ഞാൻ അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് പരസ്പരം പുണർന്നു നിൽക്കുന്ന അവരെയാണ്…

_upscale

രചന: നീതു

“””ആന്റി!!””

പിയുഷ് ബാങ്കിലേക്ക് വന്ന് വിളിച്ചപ്പോൾ അവർ അവനെ നോക്കി.. എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞപ്പോൾ വേഗം ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂർത്തിയാക്കി അവന് അരികിലേക്ക് ചെന്നു വിനീത….

“”” ആന്റി ഗീതുവിന്, വിവാഹത്തിന് അവളുടെ പപ്പ കൂടി ഉണ്ടായാൽ കൊള്ളാം എന്നുണ്ട്… “”

അർജുൻ അത് പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി വിനീത… പക്ഷേ മുഖത്ത് ആ ഞെട്ടൽ കാണിക്കാത്ത വിധം അവനോട് സംസാരിച്ച് അവനെ മടക്കി അയച്ചു അവൻ പറഞ്ഞത് അത്ര പെട്ടെന്നൊന്നും വിനീതയുടെ മനസ്സിൽ നിന്ന് പോകുന്നില്ലായിരുന്നു..

ഇത്രയും നാൾ ഗീതു മോളെ വളർത്തി വലുതാക്കിയത് താൻ ഒറ്റയ്ക്കാണ് അവളുടെ പപ്പ ഒന്ന് അന്വേഷിച്ചു വന്നിട്ടോ അല്ലെങ്കിൽ ഇങ്ങനെയൊരു മകൾ ഉണ്ടെന്ന് കരുതിയിട്ടോ പോലുമില്ല എന്നിട്ടും അവൾക്ക് വിവാഹത്തിന് അയാൾ കൂടെ വേണം എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം….

എങ്കിലും ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ശ്രദ്ധിച്ചിരുന്നു വിനീത കാരണം മറ്റൊരു വീട്ടിലേക്ക് വലതുകാൽ വച്ച് കയറി പോവുകയാണ് മകൾ അവളെ ഏതൊരു രീതിയിലും ഒരു വിഷമം കൊടുക്കാൻ വിനീത ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടുതന്നെ വീണ്ടും അർജുനെ ഒന്നുകൂടി വിളിച്ചു അവൾക്ക് ഇഷ്ടമാണെങ്കിൽ അവളുടെ പപ്പായെ വിവാഹത്തിന് വിളിച്ചോളാൻ പറഞ്ഞു..

“”” ആന്റിക്ക് പൂർണ്ണ സമ്മതം അല്ലേ??? “”

അവളുടെ പപ്പയെ വിളിച്ചോളാൻ പറഞ്ഞ എന്റെ ശബ്ദത്തിലെ ഇടർച്ച കണ്ടിട്ടാവണം അർജുൻ അങ്ങനെയൊരു സംശയം എന്നോട് ചോദിച്ചത്…
അതെ””””
എന്ന് അവനോട് കള്ളം പറയുമ്പോഴും എന്റെ ഉള്ളിലെ നോവ് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു… പക്ഷേ എന്നിട്ടും അവൻ എപ്പോഴോ എന്നെ തിരിച്ചറിഞ്ഞു!

“”” നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി എന്ന് മാത്രമേ എനിക്കറിയുള്ളൂ ചെറിയ വല്ല പ്രശ്നങ്ങളും ആണെങ്കിൽ, ഗീതുവിനും അതാണ് ഇഷ്ടമാണെങ്കിൽ നിങ്ങൾ ഒന്ന് ചേരുന്നതല്ലേ നല്ലത്!!””

എന്നവൻ ചോദിച്ചതും ആകെ തല ചുറ്റുന്നത് പോലെ തോന്നി എനിക്ക് ഒരിക്കലും ഇതുപോലൊരു സിറ്റുവേഷൻ ജീവിതത്തിൽ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..

ഞാൻ ഫോൺ കട്ട് ചെയ്ത് അല്പനേരം കണ്ണുകൾ അടച്ച് ഇരുന്നു..

പിന്നെ ഫോണെടുത്ത് ഡയൽ ചെയ്ത് അർജുനോട് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു… വൈകിട്ട് അവൻ വന്നോളാം എന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നു…

“”” അർജുൻ നീ എന്റെ മകളെ കല്യാണം കഴിക്കാൻ പോവുകയാണ് ഒരിക്കലും ഒരാളോടും മനസ്സ് തുറക്കണം എന്ന് കരുതിയതല്ല പക്ഷേ ഇപ്പോൾ എന്തോ നീയെല്ലാം അറിയണം എന്ന് എനിക്ക് തോന്നിപ്പോയി… “”‘

ഞാൻ പറയുന്നതും ശ്രദ്ധിച്ച് അവനിരുന്നു…

“”” അവളുടെ പപ്പ, ഗിരിധറും ഞാനുമായി നല്ല രീതിയിൽ തന്നെയാണ് ജീവിതം മുന്നോട്ടു പോയത്… ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ… പക്ഷേ താള പിഴകൾ വന്നത് പെട്ടെന്ന് ആയിരുന്നു എന്റെ ഒരു കൂട്ടുകാരി ഒരു ദിവസം ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് എന്നെ കാണാൻ വന്നു.. ഗിരിധറിന്റെ ബാങ്കിൽ അവളുടെ വീടിന്റെ ആധാരം ഉണ്ടായിരുന്നു ഏകദേശം ജപ്തിയുടെ വക്കിലായിരുന്നു അത്….
ഗിരിധറിനോട് പറഞ്ഞു ഇത്തിരി സാവകാശം പണം അടയ്ക്കാൻ കിട്ടുമോ എന്ന് അന്വേഷിക്കാൻ വന്നതായിരുന്നു അവൾ… അവളുടെ ഹസ്ബൻഡ് മരിച്ചിരുന്നു വിവാഹം കഴിഞ്ഞ് വെറും നാലു മാസമേ അവർ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂ ഒരു ആക്സിഡന്റിൽ ഹസ്ബൻഡ് ആകെ തളർന്ന്, ആറുമാസത്തോളം കിടന്നു അയാളുടെ ചികിത്സയ്ക്കായി അവർക്ക് ആ വീട് പണയപ്പെടുത്തേണ്ടി വന്നു… അയാളെ രക്ഷിക്കാൻ കഴിഞ്ഞതും ഇല്ല വീട് ജപ്തിയുടെ വക്കിൽ എത്തി…

അവളോട് എനിക്ക് തോന്നിയ സോഫ്റ്റ് കോർണർ അതായിരുന്നു ഞങ്ങളുടെ ജീവിതം തകർക്കാൻ കാരണം.. അവൾക്ക് വേണ്ടുന്ന സഹായങ്ങൾ എല്ലാം ചെയ്യാൻ ഗിരിധറിനോട് റെക്കമെന്റ് ചെയ്തത് ഞാനായിരുന്നു… തന്റെ സുഹൃത്തല്ലേ ഞാൻ വേണ്ടതുപോലെ ചെയ്തോളാം എന്ന് ഗിരിധറും പറഞ്ഞു…

ഒരു ദിവസം എനിക്ക് വല്ലാത്ത തലകറക്കം പോലെ തോന്നി ഡോക്ടറെ കാണേണ്ടി വരും എന്ന് തോന്നിയപ്പോൾ ഞാൻ ഗിരിധറിനെ വിളിച്ചു ഗിരിധർ ഒരു അത്യാവശ്യ മീറ്റിങ്ങിലാണ് എന്നാണ് എന്നോട് പറഞ്ഞത് അതുകൊണ്ട് തന്നെ ഞാൻ ഡോക്ടറുടെ അരികിലേക്ക് തനിയെ പോയി അവിടെ വച്ചാണ് ആ സന്തോഷവാർത്ത അറിഞ്ഞത് ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു അത് പറയാൻ വേണ്ടി ഞാൻ ഗിരിധറിന്റെ ഫോണിലേക്ക് വിളിച്ചു അത് സ്വിച്ച് ഓഫ് ആയിരുന്നു …

ആശുപത്രിയുടെ തൊട്ടടുത്ത് ആയിരുന്നു എന്റെ ആാാ ക്കൂട്ടുകാരിയുടെ വീട് അവിടെ കൂടി ഒന്ന് കയറിയിട്ട് പോകാം എന്ന് കരുതി അങ്ങോട്ടേക്ക് ചെന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവളുടെ വീട്ടുമുറ്റത്ത് ഗിരിധറിന്റെ കാർ…

എനിക്കെന്തോ വല്ലായ്മ തോന്നി, ജനലിലൂടെ ഞാൻ അകത്തേക്ക് നോക്കിയപ്പോൾ കണ്ടത് പരസ്പരം പുണർന്നു നിൽക്കുന്ന അവരെയാണ്…
ആ നിമിഷം എന്റെ മനസ്സ് മരവിച്ചു പോയി… ഗിരിധറിനെ മാത്രം മനസ്സിലിട്ട് ആരാധിച്ചു കൊണ്ട് നടന്ന എനിക്ക് ആ കാഴ്ച വലിയൊരു ആഘാതം തന്നെയായിരുന്നു ഞാൻ അയാളെ വെറുത്തു..

ഞാൻ കണ്ട കാഴ്ച!!!! അയാളോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അയാൾക്ക് ഒരു അല്പം പോലും കുറ്റബോധം ഉണ്ടായിരുന്നില്ല…

പിരിയാം എന്ന് പറഞ്ഞത് ഞാൻ തന്നെയായിരുന്നു അയാൾ ഒരു മടിയും കൂടാതെ എനിക്ക് ഒപ്പിട്ടു തന്നു… ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞിട്ടു പോലും അയാളുടെ മുഖത്ത് വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല…

അതുകൊണ്ടുതന്നെ എനിക്ക് അയാളോടുള്ള വെറുപ്പ് കൂടിക്കൂടി വന്നു. ഒരിക്കലും ജീവിതത്തിൽ ഇനി കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു അയാൾ പിന്നെ ഒരിക്കലും എന്നെയോ കുഞ്ഞിനെയോ തേടി വന്നിട്ടില്ല അവളെ വളർത്തിയെടുത്തത് ഞാൻ തന്നെയാണ് അതും കഷ്ടപ്പെട്ട് ഒരു ജോലി തേടി കണ്ടുപിടിച്ച്….!!!

ഇപ്പോൾ അവൾക്ക് ഞാൻ പോര എന്ന് തോന്നുന്നു അതുകൊണ്ടാവും അവളുടെ പപ്പായെ കാണണം എന്ന് പറഞ്ഞത്… ഇതെന്റെ തോൽവിയാണ് അർജുൻ!!! ഞാൻ അവളുടെ മുന്നിൽ തോറ്റുപോയി ഇനി അവൾക്കിഷ്ടമുള്ളത് പോലെ ചെയ്യട്ടെ അച്ഛനെ അവൾ തന്നെ പോയി വിളിക്കട്ടെ….

അത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു അർജുൻ അൽപനേരം കൂടി അവിടെ ഇരിക്കുന്നത് കണ്ടു പിന്നീട് എണീറ്റ് പോകുന്നതും അന്ന് രാത്രി എന്റെ മകൾ എന്റെ അരികിലേക്ക് വന്നിരുന്നു…

“”” അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ?? എന്ന് ചോദിച്ച്…

എനിക്കെങ്ങനെയാ നിന്നോട് ദേഷ്യപ്പെടാൻ പറ്റുക എന്ന് പറഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു..

“”” അർജുനന്റെ വീട്ടിൽ ഒരു സംസാരം ഉണ്ടായത്രെ കല്യാണത്തിന് കൈപിടിച്ച് തരുന്നത് അച്ഛനാണ് അയാൾ ജീവിച്ചിരിപ്പുണ്ടല്ലോ!!”””
എന്ന് അത് കേട്ടിട്ടാണ് അവൾ മടിച്ചാണെങ്കിലും എന്നോട് അങ്ങനെയൊരു ആഗ്രഹം പറഞ്ഞത്…

പക്ഷേ ഞങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇത്രമാത്രം ബാധിക്കും എന്നും പാവം അവൾ കരുതിയിരുന്നില്ല അതുകൊണ്ട് തന്നെ അർജുന്റെ വായിൽ നിന്ന് എല്ലാം കേട്ടതും അവൾക്ക് ആകെ കുറ്റബോധം തോന്നി..

“”” മോളുടെ ആഗ്രഹം അതാണെങ്കിൽ അച്ഛനെ വിളിക്കാം അച്ഛൻ കൈപിടിച്ച് തരും ആരുടെ മുന്നിലും എന്റെ മോള് തല കുനിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല!!””‘

എന്ന് അവളെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു പൊട്ടിക്കരഞ്ഞ് അവൾ പറഞ്ഞു അപ്പോൾ ഇത്രയും നാൾ പൊക്കിപ്പിടിച്ച ഈ തല താഴ്ത്തേണ്ടി വരില്ലേ എന്ന്.. അത് അവൾക്ക് സഹിക്കാൻ ആവില്ല എന്ന്….
അമ്മ തന്നെ എന്റെ കൈപിടിച്ച് അർജുനെ ഏൽപ്പിച്ചാൽ മതി അച്ഛൻ ഇനി അവൾക്ക് വേണ്ട എന്ന് പറഞ്ഞവൾ ഉറക്കെ കരഞ്ഞു….

അപ്പോഴേക്കും വീഡിയോ കോളിൽ അർജുനും എത്തിയിരുന്നു എന്നിട്ട് പറഞ്ഞു, അമ്മക്ക് മാത്രമേ അവളുടെ കൈപിടിച്ച് എന്നെ ഏൽപ്പിക്കാനുള്ള അവകാശം ഉള്ളൂ എന്ന്… അതിനി മറ്റാരെയും ചെയ്യാൻ അവൻ അനുവദിക്കില്ല എന്ന്…

വല്ലാത്തൊരു സമാധാനം ഉണ്ടായിരുന്നു അത് കേട്ടപ്പോൾ എന്റെ മോളെ ശരിയായ കൈകളിലാണ് ഏൽപ്പിക്കാൻ പോകുന്നത് എന്ന് എനിക്ക് ആ നിമിഷം മനസ്സിലായി.. ഒരമ്മയുടെ തലതാഴരുത് എന്ന് ആഗ്രഹിക്കുന്ന മക്കൾ ഉണ്ടെങ്കിൽ അവർ, മറ്റുള്ളവരെയും അർഹിക്കുന്ന പരിഗണന നൽകി ചേർത്തു നിർത്തും…