നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോകാം ഞാൻ എന്റെ തീരുമാനങ്ങളുമായി….

രചന: നീതു

:::::::::

“”” അതെ അച്ഛൻ നിങ്ങളുടെ പേരിൽ എഴുതിത്തന്ന ആ സ്ഥലം ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി തിരിച്ചു തരണം!!””

അത് കേട്ടതും ദേവയാനി തല ഉയർത്തി നോക്കി!!!
അരുണും വിപിനും ആണ്… ഇത്രയും നാൾ ഈ വഴിക്ക് കണ്ടിട്ടില്ല രണ്ടുപേരെയും ഇപ്പോൾ വന്നപ്പോൾ ശരിക്കും സഹതാപം തോന്നി ദേവയാനിക്ക്!!!

“” എന്തിന്റെ പേരിലാണ് ഞാൻ അത് നിങ്ങൾക്ക് എഴുതി തരേണ്ടത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു!!””

അത് കേട്ടപ്പോഴേക്ക് രണ്ടുപേർക്കും ദേഷ്യം വന്നിരുന്നു അവർ ദേവയാനിയെ ഒന്ന് തർപ്പിച്ചു നോക്കി എന്നിട്ട് പറഞ്ഞു,

“”‘ ഞങ്ങളുടെ അച്ഛന്റെ സുഹൃത്താണ് ഞങ്ങൾ ചോദിക്കുന്നത് നിങ്ങൾ വെറുമൊരു രണ്ടാം ഭാര്യ മാത്രമാണ്!! അതിനേക്കാൾ അധികാരം അച്ഛന്റെ കാര്യത്തിൽ ഞങ്ങൾക്കാണ് അതുകൊണ്ട് അച്ഛനെ സോപ്പിട്ടു തലയണമന്ത്രം ചൊല്ലിക്കൊടുത്തു നിങ്ങൾ കൈകലാക്കിയ സ്ഥലം ഞങ്ങളുടെ പേർക്ക് എഴുതിത്തരണം ടൗണിന്റെ നടുക്ക് പത്തു ഇരുപത്തഞ്ചു സെന്റ് അങ്ങനെ ഇപ്പോൾ എവിടുന്നൊ വന്നവർ കൈക്കലാക്കണ്ട!!!

അവരെ നോക്കിയൊന്ന് ചിരിച്ചു ദേവയാനി പിന്നെ മെല്ലെ അവരോട് ചോദിച്ചു..

“”” എവിടുന്നോ വലിഞ്ഞു കേറി വന്നവരാണ് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?? എന്നെ താലികെട്ടി വലുതുകയും പിടിച്ചു ആ മനുഷ്യൻ തന്നെയാണ് ഈ വീടിന്റെ പടി കയറ്റി കൊണ്ടുവന്നത്!! അക്കാര്യത്തിൽ എനിക്ക് ഇവിടെയുള്ളവർക്ക് സംശയമില്ല നിങ്ങൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംശയം ഇനിയുമുണ്ടെങ്കിൽ അത് ഞാൻ തീർത്തു തരാം!!”””

അത് പറഞ്ഞപ്പോൾ രണ്ടുപേരും ഒന്ന് വിളറി വെളുത്തു…

“”” മോനെ അരുണേ, നീയല്ലേ അദ്ദേഹത്തിന് ആദ്യം ഉണ്ടായ മകൻ!! വയ്യാതായി ഒരു ദിവസം നിന്നെ സ്വപ്നം കണ്ടു എന്ന് പറഞ്ഞ് രാവിലെ മുതൽ ഇരുന്നു കരഞ്ഞിരുന്നു എന്തോ സ്വപ്നമാണ് കണ്ടത് വിളിച്ചില്ലായിരുന്നു നിന്നോട് ഒന്നും വരാൻ ഒന്ന് കാണാൻ വേണ്ടി അപ്പോൾ നീ എന്താ പറഞ്ഞത് നിനക്ക് ഒട്ടും സമയം ഉണ്ടാവില്ല എന്ന് അല്ലേ അദ്ദേഹം എത്രമാത്രം വേദനിച്ചു എന്ന് അറിയാമോ??? അന്നൊന്നും തോന്നാത്ത സ്നേഹം ഇപ്പോൾ അച്ഛനോട് എന്തേ തോന്നിയത്??? അങ്ങനെയല്ല!!! എനിക്ക് തെറ്റി!! ഇപ്പോഴും അച്ഛനോട് സ്നേഹം തോന്നിയിട്ടില്ല അച്ഛന്റെ സ്വത്തുക്കളോട് മാത്രമാണ് സ്നേഹം!!!”””

ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അരുണിന് അവരുടെ വർത്തമാനം കേട്ട്..

“” ഇനി വിപിൻ മോനോട് ആണ് അടുത്ത ചോദ്യം ഇളയവൻ ആയിരുന്നില്ലേ നീ!! നിന്റെ മനസ്സിന് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ നീ ജീവിതത്തിൽ കൂടെ കൂട്ടി ഇതുവരെയും അദ്ദേഹത്തിന്റെ മുന്നിലേക്ക് ഒന്ന് വന്നതു പോലുമില്ല കുറെ നാൾ ആഗ്രഹിച്ചു നിന്നെയും ഭാര്യയെയും ഒന്ന് കാണണമെന്ന് പിന്നെ നിനക്കൊരു പെൺകുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ നീലത്തൊന്നുമല്ലായിരുന്നു ആള്!!! എനിക്ക് ഒരു പെൺകുട്ടി പേരകുഞ്ഞായി വന്നു എന്ന് അഭിമാനത്തോടെ എന്നോട് വിളിച്ചുപറഞ്ഞു അരുണിന് രണ്ട് ആൺകുട്ടികൾ ആയിരുന്നല്ലോ!!! അതിനുശേഷം നിന്നെ വിളിക്കുകയും ചെയ്യില്ലേ നിനക്ക് ഇങ്ങോട്ട് വരാൻ സമയമില്ലെങ്കിൽ അച്ഛൻ അങ്ങോട്ട് വരാം അതിനുള്ള ഏർപ്പാടെങ്കിലും ഒന്ന് ചെയ്യാൻ പറഞ്ഞ്!!! ഒരു വിസിറ്റിംഗ് വിസ എടുത്തെങ്കിലും നീ അച്ഛനെ കൊണ്ടുപോയി നിന്റെ കുഞ്ഞിനെ ഒന്ന് കാണിച്ചു കൊടുത്തു മരിക്കുംവരെയും അത് പറഞ്ഞ് ആ മനുഷ്യന്റെ ഉള്ള് നീറുന്നത് ഞാൻ കണ്ടിട്ടുണ്ട്!!!!”””

“” അതെ നിങ്ങൾ വലിയ വർത്തമാനം ഒന്നും ഇങ്ങോട്ട് പറയണ്ട ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടുണ്ട് ചെയ്തിട്ടില്ല എന്നത് ഞങ്ങൾക്ക് വ്യക്തമായിട്ട് അറിയാം നിങ്ങൾ കൂടുതൽ പറയാൻ നിക്കണ്ട പറഞ്ഞത് എന്താണോ അത് അനുസരിച്ചാൽ മതി!!!””

വിപിനാണ് ദേവയാനി പറഞ്ഞതിന് ഒന്നും അവന്റെ അടുത്ത് മറുപടിയില്ലായിരുന്നു അതുകൊണ്ട് ദേഷ്യം മുഖംമൂടിയാക്കി അവൻ അവരുടെ വായ അടപ്പിക്കാൻ ശ്രമിച്ചു.

“”” നീ പറഞ്ഞാൽ അനുസരിക്കാൻ ഞാൻ നിന്റെ വീട്ടിലേക്ക് വന്നതാവണം ഇത് എന്റെ പേരിലുള്ള വീടാണ്!! ഇവിടെ എങ്ങനെ സംസാരിക്കണം എന്തുവേണം എന്നെല്ലാം എനിക്കറിയാം!! പിന്നെ ടൗണിലെ ആ കണ്ണായ സ്ഥലം… നിങ്ങൾക്കറിയാമല്ലോ അദ്ദേഹത്തിന്റെ വളരെ ചെറുപ്പത്തിൽ തന്നെ ഭാര്യയെ നഷ്ടപ്പെട്ടിരുന്നു അദ്ദേഹം പിന്നെ നിങ്ങൾ രണ്ട് കുഞ്ഞുങ്ങളെ കഷ്ടപ്പെട്ട് തന്നെയാണ് വളർത്തി വലുതാക്കിയത് ഒപ്പം സ്കൂളിലെ അധ്യാപക ജോലിയും…
നിങ്ങൾ രണ്ടുപേരും അല്പം വലുതായപ്പോൾ ആ മനുഷ്യന്റെ കഷ്ടപ്പാടിനെ പറ്റി ഒന്ന് ഓർക്കുക കൂടി ചെയ്യാതെ രണ്ടുപേരുടെയും കാര്യം നോക്കി ഇവിടെ നിന്നും പോയവരാണ്… ഒറ്റയ്ക്കായ ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ കൂടിയത്… ഞങ്ങൾ രണ്ടുപേരും ഒരേ സ്കൂളിൽ വർക്ക് ചെയ്യുകയായിരുന്നു!! അദ്ദേഹം റിട്ടയേഡ് ആയ പണവും ഞാൻ റിട്ടയേഡ് ആയ പണവും ചേർത്തു വാങ്ങിയതാണ് ആ സ്ഥലം…
അദ്ദേഹത്തിന്റെ സ്വന്തം വീടടക്കം വിറ്റ് നിങ്ങൾ പണം മേടിച്ചു കൊണ്ടു പോയി… പിന്നെ ഞാൻ എന്റെ പേരിൽ മുമ്പ് തന്നെ വാങ്ങിയിട്ട ഈ അഞ്ചു സെന്റിലും ഈ കുഞ്ഞു വീട്ടിലും ആയിരുന്നു ഞങ്ങളുടെ ശിഷ്ടജീവിതം..

രണ്ടാം കല്യാണം കഴിച്ചു എന്നും പറഞ്ഞ് നിങ്ങൾ ആ മനുഷ്യനെ ക്രൂരമായി അവഗണിച്ചു ഒരു തെറ്റും അയാൾ ചെയ്തിട്ടില്ല ഒറ്റയ്ക്കായപ്പോൾ എന്റെ കൂട്ട് ആഗ്രഹിച്ചു എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ അദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് എങ്കിലും ഇതുതന്നെയാവും അദ്ദേഹത്തോടുള്ള നിങ്ങളുടെ മനോഭാവം കാരണം നിങ്ങൾക്ക് സ്നേഹം എന്നത് എന്താണെന്ന് അറിയില്ല…!! ഇത്രയൊക്കെ നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട അദ്ദേഹത്തോട് നന്ദിയും ഇല്ല…!!!!
സംഭവം ശരിയാണ് ആ സ്ഥലം എന്റെ പേരിൽ തന്നെയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത് എനിക്ക് വേണമെങ്കിൽ അത് നിങ്ങൾക്ക് തരാം കാരണം ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നുമില്ലല്ലോ പക്ഷേ മരിക്കാൻ നേരത്ത് അദ്ദേഹം ഒരാഗ്രഹം എന്നോട് പറഞ്ഞിരുന്നു അനാഥരായ എത്രയോ കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് താമസിക്കാനും വിദ്യാഭ്യാസം കൊടുക്കാനും ഒക്കെയായി ഒരു സ്ഥാപനം!!!

ഇവിടെ ടൗണിൽ തന്നെ അങ്ങനെയൊരു സ്ഥാപനം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട് അവർക്ക് ഞങ്ങളുടെ സ്ഥലം വെറുതെ നൽകാമെന്ന് അദ്ദേഹം ഏറ്റിരുന്നു…
എത്രയോ അനാഥ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് അവരുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്തിട്ടുള്ള ഒരു വലിയ മനുഷ്യനാണ് നിങ്ങളുടെ അച്ഛൻ!!! ചിതയ്ക്ക് തീ കൊളുത്താൻ പോലും നിങ്ങൾ എത്താതിരുന്ന സമയത്ത് അങ്ങനെ ഏതോ ഒരു കുട്ടിയാണ് വന്ന കർമ്മം നിർവഹിച്ചത്…. അതും നിങ്ങളെപ്പോലെയല്ല പൂർണമനസോടെ…
അദ്ദേഹത്തിന്റെ തീരുമാനം എന്ത് തന്നെയായാലും ആരെ വിഷമിപ്പിച്ചാലും
എനിക്ക് അതനുസരിച്ചേ മതിയാകൂ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കെതിരായി ഞാൻ ഒന്നും ചെയ്തിട്ടില്ല!!! ഇനിയും ചെയ്യാൻ പോകുന്നില്ല എന്റെ തീരുമാനം അത് തന്നെയാണ് നിങ്ങളെപ്പോലെ നന്ദിയില്ലാത്ത രണ്ടു മക്കൾക്ക് അത് എഴുതിത്തരുന്നതിനേക്കാൾ നല്ലത് ആരോരുമില്ലാത്ത ആ പാവം കുഞ്ഞുങ്ങൾക്ക് രക്ഷയാവും എങ്കിൽ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാൻ സ്ഥലം വിട്ടു നൽകുന്നതാണ്..!!””””

ടൗണിന്റെ ഒത്ത നടുക്കുള്ള ആ സ്ഥലം, അനാഥാലയത്തിന് എഴുതി നൽകുകയാണ് എന്നുള്ള വാർത്ത കേട്ട് വന്നതായിരുന്നു അവർ രണ്ടുപേരും.. ദേവയാനിയെ ഭീഷണിപ്പെടുത്തി അത് കൈപ്പറ്റുക എന്ന ഒരൊറ്റ ഉദ്ദേശമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ പക്ഷേ ദേവയാനി ഇത്രയും ബോൾഡ് ആണ് എന്ന് അവർക്കറിയില്ലായിരുന്നു…

“”” നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി മുന്നോട്ടു പോകാം ഞാൻ എന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്!!!

അതും പറഞ്ഞ് ദേവയാനി അവിടെ നിന്നും എണീറ്റുപോയി എന്തുവേണം എന്നറിയാതെ അരുൺ അല്പനേരം കൂടി അവിടെയിരുന്നു… വിപിനും…
അവർക്ക് അറിയാമായിരുന്നു വെറുതെയാണ് ഇവിടെ ഇരിക്കുന്നത് തങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അതുകൊണ്ടുതന്നെ അവിടെനിന്ന് അവർ തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചു..

അകത്ത് ചുമരിൽ തൂക്കിയ ചിരിക്കുന്ന ആ ഫോട്ടോയ്ക്ക് മുന്നിലെത്തി ദേവയാനി…

“”” കാത്തു കാത്തിരുന്ന മക്കൾ വന്നിരുന്നു കാണാൻ!! അങ്ങയെ ചിതയിലേക്ക് എടുക്കുമ്പോൾ അല്ല!!! അപ്പോൾ പോലും ലീവ് കിട്ടാത്ത അവർ വന്നത് ആ സ്ഥലം നഷ്ടപ്പെടും എന്ന് അറിഞ്ഞപ്പോഴാണ്!!! അന്ന് ചിതയ്ക്ക് തീ കൊളുത്താൻ ആരുമില്ലാതെ വിഷമിച്ചിരുന്ന നമ്മുടെ മുന്നിലേക്ക് നിങ്ങൾ പഠിപ്പിച്ചു വലുതാക്കിയ ഏതോ ഒരു കുഞ്ഞ് എത്തി സന്തോഷപൂർവ്വം തന്നെ ഞാൻ അവനെ അത് ഏൽപ്പിച്ചു. കാരണം എനിക്കറിയാമായിരുന്നു നിങ്ങളുടെ നന്ദിയില്ലാത്ത ഈ മക്കളെക്കാൾ അവൻ നിങ്ങളെ ആഗ്രഹിച്ചിട്ടുണ്ട് എന്ന്!!!!”””

താൻ അപ്പോൾ ചെയ്തത് പൂർണമായും ശരി തന്നെയാണെന്ന് വിശ്വസിച്ചു ദേവയാനി മാഷ് ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ തന്നെ നടക്കൂ എന്ന് അവർക്കറിയാമായിരുന്നു അതിന്റെ സൂചകമായി, ആ ഫോട്ടോയ്ക്ക് മുന്നിൽ അവർ തെളിയിച്ചിരുന്ന തിരി തെളിഞ്ഞു കത്തിയിരുന്നു ….