മഴക്കാർ നിറഞ്ഞ ആകാശം ഇരുൾ മൂടി കെട്ടി പെയ്യാൻ വെമ്പി നിൽക്കുന്നതുപോലെ റാഹിലയുടെ മുഖം….

റാഹില

രചന: Navas Amandoor

:::::::::::::::::::::

“ഇത് റാഹില എന്റെ ഭാര്യയാണ്. ഞങ്ങൾക്ക് ഇവിടുന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹമുണ്ട്.. സാർ. ”

“നല്ലതുപോലെ ആലോചിച്ചിട്ടാണോ ഇങ്ങനെയൊരു തീരുമാനം..? ”

“തീർച്ചയായും. ”

“എന്നാൽ നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യു ഞാൻ വിളിക്കാം. ”

പുറത്തേക്കിറങ്ങി അവിടെ കണ്ട മരത്തിന്റെ താഴെ കിടന്ന ബെഞ്ചിൽ ആ രിഫും റാ ഹിലയും ഇരുന്നു. ആ രിഫിന്റെ മനസ്സിൽ ആ സമയം റാ ഹിലയുടെ അനിയത്തിയുടെ കല്യാണദിവസമാണ് തെളിയുന്നത്.

മഴക്കാർ നിറഞ്ഞ ആകാശം ഇരുൾ മൂടി കെട്ടി പെയ്യാൻ വെമ്പി നിൽക്കുന്നതുപോലെ റാഹിലയുടെ മുഖം.

എന്നിട്ടും അവൾ ചിരിക്കുന്നു. എങ്ങിനെയാണ് അടർന്നു വീഴാൻ തിരക്ക് കൂട്ടുന്ന കണ്ണീർ തുള്ളികളെ അവൾ തടഞ്ഞു നിർത്തുന്നത്??

“അനിയത്തിയുടെ കല്യാണ പന്തലിൽ ഇത്താത്തയുടെ കണ്ണീർ വീഴാൻ പാടില്ല. ”

ഇത്താത്തക്ക് മുൻപേ അനിയത്തി കല്യാണപന്തലിൽ കയറിയതും അവൾ മണവാട്ടിയായതിലും റാ ഹിലാക്ക് സങ്കടമായി തോന്നിയില്ല.

പക്ഷെ നാട്ടുകാരുടെ,വീട്ടുകാരുടെ നോട്ടം, അടക്കം പറച്ചിൽ.. പരിഹാസചിരി.. സഹിക്കാൻ പറ്റുന്നില്ല. ഇടക്ക് കഴുത്തിൽ ആരോ പിടിച്ച് അമർത്തുന്നത് പോലെ വിങ്ങൽ.

“ഈ പന്തലിൽ വെച്ച് എന്റെ ചങ്ക് പൊട്ടിപോകാതെ ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ എനിക്ക് തുണയാവണെ. ”കണ്ണ് നിറയാതെ ഇമ വെട്ടാതെ തുറന്ന് പിടിച്ച് എല്ലാവരോടും പുഞ്ചിരി തൂകി.

മാറി നടന്നിട്ടും പൂക്കൾ കൊണ്ട് അലങ്കരിച്ച സ്റ്റേജിൽ ആരൊക്കെയോ നിർബന്ധിച്ചു കയറ്റി.

ക്യാമറ കണ്ണുകൾ മിഴി തുറന്ന് നിന്നു. മണവാളനും മണവാട്ടിയും മുട്ടി ഒരുമി നിന്നു. അവരുടെ അരികിൽ റാ ഹില.

റാ ഹില കണ്ണുകൾ സ്റ്റേജിന്റെ മുൻപിൽ നിരത്തിയ കസേരകളിൽ ഇരിക്കുന്നവരെ നോക്കി.

സഹതാപം.. അല്ലങ്കിൽ പരിഹാസം..

എങ്കിലും സ്വദവേയുള്ള ചുണ്ടിലെ പുഞ്ചിരി മായാതെ അവൾ അവർക്കൊപ്പം നിന്നു.

ഫോട്ടോയെടുപ്പ് കഴിഞ്ഞു അവൾ ഇറങ്ങി പോന്നപ്പോൾ അവളെ മാത്രം നോക്കി രണ്ട് കണ്ണുകൾ. കുറേ നേരമായി ആ കണ്ണുകൾ അവളുടെ പിന്നാലെ യുണ്ട്.

അവൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ആ കണ്ണുകൾ അവളുടെ പിറകെയുണ്ട്.

ആ കണ്ണുകൾ കണ്ടതാണ് വാരി പിടിച്ച ചോർ കൈയിൽ ഊർന്നു വീഴുന്നതും വീണ്ടും വാരി എടുത്ത് തിന്നാൻ കഴിയാതെ.. പെയ്യാൻ വെമ്പുന്ന കാർമേഘം പോലെ അവൾ പന്തലിന്റെ ഒരു മൂലയിൽ.

ആ കണ്ണുകൾ ആ സമയം ആഗ്രഹിച്ചു.. അവളെ നെഞ്ചോട് ചേർത്ത് നിർത്തി തലോടാൻ.

എന്നിട്ട് അവൾ പൊട്ടി കരഞ്ഞാൽ അവളെ ഒന്നൂടെ ചേർത്ത്‌ പിടിച്ച് ‘കരയല്ലേ മോളെ ഞാൻ ഉണ്ട്‌ നിനക്ക് എന്നും ‘ പറഞ്ഞു സമാധാനിപ്പിക്കാൻ.

റാ ഹിലയെ അവൻ കല്യാണത്തിന് അന്നല്ല തലേദിവസം മുതൽ ശ്രദ്ധിക്കുന്നുണ്ട്. അവന്റെ കണ്ണുകൾ അവളെ പിന്തുടുരുന്നുണ്ട്.

മൈലാഞ്ചിയിടുന്നവരുടെ നടുവിൽ പാവയെ പോലെ റാഹിലയും. ആളുകൾ കൂടിയപ്പോൾ പലരും അവൾ അറിയാതെ അവളെ പരിജയപ്പെടുത്തി.

“ഇത് കല്യാണപ്പെണ്ണിന്റെ ഏട്ടത്തിയാണ്. ഇതിന് ഇങ്ങനെ ഒരു ദിവസം ഉണ്ടാവില്ല. അതിനുള്ള ഭാഗ്യം അതിന് പടച്ചോൻ കൊടുത്തില്ല. ”

അപ്പോഴൊന്നും തളരാതെ നിന്ന റാഹില ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ പിടിവിട്ട് പോകുമെന്ന് അവന് തോന്നി.

കരഞ്ഞില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അറിയുന്നുണ്ട് അവളുടെ മനസ്സിന്റെ സങ്കടം. റാ ഹില പിടിച്ച് നിർത്തിയ കണ്ണീർ ഒരു തുള്ളി അടർന്നു വീണത് ആരിഫിന്റെ കണ്ണിൽ നിന്നും.

“മോനെ റാ ഹില പ്ര സവിക്കില്ല.. നമ്മുക്ക് അവളെ വേണ്ടടാ. ”

“ഉമ്മാ എനിക്ക് വേണം അവളെ.. സഹതാപം കൊണ്ടല്ല.. മനസ്സ് നിറയെ ഇഷ്ടം ഉള്ളത് കൊണ്ട് മാത്രം. ”

ആരിഫിന്റെ തീരുമാനം ഉറച്ചതായിരുന്നു.

“അനിയത്തിയുടെ കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ഞാൻ നിന്നെ സ്വന്തമാക്കിയത് ഇഷ്ടം കൊണ്ട് മാത്രമല്ല എന്റെ വാശി കൊണ്ട് കൂടിയാ..

കരയാതെ കരഞ്ഞ നിന്റെ കണ്ണീരിനുള്ള മറുപടി. ഇനി നമ്മുക്ക് ഒരു കുട്ടിയെ വേണം ഈ ഓർഫനേജിലെ കുട്ടിയെ നമ്മുടെ കുട്ടിയായി വളർത്തും.”

“ആ രിഫ് അടുത്ത ആഴ്ച വന്നോളൂ എല്ലാ പേപ്പറും റെഡിയാക്കി നമ്മുക്ക് ഫോർമാൽറ്റി ക്ലിയർ ചെയ്യാം. ‘

അവിടന്നു ഇറങ്ങി റാ ഹില യെ അരികിൽ ഇരുത്തി കാർ ഡ്രൈവ് ചെയ്യുന്ന നേരത്തും അവന്റെ മനസ്സിൽ അനിയത്തിയുടെ കല്യാണപന്തലിൽ

റാ ഹിലയുടെ കൈയിൽ വാരി പിടിച്ച ചോർ വിരലുകൾക്കടിയിലൂടെ ഊർന്ന് പോകുന്ന നിമിഷങ്ങളിൽ പെയ്യാതെ ഇരുൾ മൂടിയ അവളുടെ മുഖമായിരുന്നു.

റാ ഹില ആ രിഫിന്റെ കൈയിൽ കൈ വെച്ച് അമർത്തി. അവളുടെ കണ്ണുകളിൽ ബാക്കി വെച്ച കണ്ണീർ പൊട്ടി ചിതറി പെയ്തു ഒഴിഞ്ഞു.

മഴ പെയ്തു മാനം തെളിഞ്ഞ നേരം പൊൻ വെട്ടം പോലെ റാ ഹിലയുടെ മുഖത്ത്‌ പുഞ്ചിരി വിടർന്നു.