ഓർമ്മകൾക്കപ്പുറം…
രചന: Jolly Shaji
:::::::::::::::::::::::
മായാ…. ഇപ്പോളും നിനക്കെന്നോട് ദേഷ്യം ആണ് അല്ലേ…
ഇല്ല മനു… ഇന്ന് എനിക്കു ദേഷ്യം ഒന്നുമില്ല.. നിങ്ങളോടുള്ള നന്ദി പറഞ്ഞാൽ തീരില്ല…
നീയെന്നെ കളിയാക്കുകയാണ് അല്ലേ മായ..
എന്തിനു.. ഞാൻ സത്യമാണ് പറഞ്ഞത്
നിന്നെ ചതിച്ചവൻ അല്ലേ ഞാൻ.. അതിന്റെ ദേഷ്യം ഇല്ലേ നിനക്കെന്നോട്..
ഇല്ല മനു… ഒരിക്കൽ എനിക്കു നിന്നെ ഏറെ ഇഷ്ടം ആയിരുന്നില്ലേ… പിന്നെ എന്റെ ഇഷ്ടത്തെ തള്ളിക്കളഞ്ഞു നീ പോയി…
അതൊക്ക സാഹചര്യം ആയിരുന്നു മായ…
എനിക്കറിയാം മനു… നീ നിന്റെ ഭാഗം ക്ലിയർ ആക്കി പോയി… നിനക്ക് എല്ലാം വേണമായിരുന്നു… വീട്, അച്ഛൻ, അമ്മ, കൂടെപ്പിറപ്പുകൾ… പിന്നെ കുടുംബജീവിതവും.. ഇന്ന് നീ എല്ലാം നേടി…
അത് പിന്നെ മായ നമ്മുടെ വിവാഹം വീട്ടുകാർ എതിർത്തു പിന്നെ ഞാൻ എന്ത് ചെയ്യും… എനിക്കു അവരെ മറക്കാൻ പറ്റുമോ…
പറ്റില്ലായിരുന്നു മനു… അതാണ് പറഞ്ഞത് നിനക്ക് എല്ലാം വേണമായിരുന്നു എന്ന്…
എല്ലാം നേടി ഞാൻ.. പക്ഷെ സ്നേഹം മാത്രം എനിക്കു കിട്ടുന്നില്ല മായ…അപ്പോൾ നിങ്ങളുടെ ഭാര്യ…
ഭാര്യ പേരിനു മാത്രം… എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിന് നടത്തിയ വിവാഹം… പണക്കാരിയായ മരുമകൾ… അവർക്കു അഭിമാനം ആണ്…. ഭാര്യ വീട്ടുകാർ എന്നെ വിലക്കെടുക്കുകയായിരുന്നു…
ഇന്ന് അവളുടെ കയ്യിൽ ആണ് എന്റെ വീടിന്റെ താക്കോൽ… അവൾ തുള്ളാൻ പറഞ്ഞാൽ തുള്ളുന്ന രണ്ടു കളിപ്പാവകൾ എന്റെ അച്ഛനും…
കുറെയൊക്കെ ഞാനും തുള്ളി…
പിന്നെ തോന്നി ഒരു മാറ്റം വേണമെന്ന്.. അങ്ങനെ ആണ് സ്ഥലം മാറ്റം വാങ്ങി ഇവിടേക്ക് ജോലിക്ക് വന്നത്…
അതുകൊണ്ട് പത്തുവർഷങ്ങൾക്കു ശേഷം നമ്മൾ വീണ്ടും കണ്ടുമുട്ടി…
അതെ…. ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ പുരസ്‌കാരജേതാവ് മായാദേവി നീയായിരിക്കും എന്ന്…
അതൊക്കെ വിധിയാണ് മനു…
മായ മുന്നേ നീ എഴുതുകയില്ലായിരുന്നല്ലോ… പിന്നെ എപ്പോൾ തുടങ്ങി എഴുത്തു…
അത് മനു അന്ന് നീ യാത്ര ചൊല്ലി പോയപ്പോൾ തകരുകയായിരുന്ന ഞാൻ…..
സങ്കടങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ അവയൊക്കെ വെറുതെ അക്ഷരങ്ങളാക്കി കുത്തിക്കുറിച്ചു തുടങ്ങിയതാണ്…
നമ്മൾ ഒന്നായിരുന്നപ്പോൾ ഉള്ള സന്തോഷങ്ങൾ, പിണക്കങ്ങൾ, പരിഭവങ്ങൾ എല്ലാം കൊച്ച് കൊച്ച് വരികളാക്കി തുടങ്ങിയതാണ്
ഞാൻ പിന്നീട് ഞാൻ പോലും അറിയാതെ അക്ഷരങ്ങൾ എന്നിൽ അലിഞ്ഞുപോയി അതാണ് സത്യം..
പിന്നെ ഞാൻ ചെന്നുപെട്ടത് മറ്റൊരു ലോകത്തായിരുന്നു… ജീവിതം പ്രണയം, വിരഹം മാത്രമല്ല എന്ന് തിരിച്ചറിവ് ഉണ്ടായതു അവിടുന്നാണ്… പിന്നെന്റെ എഴുത്തിന്റെ രീതികൾ മാറി..
ഞാൻ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങി…. ആരോരും ഇല്ലാത്തവർക്കായി പോരാടി… ജീവിതത്തിൽ മാറ്റങ്ങൾ വരിക ആയിരുന്നു മനു എനിക്കു…
നിന്റെ ഈ പുസ്തകം ശെരിക്കും നിന്റെ ജീവിത കഥ തന്നെയാണോ മായ…
അതെ മനു എന്റെ ജീവിതകഥ ആണിത്…
അപ്പോൾ അതിൽ ഞാൻ ഉണ്ടാവില്ലേ ..
നീയെ ഉള്ളു മനു അതിൽ…
മായ നിന്റെ കുടുംബം… നീയൊന്നും പറഞ്ഞില്ല…
എന്തുപറയാൻ മനു…. എനിക്കു ഇന്ന് സന്തോഷം തരുന്നത് ഈ എഴുത്തും എന്റെ ലോകവുമാണ് .. മറ്റൊന്നും ഇനിയെനിക്ക് വേണ്ട…
മായ നീ ഒരു വിവാഹം കഴിക്കണം…
ഇല്ല മനു എന്നെ നിർബന്ധിക്കരുത്..
ഒരിക്കൽ മനസ്സുകൊണ്ട് ഒരാളെ വേളി കഴിച്ചവൾ ആണ് ഞാൻ… ഇനി എന്നും ആ ഓർമ്മകൾ മാത്രം മതിയെനിക്ക്..
മായ ഈ കണ്ടുമുട്ടൽ എന്നെ ഏറെ വേദനിപ്പിക്കുന്നു….
ചില കണ്ടുമുട്ടലുകൾ അല്ലേ മനു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതു… ഞാൻ മടങ്ങുകയാണ്…
നീയെവിടെയാണ് ഇപ്പോൾ താമസം…
ഞാൻ എല്ലാം വിട്ടെറിഞ്ഞു പോയിരുന്നു… ഇന്ന് ഞാൻ എന്റെ സ്നേഹാലയത്തിൽ ആണ് താമസ്സം..
സ്നേഹാലയമോ…
അതെ…. ഒരു അ നാ ഥ ലം ആണത്… ഞാൻ അടക്കമുള്ള അ നാ ഥർക്കു താമസിക്കാൻ ഒരിടം…. അവിടെ പത്തോളം അമ്മച്ചിമാരും പതിനഞ്ചോളം കുഞ്ഞുമക്കളും…. ഞങ്ങൾ അവിടെ സന്തോഷത്തോടെ കഴിയുകയാണ്…..
മായ ഞാൻ കാരണം നീ…
മനു … നിന്നോട് എനിക്കു നന്ദിയെ ഉള്ളു എന്ന് പറഞ്ഞത് സത്യം തന്നെ..
നീയൊരാൾ കാരണം ആണ് എനിക്കു ഇന്ന് എഴുതാൻ പറ്റുന്നത്… ആ അമ്മച്ചിമാരേയും കുഞ്ഞുമക്കളെയും കിട്ടിയത്….
ശെരി മനു ഞാൻ പോവുകയാണ്…
ഇനി ഒരിക്കലും മനു എന്നെ കാണാൻ വരരുത്…. ആ നല്ല ഓർമ്മകളെ താലോലിച്ചു ശിഷ്ടജീവിതം ഞാൻ കഴിച്ചോട്ടെ….
അവൾ നടന്നകലുന്നത് നോക്കി മനു നിശ്ചലനായി നിന്നു…..