..
പക്ഷേ ഒരു ദിവസം ചെല്ലുന്തോറും ഞാൻ കൂടുതൽ അകലുകയാണ് ഉണ്ടായത് പിഎസ്‌സി എഴുതി എനിക്ക് ജോലി കിട്ടിയതും ഞാൻ അവിടേക്ക് മാറിയിരുന്നു അവിടെ ഒരു ഹോസ്റ്റലിൽ ആയിരുന്നു താമസം….
കൂടെ ജോലി ചെയ്തിരുന്ന ഒരു മാഷിനോട് വല്ലാതെ അടുത്തു എന്റെ സിറ്റുവേഷൻ എല്ലാം അയാളോട് തുറന്നു പറഞ്ഞു ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ലൈഫിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് അതിൽ നിന്ന് പുറത്തേക്ക് വന്നുകൂടെ എന്ന് അയാൾ എന്നോട് ചോദിച്ചു..
ഞാനും ആ രീതിയിൽ ചിന്തിച്ചു ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ വെറുതെ ഒരു പ്രഹസനം എന്ന രീതിയിൽ ഭാര്യയും ഭർത്താവുമായി ഇരിക്കുന്നതിൽ എന്ത് പ്രയോജനമാണ് ഉള്ളത്…
ഇത്തവണ നാട്ടിലേക്ക് ചെന്നപ്പോൾ ഞാൻ ഇതിനെപ്പറ്റി ശിവേട്ടനോട് വിശദമായി സംസാരിച്ചു ആദ്യം ആ മുഖത്ത് ഒരു പരിഭ്രമം കണ്ടു പതിയെ അദ്ദേഹം സ്വയം എല്ലാം മനസ്സിലാക്കി എന്നോട് പറഞ്ഞു തന്റെ തീരുമാനം അതാണെങ്കിൽ നടക്കട്ടെ എന്ന്.
എല്ലാവരോടും ശിവേട്ടൻ തന്നെ പറഞ്ഞു മനസ്സിലാക്കിക്കോളാം അതുകഴിഞ്ഞ് മതി ഡിവോഴ്സ് നടപടികൾ എന്ന് അദ്ദേഹം പറഞ്ഞത് ഞാൻ അക്ഷരംപ്രതി അനുസരിച്ചു
അദ്ദേഹത്തിന്റെ അമ്മയെ പറഞ്ഞു മനസ്സിലാക്കി എന്റെ വീട്ടിൽ പറഞ്ഞപ്പോഴായിരുന്നു പ്രശ്നം മുഴുവൻ എന്റെ അച്ഛൻ അമ്പിനും വില്ലിനും അടുത്തില്ല… ശിവേട്ടൻ ആ കുടുംബത്തിലേക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ആയിരുന്നു അച്ഛൻ എണ്ണിയെണ്ണി പറഞ്ഞത് അതെല്ലാം നമുക്ക് തിരിച്ചു കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് അച്ഛൻ അടിച്ചു എന്നിട്ട് പറഞ്ഞു ഇതെല്ലാം തിരിച്ചു കൊടുക്കാൻ നിനക്ക് എന്നാണ് സാധ്യമായത് അതും അവന്റെ ഔദാര്യമല്ലേ എന്ന്!!!
അച്ഛനോട് വഴക്കിട്ട് ഞാനാ പടി ഇറങ്ങി.. ശിവേട്ടൻ അല്ലെങ്കിൽ ഞാൻ എല്ലാ തവണ പോരുമ്പോഴും അവിടെ എത്തിയോ എന്ന് ഒരു നൂറ് പ്രാവശ്യം വിളിച്ചു ചോദിക്കുമായിരുന്നു ഇത്തവണ അദ്ദേഹം വിളിക്കുക പോയിട്ട് എന്നെ കാണാൻ വന്നതു പോലുമില്ല..
എവിടെയോ മനസ്സിന്റെ ഉള്ളിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നാൻ തുടങ്ങി… ഇല്ലെന്ന് ഒരു നൂറു തവണ മനസ്സിന് പറഞ്ഞു പഠിപ്പിച്ചിട്ടും ശിവേട്ടനിലേക്ക് തന്നെ മനസ്സ് ചായാൻ തുടങ്ങി…
ഇതുവരെയ്ക്കും അദ്ദേഹത്തിന്റെ ചീത്ത വശങ്ങൾ മാത്രം എണ്ണിയെണ്ണി കാണിച്ചുതന്നിരുന്ന മനസ്സ് പിന്നീട് അദ്ദേഹത്തിന്റെ നന്മകൾ മാത്രം എന്നിൽ നിറക്കാൻ തുടങ്ങി…
ആലക്കുടി ശ്വാസം മുട്ടുന്നത് പോലെ തോന്നിയ ആ ഒരു ദിവസമാണ് എന്റെ കയ്യിൽ ഡിവോഴ്സ് പേപ്പർ കിട്ടുന്നത്.. എന്റെ ഇഷ്ടം!! അതായിരുന്നു അദ്ദേഹത്തിന് വലുത് അതുകൊണ്ടുതന്നെയാണ് ഈ ഡിവോഴ്സ് പേപ്പർ അയച്ചത് ഇതിൽ ഒട്ടും തന്നെ അദ്ദേഹത്തിന് താല്പര്യം ഇല്ല എന്ന് എനിക്കറിയാമായിരുന്നു…
കൂടെ ജോലി ചെയ്യുന്ന മാഷിനോട് ഞാൻ തുറന്നു തന്നെ പറഞ്ഞു എനിക്കിപ്പോൾ ശിവേട്ടനെ മറക്കാൻ കഴിയുന്നില്ല എന്ന്..
“” എടോ തനിക്ക് ആദ്യമേ അയാളെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ എന്തൊക്കെ തന്റെ മനസ്സിൽ ഒരു കോംപ്ലക്സ് കിടന്നിരുന്നു അതുകൊണ്ട് മാത്രമാണ് താനത് കാണാതെ പോയത്.. ഇപ്പോൾ തനിക്ക് അയാളെ നഷ്ടപ്പെടും എന്നൊരു അവസ്ഥ വന്നപ്പോൾ അതങ്ങ് പോയി….
ഉള്ളിൽ എന്തിന്റെയൊക്കെയോ പേരിൽ ഒതുക്കി നിർത്തിയ സ്നേഹം വെളിയിൽ ചാടി… അത്രയേ ഉള്ളൂ താൻ ചെല്ല് എന്നിട്ട് തന്റെ ശിവേട്ടനോട് തുറന്നു പറയൂ തന്റെ മനസ്സ്… ആള് തന്നെ അംഗീകരിക്കും…
മാഷ് പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി. ഞാൻ തിരികെ നാട്ടിലേക്ക് തന്നെ ചെന്നു. അവിടെയെത്തിയപ്പോൾ കണ്ടിരുന്നു ആകെ തകർന്ന മനസ്സുമായി എന്റെ ശിവേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല ആളില്ലാതെ എനിക്ക് ഒരു ജീവിതവും ഇല്ല എന്ന് പറഞ്ഞപ്പോൾ, സന്തോഷത്തോടെ എന്നെ ചേർത്ത് പിടിച്ചിരുന്നു..ചെയ്തുപോയതിനും പറഞ്ഞതിനും മാപ്പ് എന്ന് പറയാൻ പോലും എന്നെ വിടാതെ….!!
ഇന്നിപ്പോൾ ജീവിതം വളരെ മനോഹരമായി മുന്നോട്ടു പോകുന്നുണ്ട്…
സ്നേഹിച്ച് ചേർത്തുനിർത്തി കൂടെ അദ്ദേഹവും…