രചന: നീതു
“”” എന്താടാ നിന്റെ മുഖത്ത് ഒരു വിഷമം?? “”
അനിൽ അത് ചോദിക്കുമ്പോൾ സതീശൻ ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു!!!
“”” എടാ നിന്നോട് ചോദിച്ചത്!! പണം ശരിയായില്ലേ??? അതാണോ നിന്റെ മുഖം ഇങ്ങനെ?? “””
അനിൽ വീണ്ടും അങ്ങനെ ചോദിച്ചു സതീശൻ അന്നേരം ഒന്നും മിണ്ടിയില്ല അതോടെ മനസ്സിലായിരുന്നു അത് തന്നെയാണ് അവന്റെ പ്രശ്നം എന്ന്!!!
“” എടാ നീ ഇങ്ങനെ വണ്ടിക്കാളയെ പോലെ ഈ ഭാരവും ചുമന്ന് എന്താ കണ്ടിരിക്കുന്നത്??? നിനക്ക് രണ്ട് പെൺകുട്ടികളാണ് എന്ന കാര്യം മറക്കണ്ട!!! കുടുംബവും അമ്മയും അനിയനും എല്ലാം വേണം!!! പക്ഷേ ഒരു അളവിൽ കൂടുതൽ ആവുമ്പോൾ മനസ്സിലാക്കണം, അവർ നിന്നെ മുതലാക്കുകയാണ് എന്ന്!!! അവസാനം പൊട്ടനായി തീരരുത്!!!!”””
അനിലിനോളം ഒരുപക്ഷേ സതീശനെ അറിഞ്ഞവരാരും ഉണ്ടാവില്ല അതുകൊണ്ടുതന്നെയാണ് ഇത്രയും ദേഷ്യത്തിൽ അവനോട് പറയാനും കാരണം… സതീശൻ ഒരു കൂടപ്പിറപ്പിനെ പോലെ തന്നെയായിരുന്നു അനിലിന്….
സതീശനും അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്നതായിരുന്നു സതീഷിന്റെ കുടുംബം അച്ഛൻ ഇളയ അനിയന് ഒരു വയസ്സ് ആകുന്നതിനുമുമ്പ് തന്നെ മരിച്ചതാണ് അപ്പോൾ പത്താം ക്ലാസ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ സതീശൻ പിന്നെ ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തത് അയാളാണ് ഒരു പരാതിയും കൂടാതെ തന്നെ അമ്മയുടെയും അനിയന്മാരുടെയും കാര്യം അയാൾ ഭംഗിയായി നിർവഹിച്ചു!!
ഒരു കാലം വരെ അവർക്ക് സതീശന്റെ തണൽ ആവശ്യമായിരുന്നു. പക്ഷേ അത് കഴിഞ്ഞിട്ടും അവർ അവനെ ഒരു കറവ പശുവിനെ പോലെ തന്നെ കണ്ടു. രണ്ട് അനിയന്മാർക്കും ജോലിയായി എന്നാലും വീട്ടിലേ കാര്യങ്ങൾ ഇപ്പോഴും നോക്കുന്നത് സതീശൻ ആണ് സതീശൻ കല്യാണം കഴിച്ച് രണ്ട് പെൺകുഞ്ഞുങ്ങൾ ആയി എന്നിട്ടും സ്ഥിതിക്ക് ഒരു മാറ്റവുമില്ല രണ്ടാമത്തെ അനിയനും കല്യാണം കഴിച്ചു കൊണ്ടുവന്നു അവരുടെയും കാര്യം സതീശന്റെ തലയിലായി അനിയന്മാർ രണ്ടുപേരും കിട്ടുന്ന പണം മുഴുവൻ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റി സതീശൻ മാത്രം കിട്ടുന്നത് തികയാതെ അവിടെ നിന്നും ഇവിടെ നിന്നും കടം വാങ്ങി വീട്ടിലേ കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തിക്കൊടുക്കുന്നു!!!
അമ്മ പോലും പറയുന്നത്, എല്ലാം മൂത്തമകന്റെ കടമയാണ് എന്നായിരുന്നു… ഇടയ മക്കളെ ഇപ്പോഴും കൊഞ്ചിച്ച് കൊണ്ട് നടക്കും അവരെക്കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ല എല്ലാം സതീശന്റെ തലയിൽ തന്നെ…
ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞതുപോലെ അവനു കിട്ടിയത് ഒരു പാവം പെണ്ണിനെയായി… അമ്മയെ ഭയക്കുന്ന, അടങ്ങി ഒതുങ്ങി കുടുംബത്തിൽ കഴിയുന്ന സ്വന്തമായി അഭിപ്രായങ്ങൾ പോലും ഇല്ലാത്ത ഒരുവൾ..
സതീശന് അവളെന്നാൽ ജീവനായിരുന്നു രണ്ടു പെൺമക്കളും അതെ…
അവൾക്ക് തിരിച്ചും അവളുടെ ലോകം തന്നെ സതീശനും കുഞ്ഞുങ്ങളും ആയിരുന്നു പക്ഷേ, അവർക്ക് വേണ്ടി വേണ്ടുന്നത് ഒന്നും ചെയ്യാൻ ഇതുവരെക്കും സതീശനെ കൊണ്ട് കഴിഞ്ഞിട്ടില്ല!!! കുടുംബം എന്ന വലിയ ഭാരം തലയിൽ ഉള്ളത് തന്നെ കാരണം…
ആ പെൺകുട്ടികൾക്ക് കാതിൽ പോലും ഒരു ഗ്രാം സ്വർണാഭരണം ഇല്ല ഇതുവരെ വാങ്ങി കൊടുക്കാൻ സതീശന് കഴിഞ്ഞിട്ടില്ല…. കുടുംബത്തിന്റെ ഭാരം തലയിൽ ഉള്ളതിനാൽ അതിനൊന്നും അയാൾക്ക് പണം തികഞ്ഞിരുന്നില്ല…
ഉള്ളതുകൂടി കൊണ്ടുപോയി വിൽക്കുക അല്ലാതെ..
ഇളയ അനിയന്റെ കല്യാണമാണ് അയാൾ വർക്ക് ചെയ്യുന്നിടത്ത് തന്നെ ഉള്ള കുട്ടിയാണ് അവിടെ നിന്ന് കണ്ട് ഇഷ്ടമായി, വീട്ടിൽ അറിയിച്ചതാണ് അങ്ങനെ പോയി കല്യാണം ആലോചിച്ചു ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിലും ഇവിടുത്തെ അമ്മയ്ക്ക് ഇളയ മക്കൾ പറയുന്നതിന് അപ്പുറം ഒന്നും തന്നെയില്ല…
ഇപ്പോൾ പുതിയ പ്രശ്നം താലി ചെയിൻ ആണ്!!!!
സ്വന്തം കല്യാണം പ്രമാണിച്ച് വീട് മൂടി പിടിപ്പിക്കലും പെയിന്റിങ് എല്ലാമായി അവന്റെ കയ്യിലുള്ളതെല്ലാം തീർന്നത്രേ..
ഇനിയിപ്പോ താലിചെയ്ത് ആരെങ്കിലും എടുത്തു കൊടുക്കണം എന്നാണ് അവൻ വന്നു പറയുന്നത് ഉള്ളിലെ ഉദ്ദേശം സതീഷിന്റെ തലയിൽ വച്ച് കെട്ടുക എന്നത് തന്നെയാണ്…
“”” അച്ഛനില്ലാത്ത ചെറുക്കന് നീ വേണം അത് മുന്നിൽ നിന്ന് നടത്തിക്കൊടുക്കാൻ നിനക്ക് അച്ഛന്റെ സ്ഥാനം!!””
എന്നുപറഞ്ഞ് അമ്മയും സതീശനെ ഈ കുഴിയിലേക്ക് ചാടിച്ചു…
അവിടുത്തെ തന്നെ ഓരോ കാര്യങ്ങൾക്കായി ഭാര്യയുടെ സ്വർണം മുഴുവൻ വിറ്റു തീർത്തിട്ടുണ്ട് ഇനി ഒന്നും ബാക്കിയില്ല അവളുടെ കെട്ട് താലി അല്ലാതെ!!!!
അയാളെ കൊണ്ടാവും വിധം പണമുണ്ടാക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു ഇതുവരെയും ഒന്നും ശരിയായിട്ടില്ല അല്ലെങ്കിൽ തന്നെ എല്ലായിടത്തും നിന്ന് ഒരു വിധം കടം വാങ്ങിയിട്ടുണ്ട് ആ വീടിന്റെ കാര്യം നോക്കാൻ!!!! ഇപ്പോൾ പുതിയതായി പെട്ടെന്ന് കടം മേടിക്കാൻ ചെന്നപ്പോൾ ആരും കൊടുത്തില്ല….
പണം കിട്ടാത്തതിന്റെ സങ്കടവും ടെൻഷനും ഒരു ഭാഗത്ത് ഒപ്പം വീട്ടിൽ നിന്ന് അമ്മയുടെ കുറ്റപ്പെടുത്തലുകൾ ആകെ തകർന്നു പോയിരുന്നു സതീശൻ…
ഒടുവിൽ അയാളുടെ സങ്കടം കണ്ടറിഞ്ഞ് ഭാര്യ തന്നെയാണ് റോഡ് ഗോൾഡ് മാലയിൽ തന്റെ താലി ഊരിയിട്ട് ആ ചെയിൻ അയാൾക്കായി നൽകിയത്!!!
മൂന്നു പവൻ ഉണ്ട് ഇതു കൊണ്ടുപോയി താലി ഉണ്ടാക്കി കൊടുത്തോളാൻ പറഞ്ഞു!!!
അതും കൊണ്ട് ചെന്നപ്പോൾ അമ്മയുടെ വക ഗുണദോഷം,
“” മൂന്ന് പവനോ ഇതൊക്കെ ഇന്നത്തെ കാലത്ത് കണ്ണിന് നേരെ കാണാനുണ്ടോ മിനിമം ആറോ ഏഴോ പവൻ വേണം!!! നിനക്ക് നാണമില്ലേ സതീശ മൂന്ന് പവനും കൊണ്ടുവരാൻ!!”””
അതോടെ സതീശൻ തിരിച്ചു ചിന്തിക്കാൻ തുടങ്ങി തന്റെ വിവാഹത്തിന് അമ്മയോട് പറഞ്ഞതാണ്, താലിയെടുക്കാൻ വരാൻ… രണ്ടു പവനിൽ കൂടുതൽ എടുക്കേണ്ട എന്ന് പറഞ്ഞു അന്ന് വാശിപിടിച്ചത് അമ്മയാണ് എന്നിട്ടും തന്റെ ഒരു തീരുമാനപ്രകാരം ആയിരുന്നു മൂന്നു പവന്റെ താലി ചെയിൻ എടുത്തത്….
വെറുതെ ആളുകളുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ഒരുപാട് സ്വർണം കൊണ്ട് പോയി ഇട്ടിട്ടൊന്നും കാര്യമില്ലത്രെ!!!!
ആ അമ്മ തന്നെയാണ് ഇപ്പോൾ പറയുന്നത് എന്ന് അയാൾക്ക് വിശ്വസിക്കാൻ തോന്നിയില്ല!!!
ഓരോ കാര്യങ്ങൾ വേറെ തിരിച്ച് ആലോചിച്ചു തനിക്കൊരു നീതി അനിയന്മാർക്ക് മറ്റൊരു നീതി!!!
അതിനിടയ്ക്ക് കേട്ടു ടൗണിൽ കണ്ണായ ഒരു സ്ഥലത്തിന് തന്റെ അനിയൻ വില പറഞ്ഞിട്ടുണ്ട് എന്ന് താലി വാങ്ങാൻ പൈസ ഇല്ലാത്തവന് അതിനെല്ലാം പൈസയുണ്ട് അഡ്വാൻസ് കൊടുക്കുകയും ചെയ്തിരിക്കുന്നു… ഒരു മാസത്തിനുള്ളിൽ പണം തരാം എന്നാണ് പറഞ്ഞിട്ടുള്ളത് അതിനുള്ളിൽ വളം കൊടുക്കണമെങ്കിൽ അവന്റെ കയ്യിൽ ഇല്ലാതെ പറ്റില്ല!!!
എല്ലാം കൂടെ അയാൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. അയാൾ അമ്മയോട് കയർത്തു!!!
“”” സ്ഥലത്തിന് അഡ്വാൻസ് കൊടുത്ത് ഒരു മാസം കൊണ്ട് എവിടെ നിന്നാണോ പൈസ ഉണ്ടാക്കാൻ പോകുന്നത് ആ പണം കൊണ്ട് ഒരു താലി മേടിക്കാൻ അവനോട് പറ എന്നു പറഞ്ഞു!!!
അതോടെ മൊത്തം പ്രശ്നമായി ഞാൻ സ്വാർത്ഥനായി!!” അനിയൻ അഞ്ചു സെന്റ് വേടിക്കുന്നതിൽ അസൂയയുള്ളവൻ!!!
അത്രയും മതിയായിരുന്നു കുടുംബത്തിന് വേണ്ടി ജീവിച്ചവന്റെ മനസ്സ് തകരാൻ!!!!
ഭാര്യയെയും മക്കളെയും കൂട്ടി അന്നിറങ്ങി അവിടെ നിന്ന്…
പിന്നെയുള്ള ജീവിതം സുഖകരമായിരുന്നു അയാൾ അധ്വാനിച്ച് ഉണ്ടാക്കുന്നതിന്റെ ഒരു ഭാഗം പോലും അവരുടെ ചിലവിനും വാടകയ്ക്കും കൂടി വേണ്ടിവന്നില്ല ബാക്കി പൈസ കൂട്ടി വെച്ച് ഒരു അഞ്ചുസെന്റ് അവരും വാങ്ങി…
കടവും കഠിനാധ്വാനവും ഒക്കെയായി ഒരു ചെറിയ കൂര അവരും പണിതു സതീഷിന്റെ ഭാര്യയും തന്നെ കൊണ്ടാവും പോലെ സഹായിച്ചിരുന്നു…
അവരുടെ വീട് കുടിയിരിപ്പിന് അനിലും വന്നിരുന്നു!!!
എന്തോ പറയുന്ന കൂട്ടത്തിൽ അനിൽ പറഞ്ഞു. അന്ന് അവിടെ അങ്ങനെ ഒരു പൊട്ടിത്തെറി നടന്നത് നന്നായി ഇല്ലെങ്കിൽ ഇപ്പോഴും നീ അനിയന്മാരെയും അമ്മയെയും തലയിലേറ്റി നടന്നേനെ നിന്റെ ആ രണ്ടു കൊച്ചുങ്ങൾ വഴിയാധാരമായേനെ എന്ന്!!!
അത് ശരിയാണെന്ന് സതീഷിനും തോന്നി സ്നേഹം പലപ്പോഴും നമ്മളെ അന്ധന്മാരാക്കും… അത് ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അന്ധന്മാർ അതിൽ നിന്ന് പുറത്ത് കടക്കുന്നവർക്ക് മാത്രമേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂ..