ഒളി ക്യാമറ
രചന: Anna Mariya
:::::::::::::::::::::
രാജീവ് പോയ ശേഷം പുറത്തേക്കിറങ്ങിയ ജയ ചൂലെടുത്തു മുറ്റമടിക്കാൻ ഇറങ്ങി,,,
അവൾ മുറ്റമടിച്ചു കൊണ്ടിരിക്കെ പുറകിൽ വന്ന അവരുടെ ഹൗസ് ഓണറുടെ മകൻ ദീപു അവളെ ഞെട്ടിച്ചു,,, ഒന്ന് ഞെട്ടിയ ജയ തിരിഞ്ഞു നോക്കി,,,
” ഹോ,,, മനുഷ്യൻ ഞെട്ടി പോയല്ലോ ”
” ഹഹ,,, ചേച്ചി ഞെട്ടാൻ പോകുന്നെ ഉള്ളു ”
” അതെന്താഡാ ഇനിയും ഞെട്ടാൻ,,, വല്ല ഹൊറർ പടവും കൈയിൽ ഉണ്ടോ ”
“ഒരു പ ടം കൈയ്യിലുണ്ട്,,, പക്ഷേ ഹൊറർ അല്ല,, A ആണ് ”
“പൊക്കോണം,,, മൊട്ടേന്ന് വിരിഞ്ഞില്ല ചെക്കൻ,,, രാവിലെ A പ ടം കൊണ്ട് ഇറങ്ങിയേക്കുന്നു,,, മനുഷ്യനെ പേടിപ്പിക്കാൻ ”
” ഹഹ,, ചൂടാവല്ലേ ചേച്ചി,,, രാജീവേട്ടൻ പോയോ ”
” അങ്ങേര് പോയി,,, നീ എന്താ രാവിലെ,,, ഇന്നലെ ഉറങ്ങീലെ നീ,, മൂന്ന് മണിക്ക് വെട്ടം കണ്ടല്ലോ വീട്ടിൽ ”
“അപ്പൊ ആ സമയത്ത് ചേച്ചി ഉറങ്ങീലെ”
” ഞാൻ ആ സമയം കൊണ്ട് രണ്ട് ഉറക്കം കഴിഞ്ഞു ഞെട്ടി എഴുന്നേറ്റതാ,,, അല്ലാതെ നിന്നെ പോലെ ഉറങ്ങാതെ കിടക്കുവല്ല,,, അമ്മ എന്ത്യേ ”” അമ്മ വീട്ടിൽ ഉണ്ട് ”
” എടാ,, വാടക അടുത്ത ആഴ്ച തരാന്ന് പറ ട്ടോ,,, രാജീവേട്ടന് ശമ്പളം കിട്ടീട്ടില്ല ”
” അതൊന്നും കുഴപ്പമില്ല,,, ഞാൻ പറഞ്ഞോളാം ”
” ഉം,, എന്താ പരിപാടി ”
” ഒരു പരിപാടി ഉണ്ട് ”
” എന്ത് പരിപാടി ”
” ഞാൻ ചേച്ചിക്ക് ഒരു വീഡിയോ അയച്ചിട്ടുണ്ട്,, അതെങ്ങനെ ഉണ്ടെന്ന് പറ,, എന്റെ ഒരു ക്രീയേറ്റിവിറ്റി ആണ് ”
” ആഹാ,, ഞാൻ നോക്കീട്ട് പറയാം ”
” എന്നാൽ ഞാൻ കുറച്ചു കഴിഞ്ഞു വരാം ”
” ഓക്കേ,,, ഞാൻ നിന്നെ വിളിക്കാം ”
ദീപുവും ജയയും നല്ല കമ്പനിയാണ്,,, അവൾക്ക് അവനെ വലിയ കാര്യമാണ്,, കാരണം എന്തെങ്കിലും ഒരത്യാവശ്യം വന്നാൽ അവൻ ഓടി വരാറുണ്ട്,,, രാജീവിനും അവനെ വലിയ കാര്യമാണ്,,,
ദീപു പോയ പുറകേ ജയ വാ ട്സാപ്പ് തുറന്നു നോക്കി,, പക്ഷെ അവൻ അയച്ച വീഡിയോ ഓപ്പൺ ചെയ്തു നോക്കിയ ജയ ഞെട്ടിപ്പോയി,,,
ജയ കു ളിക്കുന്ന വീ ഡിയോ,,, അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല,,, ഇതെങ്ങനെ സംഭവിച്ചു,,, മോ ർ ഫിങ് ആണോ,, അല്ല,, ഇതവൾ തലേന്നത്തെ അ ടി വ സ്ത്രം വരെ അതിലുണ്ട്,,,
അവൾ ടോ യ്ലറ്റിൽ കയറി നോക്കി,, മൊബൈൽ കാ മറ വയ്ക്കാൻ പറ്റിയ ഒരിടവും അവൾ കണ്ടില്ല,,,
പിന്നെ ഇതെങ്ങനെ,,, എയർ ഹോളിൽ ഒരാൾക്ക് വലിഞ്ഞു കയറാൻ പറ്റില്ല,,, അവൾ ബാത്രൂം മുഴുവൻ അരിച്ചു പെറുക്കി,,,
അപ്പോളാണവൾ അത് കണ്ടത്,,, ബാത്‌റൂമിലേയ്ക്ക് വരുന്ന പൈപ്പ്,, അത് അവർ വന്നതിന് ശേഷം പ്ലമ്പ് ചെയ്തതാണ്,,, ഭിത്തി തുളച്ചു പൈപ്പ് ഇട്ട ശേഷം ആ ഹോൾ അടച്ചിട്ടില്ല,,, ഒരാൾക്ക് സുഖമായി കാണാം,, ഫോൺ വയ്ക്കാം,,,,
ജയതലയിൽ കൈ വച്ചു കൊണ്ട് നിലത്തിരുന്നു,,, അശ്രദ്ധ കൊണ്ട് പറ്റിയതാണ്,,, അതവൻ മുതലെടുത്തു,,,
അവൻ സൗഹൃദം മുതലെടുത്തു,,, ആരോട് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അവൾക്ക് ഒരു രൂപവുമില്ല,,, അവൾ രാജീവിനെ വിളിക്കാൻ നോക്കിൻ,,,
പെട്ടെന്ന് ദീപുവിന്റെ മെസ്സേജ് വന്നു,,, അവൻ ഉച്ചയ്ക്ക് വരും,, ജയ അവന് വഴങ്ങി കൊടുത്തില്ലെങ്കിൽ അവൻ വീ ഡിയോ ഫ്ലാ ഷ് ആകുമെന്നാണ് ഭീഷണി,,
ജയ അവന്റെ കാല് പിടിച്ചു,,, കേണപേക്ഷിച്ചു,,, ഒരു കാര്യവുമുണ്ടായില്ല,,, അവൾ കരഞ്ഞു,, പൊട്ടി പൊട്ടി കരഞ്ഞു,,, ഒടുക്കം അവൾ സമ്മതിച്ചു,,,
അവൾക്ക് വേറെ നിവർത്തി ഇല്ലാരുന്നു,,, അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല,,, കാരണം അവൾ ഒരിക്കലും അവന്റെ അടുത്ത് നിന്ന് ഇത് പ്രതീക്ഷിച്ചതല്ല,,,
ഒരു സമാധാനവുമില്ലാതെ അവൾ വീടിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,,, ആയിരം തവണ രാജീവിനെ വിളിക്കാൻ ഫോൺ കൈയിൽ എടുത്തു,,, വേണ്ട,,, ഇതിങ്ങനെ തീരട്ടെ,,, അതാണ് നല്ലത്,,, ജയ മനസ്സിൽ തീരുമാനിച്ചു,,,,
മയം മൂന്ന് മണി,,, അവൻ പറഞ്ഞ പോലെ ജയ കുളിച്ചു വൃത്തിയായി നിന്നു,,, ദീപു വീട്ടിൽ എത്തി,,, ജയ അവനെ റൂമിൽ കയറ്റി ഡോർ ലോക്ക് ചെയ്തു,,,
” ദീപു,,, മോനെ,,, ഇത് വേണോ ”
” ചേച്ചി,, ഒറ്റ തവണ,,, ചേച്ചി ഇവിടെ വന്ന അന്ന് മുതൽ ആഗ്രഹിച്ചു പോയതാണ്,,, പിന്നെ ഞാൻ ഈ ഭാഗത്ത് വരില്ല,,, സത്യമായും വരില്ല ”
വ ഴങ്ങാതെ വേറെ നിവർത്തി ഇല്ലെന്ന് അവൾക്ക് മനസ്സിലായി, ദീപു അവളുടെ അടുത്ത് വന്നു, ജയയ്ക്ക് അടിമുടി വിറക്കുന്നുണ്ടായിരുന്നു, ദീപു അവളെ കെട്ടി പിടിച്ചു, അവൻ അവളുടെ മണം ആസ്വദിച്ചു, തൊട്ടടുത്ത നിമിഷം.
ഒന്ന് പുറകോട്ടു വലിഞ്ഞ ജയ അവന്റെ അടി നാ ഭിക്ക് ച വിട്ടി, ചവിട്ട് കിട്ടിയ ദീപു പുറക്കോട്ടു പോയി വയറും പിടിച്ചു നിലത്തിരുന്നു, ജയ ആശ്വാസത്തോടെ അവനെ നോക്കി നിന്നു
ഒരു മിനിറ്റ് കഴിഞ്ഞ് അവൻ എഴുന്നേറ്റു നേരെ നിന്നപ്പോൾ അവന്റെ അടുത്ത് ചെന്ന ജയ അവന്റെ കരണം നോക്കി ഒരൊറ്റ അടിയാണ്,
ആ അടിയിൽ ദീപുവിന്റെ ചുണ്ട് പൊട്ടി ചോര വന്നു,, അവന്റെ മോന്ത പിടിച്ചു നേരെ നിർതിയിട്ട് ജയ പറഞ്ഞു,,,
” മോനെ,,, നീ കാരാത്തെ ന്ന് കേട്ടിട്ടുണ്ടോ,,, ആ അങ്ങനെ ഒരു ഐറ്റമുണ്ട്,,, നിന്നെ പോലത്തെ ഞരമ്പ് രോഗികൾക്ക് വേണ്ടി ഉണ്ടാക്കിയ മാർഷ്യൽ ആർട്ട് ആണ്,,,
സ്വയ രക്ഷയ്ക്ക് ഇത് പഠിക്കണമെന്ന് പറഞ്ഞിട്ട് എന്റ അച്ഛൻ വിട്ടതാടാ പട്ടീ,,, ബെൽറ്റ് വീട്ടിൽ ഉണ്ട്,,, ആദ്യമായിട്ടാ അത് ഉപകാര പെട്ടത് ”
ജയ അവന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി,,,
“ഇതെന്റെ കൈയിൽ ഇരിക്കട്ടെ,,, ഗ്യാപ് നോക്കി വീഡിയോ പിടിക്കുന്ന മോനെ,,, ഇതിൽ നിന്റെ അമ്മേടെ വീ ഡിയോ ഉണ്ടോന്ന് നോക്കട്ടെ,,, ഉണ്ടെങ്കിൽ അത് ഞാൻ ലീ ക്ക് ചെയ്യാം ”
” ചേച്ചി,, വേണ്ട,, പ്ലീസ് ”ദയനീയ സ്വരത്തിൽ ദീപു പറഞ്ഞു,,,
” ചേച്ചിയോ,,, ആരാടാ നിന്റെ ചേച്ചി,,, ഇറങ്ങേടാ പുറത്ത് ”
ജയ അവനെ പുറത്തേക്ക് തള്ളി വിട്ടു,, ദീപു വയറും പിടിച്ചു വേച്ച് വേച്ചു പുറത്തേക്ക് നടന്നു,,, അവന്റെ വായിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു,,, മുറ്റത്തിറങ്ങിയ ദീപു വീണ്ടും ജയയോട് താണപേക്ഷിച്ചു,,,
” ചേച്ചി,,, ആ ഫോൺ തിരിച്ചു തരാമോ ”
കലി അടങ്ങാത്ത ജയ ഓടി ചെന്ന് വായുവിൽ ഉയർന്ന് ഒരൊറ്റ ചവിട്ടാണ്,,, ദീപു തെറിച്ചു വീണു,,,
വീണിടത്തു നിന്ന് കഷ്ടപ്പെട്ട് എഴുനേറ്റ് വന്ന ദീപു കണ്ടത് ചൈനീസ് പടത്തിൽ പെണ്ണുങ്ങൾ തല്ലാൻ നിക്കുന്ന പോലെ നിൽക്കുന്ന ജയയെയാണ്,,, ആ കാഴ്ച കണ്ടപ്പോൾ ദീപു ഒന്നും മിണ്ടാതെ എണീറ്റു പോയി…
ഒരു പ്രോഗ്രാമിന്റെ അവസാനം സദസ്സിനെ നോക്കി വണങ്ങുന്ന പോലെ വെറുതെ മുറ്റത്തേയ്ക്ക് നോക്കി വണങ്ങിയ ജയ അകത്തേയ്ക്ക് കയറി പോയി…