കൈയ്യിൽ ഒരു നുള്ളു കൊടുത്തു ഭാര്യ അടുക്കളയിലേക്കു പോയി. ഓർമ്മയിൽ തെളിയുന്നു പഴയ പ്രണയത്തിന്റെ ചിത്രങ്ങൾ

ഓട്ടോഗ്രാഫ്

രചന: Navas Amandoor

::::::::::::::::::::::::::::::

“ഇക്കാ ഇന്ന് ഇക്കാടെ പഴയെ കാമുകിയെ ഫേ സ് ബുക്കിൽ കണ്ടു സംസാരിച്ചു ”

“ആരെ…. ”

പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു ആകാംഷയോടെ ഹാഷിം അവളെ നോക്കി. അവൾ ആരെയാണ് ഉന്ദേശിക്കുന്നതന്നു അയാൾക്കും അറിയാം.

“സ റീനയെ…. ഞങൾ സംസാരിച്ചു. നിങ്ങളുടെ പേര് പറഞ്ഞില്ല പേര് പറഞ്ഞാൽ ചിലപ്പോ അറിയില്ലെന്ന് പറഞ്ഞാലോ…. ”

“സ റീനക്ക് എന്നെ ഓർത്തിരിക്കാൻ കാരണങ്ങൾ ഇല്ല. അവളെ ഇപ്പൊഴും ഓർക്കാനും സ്‌നേഹിക്കാനും എനിക്കാണ് കാരണങ്ങൾ..

എന്റെ മനസ്സിലെ ഇഷ്ട്ടം അവൾക്കു അറിയില്ലായിരുന്നു.. പറയാനും കഴിഞ്ഞില്ല ”

ഷാ ഹിനാക്ക്‌ അറിയാം ഹാഷിമിന്റെ മനസ്സ്. കളിക്കൂട്ടുകാരിയോട് തോന്നിയ ആരാധന. പറയാൻ കഴിയാതെ പോയാ ഇഷ്ടത്തിന്റെ നടുവീർപ്പുകൾ ഇപ്പൊഴും ആ നെഞ്ചിൽ തൊട്ടറിഞ്ഞ ഭാര്യ.

എന്നെങ്കിലും ഒരിക്കൽ കാണുകയെങ്കിൽ സെ റീനയുടെ മുൻപിൽ ആ ഭാരം ഇറക്കിവെക്കാൻ അവൾക്കാണ് കൂടുതൽ താല്പര്യം.

അതുകൊണ്ടാണ് മുഖപുസ്തകത്തിലെ ആൾകൂട്ടത്തിൽ നിന്നും സെറീനയെ തേടി പിടിച്ചത്.

കൈയ്യിൽ ഒരു നുള്ളു കൊടുത്തു ഭാര്യ അടുക്കളയിലേക്കു പോയി. ഓർമ്മയിൽ തെളിയുന്നു പഴയ പ്രണയത്തിന്റെ ചിത്രങ്ങൾ.

അസംബ്ലിക്ക് ലൈൻ ആയി നിൽക്കുന്ന കുട്ടികൾ.. കൈ നീട്ടിപ്പിടിച്ച ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ ഏറ്റു പറയുന്നു കുട്ടികളുടെ കൂട്ടത്തിൽ ഹേമ പെട്ടന്ന് താഴെ വീണു. സെറീനയുടെ ക്ലാസ്സിലെ കുട്ടിയാണ് ഹേമ.താഴെ കിടന്നു കാലിട്ടിടച്ചു കൈ ചുറ്റിപ്പിടിച്ചു വിറയലോടെ കിടക്കുന്ന ഹേമയെ സഹതാപത്തോടെ നോക്കിനിന്നു ചുറ്റിലും.. ആരോ താക്കോൽ കൂട്ടം അവളുടെ കൈകളിൽ പിടിപ്പിച്ചു…

പതുക്കെ പതുക്കെ ഹേമ ശാന്തമായി.. ബാഗിൽ നിന്നും വെള്ളമെടുത്തു വായിൽ ഒഴിച്ചു കൊടുത്തതും ഷാൾ തല കൊണ്ടും മുഖം തുടച്ചു കൊടുത്ത് സറീന…

ഹേമയെ ചേർത്തു പിടിച്ചു. അവളെ പിടിച്ചു നടത്തി പൈപ്പിന്റെ അരികിൽ കൊണ്ടുപോയി വൃത്തിയാക്കി..

തൊട്ടടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോയി ഡ്രെസ്സിലെ മണ്ണും പോടിയും വെടുപ്പാക്കി കൈപിടിച്ചു സറീന ഹേമയെ ക്ലാസ്സിലേക്ക് കൊണ്ടുവന്ന ദിവസം മുതൽ ഹാഷിം സെറീനയെ ആരാധിച്ചു തുടങ്ങി…

പ്രണയിച്ചു തുടങ്ങി.. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു പിരിഞ്ഞു പോയി.. പിന്നെ കാണാനോ മനസ്സിലെ ഇഷ്ട്ടം പറയാനോ കഴിഞ്ഞില്ല…

ദൂരെ നിന്നു.. അവൾ വരുന്നതും സംസാരിക്കുന്നതും നോക്കി നിന്നു ആ വരാന്തയിൽ തൂണിന്റെ മറവിൽ കണ്ണടക്കാതെ സെറീനയെ നോക്കി നിൽക്കുന്നുണ്ട് ഹാഷിം..

“അസംബ്ലി കഴിഞ്ഞോ… ഇക്കാ… ”

കളിയാക്കലിലൂടെ ഷാഹിനയുടെ ചോദ്യം കേട്ടു.. ഹാഷിം ഓർമ കളിൽ നിന്നും ഉണർന്നു… ഇവളെ പോലെ അവനെ മനസ്സിലാക്കിയ ഒരാൾ വേറെ ഉണ്ടാകില്ല.

ഷാഹിനക്ക് വേണ്ടിയാകും അന്ന് ആ ഇഷ്ട്ടം പറയാൻ കഴിയാതെ പോയത്.

“ഇക്കാ… ഇങ്ങള് ഇങ്ങിനെ ഒരു പാവമായിപ്പോയല്ലോ… നമ്മുക്ക് രണ്ടുപേർക്കും കൂടി നാളെ തന്നെ സെറീനയെ കാണാൻ പോകണം… എനിക്ക് അറിയാം വീട്.. ”

“അതെന്തിനാ… ഷാഹി “.

“എനിക്കൊന്നു കാണാൻ… ഇക്കാടെ മനസ്സിലെ കളിക്കൂട്ടക്കാരിയെ… ”

ഷാഹിനയുടെ നിർബന്ധനത്തിനു വഴങ്ങി കൊടുത്ത ഹാഷിം അവളെയും കൂട്ടി സെറീനയെ കാണാൻ രാവിലെ തന്നെ യാത്ര തിരിച്ചു.

വീട് കണ്ടുപിടിച്ചു കാളിങ് ബെൽ അടിച്ചു കാത്തു നിന്നു അവർ…

വാതിൽ തുറന്നതു സറീനയാണ്…

“ആരാ മനസ്സിലായില്ല.. കയറി ഇരിക്ക്…. ”

ഹാഷിം ഭാര്യയോടപ്പം അകത്തു സോഫയിൽ ഇരുന്നു. ചുമരിൽ സെറീനയുടെ കല്യാണ ഫോട്ടോ..

അവൻ സെറീനയെ നോക്കി.. മാറ്റങ്ങളിൽ അവൾ അല്ലാതായിരിക്കുന്നു.. വേറെ ഒരാളായി.. ഏതോ ഒരാൾ…

സെറീനയുടെ മാറ്റം അയാളുടെ കണ്ണുകൾ അവളിൽ നഷ്ട്ടപ്പെട്ട കളിക്കൂട്ട്കാരിയെ തെരഞ്ഞു.

“ഇത് ഹാഷിം… ഓർമ്മയുണ്ടോ… ഒരുമ്മിച്ചു പഠിച്ചതാണ്.. ഞാൻ ഷാഹിന ഇന്നലെ നമ്മൾ ചാറ്റ് ചെയ്തിരുന്നു… ഇതുവഴി പോയപ്പോ കയറിയതാണ്… ”

“എനിക്ക് ഓർമ്മയുണ്ട്… പെട്ടന്ന് കണ്ടപ്പോ മനസ്സിലായില്ല… എന്റെ ഓട്ടോഗ്രഫിൽ അഡ്രെസ്സ് എഴുതിവെച്ചു പോയതാണ്… പിന്നെ കണ്ടിട്ടില്ലേ… ”

“ഇക്കാ… പറഞ്ഞിട്ടുണ്ട്.. അതും… നിങളെ ഇഷ്ട്ടായിരുന്നു… ഇക്കാക്ക്… ”

വാക്കുകൾ കിട്ടാതെ പറഞ്ഞു ഒപ്പിച്ചു അവൾ ഹാഷിമിനെ നോക്കി..

“എന്നിട്ട് ഈ ചങ്ങായി എന്നോട് പറഞ്ഞില്ലല്ലോ… വല്ലാത്ത ജാ തി തന്നെ…എനിക്ക് അറിയില്ലായിരുന്നു… ഹാഷിമിന്റെ മനസ്സിൽ ഇങ്ങിനെ… ഒരു ഇഷ്ട്ടം എന്നോട്… ”

സറീന പറഞ്ഞു തീർക്കുന്നതിന് മുൻപ് ഹാഷിം മറുപടി കൊടുത്തു…

“അന്ന് പറയാൻ കഴിഞ്ഞില്ല. പഠിപ്പു കഴിഞ്ഞു ഒരു ജോലി കിട്ടിയതിനു ശേഷം ഞാൻ അന്ന്വഷിച്ചതാണ് നിന്നെ.. പക്ഷെ … അപ്പോഴേക്കും നിന്റെ വിവാഹം കഴിഞ്ഞിരുന്നു… ഇവൾക്ക് അറിയാം എല്ലാം… ”

പഴയ ഓർമകൾ പങ്കു വെച്ചു കൂറേ നേരം സംസാരിച്ചു… തമാശ കേട്ടു ചിരിച്ച അവളുടെ ചിരി ഹാഷിം ശ്രദ്ധിച്ചു അവളുടെ ചിരിയുടെ ഭംഗി നഷ്ടപ്പെട്ടതുപോലെ.

ചായ കുടിച്ചു അവർ ഇറങ്ങി. സറീന വാതിക്കൽ നിന്നും അവരെ യാത്രയാക്കി. മനസ്സിലെ ഭാരം ഇറക്കി വെപ്പിച്ചു ഹാഷിമിന്റെ കൈ പിടിച്ചു ഷാഹിന അവന്റെ ഒപ്പം നടന്നു.

കാലം കടന്നുപോയി ഇന്ന് ഈ വാക്കുകൾക്ക് പ്രസക്തി ഇല്ല.

അന്ന് ക്ലാസ് റൂമിൽ വരാന്തയുടെ മറവിൽ മാറി നിന്നു നോക്കുന്ന ഹാഷിമിനെ സറീനയും കണ്ടതാണ്.

ഒരിക്കൽ അവൻ വരുമെന്നും അവന്റെ ഇഷ്ട്ടം തന്നോട് പറയുമെന്ന് സ്വപ്‍നം കണ്ടിരുന്നു… .

കാലം വെച്ചു നീട്ടിയ മറ്റൊരു ജീവിതത്തിൽ വീണ്ടും കണ്ടുമുട്ടിയ നേരം പറയാതെ പോയാ ഇഷ്ടത്തിന്റെ നെടുവീർപ്പുകൾ സറീനക്ക് പകർന്നാണ് ഹാഷിം പടിയിറങ്ങിയത്