പ്രായപൂർത്തിയായ പെൺകുട്ടിയല്ലേ ബാധ്യതയാവും എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഒടുവിൽ നാട്ടുകാരുടെ കുറ്റപ്പെടുത്തൽ….

രചന: നീതു

“”” ഒരു വയസ്സായ അമ്മാമ്മയെ നോക്കാൻ ആളെ വേണം എന്ന് പറഞ്ഞിട്ട് ഒരു പരസ്യം ഉണ്ട് നിനക്ക് പറ്റുമോ അവിടെ പോയി നിൽക്കാൻ ഞാൻ അന്വേഷിച്ചു നോക്കി നല്ല കൂട്ടരാണ് വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല അത്രയും വിശ്വാസം ഉള്ളതുകൊണ്ടാണ് നിന്നോട് ഞാൻ പറയുന്നത് ഇതാവുമ്പോൾ ഡിസ്റ്റൻസ് ആയി നിനക്ക് ഡിഗ്രിയും ചെയ്യാം പിന്നെ നിൽക്കാൻ ഒരു ഇടവും ആയി!!!””

വന്ദന പറഞ്ഞത് കേട്ട് നിന്നു അപർണ്ണ അവളും ചിന്തിച്ചുനോക്കി ഇതൊരു സുവർണ്ണാവസരം തന്നെയാണ് തന്നെപ്പോലെ ആരോരും ഇല്ലാത്ത ഒരുവൾക്ക് ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ല!!!

“”” എനിക്ക് സമ്മതമാണ് എന്നാണ് ജോയിൻ ചെയ്യേണ്ടത് എന്നുകൂടി നീയൊന്ന് അന്വേഷിച്ചു നോക്ക് എന്നായാലും കുഴപ്പമില്ല!!!!”””

എന്ന് ആവേശത്തോടെ അപർണ പറയുന്നത് കേട്ടപ്പോൾ തന്നെ ഇപ്പോൾ നിൽക്കുന്നിടത്തുള്ള സുഖം വന്ദനക്ക് മനസ്സിലായിരുന്നു…

“”” എല്ലാം ചോദിച്ചിട്ട് അവളെ അറിയിക്കാം എന്ന് ഉറപ്പു കൊടുത്തതോടെ അപർണ വീട്ടിലേക്ക് പോയി സ്വന്തം വീടല്ല ചെറിയച്ഛന്റെ വീട്, അച്ഛന്റെ അനിയന്റെ വീടാണ്!!!

ഒരു അഞ്ചാറു മാസം മുമ്പ് വരെ താനൊരു സ്വർഗ്ഗത്തിലായിരുന്നു ജീവിച്ചിരുന്നത് അച്ഛനും അമ്മയും താനും അടങ്ങുന്ന ഒരു കൊച്ചു സ്വർഗം ദുബായിലായിരുന്നു അച്ഛന് ജോലി…
ഇത്തവണ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറെ കല്യാണ ആലോചന വന്ന കാര്യം അമ്മ പറഞ്ഞു, എങ്കിൽ പിന്നെ പോണതിനു മുൻപ് നടത്തിയാൽ എന്താ അവളിപ്പോൾ ഡിഗ്രി ആയില്ലേ?? എന്ന് അമ്മ ചോദിച്ചതിനു മറുപടിയായി അച്ഛൻ പറഞ്ഞത് ഡിഗ്രി കഴിയട്ടെ എന്നായിരുന്നു… പക്ഷേ ഒറ്റ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടന്നു കാണാൻ അമ്മയ്ക്കായിരുന്നു കൊതി മുഴുവൻ അതുകൊണ്ടുതന്നെയാണ് അച്ഛനെയും വിളിച്ച് ജ്യോത്സ്യരുടെ അടുത്തേക്ക് പോയത് എപ്പോഴാണ് വിവാഹയോഗം എന്ന് നോക്കാൻ!!

അറിഞ്ഞില്ലായിരുന്നു അത് അവസാനത്തെ പോക്കായിരുന്നു എന്ന് നിയന്ത്രണം തെറ്റി വന്ന ഒരു ലോറി അവരെ ഇടിച്ചു തെറിപ്പിച്ചു പോയപ്പോൾ അച്ഛന്റെ ജീവൻ അവിടെ നിന്ന് തന്നെ നഷ്ടപ്പെട്ടിരുന്നു ഇത്തിരി ജീവൻ ബാക്കിയാക്കി അമ്മയെ വിധി ബാക്കി നിർത്തി…
പിന്നെ അമ്മയെ രക്ഷിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു വീട് പണയപ്പെടുത്താൻ നോക്കി!!!

അവസരം മുതലാക്കി, അത് വിലയ്ക്ക് മേടിക്കാൻ ആളുകൾ വന്നു കൂടുതൽ പണം കിട്ടും എന്നതുകൊണ്ട് തന്നെ വിൽക്കാൻ തയ്യാറായി കാരണം അമ്മയെ എങ്ങനെയെങ്കിലും തിരിച്ചു നേടുക എന്നൊരു ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ..
എന്തോ ഭാഗ്യം കൊണ്ട് ആ വീടും സ്ഥലവും എല്ലാം അച്ഛൻ എന്റെ പേരിലായിരുന്നു വാങ്ങിയിരുന്നത് അതുകൊണ്ടുതന്നെ കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല വീട് വിറ്റും അമ്മയെ ചികിത്സിച്ചു പക്ഷേ ഒരുമാസത്തോളം ആശുപത്രിയിൽ ആ കിടപ്പ് കിടന്ന് അമ്മയും എന്നെ പറ്റിച്ചു പോയി…

കേറി ചെല്ലാൻ ഒരു വീടു പോലുമില്ലാത്ത എന്നെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല പ്രായപൂർത്തിയായ പെൺകുട്ടിയല്ലേ ബാധ്യതയാവും എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഒടുവിൽ നാട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ വയ്യാതെയാണ് ചെറിയച്ഛൻ മനസ്സില്ല മനസ്സോടെ അങ്ങോട്ട് കൂട്ടിയത് ചെറിയമ്മ എന്നെ ശത്രുവിനെ പോലെയാണ് കണ്ടിരുന്നത്!!!

ഏറെ പഠിക്കണം എന്ന് മോഹം ഉണ്ടായിരുന്ന ഞാൻ അവിടെവച്ച് പഠിപ്പ് നിർത്തേണ്ടി വന്നു ചെറിയച്ഛന്റെ വീട്ടിലെ വെറുമൊരു ജോലിക്കാരിയായി മാറി എന്റെ കൂട്ടുകാരികൾക്കെല്ലാം എന്റെ കാര്യത്തിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു എന്നെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് അവർ ചിന്തിച്ചു അങ്ങനെ കിട്ടിയ മാർഗമാണ് ഒരു വീട്ടിൽ ഹോം നേഴ്സ് ആയി പോകുക എന്നത് ഇവിടെ നിന്ന് രക്ഷപ്പെടുകയും, കിട്ടിയ പൈസ കൊണ്ട് ഡിസ്റ്റൻസ് ആയി ഡിഗ്രിയും ചെയ്യാം എന്നൊക്കെ പറഞ്ഞപ്പോൾ അത് നല്ലൊരു ആശയമായി തോന്നി അങ്ങനെയാണ് ആ വീട്ടിലേക്ക് ഞാൻ എത്തപ്പെട്ടത്….

പറഞ്ഞതുപോലെ അവിടെ വയസ്സായ അമ്മയും അവരുടെ 40 വയസ്സുള്ള മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

അവർക്ക് മറ്റാരുമില്ല മകന് നല്ല ജോലിയുണ്ട് പക്ഷേ അവിവാഹിതനാണ്..
ആൾക്ക് ജോലിക്ക് പോകലും അമ്മാമ്മയുടെ കാര്യം നോക്കലും കൂടി കഴിയുന്നില്ല അതുകൊണ്ടാണ് വിശ്വസിച്ച് ഏൽപ്പിച്ചു പോകാൻ പറ്റിയ ഒരാളെ അന്വേഷിച്ചത് എന്നെ കണ്ടതും പറഞ്ഞിരുന്നു വേണ്ട എന്ന് കാരണം ഇത്രയും ചെറുപ്പമുള്ള ഒരാളെ അവിടെ കൊണ്ട് നിർത്തുന്നതിൽ അയാൾക്ക് അത്ര അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല ഞാൻ തന്നെയാണ് അയാളോട് എന്റെ അവസ്ഥ എല്ലാം പറഞ്ഞ്, അവിടെ നിന്ന് ഇറക്കി വിടരുത് എന്ന് പറഞ്ഞത് സഹതാപം തോന്നിയിട്ടാണെന്ന് തോന്നുന്നു പിന്നെ ഒന്നും പറഞ്ഞില്ല…

അന്നത്തോടെ ആ വീട്ടിലെ ഒരു അംഗമായി തീരുകയായിരുന്നു ഞാൻ..
അയാൾ ഒന്നും മിണ്ടില്ല പക്ഷേ അമ്മമ്മ വള്ളി പുള്ളി വിടാതെ അവിടുത്തെ കാര്യങ്ങളെല്ലാം പറഞ്ഞുതരും അമ്മാമ്മയ്ക്ക് എന്നെ സംസാരിക്കാൻ കിട്ടിയപ്പോൾ ശരിക്കും സ്വർഗ്ഗം കിട്ടിയത് പോലെ ആയിരുന്നു അവരെ കണ്ടപ്പോൾ എല്ലാം എന്തോ എനിക്ക് എന്റെ മരിച്ചുപോയ അമ്മയെ ഓർമ്മ വരും…

മകന് ഒരു പ്രണയം ഉണ്ടായിരുന്നതും അവൾ തേച്ചിട്ട് പോയതും അവളോടുള്ള വാശിക്ക് നല്ല ജോലി നേടിയെടുത്തതും എല്ലാം അമ്മാമ പറഞ്ഞു തന്ന കാര്യങ്ങളാണ്.

അവളോടുള്ള വാശിക്കാവും ഇങ്ങനെ ഏകാന്ത ജീവിതം എന്ന് എനിക്ക് തോന്നി..

“” കൊച്ചെ നിനക്ക് എന്റെ മോനെ കെട്ടാമോ?? “”

എന്ന് ഒരു ദിവസം അമ്മാമ്മ തന്നെയാണ് ചോദിച്ചത് ചോദ്യം കേട്ടതും ഞാനാകെ ഞെട്ടിപ്പോയി ഒന്നുമില്ലാത്ത ഞാൻ എവിടെ കിടക്കുന്നു വലിയ ജോലിയുള്ള ഗെറ്റപ്പുള്ള ആ മനുഷ്യൻ എവിടെ കിടക്കുന്നു..

“”” സാർ കേട്ട എന്റെ ഉള്ള ജോലി കൂടി പോകും കേട്ടോ!!””

എന്ന് അമ്മയെ സ്നേഹത്തോടെ ശാസിച്ചു ഞാൻ അതോടെ അമ്മാമ്മ പറഞ്ഞിരുന്നു അവനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം എന്ന…. ഒരു തമാശ പോലെ ഞാനത് ഒഴിവാക്കിയെങ്കിലും അമ്മാമ്മയുടെ മനസ്സിൽ അത് വേരുറച്ചു കഴിഞ്ഞിരുന്നു എന്നും എനിക്ക് വേണ്ടി ആള് മകനോട് വാദിക്കും…

അവൾ കുഞ്ഞാണ് ജോലിക്കാരിയാണ് എന്നെല്ലാം എന്തൊക്കെയോ വാദങ്ങൾ നിരത്തി മകൻ എന്നും അമ്മയെ എതിർക്കും!!!

അതെല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് എന്റെ ജോലി മാത്രം ഞാൻ ചെയ്യും അതിനു ശേഷം ആൾക്ക് എന്റെ മുഖത്ത് നോക്കാൻ പോലും വല്ലാത്ത മടിയായിരുന്നു ഞാനും അങ്ങോട്ട് വലുതായി ശ്രദ്ധിക്കാൻ പോയില്ല..

എങ്കിലും അമ്മ പറഞ്ഞ് ആളുടെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു കൊടുത്തിരുന്നു…
ജോലിക്ക് പോകുന്നതിനു മുമ്പ് ഷർട്ട് അയൺ ചെയ്യലും പൊതിഞ്ഞുകെട്ടി ഓരോ പൊതിച്ചോറ് ദിവസവും കൊടുത്തയക്കലും എല്ലാം…

ഒരു ദിവസം രണ്ടുപേരും കൂടി മുട്ടൻ വഴക്കായിരുന്നു അതും എന്റെ പേര് പറഞ്ഞ്!!!

“”‘ അവൾ ഇവിടെ നിൽക്കുന്നതുകൊണ്ട് അല്ലേ അമ്മയ്ക്ക് ഇത്ര ബുദ്ധിമുട്ട് അവളെ ഞാൻ അങ്ങ് പറഞ്ഞു വിട്ടാൽ പിന്നെ ഇത് എനിക്ക് കേൾക്കേണ്ടി വരില്ലല്ലോ എന്ന് പറഞ്ഞ്,

ഒരു ദയയും ഇല്ലാതെ തന്നെ എന്നോട് അവിടെ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞു എങ്ങോട്ട് പോകും എന്നതിൽ ഒരു നിശ്ചയവും ഇല്ലാതിരുന്ന ഞാൻ ധർമ്മസങ്കടത്തിലായി എനിക്ക് കരച്ചിൽ ഒക്കെ വരാൻ തുടങ്ങി…

യജമാനൻ പറഞ്ഞതല്ലേ അനുസരിച്ചല്ലേ പറ്റൂ. അതുകൊണ്ടുതന്നെ ഞാൻ എന്റെ സാധനങ്ങൾ എല്ലാം ബാഗിൽ ഒരുക്കി പോവാൻ ഇറങ്ങി…

അമ്മമ്മയോട് അവസാനമായി ഒന്ന് യാത്ര പറയണം എന്ന് കരുതി ചെന്നതാണ് പക്ഷേ അമ്മമ്മ വിളിച്ചിട്ട് മിണ്ടിയില്ല…

എന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടിട്ടാണ് സാർ ഓടിയിറങ്ങി വന്നത്….
എന്നെപ്പോലെ തീർത്തും അനാഥനായി എന്ന് സാറിനും അന്നേരം മനസ്സിലായി അമ്മാമ്മയുടെ ചടങ്ങുകൾ കഴിയുന്നത് വരെ ഞാൻ അവിടെ നിന്നു പിന്നെ എല്ലാവരും ഒഴിഞ്ഞുപോയി അതിനുശേഷം ഞാൻ ചെന്ന് സാറിനോട് യാത്ര പറഞ്ഞു..

“”” നിന്റെ കാര്യമാ ആദ്യമായി എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടത്!!! അവസാനമായും!! ഈ ആത്മാവ് എന്നൊന്നു ഉണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ അതിനു വേണ്ടി ഞാൻ ചോദിക്കുകയാണ് എന്റെ ഭാര്യയായി ഇവിടെ ജീവിക്കാൻ നിനക്ക് സമ്മതമാണോ?? പ്രായത്തിന് ഒരുപാട് അന്തരം ഉണ്ട് നമ്മൾ തമ്മിൽ അതൊന്നും നിനക്ക് പ്രശ്നമല്ലെങ്കിൽ….!”””

“” ഞാൻ എനിക്കതിന് അർഹതയില്ല!! ഒന്നുമില്ലാത്ത പെണ്ണാണ് ഞാൻ!! സ്വന്തമായി ഒരു കുടുംബം പോലും സാറിന് ഞാൻ ചേരില്ല!!””

“”‘ അർഹതയെ പറ്റി ഒന്നും ഞാൻ ചോദിച്ചില്ല എനിക്ക് നിന്റെ സമ്മതം മാത്രമാണ് അറിയേണ്ടത്!!”””

എന്റെ മിഴിയിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ കണങ്ങളായിരുന്നു അദ്ദേഹത്തിനുള്ള എന്റെ സമ്മതം…

അമ്മമ്മയുടെ മകനെപ്പറ്റി ഇതുവരെയും ഓരോന്നായി ഞാൻ മനസ്സിലാക്കിയിരുന്നു!! പ്രാണൻ കൊടുത്ത് ഒരു പെണ്ണിനെ പ്രണയിച്ചത് ഇപ്പോഴും അവളെ മറക്കാൻ കഴിയാത്തത്!! പിന്നെ ജീവിതം മുഴുവൻ അമ്മയ്ക്കായി മാറ്റിവച്ചത്.. ജോലിക്ക് പോയി വന്നതിനു ശേഷം ബാക്കിയുള്ള സമയം മുഴുവൻ അമ്മയോടൊത്ത് ചിലവഴിക്കുന്നത്..

എന്നോ എന്റെ മനസ്സിൽ ഈ മനുഷ്യൻ കയറി പറ്റിയിരുന്നു പക്ഷേ അർഹതയുടെ അളവ് കോല് കൊണ്ട് അളന്നപ്പോൾ അതെല്ലാം മനസ്സിൽ തന്നെ പൂട്ടി വെച്ചതാണ്…

അധികം ആരും ഇല്ലാതെ ആ ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് എന്റെ കഴുത്തിലേക്ക് താലികെട്ടുമ്പോൾ, അറിയാമായിരുന്നു ആദ്യം കൈപ്പ് ആണെങ്കിലും ഈ മനുഷ്യന്റെ ഉള്ളം മുഴുവൻ മധുരമാണ് എന്ന്…..
നെല്ലിക്ക പോലെ!!!!