രചന: നീതു
“” അനശ്വരേ ദേ മാധവ് വന്നിട്ടുണ്ട്!!!””
എന്ന് വല്യമ്മ വിളിച്ചു പറഞ്ഞപ്പോൾ മിഴികൾ വിടർന്നു..
കുളപ്പടവിലെ ചുമരിൽ വെറുതെ കരിക്കട്ട കൊണ്ട് എന്തോ കുത്തി വരച്ചിടുകയായിരുന്നു അപ്പോൾ…
വേഗം ഓടി ചെന്നു ഉമ്മറത്തേക്ക്…
ആളെ അവിടെ കണ്ടില്ല അതുകൊണ്ടുതന്നെ അന്വേഷിച്ച് അകത്തേക്ക് ചെന്നു. അപ്പോഴേക്കും ആരതി ചേച്ചി ചായയും കൊണ്ട് കൊടുത്ത് അടുത്തിരുന്ന സംസാരിക്കുന്നുണ്ടായിരുന്നു…
“”‘വന്നോ തെണ്ടി മജിസ്ട്രേറ്റ്???””
എന്ന് മധുവേട്ടൻ കളിയാക്കി ചോദിച്ചു… അത് കേട്ടതും ഒന്ന് കൂർപ്പിച്ചു നോക്കി മധുവേട്ടനെ..
“”” എങ്ങനെ ഇത്തവണ പ്ലസ് ടു കടന്നു പോകുമോ??? “”
കളിയാക്കി മധുവേട്ടൻ ചോദിച്ചതിന് മറുപടി പറഞ്ഞത് ആരതി ചേച്ചിയാണ്..
“”” മധുവേട്ടന് തലയ്ക്ക് നൊസ്സ് ഉണ്ടോ ഇവള് ജയിക്കും എന്ന് വിചാരിക്കാൻ?? എനിക്ക് തോന്നുന്നില്ല!!!””
എന്ന് പറഞ്ഞത് അത് എല്ലാരിലും ചിരി ഉണർത്തിയിരുന്നു മധുവേട്ടനും വലിയമ്മയും ആരതി ചേച്ചിയും എല്ലാം ഉറക്കെ ചിരിക്കുന്നുണ്ട് അതുകൊണ്ട് മനസ്സ് നോന്തിയിരുന്നു മെല്ലെ അവിടെ നിന്ന് സ്റ്റെപ്പ് കയറി റൂമിലേക്ക് നടന്നു..
അവിടെ ചില്ലിട്ടു വെച്ച് അമ്മയുടെ പടത്തിനു മുന്നിൽ ഇരുന്നു കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു അപ്പോഴേക്ക്…
“””” എല്ലാവർക്കും ഒരുപോലെ ബുദ്ധി ഉണ്ടാവുമോ പഠിക്കാൻ എനിക്ക് ഇത്തിരി ബുദ്ധി കുറവാ എന്നാലും ഇതുവരെ തോറ്റിട്ടൊന്നും ഇല്ലല്ലോ പത്താംക്ലാസിൽ അത്യാവശ്യം മാർക്ക് എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ പ്ലസ്ടുവിനും ഞാൻ തോൽക്കാൻ ഒന്നും പോകുന്നില്ല ജയിക്കും എന്നിട്ടും എന്തിനാ ഇവരൊക്കെ ഇങ്ങനെ കളിയാക്കുന്നത് അത് മധുവേട്ടന്റെ മുന്നിൽ വച്ച്!!!””
അമ്മയുടെ മുന്നിലിരുന്ന് അവൾ പദം പറഞ്ഞു മാലയിട്ട് തൂക്കിയ ആ ഫോട്ടോയിൽ ഇരുന്ന് അമ്മ തന്നോട് ചിരിക്കുന്നുണ്ട് എന്ന് തോന്നി അവൾക്ക്..
തന്നെ കളിയാക്കുന്നത് ഇവിടെ ഒരു നിത്യസംഭവമാണ് പക്ഷേ അത് മധുവേട്ടന്റെ മുന്നിൽ നിന്നായതുകൊണ്ടാണ് ഇപ്പോഴത്തെ വിഷമം കാരണം മധുവേട്ടൻ എന്നോ മനസ്സിനുള്ളിൽ കയറി കൂടിയതാണ്…
അമ്മയുടെ മരണശേഷം അച്ഛന്റെ കൂടെയായിരുന്നു അച്ഛൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഇവിടെ അമ്മൂമ്മയുണ്ടായിരുന്നു അതുകൊണ്ടാണ് ഇങ്ങോട്ടേക്ക് പോന്നത് പക്ഷേ അമ്മൂമ്മയും തന്നെ വിട്ടു പോയപ്പോൾ പിന്നെയും താൻ ഇവിടെ തന്നെ കൂടി അമ്മയ്ക്കും കൂടി അവകാശപ്പെട്ട തറവാടാണ് ഇത് വലിയമ്മയാണ് ഭരണം എന്ന് മാത്രം എല്ലാവരുടെയും ഒരേയൊരു ആങ്ങള ആയിരുന്നു മധുവേട്ടന്റെ അച്ഛൻ രാജൻ മാമ… അവർക്ക് രണ്ടു മക്കളാണ്… മാധവ് കൃഷ്ണൻ എന്ന മധുവേട്ടനും, അനിയത്തി മാതംഗിയും…
രാജമാമ വിവാഹം കഴിച്ചത് ഒരുപാട് പൈസയുള്ള കുടുംബത്തിലെ വേണി അമ്മായിയെയാണ് അവർക്ക് ഒരുപാട് ബിസിനസ് എല്ലാം ഉണ്ട് എല്ലാം ഇപ്പോൾ നോക്കി നടത്തുന്നത് രാജമാമയും മധുവേട്ടനും ചേർന്നാണ്…
അതുകൊണ്ടുതന്നെ മധുവേട്ടനെ കൊണ്ട് ആരതി ചേച്ചിയെ വിവാഹം കഴിപ്പിച്ചാൽ കൊള്ളാം എന്ന് വലിയമ്മയ്ക്ക് മോഹമുണ്ട് പക്ഷേ ഇതുവരെയും അങ്ങനെയൊന്നും പറഞ്ഞ് വെച്ചിട്ടില്ല…
കുഞ്ഞുനാളിൽ ഇടയ്ക്ക് തറവാട്ടിലേക്ക് വരും മധുവേട്ടനും മതംഗിയും അന്ന് മാതംഗിയുടെ കൈപിടിച്ച് താൻ കൂടെയുണ്ടാകും ഞങ്ങൾ രണ്ടുപേരും ഒരേ പ്രായമായിരുന്നു മധുവേട്ടനും പിന്നാലെ കൂടും…
ഒരുപാട് കഥകൾ പറഞ്ഞും പൂക്കൾ ഇറുത്തും എല്ലാം ഇവിടെ കൂടെ ഓടിനടന്ന് കളിച്ചു വളർന്നതിനിടയിൽ എപ്പോഴോ ആള് എന്റെ ഉള്ളിൽ കയറി പോയി…
വലിയമ്മ ആരതി ചേച്ചിക്ക് വേണ്ടി മധുവേട്ടനെ ആലോചിക്കുകയാണ് എന്നറിഞ്ഞപ്പോൾ.. തകർന്നു… ഒരുപാട് തവണ കരുതിയതാണ് മനസ്സിൽ നിന്ന് ഇറക്കിവിടാൻ പക്ഷേ കഴിയുന്നില്ലായിരുന്നു…
“”” അർഹതയില്ലാത്തതാണ് വെറുതെ മോഹിക്കേണ്ട എന്ന് സ്വയം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു!!!
മനസ്സ് വരുതിയിൽ കിട്ടുന്നില്ല അതുകൊണ്ടാണ് അവിടെയിരിക്കുന്ന ഒരു കടലാസിൽ എന്തെങ്കിലും കുത്തി വരയ്ക്കാൻ തോന്നിയത് പലപ്പോഴും എന്തേലും വരയ്ക്കുന്നത് തനിക്ക് വലിയ ആശ്വാസം തരാറുണ്ട്…
പെട്ടെന്നാണ് താഴെനിന്ന് ഒരു കാൽപെരുമാറ്റം കേട്ടത്…
എന്തൊക്കെയോ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്ന പേപ്പറിലേക്ക് നോക്കി മധുവേട്ടനെ ഭംഗിയായി വരച്ചു വെച്ചിട്ടുണ്ട്…
ഒരു നിമിഷം വാതിലിലേക്ക് നോക്കി അവിടെ മധുവേട്ടൻ ആളു കാണേണ്ട എന്ന് കരുതി വേഗം വരച്ചത് മടക്കി പുറകിൽ ഒളിപ്പിച്ചു പിടിച്ചു…
“”” പറഞ്ഞത് വിഷമായോ അനു കുട്ടിക്ക്?? “”
എന്ന് മധുവേട്ടൻ ചോദിച്ചതും മനസ്സിലെ സങ്കടങ്ങൾ എല്ലാം മാറി സന്തോഷം നിറഞ്ഞിരുന്നു…
ഇല്ല എന്ന് വിളങ്ങനെ തലയാട്ടി അറിയിച്ചു അപ്പോഴാണ് എന്റെ കൈ പുറകിലേക്ക് മടക്കി പിടിച്ചത് ശ്രദ്ധിച്ചത്…
“”എന്താ തന്റെ കയ്യിൽ???””
എന്ന് ചോദിച്ച് അരികിലേക്ക് വന്നു ഒന്നുമില്ല എന്ന് പറഞ്ഞ് ആളിൽ നിന്ന് ഞാൻ അത് മറക്കാൻ ശ്രമിച്ചു പേടിയായിരുന്നു കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എന്റെ മനസ്സിലുള്ളത് അതുപോലെ വരച്ചു… അന്നേരം തെറ്റും ശരിയും ഒന്നും നോക്കിയില്ല..
തട്ടിപ്പറിച്ചു വാങ്ങി ആ ചിത്രം നോക്കി പേടിയോടെ ഞാൻ മാറിനിന്നു ആ മുഖം വിടരുന്നതും ആ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയുന്നതും കണ്ടു ചെറിയൊരു ആശ്വാസം തോന്നി..
“”” എടോ ഇത് താൻ വരച്ചത് താൻ വരയ്ക്കും എന്നൊക്കെ കേട്ടിരുന്നു പക്ഷേ ഇത്രയും നന്നായി അരയ്ക്കും എന്നൊന്നും എനിക്കറിയില്ലാരുന്നു!!! എവിടെ ഇനിയുണ്ടോ വരച്ചത്??? “””
എന്ന് ചോദിച്ചപ്പോൾ ഞാൻ വരച്ച ഒരുപാട് ചിത്രങ്ങൾ താഴെയുള്ള തകരപ്പെട്ടിയിൽ നിന്ന് എടുത്തു കാണിച്ചു അതിൽ ഏതൊക്കെയോ എടുത്ത് കയ്യിൽ പിടിച്ച് ഇതൊക്കെ ഞാൻ കൊണ്ടുപോവുകയാണ് എന്ന് പറഞ്ഞു കൂടെ ഞാൻ വരച്ച മധുവേട്ടന്റെ ചിത്രവും…
പ്ലസ്ടുവിന് അത്യാവശ്യം മാർക്കോടെ തന്നെ ഞാൻ പാസായി..
അന്ന് മധുവേട്ടൻ വിളിച്ചിരുന്നു കൺഗ്രാജുലേഷൻസ് പറയാൻ….
ഒരുപാട് സന്തോഷമായി അതിനടുത്ത ദിവസം വല്യമ്മ പറഞ്ഞറിഞ്ഞു മധുവേട്ടന്റെയും ആരതിയുടെയും വിവാഹം നിശ്ചയിച്ചു എന്ന്…
ഞാൻ ആകെ തകർന്നു പോയിരുന്നു..
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..
ചിത്രകല പഠനത്തിനായി ഹോസ്റ്റൽ സൗകര്യം ഉള്ള ആർട്സ് കോളേജിലേക്ക് ഞാൻ മാറി…
മനപ്പൂർവ്വം ആരെയും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ല ഒരു ദിവസം അങ്ങോട്ടേക്ക് മധുവേട്ടൻ കാണാൻ വന്നിരുന്നു….
ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു എന്റെ പെയിന്റിംഗ്സ് എവിടെയോ കോമ്പറ്റീഷനിൽ പ്രദർശിപ്പിച്ച് എനിക്ക് അതിൽ എനിക്ക് ഒന്നാം സ്ഥാനം ഉണ്ട് എന്ന്..
അറിയില്ലായിരുന്നു എന്റെ കരിയർ തന്നെ മാറിമറിയാൻ പോവുകയാണ് എന്ന്…
അറിയപ്പെടുന്ന ഒരു ചിത്രകാരിയായി മാറാൻ അധികകാലം ഒന്നും വേണ്ടി വന്നില്ല…
അത്തവളത്തെ ലളിതകല അക്കാദമിയുടെ ചിത്രകലയ്ക്കുള്ള അവാർഡും എനിക്കായിരുന്നു..
ഇതുതന്നെയാണ് എന്റെ പാഷനും പ്രൊഫഷനും എന്ന് അന്ന് ഞാൻ തീരുമാനിച്ചു..
അവാർഡ് വാങ്ങുന്ന ചടങ്ങ് കഴിഞ്ഞ തിരികെ ഇറങ്ങുമ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടുവന്നവരുടെ കൂട്ടത്തിൽ മധുവേട്ടനും ഉണ്ടായിരുന്നു…
അന്ന് തിരികെ ഇറങ്ങിയത് അദ്ദേഹത്തിന്റെ വണ്ടിയിലാണ്…
“””ഐ ലവ് യു അനൂ!!!”””
വണ്ടി ഓടിക്കുന്നത് നിർത്തി എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു…
ഞാൻ എന്റെ ജീവിതത്തിൽ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ വാക്കുകൾ ആയിരുന്നു അത്..
പക്ഷേ അന്നേരം മനസ്സിൽ വന്നത് ആരതിയാണ് എന്റെ ഉള്ളിലെ സംശയം ഞാൻ ചോദിച്ചു…
“”” നിങ്ങളുടെ വിവാഹം നിശ്ചയിച്ചത് അല്ലേ എന്ന്!!!
“”” അതെ!!”
എന്ന് മറുപടി പറഞ്ഞപ്പോൾ എനിക്കൊരു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..
“”” പക്ഷേ അത് എന്റെ അറിവോടുകൂടി ആയിരുന്നില്ല എനിക്കിഷ്ടം മറ്റൊരു കാന്താരി പെണ്ണിനെ ആയിരുന്നു പണ്ടുമുതലേ അവളോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു….. കുറച്ചു വലുതായിട്ട് ഒരു ബുദ്ധിയും ബോധവും ഒക്കെ വന്നിട്ട് തുറന്നുപറയാം എന്ന് കരുതി…. അത് നീയാടീ പൊട്ടിക്കാളി!!!””
എന്നുപറഞ്ഞ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
ജീവിതത്തിൽ ഇത്രത്തോളം ഞാൻ ഒന്നും മോഹിച്ചിട്ടില്ല ആ മോഹി തന്നെ സ്വന്തമായി എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി…
അന്ന് ആ പോയ യാത്ര ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ആയിരുന്നു. സന്തോഷവും ചെറിയ ചെറിയ പിണക്കങ്ങളും കുറുമ്പുകളും ഒക്കെയുള്ള മനോഹരമായ ജീവിതത്തിലേക്ക്….