എങ്കിലും വത്സലയുടെ വാക്കും അവളുടെ ശൃംഗാരവും സുഗുണൻ മാഷിൽ വീണ്ടും അവളോടുള്ള…

ദില്ല് സേ ദില് മിൽഗയ

രചന : വിജയ് സത്യാ പള്ളിക്കര

:::::::::::::::::

പരോപകാരിയും സൽഗുണ സമ്പന്നനും സ്ത്രീകളോട് പ്രത്യേക മമതയും ബഹുമാനവും ഒക്കെ ഉള്ള ആളാണ് സുഗുണൻ മാസ്റ്റർ.

അയാൾ പോലും അറിയാതെ അയാൾക്ക് പലരെയും അകമഴിഞ്ഞു സഹായിക്കേണ്ടി വന്നിട്ടുണ്ട്..

വീട്ടിൽ തവണ വ്യവസ്ഥയിൽ സാധനം കടംകൊടുത്ത മാസപ്പിരിവുകാരൻ വന്നപ്പോൾ അല്പസമയം വെയിറ്റ് ചെയ്യാൻ പറഞ്ഞ വീട്ടുകാരി നളിനി അടുക്കളയുടെ വാതിൽ വഴി അവരുടെ വീടിന് പിറകിലുള്ള ചെറിയ കോമ്പൗണ്ട് ഗേയിറ്റ് കടന്ന്
സുഗുണൻ മാഷ് താമസിക്കുന്ന റൂമിലെ വാതിൽക്കൽ എത്തി പ്രതീക്ഷയോടെ കോളിംഗ് ബെൽ അടിച്ചു…

അതോടൊപ്പം സുഗുണൻ മാഷേ എന്ന് നീട്ടി വിളിക്കുകയും ചെയ്തു….

അവിവാഹിതനായ സുഗുണൻ മാഷ് തനിച്ചാണ് ആ വാടക റൂമിൽ താമസിക്കുന്നത്.

കാളിങ് ബെൽ ശബ്ദം കേട്ടപ്പോൾ

ആരാണപ്പാ ഈ ഞായറാഴ്ച

എന്നു ഓർത്തുകൊണ്ട് മാഷ് പുറത്തുവന്നു….

സുഗുണൻ മാഷേ ഒരായിരം രൂപ കടം തരാമോ…മാഷെ

എന്താ നളിനിക്ക് ഇത്ര വലിയ അത്യാവശ്യം…

വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയതിന്റെ ഇഎംഐ കൊടുക്കാനാണ്..മാഷെ.

മുമ്പ് മിക്സ് വാങ്ങിയതിന്റെ ഇഎംഐ കൊടുക്കാൻ വേണ്ടിയും കേബിൾ ടിവിയുടെ മാസ വാടക കൊടുക്കാൻ വേണ്ടിയും അങ്ങനെ പലപ്പോഴായി നളിനി ബുദ്ധിമുട്ടുമ്പോൾ വന്നു മാഷോട് വാങ്ങിയ പണമൊന്നും തിരിച്ചു കൊടുത്തിട്ടില്ല.. ഒരു നിമിഷം മാഷ് അതോർത്ത്… എന്നാലും അയൽപക്ക കാരിയായ സുന്ദരിയും സുമുഖിയും സർവ്വതോന്മുഖമായി സുഗുണൻ മാഷ് എന്നും രാവിലെ ഉണർന്ന് പല്ല് തേക്കുമ്പോൾ അലക്ക് കല്ലിലെ തുണികളോട് പൊരുതി മാഷിന് നയന മനോഹര കാഴ്ച ഒരുക്കുന്ന നളിനിയെ കണ്ടപ്പോൾ മാഷ് പിന്നെ ഒന്നും ചിന്തിച്ചില്ല വേഗം അകത്തു പോയി ആയിരം രൂപ എടുത്തു കൊണ്ടു കൊടുത്തു..

ഞാൻ ഉടനെ തരാട്ടോ..

കാശ് വാങ്ങിക്കുമ്പോൾ നളിനി പതിവ് പല്ലവി ആവർത്തിച്ചു..

എന്ത്….? സുഗുണൻ മാഷാകാംക്ഷയോടെ ചോദിച്ചു..

അതിന് മറുപടി പറയാതെ ച* ന്തി പിന്നോട്ട് തിരിച്ചു വശ്യത നിറഞ്ഞ ചിരി ചിരിച്ച് നളിനി നടന്നു പോയി.

മാക്സിക്കുള്ളിലെ വിടർന്നുരുണ്ട മാംസളതയുള്ള നി തം ബം ഉരുട്ടി ഉരുട്ടി പോകുന്ന അവളെ മാഷ് പിന്നിൽ നിന്ന് നോക്കി വെള്ളമിറക്കി.

പിന്നീട് ഒരു ദിവസം മാഷ് സ്കൂളിൽ നിന്നും വരുന്ന വഴി പരിചയക്കാരി കാർത്യായണിയെ എതിർ ദിശയിൽ നിന്നും നടന്നുവരുന്നതു കണ്ടു…

സുഗുണൻ മാഷിന്റെ ലിസ്റ്റിലെ രണ്ടാമത്തെ ഒരു മോഹമാണ് കാർത്യായണി..

വലിപ്പമുള്ള ഒരു ഉരുണ്ട സ്ത നമുള്ള കാർത്യായനി മാഷിന് കാണാൻ പാകത്തിൽ ചുരിദാറിന്റെ ഷാളു മാറ്റിയിട്ടു നടന്നു വരികയാണ്.

അവൾ അടുത്തെത്തിയപ്പോൾ പറഞ്ഞു

സുഗുണൻ മാഷ് ഏതു വഴിയിൽ കൂടിയാ വന്നത്…ഞാൻ രാവിലെ എന്തോരം അന്വേഷിച്ചു.. മാഷ് എന്നും വരാറുള്ള ഈ വഴിയിൽ കുറെ സമയം കാത്തു നിന്നു. പക്ഷേ സമയത്തിന് കണ്ടില്ലല്ലോ എന്തുപറ്റി..

ഇതുവഴി തന്നെ പക്ഷേ എന്നത്തെപ്പോലെ ഞാനിന്ന് നടന്നല്ല വന്നത്. സ്കൂളിനടുത്തുള്ള ഒരു സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇതുവഴി യാത്ര പോയി തിരിച്ചുവരികയായിരുന്നു അവൻ പിടിച്ചു കയറ്റി..ഇന്ന് രാവിലെ അതിലാണ് സ്കൂളിലേക്ക് പോയത്…

ഓ അതാണ് എനിക്ക് കാണാതിരുന്നത്..

ആട്ടെ കാർത്യായനി എന്താണ് കാര്യം.

മോന്റെ എക്സാം ഫീസ് അടക്കാൻ അത്യാവശ്യമായി ഒരു രണ്ടായിരം രൂപ വേണം.. മാഷിന് ഇന്നലെ ശമ്പളം കിട്ടിയതല്ലേ….

ശരിയാണ്…

പേഴ്സിൽ നിന്നും അവൾ ആവശ്യപ്പെട്ട രൂപ എടുത്തു മാഷ് കാർത്തിയാനിക്ക് നൽകി..

ഞാൻ വിളിക്കാം മാഷിനെ കേട്ടോ

അതും പറഞ്ഞ് കാശ് വാങ്ങി അവൾ നടന്നു നീങ്ങി…

അവളുടെ വിളിയും കാത്ത് മാഷ് ഇരുന്നു..

എവിടെ വിളിക്കാൻ….

ഇതുപോലെ സുഗുണൻ മാഷിന്റെ ദൗർബല്യം പലരും ചൂഷണം ചെയ്തു. മാഷിനെ ഊ…. ഉന്മേഷവാനാക്കും …

പൈപ്പിൽ നിന്നും ഇറ്റു വീഴുന്ന വെള്ളം നിറഞ്ഞപ്പോൾ ആ ചേച്ചി കുടം എടുക്കാൻ വേണ്ടി കുനിഞ്ഞു.

സ്കൂളിലേക്കുള്ള ആ നടത്തത്തിനിടയിലും ആർത്തിയോടെ സുഗുണൻ മാഷ് തന്റെ കാകദൃഷ്ടി അങ്ങോട്ടു പായിച്ചു.

ശൂന്യം….!

ശത്രു രാജ്യത്തിന്റെ ചാരക്കണ്ണ് കണ്ടുപിടിക്കാതിരിക്കാൻ വലിയ വലിയ പട്ടണങ്ങൾ ഒക്കെ പട്ടാളം ബ്ലാക്ക് ഔട്ട്‌ ആക്കാൻ വേണ്ടി തുണി കൊണ്ടു മറയ്ക്കും എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴുള്ള പെണ്ണുങ്ങൾ ഒക്കെ ഏതാണ്ട് ഇങ്ങനെ തന്നെയാണ്. അവർ അറിയാതെ ഒന്നും കാണിക്കില്ല. അറിഞ്ഞാണെങ്കിൽ ‘ലൈവ് വെബ് കാം,’ വീഡിയോ കോൾ, യോയോ ഗ്രൂപ്പ്‌ ലൈവ് ചാറ്റ്….എന്റെ അമ്മോ ഒന്നും പറയണ്ട..

“കുനിഞ്ഞ് നിന്നിട്ടും കുമ്പിട്ടു നിന്നിട്ടും ഒരു പ്രയോജനവുമില്ല…കഷ്ടം..”

പണ്ടൊക്കെ സുഗുണൻ മാഷുടെ കൗമാരകാലത്ത് കഴുത്ത് ഇറക്കിവെട്ടി തയ്ച്ച മാക്സിയുടേ ഗ്യാപ്പിലൂടെ പലതും കാണുമായിരുന്നു. അതുകൊണ്ട് ആക്കാലത്തു രാത്രി സുഗുണൻ മാഷിലെ കൗമാരക്കാരന് സുഖമായി ഉറങ്ങാൻ പറ്റിയിരുന്നു.

പൈപ്പിൻ ചോട്ടിൽ വെള്ളമെടുക്കുന്ന മറ്റു ചേച്ചിമാരെ നോക്കി പ്രാകി ക്കൊണ്ട് സുഗുണൻ മാഷ് സ്കൂളിലേക്ക് നടന്നു.

ബസ്സിറങ്ങി സ്കൂളിലേക്ക് പോകുന്ന സുഗുണൻ മാഷ് ആ പൈപ്പിൻചുവട്ടിലെ എത്തുമ്പോൾ അറിയാതെ കോഴിയാകും.

അവിടെയെത്തുമ്പോൾ ഉള്ള ഒരു പരുങ്ങി കളി കാണുമ്പോൾ പെണ്ണുങ്ങൾ കളിയാക്കി ചിരിക്കും.. അതുകാണുമ്പോൾ സുഗുണൻ മാഷ് മസിലും പിടിച്ച് ഒരു നടത്തമുണ്ട്. പിന്നെ സ്കൂളിലെത്തിയിട്ടെ ആ എയർ പിടിത്തം വിടൂ..

സ്കൂളിലാണെങ്കിൽ ഒന്നുരണ്ടു ലേഡീസ് ടീച്ചർ ഉണ്ട്.. അവർക്കു സുഗുണൻ മാഷേ ‘നന്നായി’ അറിയാം.
അതുകൊണ്ട് നോക്കിയും കണ്ടെ പെരുമാറൂ..

പിന്നെ ആകെ ഉള്ളത് ഉച്ചകഞ്ഞി വെപ്പുകാരി വത്സല. അത് സുഗുണൻ മാഷിന്റെ മൂന്നാമത്തെ മോഹമാണ് …ശാലീന സൗകുമാര്യം വഴിഞ്ഞൊഴുകുന്ന തനി നാട്ടിൻപുറത്തുകാരി

അവൾക്ക് സുഗുണൻ മാഷേ വലിയ കാര്യമാണ്..

അവൾ സുഗുണൻ മാഷേ നന്നായി ബഹുമാനിക്കുകയും പിന്നെ അല്പസ്വല്പം ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്…

തന്റെ പ്രവർത്തി മൂലം സുഗുണൻ മാഷിന് മറ്റിടങ്ങളിൽ നിന്നു കിട്ടുന്ന അവജ്ഞയ്ക്കും അവഗണനയ്ക്കും ആകെ ശമനം കിട്ടുന്നത് സുന്ദരിയും ചെറുപ്പക്കാരിയും ആയ വത്സലയോട് ഇത്തിരി സംസാരിക്കുമ്പോഴാണ്.

ദിവസവും രാവിലെ സ്കൂളിൽ വന്നു കയറിയ ഉടനെ ബാഗൊക്കെ സ്റ്റാഫ് റൂമിൽ വച്ച് തന്റെ അറ്റൻഷൻ രേഖപ്പെടുത്തി നേരെ അരി വെപ്പ് മുറിയിലേക്ക് ഒരു പോക്ക് പോകും സുഗുണൻ മാഷ്.

കുശലപ്രശ്നങ്ങൾ ഒക്കെ ചോദിച്ചു കഴിഞ്ഞാൽ

“അല്ല വത്സലേ എപ്പോഴാ നമുക്കൊന്ന് കൂടാൻ പറ്റുക.. എപ്പോഴും ഞാൻ ഇന്ന് വരട്ടെ നാളെ വരട്ടെ എന്ന് ചോദിക്കുമ്പോൾ നീ നാളെയാവട്ടെ നാളെയാവട്ടെ എന്നുപറഞ്ഞ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് എത്രകാലമായി..”

“അതേയ്…സുഗുണൻ സാർ എന്റെ ഭർത്താവിന് ഇപ്പോഴും നാട്ടിൽ തന്നെയാണ് ജോലി.. പഴയപോലെ കൂപ്പിലെ ജോലി കിട്ടാറില്ല. നല്ലൊരു അവസരം കിട്ടിയാൽ ഞാൻ വിളിക്കും സാർ വിഷമിക്കാതെ… “

വത്സലയുടെ ഭർത്താവ് ഒരു മരംവെട്ട് തൊഴിലാളിയാണ്.. കാലിന് അൽപം മുടന്ത് ഉണ്ട്.. പുള്ളി നാട്ടിലെ ഒരു ചെറുചട്ടമ്പി ആണ്.

മുമ്പൊക്കെ കൂപ്പിൽ മരം വെട്ടാൻ പോകുമായിരുന്നു.

ഇപ്പോൾ കുറെ നാളായി നാട്ടിലെ അല്ലറചില്ലറ തടി മരങ്ങൾ മുറിച്ചു കഴിയുന്നു.ചിലപ്പോൾ അതും ഉണ്ടാവില്ല. അന്നേരം വീട്ടിൽ വെറുതെ കുത്തിയിരിക്കുന്ന അയാൾ ഭാര്യയോട് മദ്യപിക്കാൻ കാശിനായി ബഹളം വെച്ചു കൊണ്ടിരിക്കും.

സ്കൂളിലെ കഞ്ഞിവെപ്പ് വരുമാനം തികയാതെ വരുമ്പോൾ കിഴക്കേതിലെ ഹാജ്യരുടെ തറവാട്ടിലെ അല്ലറചില്ലറ അടുക്കള ജോലി ചെയ്തു കൊണ്ടാണ് വത്സല ജീവിതം തള്ളിനീക്കുന്നത്..

മദ്യപിച്ചാൽ അല്പം ക്രൂര സ്വഭാവം ഒക്കെ കൈമുതലായുള്ള രാജപ്പൻ അല്പം വായനോട്ടം ഒക്കെ ജന്മസിദ്ധമായുള്ള തന്റെ ഭാര്യ വത്സലയെ അതിന്റെ പേരും പറഞ്ഞു ഭയപ്പെടുത്തി ചൊൽപ്പടിക്ക് നിർത്തിയിരുന്നു..

“എന്റെ നമ്പർ ഓർമയുണ്ടല്ലോ?”

സുഗുണൻ മാഷ് ചോദിച്ചു

“അത് മൊബൈലിൽ ഉണ്ട്. നല്ല ഒരു അവസരം കിട്ടിയാൽ ഞാൻ സത്യമായിട്ടും വിളിക്കാം “

ഭാഗ്യം എന്നല്ലേ പറയേണ്ടത്. വത്സല ആഗ്രഹിച്ചപോലെ ഒരു ശനിയാഴ്ച ദിവസം രാവിലെ വത്സലയുടെ ഭർത്താവ് തന്റെ അറക്കമിഷനും മഴുവും കയറും ഒക്കെയായി കാട്ടിലെ കൂപ്പി ലേക്ക് ജോലിക്കായി പോവനൊരുങ്ങി.

“എടി വത്സലേ ഞാൻ ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ.. ഒറ്റയ്ക്ക് രാത്രിയിൽ നിൽക്കാൻ നിനക്ക് ഭയമാണെങ്കിൽ അമ്മയെ വിളിച്ചോ കൂട്ടിന്.. തനിച്ച് ആണെങ്കിൽ നിൽക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാത്രിയായാൽ ജനലും കതകും ഭദ്രമായി അടച്ചു കുറ്റി ഇട്ടേക്കണം..ഞാനിപ്പോൾ ടൗണിലേക്ക് പോവുകയാണ് അവിടെ ലോറി വരും എന്നിട്ട് അവരുടെ കൂടെ കാട്ടിലേക്ക് പോകും…”

“ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ.. എനിക്ക് പേടിയൊന്നും ഇല്ല. ഇവിടെ തൊട്ടടുത്ത ആൾക്കാർ ഉണ്ടല്ലോ. ഒരുവിളി വിളിച്ചാൽ കേൾക്കുന്ന ദൂരത്ത്…ഞാൻ ഒറ്റയ്ക്ക് കഴിഞ്ഞോളാം.. “

ഭർത്താവിന് ആശ്വസിപ്പിച്ച് അവൾ പറഞ്ഞയച്ചു..

വത്സലയ്ക്ക് സന്തോഷമായി.സുഗുണൻ മാഷുമൊത്തുള്ള ഇനിയുള്ള ദിവസങ്ങളിലെ അവളുടെ സ്വപ്നം പൂവണിയാൻ പോകുന്നു..

അവൾ ഈ വിവരം സുഗുണൻ മാഷേ വിളിച്ചറിയിച്ചു

അതുകേട്ട് സുഗുണൻ മാഷിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

സുഗുണൻ മാഷിലെ കോഴി ഉണർന്നു..

അയാൾ ഉടനെ വത്സലയുടെ വീട്ടിലെത്തി.

വത്സല മാഷിന് സ്വീകരിച്ചിരുത്തി.കാപ്പി കുടി ഒക്കെ കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ഏറെ നേരം സംസാരിച്ചിരുന്നു. സമയം ഏതാണ്ട് വൈകിട്ട് നാലുമണിയോടടുത്തു..

“ഇനി വെച്ച് താമസിപ്പിക്കേണ്ട…നമുക്ക് തുടങ്ങാം “

സുഗുണൻ മാഷിനെ കോഴി ചിറകിട്ടടിച്ചു കൂവി..

രണ്ടുപേരും കെട്ടിപ്പുണർന്നു നേരെ ബെഡ്റൂമിലേക്ക് നടന്നു പോയി.. കതകടയപ്പെട്ടു.

വത്സല അന്ന് സാരി ആയിരുന്നു ധരിച്ചിരുന്നത്.. അവൾ സാരി ഊരി മാറ്റി സുഗുണൻ മാഷ് ഇരിക്കുന്ന ബെഡിലേക്ക് ഇട്ടു.

തുരുമ്പ് പിടിച്ച വീടിന്റെ ഗേറ്റു ഓരോ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ വത്സല വേഗം വാതിൽ തുറന്ന് വന്ന് എത്തി നോക്കി. ദൂരെ നിന്നും അതാ വരുന്നു ഭർത്താവ് രാജപ്പൻ.. കൈയിൽ മഴുവും കയറും അറക്ക മിഷനും..

ഇതിയാൻ ജോലിക്ക് പോയില്ലേ..
അവൾ വേഗം അകത്തുകടന്നു. സുഗുണൻ മാഷോട് ഭർത്താവ് വരുന്ന കാര്യം പറഞ്ഞു. സുഗുണൻ മാഷ് ഒന്ന് ഞെട്ടി.

കുശാഗ്രബുദ്ധിയായ വത്സല ഉടനെ നൈറ്റി എടുത്തിട്ടു. അവൾ ഊരി മാറ്റിയ സാരിയും കൊണ്ട് സുഗുണൻ മാഷേയും കൂട്ടി വേഗം അടുക്കളയിലേക്ക് ചെന്നു .

സുഗുണൻ മാഷേ അവൾ പെട്ടെന്ന് സാരി ചുറ്റിയുടുപ്പിച്ചു.

എന്നിട്ട് സാരിത്തലപ്പുകൊണ്ട് തലവഴി മൂടി അടുക്കളയിലുള്ള അരി പൊടിക്കുന്ന കല്ലിനെ സമീപം കൊണ്ടിരുത്തി..

പുറംതിരിഞ്ഞ്ആണ് ഇരുത്തിയത്.. എന്നിട്ട് ആ പൊടിക്കുന്ന കല്ലിൽ നേരത്തെ കുതിർത്തു ഉണക്കിയെടുത്ത പച്ചരി പൊടിക്കാൻ ഇട്ടുകൊടുത്തു.

സ്ത്രീ വേഷധാരിയായ സുഗുണൻ മാഷ്. അരി പൊടിക്കാൻ തുടങ്ങി..

ഇപ്പോൾ ആരു നോക്കിയാലും ഒരു സ്ത്രീ തലവഴി മൂടി അരി പൊടിക്കുന്നതാണെന്നേ തോന്നുള്ളൂ.

രാജപ്പൻ വീടിനകത്തുകയറി..

“എടീ കാട്ടിൽ നല്ല മഴയാണത്രെ വെള്ളം കയറിയത് കൊണ്ട് ലോറി അങ്ങോട്ടു പോവില്ല.. ഇനി അടുത്ത മാസമേ മരം വെട്ടാൻ പറ്റൂ

“ഓ അത് ശരി… സാരമില്ല രാജപ്പേട്ട..സമയം വരട്ടെ അപ്പോൾ പോകാം…ഞാൻ ചായ എടുക്കട്ടേ… “

“ഉം ശരി “

അയാൾ അവിടെ കസേരയിൽ ഇരുന്നു..

വത്സലയ്ക്ക് ആശ്വാസമായി.. വലിയൊരു പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ പറ്റി.

എങ്കിലും പുള്ളി ശബ്ദംകേട്ട് അടുക്കളയിൽ വരും. അവൾ ഊഹിച്ചു.

അവൾ ശങ്കിച്ചതുപോലെതന്നെ ഭാര്യയെ കൂടാതെ അടുക്കളയിൽ അരി പൊടിക്കുന്ന ശബ്ദം കേട്ടപ്പോൾ അയാൾ ചോദിച്ചത്

“അതു ആരാണ്..?”

“ഓ ഇതോ…കിഴക്കേതിലെ ഹാജ്യാരുടെ തറവാട്ടിലെ പുതിയ ജോലിക്കാരിയാ…ഇവിടെ അവിടുത്തെ അരി പൊടിക്കാൻ എന്നെ സഹായിക്കാൻ വന്നതാ..”

“ആണോ കാണട്ടെ..”

ഈശ്വരാ അവൾ ഒന്നു നടുങ്ങി

രാജപ്പൻ എഴുന്നേറ്റു അരി പൊടിക്കുന്നാളെ കാണാൻ അടുക്കള വാതിൽക്കൽവന്നു എത്തിനോക്കി..സുഗുണൻ മാഷ് പുറം തിരിഞ്ഞു നിന്ന് അരി പൊടിക്കുന്നത് രാജപ്പൻ കണ്ടു..

“നല്ല ആരോഗ്യമുള്ള സ്ത്രീ ആണെന്ന് തോന്നുന്നു…നിനക്കിനി സഹായത്തിന് ആളായല്ലോ..”

“ശരിയാ രാജപ്പേട്ടാ..”

അവൾ വിക്കി പറഞ്ഞു.

രാജപ്പൻ വീണ്ടും ഹാളിൽ ചെന്നിരുന്നു ടിവി ഓൺ ചെയ്തു വാർത്തകൾ കാണാൻ തുടങ്ങി.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു.. സുഗുണൻ മാഷ് ഒരു ചാക്ക് അരി പൊടിച്ചു കഴിയാറായി..!

കയ്യും കാലും കഴച്ചിട്ട് വയ്യ എങ്ങനെ ഇവിടെനിന്നും രക്ഷപ്പെടും..

പുറത്തുകടക്കാൻ ആകെയുള്ള വഴി ഫ്രണ്ട് ഗേറ്റിൽ കൂടി തന്നെ.. ചുറ്റും മതിലുകൾ ഉണ്ട്.

വേഗം രാത്രി ആയിരുന്നെങ്കിൽ സുഗുണൻ മാഷ് ആശിച്ചുപോയി.

അപ്പോഴാണെങ്കിൽ ഇരുട്ടിന്റെ മറവിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാമായിരുന്നു.

എന്നാൽ വത്സല ആകട്ടെ അടുത്ത ഒരു ചാക്ക് അരി കൂടി പൊടിക്കാൻ ഇട്ടുകൊടുത്തു.

സമയം സന്ധ്യ കഴിഞ്ഞു.. ഇരുട്ട് ആകെ പടർന്നു..

രണ്ട് ചാക്ക് അരിയും പൊടിച്ചു കഴിഞ്ഞപ്പോൾ സുഗുണൻ മാഷ് തീർത്തും അവശനായിരുന്നു.

ഈ സമയം രാജപ്പൻ കുളിക്കാനായി ബാത്റൂമിൽ കയറി..

ഈ തക്കം നോക്കി സുഗുണൻ മാഷ് സാരി ഊരി വത്സലയെ ഏൽപ്പിച്ച ശേഷം മതിൽ ചാടി രക്ഷപ്പെട്ടു..

രണ്ടുമാസം കൊണ്ട് പൊടിക്കേണ്ടത് നാലുമണിക്കൂർ കൊണ്ട് സുഗുണൻ മാഷ് പൊടിച്ചു തീർത്തത് കണ്ടപ്പോൾ വത്സലയ്ക്ക് സന്തോഷമായി..

ഞായർ ഇടയിൽ ഒരു ദിവസം കഴിഞ്ഞു തിങ്കളാഴ്ച രണ്ടുപേരും സ്കൂളിൽ കണ്ടു മുട്ടി.

“നീ എപ്പോഴാ മാഷേ വീട്ടിൽ വരിക”.

വത്സല കാൽ നഖം കൊണ്ടു കളം വരച്ചു കൊണ്ട് ചോദിച്ചു

“ഇനിയും അരി പൊടിക്കാൻ ഉണ്ടോ.. എന്റെ പൊന്നേ എന്നെ വിട്ടേക്കൂ.. ഞാനില്ലേ…”

സുഗുണൻ മാഷ് അവളെ തൊഴുതു പറഞ്ഞു.

സുഗുണൻ മാഷിന്റെ മനസ്സ് അപ്പോഴും നാലുമണിക്കൂർ തീ തിന്നു വത്സലയുടെ അടുക്കളയിൽ അരി പൊട്ടിക്കേണ്ടി വന്നതിന്റെ ഭയാനകമായ ഷോക്കിൽ നിന്നും മോചനം നേടിയിട്ടില്ലായിരുന്നു.

എങ്കിലും വത്സലയുടെ വാക്കും അവളുടെ ശൃംഗാരവും സുഗുണൻ മാഷിൽ വീണ്ടും അവളോടുള്ള ആസക്തി വർദ്ധിപ്പിച്ചു..

വത്സല സങ്കടത്തോടെ ചോദിച്ചു.

“എന്നോട് പിണക്കമാണോ? എന്നോട് ഇനി സ്നേഹം ഒന്നും ഉണ്ടാകില്ലേ?”

” വത്സല യോടു ആരെങ്കിലും പിണങ്ങുമോ..അങ്ങനെയൊന്നുമില്ല.”

വത്സല എന്ന തേൻകനി വായയോട് അടുത്തപ്പോഴാണ് തട്ടി മാറ്റപ്പെട്ടത്. അയാൾക്ക് അതിൽ ദുഃഖമുണ്ട്..

സുഗുണൻ മാഷ് അയാൾ വത്സലയോട് സ്നേഹ മുറ്റിയ സ്വരത്തിൽ പറഞ്ഞു..

“നീയെന്റെ ദിൽ അല്ലേ?”

“ആണോ…. എങ്കിൽ സുഗുണൻ സാർ എന്റെ മില്ലാണ് കേട്ടാ….!”

ദില്ലി സേ ദില്ല് മില് ഗയ……

വത്സല ഉച്ചത്തിൽ പാടി…….

അവളുടെ ആ പാട്ട് കേട്ടപ്പോൾ സുഗുണൻ മാഷുടെ മനസ്സിൽ ഒരു കിൻറ്റലിൽ അധികം അരിപൊടിച്ച അന്നത്തെ അന്നത്തെ ആ ഭീകര സംഭവം ഓർമ്മ വന്നു…