ശാന്തി മുഹൂർത്തം
രചന വിജയ് സത്യാ പള്ളിക്കര
കുറെ നാളത്തെ പ്രണയസാഫല്യം എന്നോണം നടന്ന വിവാഹത്തിന്റെ ആദ്യരാത്രിയിലെ പ്രത്യേക ചടങ്ങിലേക്ക് കടക്കുകയാണ് ശിവകാമി.
അവളുടെ വരൻ സതീശൻ ഇനിയും റൂമിലേക്ക് കടന്നു വന്നിട്ടില്ല. സതീശേട്ടൻ
വരുമ്പോഴേക്കും കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കണം.
രാവിലത്തെ കല്യാണചടങ്ങിന്റെ ചൂടിൽ വിയർത്തുണങ്ങിയ ശരീരത്തിൽ തണുത്ത ജലം കുറേനേരം ഒഴിച്ച് വിസ്തരിച്ച ഒരു കുളി പാസാക്കിയപ്പോൾ മനസ്സും ശരീരവും തണുത്തു.
ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയ അവൾ വസ്ത്രം മാറ്റവേ ഡ്രസിങ് ടേബിളിന്റെ മുന്നിലെ വിശാലമായ നീല കണ്ണാടിയിലെ തന്റെ പ്രതിഛായ ഒന്നു ദർശിച്ചു. ഇത്രയും സുതാര്യമായ വെളിച്ചത്തിൽ ആദ്യമായാണ് തന്നെ സ്വയം കാണുന്നത്…
കാലം വളരെ വൈകിയാണ് ഒരു ശില്പ ചാതുര്യം പ്രകൃതി തന്നിൽ ഒരുക്കി തന്നെ ഇത്രയധികം സുന്ദരിയാക്കിയത്. ഒരു നീലക്കണ്ണാടിക്കു മുമ്പിൽ പിറന്ന പടി നിൽക്കുന്നത് ആദ്യമായാണ്. തന്നെത്തന്നെ സ്വയം മുഴുനീളെ കാണുന്നതും ആദ്യമായാണ്.ഒരു നിമിഷം സാകൂതം അത് ആസ്വദിച്ച് നോക്കി നിന്നുപോയി…
പെട്ടെന്ന് സ്ഥലകാല ബോധം വന്നു. സംശയത്തോടെ അവൾ വേഗം കതകിന്റെ ടവർ ബോൾട്ട് ഇട്ടിട്ടില്ലേ എന്ന് ഒന്നു കൂടി നോക്കിപ്പോയി..ഉവ്വ് ഇട്ടിട്ടുണ്ട്..
എന്തായിരുന്നു ഒന്ന് രണ്ട് വർഷം മുമ്പ് തന്റെ കോലം… ഇപ്പോൾ ആ നിലക്കണ്ണാടിയിൽ കാണുന്ന ഈ വശ്യമായ തന്റെ ന ഗ്നമേനി കണ്ടാൽ ആരും കൊതിക്കും…നല്ല ഭംഗിയുണ്ട്..കാണുമ്പോൾ തനിക്ക് തന്നെ അവനിവേശംതോന്നുന്നു.
ഇതൊക്കെ സതീശേട്ടൻ കനിവാണ്. തന്റെ ഈ ആരോഗ്യവും ജീവിതവും.
സന്ധ്യ ആയപ്പോൾ തൊട്ട് ഇന്ന് രാവിലെ നടന്ന തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഏറ്റവും അടുത്ത ബന്ധുക്കളും കുടുംബക്കാരും കൂടിയിരുന്നു ഓരോന്നും ചർച്ച ചെയ്യുകയാണ്..
വർത്തമാനവും വിലയിരുത്തലും ഒക്കെ കഴിഞ്ഞ് ബന്ധുക്കൾ ഓരോന്നായി അവരവരുടെ വാഹനങ്ങളിൽ പോയി തുടങ്ങി. ഏറ്റവും ഒടുവിൽ ഇവിടുത്തെ അച്ഛൻ വൈദ്യരും സതീഷേട്ടനു മാത്രമായി ചർച്ച…
അതിനുശേഷം എല്ലാവരും അത്താഴം കഴിച്ചു…
തുടർന്ന് താൻ വന്നു കുളിക്കാൻ കയറി…
അച്ഛനും സതീഷ് ഏട്ടനും താഴെ ഹാളിൽ വർത്താനം പറയുന്നത് കേൾക്കാം
വസ്ത്രം ധരിച്ച് അവർ കുറച്ചുനേരം ബെഡിൽ ഇരുന്നു
അങ്ങനെ ഇരിക്കവേ സതീശേട്ടൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന വഴികൾ ഓരോന്നും ചിന്തിച്ചു.. ഒടുവിൽ ആ ചിന്താ പാലക്കാട്ടെ തങ്ങളുടെ പൂക്കടയിൽ ചെന്ന് നിന്നു…
എന്താ ശിവകാമി മുഖം വല്ലാണ്ട് ഇരിക്കുന്നത്.?
രാവിലെ തന്നെ കുളിച്ച് പൂവൊക്കെ മുടിയിൽ ചൂടി സുന്ദരിക്കുട്ടി ആയിരിക്കുന്നുണ്ടെങ്കിലും ശിവകാമിയുടെ മുഖത്ത് ദുഃഖം കണ്ട് സതീശൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല.
ഇന്നലെ നിന്നെ പെണ്ണുകാണാൻ വന്ന ചെറുക്കനെ നിനക്കിഷ്ടപ്പെട്ടില്ലേ..?
എനിക്ക് ഇഷ്ടപ്പെട്ടിട്ട് എന്ത് കാര്യമാണ് സതീഷ് ഏട്ടാ…എന്നെ കാണാൻ വരുന്ന
കൂട്ടർക്ക് പൊന്നും പണവും സ്വത്തുക്കളും വേണം ഞങ്ങളുടെ അഗ്രഹാരത്തിൽ ഇതൊന്നുമില്ല. താമസിക്കുന്ന ആ പുരയിടം മാത്രമേ സ്വന്തമായുളളു ..പിന്നെ എന്റെ രോഗവും ഇഷ്ടപ്പെട്ടില്ല..
അലർജി ഒക്കെ ഇപ്പോൾ അത്രയും വലിയ രോഗമാണോ.. നിന്നെപ്പോലുള്ള ഒരു സുന്ദരിയെ കൊണ്ടുപോയി അവർക്ക് ചികിത്സിച്ചിട്ട് സുഖമാക്കി നോക്കാമായിരുന്നു.
സുന്ദരി…
അവൾ അത് കേട്ട് ചിരിച്ചു..എന്നിട്ട് പറഞ്ഞു..
ഇംഗ്ലീഷ് മരുന്നൊക്കെ കുറെ കഴിച്ചു..കുറച്ചു കാലയളവിൽ സുഖം ഉണ്ടാകും… കുറച്ചു കഴിയുമ്പോൾ വീണ്ടും വരും.. പൂർണ്ണമായും വ്യക്തമാകുന്നില്ല ഈ ആസ്മ.
പതിവ് പോലെ അന്നും അതിരാവിലെ സതീശൻ പൂവാങ്ങാൻ ശിവകാമിയുടെ കടയിൽ ചെന്നതായിരുന്നു.
പാലക്കാട്ടുള്ള പ്രസിദ്ധമായ ക്ഷേത്രത്തിന്റെ തെരുവോരത്തുള്ള ഒരു കടയിൽ പൂ വിൽപന നടത്തുകയാണ് അഗ്രഹാരത്തിലെ സത്യനാഥനും മകൾ ശിവകാമിയും.
നിരനിരയായുള്ള പൂക്കടകളിൽ ഒന്നിൽ അച്ഛനും മകളും രാപ്പകൽ അധ്വാനിച്ച് ജോലി ചെയ്യുന്നു.
ഒരുപാട് ഭക്തർ വന്നു ക്ഷേത്രത്തിലേക്കുള്ള സൗരഭ്യം പരക്കുന്ന മുല്ല മാലയും മറ്റു പുഷ്പങ്ങളും ഇവരുടെ കടയിൽ നിന്നും വാങ്ങിച്ചു കൊണ്ടുപോകുന്നു.
സുന്ദരിയും വെളുത്തു മെലിഞ്ഞ ശരീരവും ഉള്ള ശിവകാമി പ്ലസ്ടുവിന് ശേഷം പഠനം നടത്തിയിട്ടില്ല..കാസരോഗിയായ അവൾക്ക് വലിയ കായിക അധ്വാനം ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് അച്ഛന്റെ കടയിൽ വന്നിരുന്നു പൂക്കൾ കോർത്തും കടയിലേക്കുള്ള പുഷ്പങ്ങൾ കൊണ്ടുവരാൻ അച്ഛൻ പോകുന്ന അവൾ തനിച്ച് കടയിലെ എല്ലാ കാര്യങ്ങളും നടത്തിയും അവൾ അങ്ങനെ അവളുടെ യൗവനം തള്ളിനീക്കുന്നു.
ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഒന്നും ശരിയാകുന്നില്ല. എല്ലാത്തിനും കാരണം അവളുടെ മെലിഞ്ഞു നേർത്ത ശരീര പ്രകൃതി തന്നെ.
രോഗത്തിന് ചികിത്സയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്കിടെ രോഗംവരും.
അതുകൊണ്ടുതന്നെ ഒരു ദാമ്പത്യജീവിതം അവൾക്ക് ഈ ജന്മത്തിൽ സാധ്യമാകുമെന്ന് തോന്നുന്നില്ല എന്നുതന്നെ അവൾക്കരുതി..
അങ്ങനെ ഉള്ളിൽ അല്പം നിരാശയുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഉത്സാഹത്തോടെ പരിസരത്തുള്ള കടക്കാരോടും അതുപോലെതന്നെ അയൽപക്കത്തുള്ള ബന്ധുക്കളോടും ഒക്കെ സൗമ്യമായി പെരുമാറുന്നതിനാൽ അവളെ എല്ലാവർക്കും ഇഷ്ടമാണ്. സ്വഭാവമഹിമയിൽ നല്ല പേരും വിലയും നേടിയിട്ടുണ്ട് അവൾ സമൂഹത്തിൽ.
അവരുടെ കടയിൽ നിന്നും ഇടയ്ക്ക് മണമുള്ള പൂമാല വാങ്ങിക്കാൻ വരുന്ന ഒരു ഓട്ടോ ഡ്രൈവർ ആണ് സതീശൻ..
ചില പ്രത്യേക ദിവസങ്ങളിൽ അവൻ രാവിലെ വന്നു കടയിൽ നിന്നു അവൻ ഏറെ ഇഷ്ടമുള്ള മുല്ലപ്പമാല വാങ്ങി റിക്ഷയ്ക്ക് അകത്തുള്ള ചില ഫോട്ടോകൾക്ക് ചാർത്താറുണ്ട്..
അതുവഴി ഓട്ടം ഉള്ള സമയത്ത് കസ്റ്റമറെ ഇറക്കി വന്നു കടയ്ക്ക് സമീപം നിർത്തി അവൻ ശിവകാമിയോടും സത്യനാഥനോടും സംസാരിക്കാറുണ്ട്.. ശിവകാമിയുടെ അച്ഛൻ സത്യനാഥനോടും സതീശൻ നല്ല സഹൃദം സ്ഥാപിച്ചിട്ടുണ്ട്.
ദീനമുള്ള ശിവകാമിയെ കാണുമ്പോൾ കുറെ നാളായി സതീശൻ ആഗ്രഹിക്കുന്നു. ഇവൾക്ക് പറ്റിയ മരുന്ന് അച്ഛൻ നൽകും. തന്റെ അച്ഛൻ നല്ല ഒരു വൈദ്യനാണ്. അച്ഛൻ ആസ്ത്മയ്ക്കൊക്കെ ചികിത്സിക്കാറുണ്ട്.. പക്ഷേ അവന്റെ വീട് വടക്ക് ഒത്തിരി ദൂരെയാണ്..
പാലക്കാട് ചേട്ടത്തിയുടെ വീട്ടിൽ വന്നു നിന്നാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്.
ഞാൻ അച്ഛനോട് പറഞ്ഞു നിനക്ക് അസുഖം മാറാൻ നല്ല ഒരു മരുന്നു വാങ്ങി വരുന്നുണ്ട്. ആയുർവേദമാണ്..പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ല കഴിച്ചാൽ എന്തായാലും ഗുണം ഉറപ്പ്..
എന്നാ ഇനി വരുമ്പോൾ കൊണ്ടുവാ ഞാൻ കഴിക്കാം..
പിന്നീട് ഒരു ദിവസം വരുമ്പോൾ സതീശന്റെ കയ്യിൽ ആ മരുന്ന് ഉണ്ടായിരുന്നു.
മരുന്ന് അവൾക്ക് ഏൽപ്പിച്ച ശേഷം അച്ഛൻ പറഞ്ഞതുപോലെ
മരുന്ന് നിത്യവും എടുത്ത് കഴിക്കേണ്ട അളവും പിന്നെ ഭക്ഷണത്തിൽ പാലിക്കേണ്ട നിബന്ധനകളും നിർദ്ദേശങ്ങളും നൽകി അവൻ മടങ്ങി പോയി.
അത്ഭുതം എന്നല്ലേ പറയേണ്ടത് …പറഞ്ഞത് പ്രകാരം ചിട്ടയോടെ മരുന്നു കഴിച്ചപ്പോൾ ശിവകാമിയുടെ രോഗം അപ്രത്യക്ഷമായി ശരീരം സമ്പുഷ്ടി പ്രാപിച്ചു വരാൻ തുടങ്ങി.
അതോടുകൂടി അവൾക്ക് സതീശനോട് പ്രേമം തുടങ്ങി..
ശുഷ്കിച്ചു നെഞ്ചത്ത് ഒട്ടി ചേർന്നിട്ടുണ്ടായിരുന്ന മാറിടം ഒക്കെ വളർന്നു വിടർന്നു വലുതായി നല്ല വൃത്താകൃതി പൂണ്ടുവന്നു. ഒട്ടിയ കവിളൊക്കെ തുടുത്തു
തുടിച്ചു വന്നു. മുഖം പഴയതിലും സൗന്ദര്യമേറിയതായി.. കണം കാലും തു ടയും നി തം ബവും പുഷ്ടിപ്രാപിച്ചു വരുന്നത് അവൾ അറിഞ്ഞു.വയറും കടി തടവും വികസിച്ചു.
ശിവകാമിക്കു അസുഖം ഭേദമായി തുടങ്ങിയതിൽ സതീശനും സന്തോഷിച്ചു.
അങ്ങനെയിരിക്കെ വടക്കൻ തിരുവിതാംകൂറിൽ നിന്ന് പെണ്ണുകാണാൻ വന്ന ഒരു കൂട്ടർക്ക് അവളെ ഇഷ്ടപ്പെട്ടു.. അവർക്ക് വലിയ സ്ത്രീധനം ഒന്നും വേണ്ട.. പെണ്ണിനെ കിട്ടിയാൽ മതി.
അവളുടെ നാടിന്റെ തെക്കേ അറ്റത്ത് ആയതുകൊണ്ട് ശിവകാമിക്ക് ആ ആലോചന അത്ര ഇഷ്ടപെട്ടില്ല. അവൾ വീട്ടുകാരോട് തന്റെ അനിഷ്ടം രേഖപ്പെടുത്തിയപ്പോൾ അച്ഛൻ സത്യനാഥൻ വളരെ ദേഷ്യപ്പെട്ടു.
കുറേക്കാലത്തിനുശേഷം ഇങ്ങോട്ട് ഒരാൾ ഇഷ്ടപ്പെട്ടു കെട്ടാം എന്ന് വന്നപ്പോൾ നീ എന്താണ് ഇത്തരം സ്വഭാവം പുറത്തെടുക്കുന്നത് ശിവകാമി..
അയാൾ ബഹളം വെച്ചു.
പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.. പക്ഷേ അവൾ കരഞ്ഞു. അതുകണ്ടപ്പോൾ സത്യനാഥൻ ഒന്നും മിണ്ടാതെ പോയി..
ഒരു ദിവസം സതീശൻ വൈകിട്ട് അവിടെ വന്നു.. സത്യനാഥൻ ക്ഷേത്രത്തിലെ പുഷ്പങ്ങൾ കൊണ്ടോ കൊടുക്കാൻ പോയ വേളയിൽ ആയിരുന്നു അത്.
വീട്ടിൽ ഇന്നലെ വിവാഹാലോചന വന്നതും മറ്റുകാര്യങ്ങളും അത് സതീഷിനെ അറിയിച്ചു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സതീശന് സന്തോഷമായി
ഏതായാലും രോഗമെല്ലാം പോയല്ലോ ഇനി എവിടെ വേണമെങ്കിലും വിവാഹം കഴിഞ്ഞു പോകാമല്ലോ..
അവൻ പറഞ്ഞു.
പക്ഷേ ശിവകാമിയിൽ നിന്നും ഒരു തേങ്ങലാണ് അതിനു മറുപടിയായി ഉയർന്നു വന്നത്..
എന്താ കുട്ടി നിനക്ക് പറ്റിയത്..
സതീശേട്ടാ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു…ഇതുവരെ നിങ്ങൾക്ക് അത് മനസ്സിലായില്ലേ…
അയ്യോ എന്താ ഈ പറയുന്ന.. ആഗ്രഹാരത്തിലെ പെൺ കുട്ടിഒരു ഓട്ടോ ഡ്രൈവറെ സ്നേഹിക്കുകയോ…
അതിനെന്താ….
അവൾ കൂശലില്ലാതെ ചോദിച്ചു…
വേണ്ട കുട്ടി അതൊന്നും ശരിയാവില്ല… ഒരുപാട് സാമൂഹ്യ പ്രശ്നങ്ങൾ അതുവഴി നേരിടേണ്ടി വരും.
ഞാനൊരു രോഗിയായിരുന്നതുകൊണ്ടാണോ എന്നെ ഇഷ്ടമല്ലാത്തത്..?
എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.. എനിക്ക് നിന്നെ രോഗം ഉള്ളപ്പോഴും ഇഷ്ടമായിരുന്നു.,രോഗം മാറിയ ഇപ്പോഴും ഇഷ്ടമാണ്…
പിന്നെന്താ എന്താ വൈകുന്നത് എന്നെ വിളിച്ചു കൊണ്ടു പോ..
അവൾ അത് പറഞ്ഞു ചിരിച്ചു
സത്യത്തിൽ ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.. നല്ലൊരു സഹൃദം അതിനപ്പുറം ഞാൻ ഒന്നും ചിന്തിച്ചിട്ടില്ല. സത്യനാഥൻ തിരുമേനിയെ പോലെ സമൂഹത്തിൽ ഉന്നതകുലജാതനായ ഒരു വ്യക്തിയെ എനിക്കങ്ങനെ വഞ്ചിക്കാൻ പറ്റും.. എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം നീ കണ്ടതല്ലേ..
ശിവകാമി ഒന്നും മിണ്ടിയില്ല.
ആരുമറിയാതെ നിന്നെ വിളിച്ചു കൊണ്ടു പോയാൽ ആ സാധു എന്ത് കരുതും…
നിന്നോട് എനിക്ക് സ്നേഹം ഉണ്ടായിരുന്നു അത് സഹതാപമായിരുന്നു…
അതുകേട്ടതോടെ അവളുടെ കരച്ചിൽ ഉച്ചത്തിലായി…
അതു കണ്ടപ്പോൾ അവനു വല്ലാതായി.. അവൾ തന്നെ വല്ലാണ്ട് സ്നേഹിക്കുന്നെന്ന് സതീശന് മനസ്സിലായി. അവൻ അവളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു..
കുട്ടി….നിനക്ക് അസുഖമൊക്കെ ഉണ്ടായിരുന്ന സമയത്ത് തോന്നിയ ഒരു ചിന്ത മാത്രമാണ് എന്നോടുള്ള താൽപര്യം.. ഇപ്പോൾ നീ സുന്ദരിയാണ്.മാത്രമല്ല ആരോഗ്യവതിയുമാണ്… ഇനി ആ രോഗം തിരിച്ചു വരില്ല ഉറപ്പ്.. കുറച്ചു ദൂരം ആണെങ്കിലും തെക്ക് നിന്ന് വന്ന ആ ബന്ധം നിനക്ക് ചേർന്നതാണെന്നാ തോന്നുന്നത്.. ദൂരം എന്ന് കേൾക്കുമ്പോൾ ആർക്കും തോന്നുന്ന ഒരു അപ്രിയമേ നിനക്കുണ്ടായിട്ടുള്ളൂ. അവിടെയെത്തി അവരുടെ കുടുംബവുമായി പഴകുമ്പോൾ എല്ലാം ശരിയാകും.. മാത്രമല്ല ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത പല മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാം ഇഷ്ടപ്പെട്ടു തുടങ്ങും.
മതി മിണ്ടണ്ട പൊയ്ക്കോ…
സതീശനോട് പറഞ്ഞു അവൾക്ക് കരഞ്ഞു..
സംഭവം കൈവിട്ടു പോയല്ലോ… കുട്ടിക്ക് മരുന്നൊക്കെ കൊണ്ടു നൽകി രോഗം മാറ്റി സുന്ദരിയായപ്പോൾ തന്നെത്തന്നേ കേറിയങ്ങ് പ്രേമിക്കുമെന്ന് അവൻ കരുതിയില്ല..
അവളുടെ സങ്കടം കണ്ട് എന്താ ചെയ്യേണ്ടത് എന്നറിയാതെ വിഷമത്തോടെ സതീശൻ കടയുടെ പുറത്തിറങ്ങി നിന്നു.
ആഹാ സതീശൻ ഇന്നു ഓട്ടം പോയില്ലേ..
സത്യനാഥൻ തിരുമേനി പൂക്കെട്ടുമായി അങ്ങോട്ട് കടന്നു വന്നു കൊണ്ട് ചോദിച്ചു..
അച്ഛന്റെ ശബ്ദം പുറത്തു നിന്ന് കേട്ട ശിവകാമി വേഗം കണ്ണൊക്കെ തുടച്ചു പെട്ടെന്ന് പൂ കെട്ടുന്ന പ്രവർത്തിയിൽ വ്യാപൃതയായി..
ക്ഷേത്രത്തിൽ ഒരാളെ കൊണ്ടുവരാൻ ഉണ്ടായിരുന്നു..
ആണോ സതീഷ….നാളെ ഞായറാഴ്ചയല്ലേ…നിനക്ക് ഓട്ടം ഇല്ലാത്ത ദിവസം അല്ലേ.
അതേ തിരുമേനി…
മോനെ സതീഷാ… നീ ഫ്രീയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും നാളെ ഒന്നു മലപ്പുറത്തുള്ള പെരിങ്ങോട്ടില്ലം വരെ പോയാലോ…?
എന്താ തിരുമേനി കാര്യം.നാളെ എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല…
അതേയ് നമ്മുടെ ശിവകാമിയെ പെണ്ണുകാണാൻ വന്ന ചെറുക്കന്റെ വീട് നോക്കാനാണ്.നീ ഒരു ടാക്സിക്ക് ബുക്ക് ചെയ്തോ . എനിക്കിവിടെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല നീ കൂടെ വന്നോളൂ.
ശിവകാമിയുടെ കാര്യത്തിനാണെന്ന് കേട്ടപ്പോൾ സതീശൻ ആദ്യം ഒന്നു പരുങ്ങി.
തിരുമേനിയെപ്പോലുള്ളവരുടെ കുടുംബ കാര്യങ്ങളിൽ ഒക്കെ ഈ ഞാൻ….
അതേക്കുറിച്ച് ഒന്നും ആശങ്ക വേണ്ട.ഒന്നും പറയണ്ട നാളെ നമുക്ക് പോയി വരാം.
തിരുമേനിയുടെ സ്നേഹത്തോടെയുള്ള നിർബന്ധം കണ്ടപ്പോൾ സതീഷ് ഓർത്തു
വേറെ ആരും ഇല്ലാത്തതു കൊണ്ടല്ലേ… പാവം തിരുമേനി വിളിക്കുമ്പോൾ നിരസിക്കാൻ പാടില്ല..
ഞാൻ വരാം ടാക്സി ഓർഡർ ചെയ്യാം.
കടയുടെ ഉള്ളിലിരുന്ന് ഇതൊക്കെ കേൾക്കുകയായിരുന്ന ശിവകാമിക്ക് ചിരിക്കുന്ന കരയണോ എന്നറിയാൻ വയ്യാണ്ടായി…
തന്റെ കാമുകനെയാണ് അച്ഛൻ തന്റെ ചെറുക്കനെ വിവരം അന്വേഷിക്കാൻ കൂടെ കൂട്ടുന്നത് എന്നോർത്തപ്പോൾ അവൾക്ക് ഉള്ളിൽ ചിരി പൊട്ടി..
സംഗതിയുടെ ഗൗരവം ഓർക്കുമ്പോൾ സങ്കടവും വരുന്നുണ്ട്.
സതീശൻ ഏർപ്പാടാക്കി ടാക്സിയിൽ സത്യനാഥൻ തിരുമേനിയും സതീശനും കൂടി മലപ്പുറത്തുള്ള പെരിങ്ങോട്ടില്ലത്തു ചെന്നു.
കാഴ്ചയിൽ ചെറുക്കൻ സുന്ദരനും സുമുഖനും ആണ്. അതുകൊണ്ടുതന്നെ രണ്ടുപേർക്കും
ചെറുക്കനെ ഇഷ്ടപ്പെട്ടു. ബന്ധുക്കളുടെ സ്ഥിതി വിവരങ്ങൾ അറിഞ്ഞു. അതും കുഴപ്പമില്ല.വീട്ടുകാരോടൊക്കെ സംസാരിച്ചു ഇരുകൂട്ടർക്കും പെണ്ണിനെ എടുക്കാം ചെറുക്കനെ കൊള്ളാം എന്ന ധാരണയായി. വരുന്ന അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ തീയതി നിശ്ചയിച്ചു വിവാഹം കഴിക്കാം എന്ന് തീരുമാനിച്ച ശേഷം അവർ നാട്ടിലേക്ക് തിരിച്ചു.
അവർ സഞ്ചരിച്ച കാർ അവിടെ തൊട്ടടുത്തുള്ള കവലയിൽ എത്തിയപ്പോൾ സത്യനാഥൻ തിരുമേനി അവിടെ കണ്ട ഒരു മുറുക്കാൻ കടയുടെഅടുത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു..
ഇങ്ങട് വരുമ്പോൾ ഞാൻ കണ്ടിരുന്നു നല്ല മലപ്പുറം അടക്കയും വെറ്റിലയും ഇവിടെ കിട്ടും അല്പം വാങ്ങിക്കാമെന്നു വച്ചു.
അതു പറഞ്ഞു കൊണ്ടയാൾ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി കടയുടെ അരികിൽ ചെന്നു.
വെറ്റിലയ്ക്കും അടയ്ക്കക്കും ഓർഡർ ചെയ്തു…
എല്ലാം പൊതിഞ്ഞു നൽകി കൊടുക്കുമ്പോൾ കടക്കാരൻ ചോദിച്ചു
എവിടുന്നാ വരുന്നത്?
ഞങ്ങൾ ഇച്ചിരി വടക്കുന്നാണ്..പാലക്കാട്ട് നിന്നും
പെരിങ്ങോട്ടു ഇല്ലത്തു നിന്നും ഇറങ്ങി വരുന്നത് കണ്ടു.. അവിടെ എന്തിനു പോയതാണ്..?
അവിടുത്തെ ചെറുക്കൻ കല്യാണത്തിനായി എന്റെ മകളെ പെണ്ണിനെ അന്വേഷിച്ചു ഞങ്ങളുടെ അഗ്രഹാരത്തിൽ വന്നിരുന്നു. അപ്പോൾ തിരിച്ചൊന്നു അവന്റെ സ്ഥിതിഗതി അറിയാൻ വേണ്ടി ഇവിടെ അവന്റെ വീട്ടിലേക്ക് വന്നതായിരുന്നു…
അപ്പോൾ തിരുമേനിയുടെ മകൾ രണ്ടാം കെട്ടാണോ..?
അയ്യോ അല്ല…. ആദ്യത്തെ തന്നെയാണ്.. എന്താ വിശേഷം?
പുള്ളിയുടെ ഇത് മൂന്നാമത്തെ വിവാഹമാണ്…
ഒരെണ്ണം രോഗം മൂലം മരിച്ചു. പിന്നെ ഒരെണ്ണത്തിനെ തല്ലിക്കൊന്നതിന്റെ കേസും കഴിഞ്ഞ് ഇപ്പോൾ ജയിലിൽ നിന്ന് ഇറങ്ങിയതെ ഉള്ളൂ. നിങ്ങൾ ഇതൊന്നും അറിയില്ലേ…?
അയ്യോ.. ശിവ ശിവ.. ഇല്ല ഇതൊന്നും ആരും പറഞ്ഞില്ല.
അപ്പോൾ എന്നെ കണ്ടത് ആ പെൺകൊച്ചിന്റെ ഭാഗ്യം… തിരുമേനി ഇവിടെ ഇറങ്ങി ആരോട് വേണമെങ്കിലും അന്വേഷിച്ചോളൂ..
പിന്നെയും കുറെ കാര്യങ്ങൾ കൂടി കടക്കാരൻ ആ ചെറുപ്പക്കാരനെ ക്കുറിച്ച് സത്യനാഥനോട് പറഞ്ഞു..
അതൊക്കെ കേട്ടപ്പോൾ ഭയമായി.
മുറുക്കാൻ വാങ്ങാൻ ഇവിടെ ഇറങ്ങി വന്നത് ഭാഗ്യമായി.. കാവിലെ ഭഗവതി കാത്തു.
ചെറുക്കനെ കുറിച്ച് ഇനിയും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്.. അതൊക്കെ കേൾക്കാൻ ഒരു ദിവസം മതിയാവില്ല.
വേണ്ട കേട്ടോ..കേട്ടതൊക്കെ മതിയായി..
എന്ന് പറഞ്ഞു വേഗം സത്യനാഥൻകാറിൽ കയറി.
ഇവിടുന്ന് വേഗം വിട്ടോളൂ.. ഈ നല്ലവനായ കടക്കാരനെ കണ്ടില്ലെങ്കിൽ നമ്മൾ പെട്ടുപോയേനെ..
കാറിൽ കയറുമ്പോൾ സത്യനാഥൻ തിരുമേനി അങ്ങനെ പറഞ്ഞു.
എന്താ തിരുമേനി കാര്യം
സതീശൻ ചോദിച്ചു..
എന്റെ സതീഷാ നമ്മുടെ ശിവകാമിയെ പെണ്ണ് കാണാൻ വന്ന ചെറുക്കൻ ഒരു ഭയങ്കര ക്രി മിനൽ ആണ്..
ക്രിമിനലോ?
സതീഷൻ കണ്ണുമിഴിച്ചുപോയി
അതെ അവൻ വേറെ രണ്ടു കെട്ടിയവനാ….രണ്ടു ഭാര്യമാരും ഇപ്പോൾ ഇല്ല ഒന്നു രോഗം വന്ന് ചത്തു. ഒന്നിനെതല്ലി കൊന്നു. കുറെ വർഷങ്ങൾ ജയിലിൽ ആയിരുന്നത്രേ . അതിന്റെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നുവന്നിട്ട് ഒരാഴ്ച ആയുള്ളൂ.
പണ്ട് ഗോവയിൽ ബിസിനസ് എന്ന് പറഞ്ഞത് ചുമ്മാ അവിടെ പോയി കുടുംബത്തിലുള്ള സമ്പാദ്യം വിറ്റ് ചീട്ടുകളിയാണത്ര പരിപാടി..
ഏതായാലും ശിവകാമിയുടെ ഈ ആലോചന മുടങ്ങി.. സതീശൻ ഉള്ളിൽ ആശ്വസിച്ചു.
വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ ശിവഗാമി പൊട്ടിച്ചിരിച്ചു.
അവൾക്ക് സന്തോഷമായി. കുറച്ച് ദിവസത്തിനു ശേഷം ആ വഴിക്കുള്ള ഓട്ടത്തിനുശേഷം സതീശൻ ശിവകാമിയുടെ കടയിൽ കയറി വന്നു.
അന്ന് സതീശൻ ഒരു തീരുമാനം എടുത്തിരുന്നു..
അവനത് ധൈര്യപൂർവ്വം അവളോട് തുറന്നു പറഞ്ഞു.
നാലാൾ അറികേ കല്യാണം കഴിച്ചു തന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഉണ്ട്. പക്ഷേ അതിന് വിധിയുണ്ടോ..നിന്റെ അച്ഛൻ സത്യനാഥൻ തിരുമേനിയുടെ തീരുമാനം എന്തെന്ന് അറിയില്ലല്ലോ പുള്ളി കൂടി സമ്മതിച്ചിരുന്നുവെങ്കിൽ എത്ര ഭംഗിയിൽ നമ്മുടെ സ്നേഹബന്ധം പൂവണിയുമായിരുന്നു.
നമ്മൾ തമ്മിലുള്ള വിവാഹം ആർഭാടകരമായി നടത്തണം എന്നു
തന്നെയാണ് എനിക്കും ആഗ്രഹം സതീഷേട്ടാ. അച്ഛൻ സമ്മതിച്ചിരുന്നെങ്കിൽ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാകുമായിരുന്നു. എനിക്ക് ഈ ജന്മത്തിൽ സതീഷേട്ടൻ അല്ലാണ്ട് വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല . വിധിയുണ്ടെങ്കിൽ നമ്മൾക്ക് ഒന്നിക്കാൻ പറ്റും..
അതെയതെ ഒക്കെ ഭഗവാൻ തീരുമാനിക്കട്ടെ അതും പറഞ്ഞു സതീശൻ തന്റെ ഓട്ടോയിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.
സതീശാ…പിന്നിൽ നിന്ന് ഒരു വിളി
സത്യനാഥൻ തിരുമേനി.
ഞാൻ എല്ലാം കേട്ടു.
നിനക്കെന്റെ മകളെ ഇഷ്ടമാണ് അല്ലെ..
അസുഖം ഭേദമായതിൽ പിന്നെ അവൾക്ക് നീ ദൈവമാണ്. നിന്നെക്കുറിച്ച് വരാതെ പറയും. അപ്പോഴൊക്കെ ഞാൻ എന്റെ മകളുടെ മനസ്സ് കണ്ടിട്ടുണ്ട്. അവളിൽ നിന്നോടുള്ള പ്രണയം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അച്ഛന് വേദനിക്കും എന്ന് കരുതി അവൾ പറഞ്ഞില്ല. അതുപോലെതന്നെ നിനക്കും അവളോട് സ്നേഹമുണ്ട് പക്ഷേ സാധുവായ എന്നെ വിഷമിപ്പിച്ചുകൊണ്ട് നിനക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. പക്ഷേ എന്റെ മനസ്സ് നിങ്ങൾ അറിഞ്ഞില്ല. ജാതി ചിന്തകൾ വലിച്ചെറിഞ്ഞ കോളേജ് വരാന്തയിൽ സമരം ചെയ്ത പഴയ സത്യനാഥനെ നിങ്ങൾക്കറിയില്ല.നിങ്ങളെ തമ്മിൽ ചേർക്കാൻ ഞാൻ ഒരുക്കമാണെങ്കിലോ… സ്നേഹിക്കുന്ന മനസ്സുകളെ തമ്മിൽ ചേർത്തില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജന്മം എനിക്ക് സതീഷാ..എന്റെ മകളെ ജീവിതത്തിലേക്ക് കൂട്ടിക്കോളൂ സതീഷാ. എനിക്ക് പരിപൂർണ്ണ സമ്മതമാണ്.
തിരുമേനി അതും പറഞ്ഞുകൊണ്ട് സ്നേഹാർദമായി സതീശനെ നോക്കി.
താനെ കാണുന്നത് സ്വപ്നമാണോ എന്നറിയാൻ സതീശൻ തന്നെ നുള്ളി നോക്കി. സ്വപ്നമല്ല യാഥാർത്ഥ്യമാണ്
തുടർന്നുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രത്തിൽ വച്ച് സത്യനാഥൻ തിരുമേനിയുടെ ശിവകാമിയുടെയും വൈദ്യർ സദാശിവൻ മൂസതീന്റെ മകൻ സതീഷനും വിവാഹിതരായി..
അവരുടെ ആദ്യരാത്രി ആണ് ഇന്നു.
പാലും ഗ്ലാസ്സുമായി സതീശൻ റൂമിൽ കയറി വന്നു.
ശാന്തി മുഹൂർത്തത്തിനു സമയമായി.ശിവകാമിയും സതീശനും പരസ്പരം കാ മോത്സുകരായി ആലിംഗനബദ്ധരായി. പ്രണയ സാഫല്യത്തിന്റെ പരമോച്ചയിൽ സതീശന്റെ പൗരുഷ ശക്തി ശിവകാമിയുടെ ഭ ഗ ച്ഛദം ഇരുവശത്തേക്ക് നീക്കി ക ന്യാച ർമം ഭേദിച്ച് കടന്നു പോയപ്പോൾ വേദനകൊണ്ട് ശിവകാമി അറിയാതെ ശാന്തി മുഹൂർത്ത ശബ്ദം പുറപ്പെടുവിച്ചു.
ഒരുകാലത്ത് കുടുംബത്തിലെ പൂർവികർ വിവാഹ രാത്രിയിൽ നവ വധുവിന്റെ ആ ശബ്ദത്തിനായി ഉറങ്ങാതെ കാതോർത്തിരുന്ന് അതുകേട്ട് നിർവൃതി അടയുമായിരുന്നു….