സംഘർഷം
രചന: Fackrudheen
::::::::::
കടവും കണ്ണീരുമായി കഴിയുന്ന നിനക്ക് എന്തിനാണ് ഇനി ഈ സ്ഥലം..
നല്ല വില തരാമെന്ന് പാലത്തറക്കാർ പറയുന്നുണ്ടല്ലോ? അതും വാങ്ങി കടങ്ങളും വീട്ടി മറ്റേതെങ്കിലും നാട്ടിൽ പോയി ഒരു വീടും വെച്ച് നല്ല നിലയ്ക്ക് ജീവിച്ചു കൂടെ അനന്ത
എൻറെ അച്ഛനെ യും അമ്മയെയും പൂർവികരെയും അടക്കം ചെയ്തത് ഇവിടെ യാണ്,
അവരുടെ സാന്നിധ്യം അനുഭവപ്പെടുന്ന ഈ മണ്ണിൽ
അവർക്ക് വേണ്ടി പ്രാർത്ഥനകളുമായി കഴിയുമ്പോൾ, കിട്ടുന്ന മനസ്സുഖം മറ്റെങ്ങും കിട്ടില്ല.
പാലത്തറക്കാർക്ക് ഏക്കർ കണക്കിന് സ്ഥലമുണ്ടല്ലോ ? റബ്ബറും ചുക്കും ഏലവുമായി ഓരോ വർഷവും നല്ലൊരു സംഖ്യ വരുമാനവും ഉണ്ടല്ലോ?
പിന്നെ ഈ പാവപ്പെട്ടവൻറെ 10 സെന്റും പുരയിടവും കൈക്കലാക്കാൻ നിൻറെ മുതലാളി കാണിച്ചുകൂട്ടുന്നത് എന്തൊക്കെയാണ്,?
സംഗതി ശരിയാണ് അനന്ത പക്ഷേ നീ മുതലാളിയെ കല്ലെറിഞ്ഞതോടുകൂടി നാട്ടുകാരും ഇപ്പോൾ അയാൾക്കൊപ്പം ആണ്..
നിനക്ക് ഈ സ്ഥലം പാല തറക്കാർക്ക് തന്നെ നൽകേണ്ടിവരും..
അത് ശരി, നിങ്ങള് “ഞ്ഞാട്ടു കാർക്ക്”പല സമയത്തും കണ്ണ് കാണുകയില്ല ചെവി കേൾക്കുകയില്ല..
ഞാൻ കല്ലെറിഞ്ഞപ്പോൾ മാത്രം
നിങ്ങൾ നാട്ടുകാരുടെ ഇടയിൽ അതൊരു സംസാര വിഷയമായി, അതിൽ അനീതിയും കണ്ടെത്തി..
നിനക്കറിയാമോ ? കുറേക്കാലമായി പാലത്തറയിലെ ഗോവിന്ദൻ എന്നെ ദ്രോഹിക്കാൻ തുടങ്ങിയിട്ട്, അതും കേവലം ഈ 10 സെൻറ് സ്ഥലം അയാൾക്ക് കിട്ടാത്തതിന്റെ പേരിൽ
എന്നെ ഇവിടുന്ന് തുരത്തി ഓടിക്കാൻ വേണ്ടി, അയാൾ ചെയ്ത ദ്രോഹങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
എന്തൊക്കെയില്ലാ കഥകളും അപവാദങ്ങളും ആണ് പറഞ്ഞ പരത്തുന്നത്
അതു മാത്രമോ?
തൻറെ ഭാര്യ സുമ; ഒരു ദിവസം ജോലി കഴിഞ്ഞ് വരാൻ അല്പം വൈകിയിരുന്നു
ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു
വിജനമായ സ്ഥലം പിന്നിട്ട് വേണം വീട്ടിലേക്ക് എത്താൻ,
വഴിയിൽ മൂന്ന് നാല് പേർ പതുങ്ങി ഇരിക്കുന്നത് കണ്ടു, അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടു നടന്നപ്പോൾ അവർ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടു
വേഗത്തിൽ നടന്നു, അപ്പോൾ അതിൽ ഒരാൾ മുന്നോട്ടുവന്നു വഴി തടഞ്ഞു നിന്നു
പാലത്തറക്കാരുടെ ആളുകളാണ് എന്നത് വളരെ വ്യക്തം..
അയാൾ ദേഹത്ത് സ്പർശിച്ചില്ല
അസഭ്യം പറഞ്ഞില്ല
പകരം പ്രത്യേകമായ
ഒരു ഏക്ഷൻ അയാൾ കാണിച്ചു..
കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്
പിറ്റേന്ന് ഒരു ദിവസം കുട്ടികൾ സ്കൂളിൽ നിന്ന് വരും വഴി രണ്ടോ മൂന്നോ പേർ
കത്തി കാണിച്ച ഭീഷണിപ്പെടുത്തി..
ഞങ്ങൾക്ക് ജോലിക്ക് പോണ്ടേ? കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ..,?
പിന്നീട് ഒരു ദിവസം കണ്ടത്
പാലത്തറക്കാരൻ ഗോവിന്ദൻ മുതലാളി,
ഒരു ഇരുട്ട് പരന്ന സമയത്ത് തൻറെ പറമ്പിൽ കയറി
അവിടത്തെ വാഴയും ചേമ്പും വരെ വെട്ടിക്കളയുന്നതാണ്..
അതായത് ഈ പറമ്പിൽ പുതിയതായി
ഒന്നും തന്നെ മുളപൊട്ടണ്ട എന്നുള്ളതാണ് അയാളുടെ ആഹ്വാനം
കയ്യിൽ കിട്ടിയത് കല്ലാണ്, ഒട്ടും ആലോചിച്ചില്ല അയാളുടെ നെറ്റിയിലാണ് കല്ലുകൊണ്ട ത്
ചോര യും ഒലിപ്പിച്ചു, ഓടി പോകുന്നതിനിടയിൽ, അയാൾ ആക്രോശിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
ഒരുത്തനെയും ബാക്കി വെച്ചേക്കില്ല
മര്യാദയ്ക്ക് ഇവിടം വിട്ടു പൊയ്ക്കോ അതാണ് നിനക്ക് നല്ലത്..
ശേഷം അയാളുടെ ഗുണ്ടകൾ വന്ന്
നിരന്തരം കല്ലുകൾ എറിഞ്ഞ് തന്റെ വീടിൻറെ ജനാല വാതിലുകളും ഓടുകളും തകർത്തിട്ടിട്ടു പോയി
അതൊന്നും ഇപ്പോൾ ഇവിടെ സംസാര വിഷയമല്ല ലോ അനന്ത
പാലത്തറക്കാർ പോലീസ് സ്റ്റേഷനിൽ നിനക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്
ഹും
പോലീസ് !!
അയാൾ പുച്ഛിച്ചു
ലോക ഉടായിപ്പ് ആണ് ?
അന്വേഷിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത് തങ്ങളെ ശല്യം ചെയ്യുന്ന ക്രിമിനലുകളായ ഈ ഗുണ്ടകളെ മാടശ്ശേരിക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തത് തന്നെ പോലീസാണ്..
അടുത്ത തവണ തന്റെ പത്രത്തിൽ പ്രത്യേകമായ ഒരു ലേഖനം വരും
അത് ഈ പോലീസും ഗുണ്ടകളും ആയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചായിരിക്കും..
അപ്പോൾ നിനക്ക് ഈ അനുഭവിച്ചതൊന്നും പോരെ.. അനന്ത
എന്തിനാണ് ഈ വീറും വാശി യും
കേവലം 10 സെന്റിനു വേണ്ടിയാണ്
നീ പ്രതിരോധിക്കുന്നത്..
പക്ഷേ അതിനു വേണ്ടി നീ അനുഭവിക്കുന്നത് എന്തൊക്കെയാണ് ?
നിൻറെ ഭാര്യയും കുട്ടികളെയും
ഓർത്തുനോക്കൂ .. അവർക്ക് സമാധാനമായി ജീവിക്കണ്ടേ..
അവർക്ക് ഇപ്പോൾ ഇതെല്ലാം ശീലമായി കഴിഞ്ഞിരിക്കുന്നു..
പിന്നെ ഞാൻ പറഞ്ഞല്ലോ “പൈതൃകം”
ആ ഒരു സെന്റിമെന്റ്സ്
ഈ മണ്ണ് വിട്ടു പോകാൻ എന്നെ അനുവദിക്കുന്നില്ല.
എന്തോന്ന് പൈതൃകം? ഇപ്പോൾ ഇവിടുത്തെ പ്രമാണിമാർ പാലത്തറ ക്കാരാണ്
അവരെക്കാൾ വലിയ പൈതൃകം ഒന്നും നിനക്ക് അവകാശപ്പെടാനില്ല..
അയാൾ അത് കേട്ട് പൊട്ടിച്ചിരിച്ചു..
അയാൾ തന്റെ പറമ്പിന്റെ അരികിലേക്ക്
ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു
ആ ശവകുടീരങ്ങൾ നീ കാണുന്നുണ്ടോ അവിടെ ഉറങ്ങുന്നവർ ആരൊക്കെയാണെന്ന് നിനക്കറിയാമോ?
അനന്തൻ വീടിനകത്ത് പോയി പഴയ ഒരു ആൽബം എടുത്തുകൊണ്ടുവന്നു
പേജുകൾ മറിച്ച് ഓരോന്നായി പാലത്തറയിലെ കാര്യസ്ഥ ന്
കാണിച്ചുകൊടുത്തു..
ഇത് മാടശ്ശേരി തമ്പി എൻറെ അച്ഛൻ പിന്നെ
വല്യച്ഛൻമാരായ ശ്രീധരൻ തമ്പി
, മാധവൻ തമ്പി,
കൊച്ചു തമ്പി ,
ദിവാകരൻ തമ്പി
അവരുടെ കുടുംബം ..
അവർക്കൊപ്പം തലയിൽ തോർത്ത് കെട്ടി. ഷർട്ട് ഇടാതെ കൈകെട്ടി ഓച്ഛാനിച്ച് നിൽക്കുന്ന ഒരാളെ കണ്ടോ?
മാടശ്ശേരിക്കാരുടെ വാല്യക്കാരനായി വന്നതാണ് അയാൾ
വർഷങ്ങൾക്കു മുമ്പ്;
മെലിഞ്ഞ അവശനായ ഒരാൾ
വീടിനു മുറ്റത്ത് വന്നു നിന്ന് യാചിക്കുന്നത് കണ്ടപ്പോൾ,
അയാളെ വീടിന് പിന്നാമ്പുറത്തേക്ക്
വരാൻ ആവശ്യപ്പെട്ടു.
പഴഞ്ചോർ ഇരുപ്പുണ്ടായിരുന്നത് ഉപ്പും കൂട്ടി അയാൾ ആർത്തിയോടെ കഴിച്ചു..
വിശപ്പു മാറിയപ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം ഒന്ന് കാണണമായിരുന്നു..
നീ എവിടെ നിന്നാണെട
ശ്രീധരൻ തമ്പിയാണ് അത് ചോദിച്ചത്
കിഴക്കുനിന്നാണെന്ന് അവൻ കൈ ചൂണ്ടി കാണിച്ചു .
എന്താ നിൻറെ പേര്..
ഗോവിന്ദൻ..
എന്തെങ്കിലും ഒരു പണി
വിനയാന്വിതനായി
തല ചൊറിഞ്ഞുകൊണ്ട്, ഗോവിന്ദൻ ചോദിച്ചു
നിന്നോളാൻ പറഞ്ഞു
പുറം പണിക്ക് നിന്ന ആൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റി
കഠിനാധ്വാനിയായ അവനെ മാടശ്ശേരിക്കാർ ഇഷ്ടപ്പെട്ടു. ..
പിന്നീട് കാര്യസ്ഥനാ യും കുടുംബാംഗങ്ങളിൽ ഒരാളെ പോലെയുമായി ഗോവിന്ദൻ മാറി..
കൃഷിപ്പണിക്കെന്ന് പറഞ്ഞ് ഗോവിന്ദൻ
കുറെ പേരെ എവിടെനിന്നോ കൊണ്ടുവന്നു
കൃഷിസ്ഥലത്ത് ഒരു ഏറുമാടം ഉണ്ടാക്കി
അതിലവർ താമസം തുടങ്ങി..
അധ്വാനശീലരായ കുറെ ചെറുപ്പക്കാർ.. അവർ രാപ്പകൽ ഭേദമില്ലാതെ വിയർപ്പ് ഒഴുകി പണിയെടുത്തപ്പോൾ മാടശ്ശേരിക്കാർക്ക് മുൻപെങ്ങും ഉണ്ടാകാത്ത സമൃദ്ധി ഉണ്ടായി
അതിൻറെ മുഴുവൻ ക്രെഡിറ്റും ഗോവിന്ദന്
അങ്ങനെ ഗോവിന്ദൻ വിശ്വസ്തനുമായി
ആ ഇടയ്ക്കാണ് ശ്രീധരൻ തമ്പി വിഷം തീണ്ടി മരിക്കുന്നത്..
ശേഷം മാടശ്ശേരി തറവാട്ടിൽ പല ദുർ നിമിത്തങ്ങളും ഉണ്ടായി..
അസൂയ ക്കാർ
ആരോ പണി വച്ചതാണെന്ന്
ഗോവിന്ദൻ അവരെ പറഞ്ഞു വിശ്വസിപ്പിച്ചു..
മാടശ്ശേരിക്കാർ അത് തള്ളിക്കളഞ്ഞു
മാസങ്ങൾ കഴിഞ്ഞപ്പോൾ മാധവൻ തമ്പി
കുളത്തിൽ മുങ്ങി മരിച്ചു..
അതോടുകൂടി എല്ലാവരും ഗോവിന്ദൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങി..
ദുർമന്ത്രവാദം ഒഴുപ്പിക്കുവാൻ വേണ്ടി
പലരും വന്നു..
ഒരുപാട് ധനം അതിനുവേണ്ടി ഒഴുക്കി കളഞ്ഞു..
പല സ്ഥലങ്ങളും നിസ്സാരവിലയ്ക്ക് വിൽക്കേണ്ടി വന്നു
പക്ഷേ മാസങ്ങൾ കഴിഞ്ഞപ്പോൾ ദിവാകരൻ തമ്പിയും ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു..
നാട്ടുകാരെ മുഴുവനും, ഗോവിന്ദൻ വിശ്വസിപ്പിച്ച ത് ആരോ ദുർമന്ത്രവാദം നടത്തി.. കൊലപ്പെടുത്തുന്നു എന്നുള്ളതാണ്..
വർഷങ്ങൾ കഴിഞ്ഞപ്പോൾ തറവാട്ടിലെ ഓരോ കുടുംബാംഗങ്ങളും ദുർമരണപ്പെട്ടു
ഏറ്റവും ഒടുവിലാണ് അറിയാൻ കഴിഞ്ഞത്..
എല്ലാം ഗോവിന്ദൻ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങൾ ആയിരുന്നു എന്ന്..
അപ്പോഴേക്കും മാടശ്ശേരിക്കാരുടെ ഭൂരിഭാഗം സ്വത്തുക്കളും, ബിനാമികൾ വഴി ഗോവിന്ദൻ സ്വന്തമാക്കിയിരുന്നു..
നാട്ടുകാർ ഒന്നടങ്കം ഗോവിന്ദന് എതിരായി പോലീസ് ആയി കേസ് ആയി
എതിർപ്പുകളെയും പ്രതിസന്ധികളെയും
എല്ലാം ഗോവിന്ദൻ പണമറിഞ്ഞ് ഒതുക്കി തീർത്തു..
ഗോവിന്ദൻ കൊണ്ടുവന്ന ചെറുപ്പക്കാരാണ് എല്ലാത്തിനും കൂട്ടുനിന്നത്..
അവസാനത്തെ ആൺ തരി അനന്തന് ശേഷിച്ചത് ഈ 10 സെന്റും പുരയിടവും മാത്രമാണ്..
അനന്തനെ കൊന്നാൽ
നാട്ടുകാർ വീണ്ടും ഇളകും..
അതുകൊണ്ടാണ് അവനെ ബാക്കി വെച്ചത്..
പക്ഷേ അവൻറെ പുരയിടം കൂടെ കൈകലാക്കാൻ,
അതല്ലാതെയുള്ള എല്ലാ മാർഗ്ഗങ്ങളും.. ഗോവിന്ദൻ നിഷ്‌കരണം പ്രയോഗിച്ചു കൊണ്ടേയിരിക്കുന്നു..
ഇനി പറയൂ പാലത്തറയിലെ കാര്യസ്ഥ;
പണ്ട് ഈ കരയിൽ മാടശ്ശേരിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ
പാലത്തറ ഇവിടെ ഉണ്ടായിരുന്നില്ല
അപ്പോൾ പിന്നെ
മാടശ്ശേരിക്കാരായ ഞങ്ങൾക്ക് ഈ പുരയിടമെങ്കിലും അനുവദിച്ചു തരാൻ
പാലത്തറയിലെ ഗോവിന്ദൻ മുതലാളി
എന്തുകൊണ്ടാണ് സമ്മതിക്കാത്തത്
ഈ കഥകൾ ഒന്നും എനിക്കറിയില്ലായിരുന്നു, എങ്കിലും ഒന്ന് ചോദിക്കട്ടെ നിഷ്കരുണം കൊലചെയ്യപ്പെട്ട കുഞ്ഞു കുട്ടികളുടെ അടക്കം ചോരവീണ ഈ മണ്ണ് എങ്ങനെയാണ് അനന്ത നിനക്ക് ഇത്രയേറെ പ്രിയപ്പെട്ടത് ആകുന്നത്..
സ്വന്തമാക്കുക പിടിച്ചടക്കുക ഈ രണ്ടു ചിന്തകൾ അല്ലാതെ പാലത്തറക്കാർക്ക്
, ദയ കാരുണ്യം സഹതാപം അങ്ങനെയൊന്നും കണ്ടതായി ഓർക്കുന്നില്ല
പക്ഷേ നമുക്ക് മനസ്സിലാകാത്ത ഒരു കാര്യമേ ഉള്ളൂ
‘മരണശേഷം നമ്മളെ തിന്നു തീർക്കാൻ പോകുന്നത് ഈ മണ്ണാണ്”
“ആ മണ്ണിനു വേണ്ടിയാണ് ആജീവനാന്തമുള്ള ഈ
സംഘർഷങ്ങൾ.”
“എത്രയും പെട്ടെന്ന് എല്ലാം അവസാനിക്കട്ടെ ,സമാധാനം
പുലരട്ടെ “അതിനെന്തെങ്കിലും ഒരു വഴി കാണിക്കട്ടെ..
അതും പറഞ്ഞ്,
കാര്യസ്ഥൻ
അനന്ത ന്റേ വീട്ടിൽ നിന്നും ഇറങ്ങി നടന്നു