നാളുകൾ ചെല്ലുംതോറും അത് കൂടിക്കൂടി വന്നു. എന്റെ കുഞ്ഞ് അപ്പേട്ടന്റെ തന്നെയാണോ എന്നു വരെ മുഖത്ത് നോക്കി ഓരോരുത്തർ….

രചന: നീതു

കല്യാണത്തിന് ഉണ്ണിയേട്ടൻ ഒറ്റയ്ക്ക് പോയാൽ മതി ഞാനില്ല!!!!”””

എന്ന് നിർമ്മല പറഞ്ഞതും ഉണ്ണി അവളെ തന്നെ നോക്കി..

“” എന്റെയും നിന്റെ ഭർത്താവിന്റെയും പെങ്ങളുടെ മകളുടെ കല്യാണമാണ്!! പോകാതിരിക്കുന്നതെങ്ങനെ?? “”

“””കണ്ണെടുത്ത് ഇരുട്ടാക്കരുത് ഉണ്ണിയേട്ടാ ആളുകൾ എന്തൊക്കെയാണ് പറയുന്നത് എന്ന് എന്നെക്കാൾ ഉണ്ണിയേട്ടന് നിശ്ചയം ഉണ്ടാവുമല്ലോ പിന്നെ വെറുതെ എന്തിനാണ്??””

നിർമ്മല അത് പറഞ്ഞത് അയാൾ ഒന്ന് ചിരിച്ചു…
“” ഈ ആളുകൾ പറയുന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നോ നിർത്തിയതാണ് ആളുകളുടെ വർത്തമാനം കേൾക്കൽ!! എനിക്ക് ഉപകാരം ഇല്ലാത്തവർ എന്നെ കുറ്റം പറയാൻ വേണ്ടി മാത്രം വരുമ്പോൾ അതിന് ചെവി കൊടുക്കാതിരിക്കുക എന്നത് ഞാൻ എന്നോട് ചെയ്യേണ്ട സാമാന്യനീതിയാണ്… അതെല്ലാം കേട്ടാണ് നീ ജീവിക്കുന്നതെങ്കിൽ എനിക്ക് പിന്നെ ഒന്നും പറയാനില്ല!!”‘

അതും പറഞ്ഞ് പുറത്തേക്ക് പോകുന്നയാളെ ഒന്ന് നോക്കി നിന്നു നിർമ്മല അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ക്ഷണിക്കാൻ വരുമ്പോൾ ഈ പറഞ്ഞ പെങ്ങൾ പറഞ്ഞത് തന്നെ കാരണം..

“” ഉണ്ണി വരുമ്പോൾ ഞാൻ വന്നിരുന്നു എന്ന് പറയണം കല്യാണത്തിന് വരാൻ പറയണം ഉണ്ണി വരുമ്പോൾ പിന്നെ പുറകെ നീയും കാണുമല്ലോ!!!””

ശരിക്കും തൊലി ഉരിഞ്ഞു പോയി…

അപ്പേട്ടന്റെ കൈയും പിടിച്ച് ഈ വീട്ടിൽ കയറി വരുമ്പോൾ അന്നും ഉണ്ണിയേട്ടൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു തറവാട്ടു കാരണവരുടെ സ്ഥാനത്ത്…

ഇപ്പൊ ഒറ്റത്തടിയായ ഉണ്ണിയേട്ടന്റെ വിവാഹം ആദ്യമേ കഴിഞ്ഞതാണ് പക്ഷേ ഒരു മാസം മാത്രമേ ആ ദാമ്പത്യ ജീവിതത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ ഒരു അപകടത്തിൽപ്പെട്ട ഉണ്ണിയേട്ടന്റെ ഭാര്യ മരിക്കുമ്പോൾ,
ആകെ തകർന്നു പോയിരുന്നു ആ മനുഷ്യൻ പിന്നീട് അവരുടെ ഓർമ്മകളിൽ അങ്ങനെ ജീവിച്ചു…
ഇവിടുത്തെ അച്ഛന് ഒരു പലചരക്ക് കടയായിരുന്നു ചേട്ടനും ഉണ്ണിയേട്ടനും കൂടിയാണ് അത് ഭംഗിയായി നടത്തിക്കൊണ്ടു പോയിരുന്നത്…
അപ്പേട്ടൻ ഉണ്ണിയേട്ടൻ എന്നുവച്ചാൽ ജീവനായിരുന്നു തിരിച്ചും അങ്ങനെ തന്നെ..
അപ്പേട്ടൻ ജനിച്ചപ്പോഴേക്ക് മരിച്ച അച്ഛന്റെ സ്ഥാനത്ത് അപ്പേട്ടൻ ഉണ്ണിയേട്ടനെ ആണ് കാണുന്നത് എന്ന് പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട്..

ഒരു പ്രത്യേക സ്നേഹമായിരുന്നു ഉണ്ണിയേട്ടന് എല്ലാവരോടും… കൂടെപ്പിറപ്പുകൾ എന്നുപറഞ്ഞാൽ ജീവനായിരുന്നു ആൾക്ക് എന്നെയും ഒരു അനിയത്തിയുടെ സ്ഥാനത്ത് മാത്രമേ ഉണ്ണിയേട്ടൻ കണ്ടിട്ടുള്ളൂ..

ഞങ്ങൾക്ക് കുഞ്ഞുണ്ടായപ്പോഴും, അവളെ എടുത്തു കൊണ്ട് നടക്കുന്നതും, ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുക്കുന്നതിനും അപ്പേട്ടനെക്കാൾ ഉണ്ണിയേട്ടൻ ആയിരുന്നു മുൻപന്തിയിൽ…

അതുകൊണ്ടുതന്നെ അവൾ വല്യച്ച എന്ന് വിളിച്ചത് മനസ്സിൽ തട്ടി തന്നെയായിരുന്നു..

ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ അപ്പേട്ടൻ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് പോയി അനിയന്റെ മരണം ആ മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു..
മോളെയും എടുത്ത് ഞാൻ എന്റെ വീട്ടിലേക്ക് പോകാൻ നിന്നു…
എന്നെ തടഞ്ഞത് ഉണ്ണിയേട്ടനാണ് ഒരച്ഛനായി ഒരു ഏട്ടന്റെ സ്ഥാനത്ത് ഞാനിവിടെ ഉണ്ടാകും, മോളെയും കൊണ്ട് നീ പോകരുത് എന്ന് പറഞ്ഞ് അവിടെത്തന്നെ പിടിച്ചുനിർത്തിയത് ഉണ്ണിയേട്ടനാണ്…
അന്ന് അമ്മയും ഉണ്ടായിരുന്നു അമ്മയുടെയും ആഗ്രഹം അതാണ് അറിഞ്ഞതോടെ മോളെയും കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു..

കുറച്ചുകാലം കഴിഞ്ഞപ്പോൾ അമ്മയും ഞങ്ങളെ വിട്ടു പോയിരുന്നു.. അപ്പോഴേക്കും ഉണ്ണിയേട്ടൻ എന്റെ സഹോദരനോ മറ്റാരൊക്കെയോ ആയി തീർന്നിരുന്നു ആ ധൈര്യത്തിൽ ഞങ്ങൾ ഒരുമിച്ച് വീട്ടിൽ തന്നെ നിന്നു. പക്ഷേ ആളുകൾ അത് തെറ്റിദ്ധരിക്കും എന്ന് മറ്റൊരു കണ്ണിലൂടെ കാണും എന്നും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

ആദ്യം ഒന്നും ഞങ്ങൾ കേൾക്കുന്ന വിധത്തിൽ പറയില്ലായിരുന്നു പിന്നെ ഓരോ പരിപാടികൾക്ക് പങ്കെടുക്കുമ്പോൾ കുത്തി കുത്തി പറയാൻ തുടങ്ങി ഉണ്ണിയേട്ടനോട് ഞാൻ അത് പറഞ്ഞപ്പോൾ ചിരിച്ചു തള്ളുകയായിരുന്നു..

“”” നിന്റെ മനസ്സിൽ സത്യമില്ലേ അത് മതി എന്നായിരുന്നു ഉണ്ണിയേട്ടന്റെ ഭാഷ്യം…

നാളുകൾ ചെല്ലുംതോറും അത് കൂടിക്കൂടി വന്നു. എന്റെ കുഞ്ഞ് അപ്പേട്ടന്റെ തന്നെയാണോ എന്നു വരെ മുഖത്ത് നോക്കി ഓരോരുത്തർ കളിയാക്കി ചോദിക്കാൻ തുടങ്ങി..

ഞാൻ ആകെ തകർന്നു പോയിരുന്നു..മോള് ഡിഗ്രിക്ക് പഠിക്കുകയാണ് ദൂരെ ഒരു ഹോസ്റ്റലിൽ നിന്ന്..
അവളും കൂടി ഇത് അറിഞ്ഞാൽ എന്താവും പ്രതികരണം എന്ന് പോലും എനിക്കറിയില്ലായിരുന്നു..
ഒരുപക്ഷേ അമ്മയെ അവളും കൂടി തെറ്റിദ്ധരിച്ചാൽ, പിന്നെ ജീവിച്ചിരിക്കില്ല…

ഒരുപാട് പറഞ്ഞു നോക്കിയതാണ് ഉണ്ണിയേട്ടനോട് താനെവിടെ നിന്ന് പാടി ഇറങ്ങിക്കോളാം എന്ന്!!

“” എന്നിട്ട് നീ അങ്ങോട്ട് പോകും അവിടെ ആങ്ങളമാരുടെ ഭാര്യമാർക്ക് ഒരു ദുശകുനമായി പോയി നിൽക്കാനാണോ??””
എന്ന് ചോദിച്ചു എന്റെ വായ അടപ്പിച്ച് കളഞ്ഞു ശരിയാണ് ഇടയ്ക്ക് പോയി നിൽക്കുമ്പോൾ തന്നെ കേൾക്കാം അവരുടെ മുറുമുറുപ്പ് പിന്നെ സ്ഥിരമായി അവിടെ പോയി നിന്നാൽ അവസ്ഥ എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ…

ഉണ്ണിയേട്ടന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മോളെ ഹോസ്റ്റലിൽ നിന്ന് വിളിച്ചുവരുത്തി അവളെയും കൊണ്ട് കല്യാണത്തിന് പോയത് അവിടെ എത്തിയതും പലരും മോളുടെ മുന്നിൽ വച്ച് പലതും വിളിച്ചു ചോദിച്ചു..

എല്ലാം മുന വച്ചുള്ളതായിരുന്നു എനിക്ക് ആകെ ഭയമായി അവൾ എന്ത് കരുതും അവൾ എന്നെ വെറുക്കുമോ എന്ന് പോലും ഞാൻ ഭയന്നു…

“”” മോൾക്ക് ഉണ്ണിയേട്ടന്റെ അതേ ചായ ആണല്ലോ?? “”

എന്നാരോ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
“” അത് നല്ല കാര്യമല്ലേ ആള് എന്റെ വല്യച്ഛൻ അല്ലേ അപ്പോൾ പിന്നെ ചായ കിട്ടാതിരിക്കുമോ?? “”

എന്നവർ അതിനു മറുപടിയും കൊടുത്തു ഞാൻ ആകെ വല്ലാതായി..

“”” അമ്മ!! മോളെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മോൾ എങ്കിലും എന്നെ വിശ്വസിക്കണം!””

എന്ന് വീട്ടിലെത്തിയ ശേഷം അവളോട് ഞാൻ പറഞ്ഞു… അവൾ പൊട്ടിച്ചിരിച്ചു..

“”” എന്റെ അമ്മയെ ഞാൻ ജനിച്ച വീഴുന്നത് മുതൽ കാണാൻ തുടങ്ങിയതാ വല്യച്ഛനെ ആ മനുഷ്യന് ഞാനും അമ്മയും ഏത് രീതിയിലാണെന്ന് മറ്റാരു പറഞ്ഞു തരാതെ എനിക്കറിയാം!! ഈ കാണുന്നവർക്ക് നാവിനെ എല്ലിൽ എന്ന് കരുതി അവര് പലതും പറയും അതൊക്കെ കേട്ട് അതൊക്കെ വലിയ കാര്യമാക്കി എടുക്കാൻ എന്ന പിന്നെ അതിനെ നേരം ഉണ്ടാവൂ!! അവരെ എന്തു വേണേലും പറഞ്ഞോട്ടെ എന്ന് കരുതി നമ്മൾ നമ്മുടെ കാര്യവുമായി മുന്നോട്ടു പോവുക കുറെ പറഞ്ഞ അവർക്ക് തന്നെ നാണം തോന്നി നിർത്തിക്കോളും!!”””

അതും പറഞ്ഞ് അവൾ എന്നെ കളിയാക്കാൻ തുടങ്ങി..

“”‘ കിട്ടേണ്ടത് ചോദിച്ചു വാങ്ങിച്ചപ്പോൾ ഇപ്പോൾ നിനക്ക് തൃപ്തി ആയല്ലോ!!!””

എന്ന് ഉണ്ണിയേട്ടനും വന്ന് കളിയാക്കി ചോദിച്ചു…

”” ഇന്ന് വിവാഹം കഴിഞ്ഞ അമ്മയിലെ എന്റെ അനിയത്തി അവളും നീയും ഒക്കെ ഒരുപോലെയാണ് എനിക്ക്!! അതെനിക്കറിയാം നിനക്ക് അറിയാം മരിച്ചുപോയ അപ്പുവിനും അറിയാം. പിന്നെ ബോധിപ്പിക്കേണ്ടതും അറിയേണ്ടതും എന്റെ ഈ പൊന്നുമോള… ആരും പറയാതെ തന്നെ ഈ വല്യച്ഛനെ അവൾക്ക് മനസ്സിലാവും!!! അത് മതി… ഇനി ഇതും പറഞ്ഞ് ഇവിടെ മുഖം കൂർപ്പിച്ചിരുന്ന സത്യമായിട്ടും പണ്ട് നിന്റെ അപ്പേട്ടനെ അടിക്കാൻ എടുത്തുവച്ച ഒരു ചൂരൽ അവിടെ എവിടെയോ ഇരിപ്പുണ്ട് അതെടുത്ത് നല്ല പെട തരും!!!!””

കപട ദേഷ്യത്തോടെ ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞപ്പോഴേക്ക് എനിക്കും ചിരി വന്നിരുന്നു ചിരിയോടെ ഞാൻ അവിടെ നിന്ന് നടന്നു നീങ്ങുമ്പോൾ,

ചിന്തിച്ചതും അത് തന്നെയായിരുന്നു നല്ലതിനൊന്നും വന്നിട്ടില്ല ഈ പറയുന്നവരും കുറ്റപ്പെടുത്തുന്നവരും പിന്നെ, അവർ പറയുന്ന കുറ്റം മാത്രം ഞാൻ എന്തിനാണ് കേൾക്കുന്നത്???
ഉണ്ണിയേട്ടൻ പറഞ്ഞതുപോലെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു കളയാം!!!
കുറെ പറഞ്ഞ് മടുക്കുമ്പോൾ അവര് തന്നെ നിർത്തിക്കോളും!!!

ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയ ചെറിയ മോളുടെ ബുദ്ധി പോലും എനിക്ക് ഇല്ലാതെ പോയല്ലോ എന്നും പറഞ്ഞ് തലയ്ക്ക് ഒരു കൊട്ടും കൊടുത്തു അവൾ തന്റെ പ്രവർത്തികളിലേക്ക് മുഴുകി..

നാട്ടുകാരുടെ നാവിൽ അല്ല നമ്മുടെ ജീവിതം നമ്മുടെ കയ്യിൽ തന്നെയാണ് എന്ന പൂർണ ബോധ്യത്തോടെ!!!!