ചെറിയച്ഛനും അദ്ദേഹത്തിന്റെ മക്കളും അവളെ ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം ആയിരുന്നു ഈ വിവാഹം..

നിലാക്കുളിർ ചന്തം

രചന: Jolly Shaji

::::::::::::::::::::

കഴിഞ്ഞതെല്ലാം മറക്കുക… ഇനി കുറച്ചുനാൾ ഇവിടെനിന്നും മാറിനിൽക്കുക… ഇവിടെ നിൽക്കും തോറും തന്റെ മനസ്സിൽ ചിന്തകൾ കൂടുകയേ ഉള്ളു….

ആദി ചിന്തകളിൽ മുഴുകി…ഇന്ന് അവളുടെ വിവാഹം ആയിരുന്നു… അവൾക്ക് ഇഷ്ടമില്ലാത്ത വിവാഹം…

ചെറിയച്ഛനും അദ്ദേഹത്തിന്റെ മക്കളും അവളെ ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം ആയിരുന്നു ഈ വിവാഹം..

ഗംഗയുടെ അച്ഛൻ മരിക്കുമ്പോൾ അവൾക്ക് മൂന്നുമാസം പ്രായം…
പ ട്ടാ ള ത്തിൽ മേ ജ ർ ഓഫീസർ ആയിരുന്ന അവളുടെ അച്ഛൻ ഡ്യൂ ട്ടിക്കിടെ ഒരു ആ ക്‌സിഡന്റിൽ ആയിരുന്നു മ രിച്ചത്…

സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് കാണുവാൻ പോലും ഭാഗ്യമില്ലാത്ത ഒരു പാവം.. അച്ഛന്റെ വീട്ടിൽ അച്ഛച്ചനും അച്ഛമ്മക്കും ഒറ്റമോൻ ആയിരുന്നു അവളുടെ അച്ഛൻ…

മകന്റെ മരണം അറിഞ്ഞ ആ മാതാപിതാക്കൾ അതോടെ തളർന്നു വീണു..

അമ്മാവൻ ആണ് അവളുടെയും അമ്മയുടെയും കാര്യങ്ങൾ എല്ലാം നോക്കികൊണ്ടിരുന്നത്…

ഗംഗക്ക് അഞ്ചുവയസ്സ് അയപ്പോളേക്കും അച്ഛച്ചനും അച്ഛമ്മയും മരിച്ചു… അമ്മാവൻ വിവാഹം കഴിച്ചതോടെ എല്ലാം കൂടി നോക്കി നടത്തുന്നത് അമ്മായിക്ക് അത്ര ഇഷ്ടമല്ലായിരുന്നു..

അങ്ങനെയാണ് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഗംഗയുടെ അമ്മ രണ്ടാം വിവാഹത്തിന് സമ്മതിച്ചത്….

ആദ്യ ഭാര്യ മരിച്ചുപോയ തറവാടിയായ കേശവൻ അവളുടെ അമ്മയെ കല്യാണം കഴിച്ചത് ഗംഗയുടെ അച്ഛന്റെ സ്വത്തു കണ്ടിട്ടുതന്നെയാണ്…

അയാൾക്ക്‌ ഗംഗയേക്കാൾ മൂന്നും അഞ്ചും വയസ്സിനു മൂത്ത രണ്ട് ആണ്മക്കൾ ഉണ്ടായിരുന്നു…പാവം ഗംഗയുടെ അമ്മയാണ് അയാളുടെയും മക്കളുടെയും എല്ലാകാര്യങ്ങളും നോക്കികൊണ്ടിരുന്നത്…അയാൾക്കും മക്കൾക്കും ഗംഗയോട് താത്പര്യം ഇല്ലായിരുന്നു…

എങ്ങനെ എങ്കിലും അവളെ ഒഴിവാക്കി സ്വത്ത് മുഴുവനും തന്റെയും മക്കളുടെയുംപേരിൽ ആക്കുവാൻ വേണ്ടിയാണു അയാൾ അവളെ തന്റെ കൂട്ടുകാരന്റെ മകനെകൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ മുൻകൈ എടുത്തത്…

റി യൽ എ സ്റ്റേറ്റ് നടത്തുന്ന കി ഷോർ നാട്ടിൽ അറിയപ്പെടുന്ന ചട്ടമ്പിതരങ്ങളൊക്കെ ഉള്ളവൻ ആയിരുന്നു…

ഗംഗയും താനും സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇഷ്ടത്തിൽ ആയിരുന്നു… ഡിഗ്രി പഠനം കഴിഞ്ഞ് നിൽക്കുന്ന തന്നോട് അവൾ എല്ലാ വിവരങ്ങളും പറഞ്ഞു…

പക്ഷെ കൂ ലിപ്പണിക്കാരനായ അച്ഛന്റെ ഈ മകൻ നിസ്സഹായനായ നിമിഷങ്ങൾ ആയിരുന്നു അത്…

ഒരു പെണ്ണിനെ പോറ്റാൻ ഒരു ജോലിയോ, അവളെ സുരക്ഷിതമായി പാർപ്പിക്കാൻ അടച്ചുറപ്പുള്ള ഒരു വീടോ ഇല്ലാത്ത താൻ തന്നെയാണ് അവളെ ആ വിവാഹത്തിലേക്കു തള്ളി വിട്ടത്…

അങ്ങനെ മനസ്സ് മരിച്ച ഗംഗയുടെ കഴുത്തിലാണ് കിഷോർ താലി ചാർത്തിയത്…. അവൾ മറ്റൊരാളുടേതു ആയി എന്ന സത്യം ആണ് ഇപ്പോൾ തന്നെ ഏറെ വേദനിപ്പിക്കുന്നത്…

അതും താൻ അവളെ വിട്ടുകൊടുക്കുക ആയിരുന്നു… ഇല്ല ഇനിയും ഈ നാട്ടിൽ നിന്നാൽ ഒരുപക്ഷെ താൻ തളർന്നു പോയേക്കാം..ആദി ഒരു പഴയ ബാഗിൽ രണ്ടുമൂന്നു ജോഡി വസ്ത്രങ്ങൾ എടുത്ത് വെച്ചു…

അച്ഛനും അമ്മയും അനിയത്തിയും ഉറങ്ങിക്കാണും… സമയം പത്തുമണി ആകുന്നു… വേഗം പോയാൽ ക ന്യാ കുമാരി എക്സ്പ്രസ്സ്‌ കിട്ടും…

നടന്നുപോവാൻ ഉള്ള ദൂരമേ റെയിൽവേസ്റ്റേഷനിലേക്ക്… അവൻ ശബ്‍ദം ഉണ്ടാക്കാതെ പലക വാതിൽ തുറന്നു…. നല്ല ഇരുട്ടാണ് മഴ പെയ്തു പോയെങ്കിലും ചെറിയ ചാറ്റൽ ഉണ്ട്…

അവൻ വേഗം കൂട്ടി നടന്നു…. ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിന്റെ അധികം ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് അവൻ നിന്നു….

ചെറിയ സ്റ്റേഷൻ ആണ് കുറച്ച് നേരമേ ട്രെയിൻ ഇവിടെ നിർത്തിയിടൂ…. കൊതുകുകൾ കാതിൽ മൂളി പറക്കുന്നു… ഓർമ്മകൾ അവന്റെ മനസ്സിനെ വേട്ടയാടുകയാണ്….

എത്ര പരിശുദ്ധമായ പ്രണയം ആയിരുന്നു താനും ഗംഗയും… സ്കൂളിൽ വരുമ്പോൾ അവൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണം എന്നും തനിക്കുള്ളതായിരുന്നു…

സ്കൂളിന്റെ പിറകിലെ ഗ്രൗണ്ടിന്റെ സൈഡിലുള്ള ചെറിയ പാറക്കുളത്തിന് ആരുകിലിരുന്നു താൻ ഭക്ഷണം കഴിക്കുമ്പോൾ അവൾ വാതോരാതെ സംസാരിച്ചിരിക്കും…

പഠിക്കാൻ പിറകിൽ ആയിരുന്ന താൻ ഒൻപതാം ക്ലാസ്സിൽ വെച്ച് അവളുമായി പ്രണയത്തിൽ ആയതിൽ പിന്നെയാണ് പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്….

ഗംഗക്ക് ആയിരുന്നു നിർബന്ധം ക്ലാസ്സിൽ അവളെക്കാൾ മാർക്ക് താൻ വാങ്ങണമെന്ന്..

പത്താം ക്ലാസ്സ്‌ കഴിഞ്ഞ് രണ്ടാൾക്കും വേറെ വേറെ സ്കൂളിൽ അഡ്മിഷൻ കിട്ടിയിട്ടും രാവിലെ ബസ്റ്റോപ്പിൽ വെച്ച് പരസ്പരം കാണുമായിരുന്നു…

അവൾ ചോറ്റുപാത്രം മാറി ഇലപ്പൊതിയിലേക്ക് മാറിയത് പ്ലസ്‌വൺ പഠനം തുടങ്ങിയപ്പോൾ ആയിരുന്നു….

ആ ഇലപ്പൊതി ബസ്റ്റോപ്പിൽ വെച്ചു തനിക്കു തന്നിട്ടേ അവൾ തന്റെ സ്കൂളിലേക്ക് പോവുമായിരുന്നുള്ളു..

ഡിഗ്രിക്ക് ചേരാൻ സെമെസ്റ്റർ ഫീസ് അടക്കാൻ കാശ് ഇല്ലാത്ത തനിക്കു വീട്ടുകാർ അറിയാതെ റബ്ബർ ഷീറ്റ് വിറ്റു കാശ് തന്നിട്ടുണ്ട് അവൾ… ഒരിക്കൽ പോലും തനിക്കു വേദനിക്കും പോലുള്ള വാക്കുകൾ അവൾ പറഞ്ഞിട്ടില്ല…

അന്നും കൊച്ച് കൊച്ച് വിഷയങ്ങൾ ഉണ്ടാക്കി അവളോട്‌ വഴക്കിടുന്നത് താനായിരുന്നു… ഇന്ന് അവൾക്ക് തീരാ വേദന നൽകിയതും താൻ…

ഓരോന്ന് ഓർത്തു ആദിയുടെ മിഴികൾ നിറഞ്ഞൊഴുകി… അന്നൗൺസ്‌മെറ്റ് മുഴങ്ങുന്നുണ്ട്… ട്രെയിൻ വരാറായെന്നു തോന്നുന്നു…

അവൻ പതുക്കെ മുൻപോട്ട് നടന്നു… പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ അവന്റെ ചുമലിൽ പിടിച്ചത്…

ഈശ്വരാ പിടിക്കപ്പെട്ടോ.. അവൻ മെല്ലെ തിരിഞ്ഞുനോക്കി… ആ കാഴ്ച്ച അവനു വിശ്വസിക്കാൻ പറ്റുന്നത് ആയിരുന്നില്ല…. ഗംഗയുടെ കൈപിടിച്ച് അവളുടെ അമ്മ… പിന്നിൽ തന്റെ അച്ഛനും അമ്മയും അനുജത്തിയും..

ഗംഗാ നീ… നിങ്ങൾ എന്താ ഇവിടെ…ആത്മാർഥമായി നിന്നേ സ്നേഹിച്ച എന്റെ മോളെ ആ ദുഷ്ടന് വിട്ടുകൊടുത്തിട്ടു നീ രക്ഷപെടാൻ പോവുകയായിരുന്നു അല്ലെ…

ഗംഗയുടെ അമ്മ നേർത്ത പരിഭവത്തോടെ ചോദിച്ചു… ആദി എന്തുപറയണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആയി…

അമ്മേ ഞാൻ… എന്റെ അവസ്ഥകൾ എല്ലാം ഗംഗക്ക് അറിയാം… ചോർന്നൊലിക്കുന്ന എന്റെ കുടിലിലേക്ക് അവളെ ഞാൻ എങ്ങനെ കൂട്ടും അമ്മേ…

കെട്ടിയ പെണ്ണിന് ഒരു ചാന്തുപൊട്ടുപോലും വാങ്ങിക്കൊടുക്കാൻ നിവൃത്തിയില്ലാത്ത ഞാൻ എങ്ങനെ അവളുടെ കരം പിടിക്കും…

മോനെ സ്വത്ത് ആണോ ഈ ലോകത്തിൽ ഏറ്റവും വലുത്… ഇവൾ ഇതുവരെ ഒന്നും എന്നോട് പറഞ്ഞിട്ടില്ല… ഒരിക്കൽ പോലും എന്റെ മനസ്സിൽ ഒരു സംശയം പോലും ഇവൾ ഉണ്ടാക്കിയിട്ടില്ല…

ഞങ്ങടെ ബന്ധം അറിഞ്ഞാൽ ആരും സമ്മതിക്കില്ല എന്ന് അറിഞ്ഞു തന്നെയാണ് പിരിയണം എന്ന് ഞാൻ അവളോട്‌ പറഞ്ഞത്…

ആരെയും വേദനിപ്പിക്കാൻ ഗംഗക്ക് ആവില്ലെന്ന് എനിക്കറിയാം അമ്മേ… ഗംഗേ കിഷോർ എവിടെ… നീ എന്തേ ഇപ്പോൾ ഇവിടെ…

അതും ഞാൻ പറയാം മോനെ…

അവനെ ഇഷ്ടമില്ലാതെ ആണ് ഞാനും മോളും എന്റെ ഭർത്താവിന്റെയും അയാളുടെ മക്കളുടെയും ഇഷ്ടത്തിന് വഴങ്ങിയത്… അവർ സത്യത്തിൽ ഞങ്ങളെ ഭീഷണിപെടുത്തി സമ്മതിപ്പിച്ചതാണ് ഈ വിവാഹം…

വിവാഹം കഴിഞ്ഞ് എന്റെ മോൾ ആ വീട്ടിൽ ചെന്നു കയറിയപ്പോൾ തന്നെ അവിടുത്തെ അന്തരീക്ഷം അവൾക്ക് മനസ്സിലായി… വീട് ആയിരുന്നില്ല അത്.. മ ദ്യ ശാ ല ആയിരുന്നു അത്…

കു ടിയും കൂ ത്താട്ടവും നടക്കുമ്പോൾ ആണ് ഒരു പെൺകുട്ടി കൈകുഞ്ഞുമായി അവിടേക്കു കയറിചെല്ലുന്നതു… കിഷോർ വഞ്ചിച്ച ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി…

അവിടെ വാക്ക് ത ർക്കം ആയി അ ടിയായി.. പ്രശ്നങ്ങൾ കൂടിയപ്പോൾ നാട്ടുകാർ ആണ് പോ ലീസിനെ വിളിച്ചത്… ഇതെല്ലാംകണ്ട ഗംഗ എന്നേ വിളിച്ചു… ഞാൻ ചെന്നു അവളെ കൂട്ടികൊണ്ട് വന്നു…

വീട്ടിൽ എത്തും മുന്നേ കിഷോർ വിളിച്ചു ആ പെൺകുട്ടിയെയും കുഞ്ഞിനേയും പണം കൊടുത്തു ഒഴിവാക്കി തിരികെ ചെല്ലാൻ പറഞ്ഞ്..

ഇവൾ പോവാൻ കൂട്ടക്കാതിരുന്നപ്പോൾ എന്റെ ഭർത്താവും മക്കളും ബലമായി ഗംഗയെ കൊണ്ടുപോകാൻ ശ്രമിച്ചു…

എതിർത്ത എന്നെയും മോളെയും അവർ മ ർ ദി ച്ചു… ഒരുവിധം മുറിയിൽ കയറി വാതിൽ അടച്ച എന്നോട് അപ്പോളാണ് മോൾ നിങ്ങളുടെ കാര്യങ്ങൾ പറയുന്നത്… പിന്നെ ഒട്ടും താമസിച്ചില്ല…

പിൻവാതിൽ തുറന്നു പുറത്തിറങ്ങി അടുത്ത വീട്ടിലെ കുട്ടിയെ കൂട്ടി ഞങ്ങൾ ആദിയുടെ വീട്ടിലേക്കു ചെന്നു… ഞങ്ങൾ എത്തുന്നതിനു മുന്നേ ആദി അവിടുന്ന് ഇറങ്ങിയിരുന്നു….

അച്ഛനോടും അമ്മയോടും വിവരങ്ങൾ പറഞ്ഞ് ഞങ്ങൾ ആദിയെ തിരക്കിയിറങ്ങി.. ആദ്യം തന്നെ ഇവിടെ നോക്കണം എന്ന് പറഞ്ഞതും ഗംഗയാണ്…

എന്തായാലും മോനെ കണ്ടല്ലോ… നിങ്ങൾ തത്കാലം ഇവിടുന്നു മാറി നില്ക്കു കുറച്ച് ദിവസം… ഒരു തിയതി തീരുമാനിച്ചു വിവാഹം നമുക്ക് നടത്തണം….

എന്റെ മോളുടെ അച്ഛന്റെ സ്വത്ത് മുഴുവനും അവളുടെ പേരിൽ ആണ്… ഇതാ എല്ലാത്തിന്റെയും രേഖകൾ ഇതും ഇനി നിങ്ങളുടെ കയ്യിൽ ഇരിക്കട്ടെ…

അമ്മ ബാങ്ക് പാസ്സ് ബുക്കുകളും സ്ഥലത്തിന്റെ ആധാരവും, കുറേ സ്വർണ്ണവും എല്ലാം അടങ്ങിയ ഒരു ബാഗ് ആദിയെ ഏല്പിച്ചു…

നമ്മൾ സംസാരിച്ചു നിൽക്കെ ക ന്യാകുമാരി എ ക്സ്പ്രസ്സ്‌ പോയി… ഇനി അടുത്ത വണ്ടി എങ്ങോട് ആണെന്ന് തിരക്കാം…

എവിടെയെങ്കിലും സുരക്ഷിതമായ ഒരിടത്ത് കുറച്ച് ദിവസം നില്ക്കു… അപ്പോളേക്കും ആദിയുടെ വീട് ഒന്ന് നന്നാക്കണം…. വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടു നിങ്ങൾ വന്നാൽ മതി….

അപ്പോളേക്കും ആദിയുടെ അച്ഛൻ അവർക്കു പോകാൻ ചെന്നൈ സൂപ്പർ ഫാസ്റ്റിന്റെ ടിക്കറ്റ് ആയി വന്നു…

അവർ സംസാരിച്ചു നിൽക്കെ ട്രെയിൻ വന്നു… ആദി ഗംഗയെ ചേർത്തുപിടിച്ചു ട്രെയിനിലേക്കു കയറി…

നിലാകുളിരുള്ള രാവിൽ ചന്ദ്രൻ പൊൻപ്രഭ ചൊരിഞ്ഞിറങ്ങിയപ്പോൾ നക്ഷത്രങ്ങള് മിഴികൾ മിന്നിച്ചിമ്മുമ്പോൾ

ട്രെയിനിന്റെ സൈഡ് സീറ്റിൽ തന്നോട് ചേർന്നിരിക്കുന്ന തന്റെ പുണ്യമായവളെ ചേർത്തുപിടിച്ചു ആദി… ഇനിയും ആർക്കും വിട്ടുകൊടുക്കില്ല എന്ന മനസ്സോടെ…