ഒരുപാട് തവണ വിളിച്ചതിനുശേഷം ആണ് ആള് ഉണർന്നത് അവരുടെ ചുളിവ് വീണ വെള്ളാരം കണ്ണുകൾ…

രചന: നീതു

:::::::::::::

“”അമ്മ!!””

“” തളിര് എന്നെഴുതിയ ആ വലിയ കെട്ടിടത്തിനു മുന്നിൽ ചെന്ന് അവൾ ചോദിച്ചു!..

“””ആരാ??””
എന്ന് തിരികെ ചോദിച്ചപ്പോൾ ഞാൻ എന്റെ പേരും അമ്മയുടെ പേരും എല്ലാം പറഞ്ഞു കൊടുത്തു അമ്മയുടെ പേര് കേട്ടിട്ട് ആവണം അവർ വരൂ എന്ന് പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയത്…
ഒരു കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന ഒരു വൃദ്ധയായ സ്ത്രീയുടെ അരികിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ടുപോയി ശരിക്കും ഒരു അസ്ഥികൂടം കിടക്കുന്നതുപോലെ ഉണ്ടായിരുന്നു അതെന്റെ അമ്മയാണെന്ന് വിശ്വസിക്കാൻ പോലും പ്രയാസം എവിടെയോ വിദൂരമായ ചായയുണ്ടായിരുന്നു ആ മുഖത്തിന് എന്റെ അമ്മയുടെതുമായി ഞാൻ പതുക്കെ,
“””അമ്മേ”””””
എന്ന് വിളിച്ചു….

ഒരുപാട് തവണ വിളിച്ചതിനുശേഷം ആണ് ആള് ഉണർന്നത് അവരുടെ ചുളിവ് വീണ വെള്ളാരം കണ്ണുകൾ തുറന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി..

എന്നെ മനസ്സിലായിട്ടാണോ എന്നറിയില്ല ആ മിഴികൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പുന്നത് കണ്ടു എനിക്കും എവിടെയോ സങ്കടം വന്നു പക്ഷേ കരയില്ല എന്നത് എന്റെ തീരുമാനമായിരുന്നു..

എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല..

“”” ഇവരെ നിങ്ങൾ കൊണ്ടുപോകുന്നുണ്ടോ??? “”

എന്ന് ചോദിച്ചപ്പോൾ ഇല്ല”””‘ എന്ന് തന്നെയായിരുന്നു എന്റെ മറുപടി…!!
അത് കേട്ട് എന്റെ കൂടെ വന്ന സ്ത്രീയുടെ മുഖത്ത് ഒരു പുച്ഛ ചിരി വന്നു നിറഞ്ഞത് ഞാൻ കണ്ടിരുന്നു..

എനിക്ക് അവരോടൊക്കെ വിളിച്ചു പറയണമെന്ന് തോന്നി ജന്മം തന്നു എന്നതല്ലാതെ ഈ സ്ത്രീ ഒരിക്കലും എന്നെ ഒരു മകൾ ആയിട്ട് അംഗീകരിച്ചിട്ടില്ല എന്ന്…. എന്റെ ജീവിതത്തിൽ മുഴുവൻ ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന്….. എന്നിട്ടും ഇപ്പോൾ കാണാൻ വന്നത് എന്റെ മാത്രം ഔദാര്യം ആണെന്ന്…

അവിടെനിന്ന് തിരികെ പോരുമ്പോൾ അവർ ചോദിച്ചിരുന്നു അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കാൻ നമ്പർ തന്നോളൂ എന്ന്..

“”” എന്നെ അറിയിക്കേണ്ട!!””
എന്നുപറഞ്ഞ് തിരികെ നടന്നപ്പോൾ അവർ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു..

തിരികെ എന്റെ ജോലി സ്ഥലത്തേക്കുള്ള ബസ്സിൽ കയറിയിരുന്നു ബസ് മുന്നോട്ട് എടുത്തു ഒപ്പം എന്റെ ഓർമ്മകൾ പുറകിലേക്കും സഞ്ചരിക്കാൻ തുടങ്ങി…

എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛൻ അമ്മയെ ഉപേക്ഷിച്ചിട്ട് പോകുന്നത് അച്ഛനോടുള്ള ദേഷ്യം മുഴുവൻ അവർ തീർത്തിരുന്നത് എന്നോടായിരുന്നു… കമ്പി പഴുപ്പിച്ച് വയ്ക്കാത്ത ഒരു സ്ഥലം പോലും എന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നില്ല ചെറിയ എന്തെങ്കിലും തെറ്റ് ആണേൽ പോലും ക്രൂരമായി അമ്മ ശിക്ഷിച്ചിരുന്നു അമ്മേ എന്ന് വിളിക്കാൻ പോലും എനിക്ക് ഭയമായിരുന്നു…

അയൽവക്കത്തുള്ളവർ എന്റെ ഈ അവസ്ഥ കണ്ടിട്ടാണ്, പഞ്ചായത്തിൽ കമ്പ്ലൈന്റ് ചെയ്തത് അവരാണ് എന്നെ അവിടെ അടുത്തുള്ള ഒരു കോൺവെന്റിൽ കൊണ്ട് ചെന്നാക്കിയത് അവിടെ ഭക്ഷണവും പഠനവും എല്ലാം സൗജന്യമായിരുന്നു. എങ്കിലും മാസത്തിൽ രണ്ടുമാസം അവധിയുള്ളപ്പോൾ വീട്ടിലേക്ക് പോകേണ്ടിവരും ഓരോ തവണ വരുമ്പോഴും വിചാരിക്കും ഇത്രനാളും കാണാതിരുന്ന എന്നേ ഇപ്പോൾ കാണുമ്പോൾ അമ്മയ്ക്ക് അല്പമെങ്കിലും സ്നേഹം ഉണ്ടാകും എന്ന് എല്ലാം വെറുതെ ആയിരുന്നു അവരെനിക്ക് മകളെന്ന ഒരു പരിഗണന പോലും നൽകിയിട്ടില്ല…

പത്താം ക്ലാസ് വരെ അവിടെ നിന്ന് പഠിച്ചു.. അതുകഴിഞ്ഞ് ഇനി സ്ഥിരമായി വീട്ടിൽ നിൽക്കണം എന്ന് ആലോചിച്ചപ്പോൾ ഉള്ളിൽ തീയായിരുന്നു കാരണം അമ്മയുടെ സ്വഭാവം തന്നെ…
എങ്കിലും വേറെ വഴിയില്ലാതെ ഞാൻ വീട്ടിലേക്ക് തന്നെ ചെന്നു… പിന്നെയും കിട്ടി അമ്മയുടെ പീഡകൾ..

ഒടുവിൽ പത്താം ക്ലാസിലെ റിസൾട്ട് വന്നു അത്യാവശ്യം തെറ്റില്ലാത്ത മാർക്കുണ്ടായിരുന്നു എനിക്ക് ഇനിയും പഠിക്കണം എന്ന് പറഞ്ഞ എന്നെ ഇനി നീ പഠിക്കാൻ ഒന്നും പോകണ്ട എന്നും പറഞ്ഞ് വീട്ടിലിരുത്തി പലരും എന്നെ പഠിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വീട്ടിലേക്ക് വന്നിരുന്നു അവരെയെല്ലാം അമ്മ ചീത്ത പറഞ്ഞ് ഓടിച്ചു… ഒന്നരവർഷം കൂടി കഴിഞ്ഞപ്പോൾ പിടിച്ച് ഏതോ ഒരാളുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു അമ്മ ചെയ്തത്…

വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ വിചാരിച്ചത് ഇനിയെങ്കിലും അല്പം സ്വസ്ഥത കിട്ടും എന്നായിരുന്നു പക്ഷേ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എടുത്തുചാടിയ അവസ്ഥയായിരുന്നു എന്റേത്

ഒരു കള്ളുകുടിയനും ആഭാസനുമായിരുന്നു അയാൾ!! വീട്ടിൽ ഞാൻ ഒറ്റ മോള് ആയതുകൊണ്ട് എന്റെ വീട്ടിൽ വന്നു നിൽക്കണം എന്ന് അമ്മ വിവാഹത്തിനു മുമ്പേ അയാളോട് പറഞ്ഞിരുന്നു അത് സമ്മതിച്ചത് പ്രകാരമായിരുന്നു കല്യാണം.. ഒരുമാസം മാത്രമാണ് അയാളോടൊപ്പം ഞാൻ മനസ്സമാധാനമായി ജീവിച്ചത്.. മുഴുക്കുടിയൻ, വീട്ടിൽ വന്ന് ഉപദ്രവിക്കും പോരാത്തതിന് സംശയരോഗവും ശരിക്കും ജീവിതം മടുത്ത അവസ്ഥയായിരുന്നു എനിക്ക്..
എന്തുവേണമെന്ന് പോലും അറിയില്ല…

അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞത്.. ഇനിയെങ്കിലും അയാൾ എന്നോട് ഇത്തിരി മനുഷ്യത്വം കാണിക്കും എന്ന് വെറുതെ കരുതി പോയി പക്ഷേ എല്ലാം വെറുതെ ആയിരുന്നു ഒരു ദിവസം ഹോസ്പിറ്റലിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അയാൾക്ക് ഒഴിവില്ല എന്ന് പറഞ്ഞു അമ്മ എന്തായാലും കൂടെ വരില്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് അയൽവക്കത്തെ ചേച്ചിയെ വിളിച്ച് ഞാൻ ആശുപത്രിയിലേക്ക് പോയത് അവിടെ നിന്ന് മരുന്നുമായി വരുന്ന വഴി വീട്ടിലെത്തിയപ്പോൾ ഉള്ളിൽ എന്തൊക്കെയോ ശബ്ദം കേട്ടു ജനലിലൂടെ നോക്കിയാൽ ഞാൻ കാണുന്നത് അമ്മയും അയാളും കാണരുതാത്ത സാഹചര്യത്തിൽ!!

ആ നിമിഷം അങ്ങനെ തന്നെ മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിച്ചു.. അതിനുവേണ്ടി തന്നെയാണ് നെല്ലിനടിക്കുന്ന വരുന്നെടുത്ത് കുടിച്ചത് പക്ഷേ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞായിരുന്നു.. അവിടെയും ഞാൻ രക്ഷപ്പെട്ടു.
പക്ഷേ പിന്നെ അവരെ അമ്മയായി അയാളെ ഭർത്താവായും കാണാനുള്ള മനസ്സിന്റേ വ്യാപ്തി ഒന്നും എനിക്കുണ്ടായിരുന്നില്ല….

അന്ന് ആ വീട്ടിൽ നിന്നിറങ്ങി ആ പതിനെട്ടു വയസ്സുകാരി വരും വരായ്കകളെ പറ്റി ഒന്നും ഓർക്കാതെ…

ഒരുപാട് ദൂരം പോയി ചെന്നെത്തിയത് ഏതോ ഒരു അമ്പലനടയിലായിരുന്നു… ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ നിന്ന് കിട്ടും.. അതും കഴിച്ച് അവിടെത്തന്നെ ഇരുന്നു രണ്ടുമൂന്നു ദിവസം അങ്ങനെ അവിടെത്തന്നെ ഇരുന്നപ്പോഴാണ് ഏതോ ആളുകളുടെ കണ്ണിൽ ഞാൻ പെട്ടത് അവരെന്നെ അടുത്തുള്ള അമ്പലത്തിന്റെ തന്നെ ട്രസ്റ്റ് നടത്തുന്ന ആശ്രമത്തിൽ കൊണ്ട് ചെന്നാക്കി….

മാനസികമായി തന്നെ ഞാൻ ആകെ തകർന്ന സമയമായിരുന്നു അത് എന്തൊക്കെയോ വായിൽ വരുന്നതൊക്കെ വിളിച്ചുപറയും അവർ എന്നെ അവിടെ നല്ല ഭക്ഷണം തന്ന് നല്ല ചുറ്റുപാടിൽ കിടത്തി..

എന്റെ കഥകളെല്ലാം അറിഞ്ഞതും അവർ എന്തെങ്കിലും ചെറിയ ജോലി ചെയ്ത് അവിടെ നിന്നോളാൻ പറഞ്ഞു..
തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു ഉണ്ടെന്നു പറഞ്ഞപ്പോൾ നാട്ടിലേക്ക് അവിടെയുള്ള ഒരു അമ്മ കൂടെ വന്ന് എന്റെ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപ്ലൈ ചെയ്തു… അതെല്ലാം സംഘടിപ്പിച്ച് ഞാൻ വീണ്ടും പ്ലസ് വണ്ണിന് ജോയിൻ ചെയ്തു…

ഡിഗ്രി വരെ അവിടെ നിന്ന് പഠിക്കാൻ പറ്റി.. അതുകഴിഞ്ഞ് ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയും ശരിയായി.. എന്റെ കിട്ടുന്ന ശമ്പളത്തിൽ പാതി ഞാനാ ആശ്രമത്തിലേക്ക് നൽകുമായിരുന്നു എന്നെപ്പോലെ ഒരുപാട് ആരോരുമില്ലാത്ത അശരണരായവർക്ക് അത് ചെറുതെങ്കിലും ഒരു സഹായം ആകും എന്നറിയാവുന്നതുകൊണ്ട്.

ഒരിക്കൽ നാട്ടിൽ ഞങ്ങളുടെ അയൽവാസികളായിരുന്ന അവിടത്തെ ചേച്ചി ഇവിടെ എന്നെ കണ്ടു, അവര് പറഞ്ഞാണ് അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ അറിഞ്ഞത്..

അപ്പോൾ മനസ്സിൽ തോന്നിയതാണ് അമ്മയെ ഒന്ന് ചെന്ന് കാണണം എന്ന് എന്തിനാണെന്ന് പോലും അറിയില്ല.. ആ മനസ്സിൽ ഞാൻ ഇല്ലാത്തതുപോലെ എനിക്കും അവരോട് ഒരിക്കൽപോലും ഒരു സ്നേഹവും തോന്നിയിട്ടില്ല പക്ഷേ ഇപ്പോൾ എന്തോ മനസ്സ് പറഞ്ഞു ഒന്ന് കാണണം എന്ന് അതുകൊണ്ട് മാത്രമായിരുന്നു ഇപ്പോൾ ഈ വരവ്…

ഒരുപക്ഷേ അവരെന്നെ നന്ദിയില്ലാത്തവൾ എന്ന് വിളിച്ചേക്കാം പക്ഷേ എനിക്കറിയാം എന്റെ മനസാക്ഷിക്ക് അറിയാം ഞാൻ ചെയ്തതാണ് ശരി എന്ന്…
ഇത്രയും ഗ്രഹം ചെയ്തു പിന്നെയും അവരെ പൊക്കി കൊണ്ടു വന്ന് അവർക്ക് എല്ലാം ചെയ്തു കൊടുക്കാൻ അതിനുമാത്രം മനസ്സിന് വലുപ്പമൊന്നും എനിക്കില്ല…

എന്നെ മനസ്സിലാക്കുന്ന ഒരാളെ ഇതിനകം ഞാൻ കണ്ടെത്തി കഴിഞ്ഞു.. ആളുടെ ചേച്ചിയുടെ വിവാഹമാണ് കാലിന് സ്വാധീന കുറവുള്ള അവരും വിവാഹിതരാവാതെ ഇതുവരെ ഇരിക്കുകയായിരുന്നു അവരെ കണ്ട് അവരുടെ വൈകല്യം മനസ്സിലാക്കി ഒരാൾ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ അവരും വിവാഹത്തിന് തയ്യാറായി… അതുകൂടി കഴിഞ്ഞിട്ട് വേണം ഇനി ഞങ്ങളുടെ വിവാഹം!!!!

എല്ലാം അറിഞ്ഞുകൊണ്ട് അദ്ദേഹം എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എനിക്കറിയാം ഇനിയുള്ള നാളുകൾ സന്തോഷത്തിന്റേതാകും എന്ന്…