രചന: നീതു
:::::::::::::::::::::::::
ട്രഷറിയിലെ നീണ്ട ക്യുവിന് അറ്റത്ത് നിൽക്കുന്ന ആളെ അവൾ ഒരു തവണ നോക്കി.. ചെറിയൊരു സംശയം ഉണ്ടായിരുന്നു അത് ആള് തന്നെയാകും എന്ന്..
ഒരുകാലത്ത് ഒരിക്കലും കാണരുത് എന്ന് ഭയപ്പെട്ടിരുന്ന ഒരു മുഖമാണ്.. പിന്നെ പല സ്ഥലത്തും പോകുമ്പോൾ തിരഞ്ഞിരുന്നതും ഈ മുഖം തന്നെയാണ്…
പക്ഷേ ഇന്ന് കണ്ടപ്പോൾ എന്തോ അങ്ങോട്ട് ചെന്ന് മിണ്ടാൻ തോന്നിപ്പോയി…
ആ ഉള്ളിൽ തന്നോടുള്ള മനോഭാവം എന്താണ് എന്ന് അറിയാൻ തോന്നി…
ഒരുപക്ഷേ മുമ്പ് കാണരുത് എന്ന് ഭയപ്പെട്ടത് ആൾക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല എന്നൊരു തോന്നൽ കൊണ്ടായിരുന്നു പിന്നീട് ആളെ പറ്റി തന്നെ മറന്നു.. അല്ല മറന്നു എന്ന് ഭാവിച്ചു പക്ഷേ എന്നും ഉള്ളിൽ അങ്ങനെ നിറഞ്ഞു നിന്നിരുന്നു ആ ഒരാൾ… ഒരിക്കലും സമാധാനം തരില്ല എന്നതുപോലെ.
പുതിയൊരു ജീവിതം തിരഞ്ഞെടുത്തിട്ട് ഉണ്ടാവും..
നന്നായി ജീവിക്കുന്നു ഉണ്ടാവും നല്ല മനസ്സിന് പുതിയൊരു ജീവിതം കിട്ടാതിരിക്കില്ല….
പിന്നെ ഇനി തന്നോട് ദേഷ്യം വച്ചുപുലർത്തുന്നതിൽ അർത്ഥമില്ലല്ലോ എന്ന് കരുതി, ക്ഷമിച്ചു കാണും അങ്ങനെയുള്ള കണക്കുകൂട്ടലുകളോട് അവൾ അയാളുടെ അടുത്തേക്ക് നീങ്ങി..
പ്രായം തളർത്തിയ, ശരീരത്തോടെ തന്റെ നമ്പർ വിളിക്കുന്നതും നോക്കി അക്ഷമനായി ഇരിക്കുന്നുണ്ട്..
രാമചന്ദ്രൻ അതായിരുന്നു അയാളുടെ പേര്… സ്കൂൾ മാഷ് ആണ്, ഗവൺമെന്റ് ജോലിയാണ് എന്നെല്ലാം പറഞ്ഞ് ഒരു ബ്രോക്കർ വഴി വന്നതായിരുന്നു അയാളുടെ വിവാഹ ആലോചന…
ജാതിയും മതവും എല്ലാം കൊടുംപിരി കൊണ്ട് നിൽക്കുന്ന കാലമായിരുന്നു എന്റെ മനസ്സിൽ, അന്യ മതത്തിൽപ്പെട്ട ഒരാളുണ്ട് എന്നത് പറയാൻ പോലും ഭയന്നു… ഒരുപക്ഷേ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് വരും. എന്തുവേണം എന്നറിയാതെ നിന്നു..
പ്രീഡിഗ്രി കഴിഞ്ഞ്, ടീച്ചർ ട്രെയിനിങ് കോഴ്സും എടുത്ത് മലയാളത്തിൽ ഡിഗ്രി ചെയ്യുന്ന സമയത്താണ് ക്ലാസിൽ കൂടെയുള്ള, റഹ്മാനെ ശ്രദ്ധിക്കുന്നത്.. ആൾക്ക് എന്നോട് എന്തോ പ്രത്യേകതയുണ്ട് എന്ന് അറിഞ്ഞു…
നന്നായി പാടുന്ന എഴുതുന്ന ആളോട് എല്ലാവർക്കും ആരാധനയായിരുന്നു. എനിക്കും അത് പിന്നെ എപ്പോഴോ നിറം മാറി പ്രണയമായി തീർന്നു….
ഒരിക്കലും ഒന്നിക്കാൻ കഴിയില്ല എന്നറിയാമായിരുന്നു പക്ഷേ പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ ആണല്ലോ പറയുന്നത് എന്റെ ജീവിതത്തിലും അതുപോലെതന്നെയായിരുന്നു… തടസ്സങ്ങൾ ഏറെ ഉണ്ടായിട്ടും ഞങ്ങൾ പ്രണയിച്ചു…
അപ്പോഴേക്കും വീട്ടിൽ ഈ വിവാഹാലോചന ഉറപ്പിച്ചിരുന്നു എനിക്ക് എതിർത്ത് ഒന്നും പറയാനുണ്ടായില്ല ആളെ കണ്ടു, എന്റെ അവസ്ഥ തുറന്നു പറയണം എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ എന്നെ വന്ന് കണ്ടു എന്നല്ലാതെ ഞങ്ങൾക്ക് സംസാരിക്കാൻ ഒന്നും അവസരം ഉണ്ടായിരുന്നില്ല…
എല്ലാവർക്കും രാമചന്ദ്രനെ നന്നായി ബോധിച്ചു പിന്നെ വിവാഹം ഉറപ്പിക്കാൻ അധികം താമസം ഒന്നും ഉണ്ടായിരുന്നില്ല..
പക്ഷേ എനിക്ക് എന്റെ പ്രണയം മറക്കാൻ കഴിയില്ലായിരുന്നു റഹ്മാനോട് പറഞ്ഞപ്പോൾ റഹ്മാനാണ് പറഞ്ഞത് നമുക്ക് അദ്ദേഹത്തെ കണ്ടു പറയാം എന്ന്…
അങ്ങനെ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു പക്ഷേ റഹ്മാന് പറയാൻ കഴിഞ്ഞില്ല ഞങ്ങളുടെ വിവാഹം നടന്നു അന്ന് രാത്രി ഞാൻ എനിക്ക് മറ്റൊരു പ്രണയമുള്ള കാര്യം ആളോട് തുറന്നു പറഞ്ഞു എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകും ആള് എന്റെ മനസ്സ് ശരിയാകുന്നതുവരെ കാത്തിരുന്നോളാം എന്ന് പറഞ്ഞു ..
അയാൾ നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് അന്ന് എനിക്ക് മനസ്സിലായിരുന്നു അദ്ദേഹത്തെ ചതിക്കേണ്ടി വരും എന്ന് മനസ്സിൽ പോലും കരുതിയില്ല പക്ഷേ സാഹചര്യം അതായിരുന്നു
അതിന്റെ പിറ്റേദിവസം റഹ്മാൻ അദ്ദേഹത്തിന്റെ വീട്ടിൽ എന്നെ വിളിക്കാനായി വന്നു ആരും അറിയാതെ ഞാൻ റഹ്മാന്റെ കൂടെ ഇറങ്ങിപ്പോയി…
ആരുടെയും കണ്ണിൽ പെടാതിരിക്കാൻ ഞങ്ങൾ ദൂരെ ഒരിടത്തേക്കു പോയി…
പിന്നെ നാട്ടിൽ വന്നത് എനിക്ക് ടീച്ചറായി ജോലി കിട്ടിയതിനുശേഷം ആണ്….
അപ്പോഴേക്കും ഈ ഒരാളെ കാണാതിരിക്കാൻ ഞാൻ വല്ലാതെ പ്രാർത്ഥിച്ചിരുന്നു കാരണം തെറ്റ് ചെയ്തുപോയ തെറ്റിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് എനിക്കറിയാം ആ മുഖത്തേക്ക് നോക്കാൻ ഞാൻ ശക്തിയായിരുന്നില്ല ഞാൻ ആളുടെ അരികിലേക്ക് ചെന്നു. ഒറ്റനോട്ടത്തിൽ തന്നെ ആൾക്ക് എന്നെ മനസ്സിലായെന്ന് തോന്നുന്നു…
നിറം കുറഞ്ഞ ഒരു ചിരി എനിക്കായി നൽകി..
“” അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയതിന് എനിക്ക് വിഷമമുണ്ട് എന്ന് പറയാൻ പോയ എന്നെ തടഞ്ഞു…
“”” നിങ്ങളുടെ ഇപ്പോഴത്തെ ഒരു മാപ്പുപറത്തിൽ കൊണ്ട് ഞാൻ ഒരു ജന്മം അനുഭവിച്ചത് ഇല്ലാതാവുന്നില്ല…. സ്വന്തം ഭാര്യ കണ്ണുവെട്ടിച്ച് കാമുകന്റെ കൂടെ പോയപ്പോൾ എനിക്ക് നാട്ടിൽ കിട്ടിയിരുന്നു കോമാളി എന്നൊരു പേര് മനസാ വാചാ ഞാൻ അറിയാത്ത കാര്യത്തിന് പഴി കേൾക്കേണ്ടിവന്നു..
മകളുടെ സമ്മതം പോലും ചോദിക്കാതെ നിന്നെ എന്റെ തലയിൽ കെട്ടിവച്ച് നിന്റെ വീട്ടുകാർക്ക് പോലും ഞാനായിരുന്നു കുറ്റക്കാരൻ..
ബഹുമാനത്തോടെ എല്ലാവരും കണ്ടിരുന്ന രാമചന്ദ്രൻ മാഷ് പിന്നെ ശരിക്കും എല്ലാവർക്കും കളിയാക്കാനുള്ള ഒരാളായി മാറി എല്ലാം സഹിച്ചു ഇനിയൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടേണ്ട എന്ന് അന്ന് തന്നെ ഞാൻ തീരുമാനിച്ചിരുന്നു… അത്രയ്ക്ക് മടുത്തു പോയിരുന്നു എനിക്ക്, ചത്തൂനെ ജീവിച്ചിരിക്കലും എന്ന അവസ്ഥയിൽ ജീവിച്ച എന്റെ കാര്യം ഇഷ്ടപ്പെട്ടവനോടൊക്കെ സൂക്ഷിച്ചു നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല അത്രയും ഞാൻ അനുഭവിച്ചിട്ടുണ്ട് ഇപ്പോൾ നിങ്ങൾ എന്റെ അടുത്ത് വന്നത് നിങ്ങളുടെ മനസ്സിലെ കളങ്കം ഇല്ലാതാക്കാനാണ് ഞാൻ ശ്രമിച്ചു എന്നൊരു വാക്ക് പറഞ്ഞാൽ നിങ്ങൾക്ക് അതിന്റെ പേരിൽ സമാധാനത്തോടെ ഇനിയുള്ള കാലം ജീവിക്കാം പക്ഷേ അത് വേണ്ട!!!
എന്നോട് ചെയ്ത തെറ്റിന്റെ പേരിൽ നിങ്ങൾക്ക് കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ അപ്പോൾ ഞാൻ ജയിച്ചു എന്നുതന്നെ കരുതും….
അതും പറഞ്ഞ് പെൻഷന്റെ പണം മേടിക്കാൻ എണീറ്റുപോയി ആള് ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെത്തന്നെ നിന്നു പറഞ്ഞത് മുഴുവൻ ശരിയാണ് അങ്ങനെ ഒരാളെ പറ്റി ഞാൻ ഓർത്തില്ല എന്റെ ജീവിതം എങ്ങനെ സന്തോഷകരമാവും എന്ന് മാത്രമേ ഞാൻ ചിന്തിച്ചു ഇത്തരത്തിൽ ആള് ഒരു ജന്മം മുഴുവൻ ഞാൻ കാരണം അനുഭവിക്കും എന്ന് കരുതിയില്ല…
പക്ഷേ അയാളോട് എനിക്ക് പറയണം എന്നുണ്ടായിരുന്നു. അയാളെ പറ്റിച്ച് ഞാൻ നേടിയ ജീവിതം ഒരിക്കലും ശാശ്വതമായിരുന്നില്ല എന്ന്… ഒരു വർഷമേ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂ എനിക്കൊരു ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു അത് കിട്ടി എന്ന് പറഞ്ഞ് അറിയിപ്പ് വന്നപ്പോഴാണ് ഞങ്ങൾ രണ്ടുപേരും കൂടി നാട്ടിലേക്ക് തിരിച്ചത്… ഒരാൾക്കെങ്കിലും നല്ലൊരു ജോലി ഉണ്ടായിട്ട് ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കുകയുള്ളൂ എന്ന് കരുതിയിരുന്നു. അന്നത്തെ യാത്രയിൽ ഉണ്ടായ ആക്സിഡന്റ് എന്നന്നേക്കുമായി റഹ്മാനെ എനിക്ക് നഷ്ടപ്പെട്ടിരുന്നു പിന്നീടങ്ങോട്ട് ഒറ്റയ്ക്കുള്ള ജീവിതം വീട്ടിലേക്ക് ചെന്നപ്പോൾ അവരും അവിടെ സ്വീകരിച്ചില്ല…
എല്ലാം ഞാൻ ചെയ്തു പോയ തെറ്റിന് എനിക്ക് കിട്ടിയ ശിക്ഷയാണെന്ന് മനസ്സിലായിരുന്നു അതെല്ലാം അനുഭവിക്കാൻ ഞാൻ ബാധ്യസ്ഥയാണെന്നും…
ആരോടും ഒരു പരാതിയും ഇല്ലാതെ എല്ലാം ഞാൻ ഏറ്റെടുത്തു…
അന്നുമുതൽ ഓർക്കുന്നതാണ് ആളെ കണ്ട് ഒരു മാപ്പ് പറയണം എന്ന് എങ്കിലേ മനസ്സിനൊരു സ്വസ്ഥത കിട്ടു… എന്ന്.. ധൈര്യം പോരായിരുന്നോ അതുകൊണ്ടാണ് മനപ്പൂർവ്വം ആളുടെ കാര്യം മറന്നത്… പക്ഷേ ഇപ്പോൾ ആൾ പറഞ്ഞത് തന്നെയാണ് ശരി..
മാപ്പ് എന്നൊന്ന് ഞാൻ അർഹിക്കുന്നില്ല…
ഇതുപോലെ ചെയ്ത തെറ്റുകൾ ഓർത്ത് നീറി നീറി, ജീവിതം കഴിക്കണം.. ഒഴുകിയിറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചുനീക്കി ആ മാസത്തെ പെൻഷനും വാങ്ങി നടന്നു… ആരോരുമില്ലാത്തവർക്കായി തുടങ്ങിയ അഗതി മന്ദിരത്തിലേക്ക്