മതിലിന്റെ മുകളിൽനിന്ന് തല അപ്രത്യക്ഷമായി വേഗം അലക്കാൻ തുടങ്ങി ഞാൻ…

രചന: നീതു

:::::::::::::::::::::::

“”” നീ വരുന്നുണ്ടോടി ശോഭേ ഇന്ന് ആറാട്ടിന്റെ അവസാന ദിവസം ആണ്!!ഇന്നത്തോടെ തീർന്നു… ഇനി അടുത്ത കൊല്ലമേ ഉള്ളൂ അന്ന് ആരൊക്കെ ഉണ്ടാവും എന്ന് ആർക്കറിയാം!!””

ഷീല ചേച്ചിയാണ് മതിലിൽ തല മാത്രം കാണിച്ച് ഉറക്കെ വിളിച്ചു ചോദിക്കുകയാണ് അലക്കാനുള്ള അതെല്ലാം അലക്ക് കല്ലിന്റെ അരികിൽ കൊണ്ടുവച്ചു അലക്കൽ മഹാമഹം തുടങ്ങാനുള്ള തത്രപ്പാടിൽ ആയിരുന്നു ശോഭ..

“”” ഞാനില്ല ഷീലേച്ചി നിങ്ങൾ പോയിട്ട് വാ. എനിക്ക് ഇവിടെ പിടിപ്പത് പണിയുണ്ട്.. അതെല്ലാം ഇട്ടേച്ച് വന്ന ശരിയാവില്ല!!!””

“””” എടി കഴിഞ്ഞ ആറു ദിവസവും നീ ഇതു തന്നെയല്ലേ പറയുന്നത് ഇന്നൊരു ദിവസം ഒന്ന് പോയി തൊഴുതിയിട്ട് വരാൻ ഇത്ര ആലോചിക്കണോ?? ഒരുങ്ങി ഇങ്ങു വാ പെണ്ണേ!!!””

ഷീലെച്ചി അങ്ങനെ പറഞ്ഞപ്പോൾ പോയി ഒന്ന് തൊഴുതു വരണം എന്നൊക്കെയുണ്ട്… ആറാട്ടിന് എന്നല്ല ഈ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് തന്നെ കുറെ കാലമായി..
പക്ഷേ മോഹം എല്ലാം ഉള്ളിൽ ഒതുക്കി വീണ്ടും ഷീലേച്ചിയോട് പറഞ്ഞു..

“””” അമ്മയ്ക്ക് ഇപ്പോൾ ഇച്ചിരി കൂടുതല..
ഇടയ്ക്കിടയ്ക്ക് ശ്വാസംമുട്ടൽ വരുന്നുണ്ട് അപ്പോഴൊക്കെ ആ സ്പ്രേ എടുത്ത് അടിച്ചു കൊടുക്കണം ഞാൻ ഇവിടെ ഇല്ലാണ്ടായാൽ ശരിയാവില്ല!!! നിങ്ങൾ പൊയ്ക്കോ!!”””

പിന്നെ ഷീലേച്ചി ഒന്നും നിർബന്ധിക്കാൻ വന്നില്ല മതിലിന്റെ മുകളിൽനിന്ന് തല അപ്രത്യക്ഷമായി വേഗം അലക്കാൻ തുടങ്ങി ഞാൻ…

ബാബുവേട്ടൻ തന്നെ കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ അമ്മയും
ബാബുവേട്ടന്റെ അനിയത്തി ഭാമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മ ഇവിടെ തന്നെയുള്ള ഗവൺമെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു..

അന്നുമുതലേ അമ്മ വല്ലാത്ത സ്നേഹമോ അല്ലെങ്കിൽ വല്ലാത്ത അകൽച്ചയോ ഒന്നും കാണിച്ചിരുന്നില്ല ബാബുവേട്ടനോടും ഭാമയോടും എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെയായിരുന്നു തന്നോടും തെറ്റ് കണ്ടാൽ ചീത്ത പറയും അത്രയേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തനിക്കും ഇവിടെ നിൽക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല….

ഭാമയായിരുന്നു പ്രശ്നം വല്ലാത്ത അധികാര ഭാവമായിരുന്നു അവൾക്ക് ബാബുവേട്ടൻ എന്തുകൊണ്ട് വന്നാലും അതെല്ലാം അവൾക്ക് അവകാശപ്പെട്ടതാണ് അവൾക്കിഷ്ടമുള്ളത് എടുത്തു കഴിഞ്ഞാൽ ബാക്കിയുണ്ടെങ്കിൽ എനിക്ക് തരും ആരും അതിനെ ചോദ്യം ചെയ്യാനൊന്നും ചെന്നില്ല ഞാനും എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി അവളുടെ വിവാഹം കഴിഞ്ഞ് പോകുന്നവരെ അങ്ങനെ തന്നെയായിരുന്നു…

വിവാഹം കഴിഞ്ഞ പലവട്ടം അവൾ കർത്താവുമായി പിണങ്ങി ഇവിടെ വന്ന് നിൽക്കും അമ്മ ഒരിക്കലും അവളെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ആരുടെ പക്ഷത്താണോ ശരി അവരുടെ പക്ഷത്തായിരുന്നു അമ്മ ഒരു കണക്കിന് എനിക്കത് വളരെ സമാധാനമായിരുന്നു…

ചില തവണത്തെ പിണക്കങ്ങൾ ഒരുപാട് മാസങ്ങൾ നീണ്ടുപോകും അവൾ ഇവിടെ തന്നെ നിൽക്കും പിന്നെ ബാബുവേട്ടനോ അമ്മയോ മുൻകൈയെടുത്ത് സമാധാന ചർച്ചയ്ക്ക് നിൽക്കണം എങ്കിൽ മാത്രമാണ് പ്രശ്നങ്ങൾ സോൾവ് ചെയ്ത് അവൾ അങ്ങോട്ട് പോകാറുള്ളത് മിക്കവാറും അവൾ ഇങ്ങോട്ട് ഓടി വരും അവിടെയാകുമ്പോൾ ജോലി ചെയ്യണമല്ലോ ഭയങ്കര മടിച്ചി ആയിരുന്നു അവൾ..

പരാതി ഒന്നും പറയാതെ ഞാൻ ഇവിടെ നിന്നു അവൾക്ക് എനിക്കും കുഞ്ഞുങ്ങൾ ആയി പിന്നെ അതായിരുന്നു പ്രശ്നം അവളുടെ മക്കൾ തെറ്റ് ചെയ്താലും കുറ്റം മുഴുവൻ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായിരിക്കും എല്ലാം കണ്ടില്ല എന്ന് നടിച്ചു ഒരു കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് ആരെങ്കിലും ഒരാൾ കണ്ടില്ലെന്ന് നടിച്ചാൽ അതങ്ങ് ഒഴിവായി പോകാവുന്നതേയുള്ളൂ എന്ന് അമ്മ പണ്ട് പറഞ്ഞു തന്നതോർക്കും…..

ഇതിനിടയിൽ അമ്മ റിട്ടയേഡ് ആയി അപ്പോൾ കിട്ടിയ പണത്തിനും മറ്റും അവൾ ഓടി വന്നു..
അമ്മ അത് വീതിച്ചു രണ്ടുപേർക്കും ആയി നൽകി അത് അവൾക്ക് മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു ഏട്ടന് ഈ വീടുണ്ടല്ലോ എനിക്ക് കുറച്ച് സ്ഥലം മാത്രമാണ് കിട്ടിയത് അതിനുപകരം പണമെങ്കിലും തന്നൂടെ എന്നെല്ലാം പറഞ്ഞ് അവൾ ബഹളം വച്ചു അമ്മയ്ക്ക് അവളുടെ സ്വഭാവം അറിയാമായിരുന്നു എങ്കിലും അമ്മ അവളെ ശകാരിക്കാനൊന്നും പോയില്ല ഇതാണ് എന്റെ തീരുമാനം എന്ന് പറഞ്ഞ് സ്വന്തം തീരുമാനത്തിൽ ഉറച്ചുനിൽക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ അവൾക്കറിയാമായിരുന്നു അമ്മയെ എന്തു പറഞ്ഞിട്ടും തിരുത്താൻ കഴിയില്ല എന്ന് അതുകൊണ്ടുതന്നെ അവൾ അതെല്ലാം അങ്ങ് സഹിക്കും…

ഇടയ്ക്ക് അവൾ വന്നിട്ടുള്ള പ്രശ്നങ്ങൾ ഒഴിച്ചാൽ അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഇതിനിടയിലാണ് അമ്മയ്ക്ക് അസുഖം പിടിപെടുന്നത് ശ്വാസംമുട്ടൽ ആയിട്ടായിരുന്നു തുടങ്ങിയത് പിന്നീട് മനസ്സിലായി അത് വലിയ മാറാരോഗമാണ് അത് അമ്മയുടെ ലങ്സിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് എന്ന്….

അതറിഞ്ഞത് മുതൽ അമ്മ ആകെ തളർന്നിരുന്നു ഓരോ ദിവസം ചെല്ലുംതോറും അമ്മയുടെ നീല വഷളായി വന്നു…

ഒടുവിൽ എല്ലാം കിടക്കുന്നതിൽ ആയി…
അമ്മയ്ക്ക് ഒരു കുറവും വരാതെ ഞാൻ നോക്കി.. ഈ കാലയളവിൽ ഒന്നും വഴിതെറ്റി പോലും ഭാമ ഇങ്ങോട്ട് വന്നില്ല അവൾ വന്നാലും അമ്മയുടെ റൂമിന് അരികിൽ പോലും വരാറില്ല വല്ലാത്ത ഗന്ധമാണത്രെ അവിടെ….

പക്ഷേ പെൻഷൻ കിട്ടുന്ന അന്ന് കൃത്യമായി അങ്ങോട്ടേക്ക് എത്തും.. ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് ബാബുവേട്ടന്റെ കയ്യിൽ നിന്ന് പണമത്രയും വാങ്ങിക്കൊണ്ടുപോകും. ആദ്യത്തെ ഒന്ന് രണ്ട് തവണയെല്ലാം ബാബുവേട്ടൻ കൊടുത്തു പക്ഷേ പിന്നീട് അമ്മയ്ക്ക് ചികിത്സയ്ക്ക് വേണമെന്ന് കർശനമായി പറയാൻ തുടങ്ങി. അതോടെ അവൾ പ്രശ്നം ഉണ്ടാക്കി പിന്നെ അതിൽ ഒരു ഭാഗം കൊടുക്കാൻ തുടങ്ങി അവൾക്ക് അത് വാങ്ങാൻ എല്ലാ മാസവും കൃത്യമായി എത്തിക്കൊണ്ടിരുന്നു അല്ലാതെ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കില്ല…

അമ്മയ്ക്ക് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു… പറഞ്ഞാലും ചെറിയ കാറ്റുപോലെ ഒരു ശബ്ദം മാത്രം അത് നമുക്ക് തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിലും അമ്മ എന്തൊക്കെയോ പറയും സമയമെടുത്ത് ഞാൻ അതെല്ലാം കേട്ട് എന്താണെന്ന് മനസ്സിലാക്കും ഒരു ദിവസം കൈ കാട്ടി എന്നെ അടുത്തേക്ക് വിളിച്ചു…..

കഴുത്തിൽ നിന്ന് ഊരിയെ മാലയും കയ്യിലുണ്ടായിരുന്ന വളയും മോതിരവും ഊരി എന്നെ ഏൽപ്പിച്ചു…

“””നിനക്കാ!!”””

എന്ന് അവ്യക്തമായി പറഞ്ഞു…
എന്റെ കണ്ണുകൾ എന്തോ നിറഞ്ഞു വന്നു അമ്മയുടെ മിഴികളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതിന്റെ അന്ന് രാത്രിയാണ് അമ്മയ്ക്ക് രോഗം മൂർച്ഛിച്ചതും അമ്മ ഞങ്ങളെ വിട്ടു പോയതും..

വിവരമറിഞ്ഞ് ഓടി വന്നിരുന്നു ഭാമ സ്വന്തം അമ്മ അവിടെ ചലനമില്ലാതെ കിടക്കുകയാണ് എന്നുപോലും ഓർക്കാതെ അവൾ എന്റെ ചെവിയിൽ വന്നു ചോദിച്ചത് അമ്മയുടെ ആഭരണങ്ങളെ പറ്റിയായിരുന്നു…

അവൾക്കും കൂടി അവകാശപ്പെട്ടതാണ് അറിയാം ഒരു പക്ഷേ ഞാൻ കൊടുക്കുകയും ചെയ്തിരുന്നു പക്ഷേ ഈ ഒരു അവസ്ഥയിൽ അവൾ അങ്ങനെ പെരുമാറിയത് എനിക്ക് എന്തോ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ ഞാൻ ഉറച്ച തീരുമാനമെടുത്തിരുന്നു അതൊന്നും അവൾക്ക് കൊടുക്കില്ല എന്ന്..

അവൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു സ്വന്തം അമ്മ പോയതിൽ അല്ല അമ്മയുടെ ആഭരണങ്ങൾ എവിടെ എന്നതിൽ ഒരു വ്യക്തത കിട്ടാത്തതിൽ ആയിരുന്നു അവൾക്ക് സങ്കടം..

ഞാനെല്ലാം ബാബുവേട്ടനോട് പറഞ്ഞു ബാബുവേട്ടനും പറഞ്ഞത് അത് നീ തന്നെ വച്ചോ എന്നായിരുന്നു…

അതോടെ ഞാൻ അതിനെപ്പറ്റി ഒന്നും മിണ്ടിയില്ല 15 ദിവസം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയപ്പോൾ ബഹളം വച്ചു അവൾക്ക് അതെല്ലാം തിരിച്ചുവേണം എന്ന് പറഞ്ഞു ഞാൻ എനിക്കറിയില്ല എന്ന് പറഞ്ഞു അവൾ എന്നെ ഉപദ്രവിക്കാനായി വന്നു അമ്മയെ നോക്കാതെ ഞാനിവിടെ സുഗിക്കാണ്…. മനപ്പൂർവം സ്വർണ്ണങ്ങളെല്ലാം ഞാൻ മാറ്റിവെച്ചു എന്നൊക്കെ അവൾ പറഞ്ഞു പരത്തി എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാമായിരുന്നു അമ്മയ്ക്ക് വേണ്ടി ഞാൻ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ട് എന്ന് ബാബുവേട്ടനും വന്നു അവളുടെ മുഖത്തേക്ക് ഒരു അടി അടിച്ചു ഇന്നേവരെ അവളെ നുള്ളി നോവിക്കുന്നത് പോലും കണ്ടിട്ടില്ല പക്ഷേ ഇത്തവണ ബാബുവേട്ടനും ദേഷ്യം വന്നിരുന്നു അവളോട് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു..

കുഞ്ഞുങ്ങളെയും കൂട്ടി അവൾ ഇറങ്ങിപ്പോയി പക്ഷേ എനിക്കെന്തു അപ്പോൾ കുറ്റബോധം തോന്നിയിരുന്നു ഞാൻ അമ്മയുടെ ആഭരണങ്ങൾ എല്ലാം എടുത്ത് ബാബുവേട്ടനോട് പറഞ്ഞു അവൾക്ക് തന്നെ കൊടുത്തോളാൻ..

“”” ഇത് നിനക്ക് അമ്മ മനസ്സറിഞ്ഞ് തന്നതാണ് വെറുതെ അനന്തയില്ലാത്തവൾക്ക് കൊടുത്ത് അമ്മയുടെ ആത്മാവിന് പോലും വിഷമം തോന്നിപ്പിക്കേണ്ട!!””

എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി. ഞാനത് എന്റെ അലമാരിയിൽ ഭദ്രമായി വെച്ചു വിലപിടിപ്പുള്ള നിധി പോലെ…..