മറുപടി പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കൈ തന്റെ ഹൃദയത്തോട് ചേർത്തു വെച്ചു..

ഡെയ്‌സി

രചന: ദേവ ദ്യുതി

:::::::::::::::::::::

” ഡെയ്സീ നിനക്ക് എത്ര കാലം എന്നെയിങ്ങനെ ഒഴിവാക്കാൻ പറ്റും.. മ്മ്..?”

“Please sir.. മനസ്സിലാക്ക്.. ഇനിയും എന്റെ പുറകെ നടക്കേണ്ട കാര്യമില്ല… എന്നെ വെറുതെ വിടൂ..”

“ഇല്ലെടീ.. നിന്നെയങ്ങനെ വിടാനല്ല ഈ അർജുൻ മഹേശ്വർ ഇഷ്ടാന്ന് പറഞ്ഞ് പുറകെ നടക്കുന്നത്.. അത്രയ്ക്ക് ഇഷ്ടായത് കൊണ്ടാണ്.. എന്നാടീ നീയത് മനസ്സിലാക്കുന്നത്..?”

“sir.. please ഞാൻ sir-ന്റെ ഒരു സ്റ്റാഫ് മാത്രമാണ്. .. നമ്മൾ തമ്മിൽ.. ശരിയാവില്ല sir..”

മറുപടി പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കൈ തന്റെ ഹൃദയത്തോട് ചേർത്തു വെച്ചു..

“ഈ മിടിക്കുന്ന ഹൃദയതാളം പോലും നിന്നോടുള്ള പ്രണയമാണ്.. എനിക്ക് വേണം നിന്നെ എന്റെ പാതിയായി.. എന്നാടീ നിനക്കത് കാണാൻ കഴിയുന്നത്?”

പറയുന്നതൊടൊപ്പം അവന്റെ കൈ അവളുടെ ചുണ്ടിനു താഴെയുള്ള മറുകിനെ തഴുകി..

ശ്വാസം പോലും എടുക്കാൻ മറന്നിരുന്നു.. തന്നെ നഷ്ടപ്പെടുമെന്ന് തോന്നിയവൾ അവനെ തള്ളി മാറ്റി പുറത്തേക്കിറങ്ങി..

“നീ ഇപ്പോൾ പോയ്ക്കൊ.. ഒരിക്കൽ എന്റെ പ്രണയം മനസ്സിലാക്കുന്നത് വരെ ഈ അർജുൻകാത്തിരിക്കും”

ബസ്സിലിരുന്നിട്ടും ശാന്തമല്ലായിരുന്നു മനസ്സ്. എന്താണ് തനിക്ക് സംഭവിച്ചത്.. താനും പ്രണയിക്കുന്നുണ്ടോ ഇനി.. അറിയില്ല..

പപ്പ ഉപേക്ഷിച്ചു പോയപ്പോഴും തനിക്കു വേണ്ടി തളരാതെ പിടിച്ചു നിന്ന അമ്മച്ചിയെ ഓർക്കുമ്പോൾ കഴിയുമായിരുന്നില്ല..അതിർവരമ്പുകളും യോഗ്യതയുടെ കാര്യത്തിൽ ആയാലും തനിക്ക് ആ പദവിക്ക് അർഹതയില്ലാത്ത പൊലെ..

അന്ന് രാത്രി അമ്മയുടെ മടിയിൽ തല ചായ്ച്ച് കിടക്കുമ്പോഴും അവളായിരുന്നു മനസ്സിൽ.. അവളെ ആദ്യമായി കാണുന്നത് അന്നൊരിക്കൽ റോഡ് ക്രോസ് ചെയ്യുമ്പോൾ കണ്ടില്ലായിരുന്നു എതിരെ വരുന്ന വണ്ടിയെ..

അപ്രതീക്ഷിതമായി ആരോ പിന്നിലേക്ക് വലിച്ചപ്പോൾ ആളുടെ ദേഹത്തേക്കായിരുന്നു വീണത്.. ആദ്യം കണ്ണുകളിൽ ഉടക്കിയത് ചുണ്ടിനടിയിലെ മറുകിലായിരുന്നു..

പിന്നീട് അവൾ തട്ടി വിളിച്ചപ്പോഴാണ് അതുവരെ സ്ഥലകാലബോധം മറന്നിരിക്കുകയാണെന്ന് ഓർമ്മ വന്നത്.. അന്ന് തന്നെ അവൾ മനസ്സിൽ കയറികൂടിയിരുന്നു..

കണ്ണടച്ചാൽ തെളിയുന്നത് അവളുടെ മറുകായിരുന്നു പെണ്ണിന് ഏഴഴക് തോന്നിപ്പിക്കുന്ന മറുക്.. അവളെ പറ്റി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

പിന്നീട് അവളെ അപ്രതീക്ഷിതമായി കാണുന്നത് ഓഫീസിൽ ഇന്റർവ്യൂവിന് വന്നപ്പോഴാണ്. വളരെ നന്നായി അറ്റന്റ് ചെയ്തതിനാൽ കാര്യങ്ങൾ കുറച്ച്കൂടി എളുപ്പമായി.

എന്റെ പ്രവർത്തികൾ അവളെ വേദനിപ്പിക്കുന്നുണ്ടെങ്കിലും അവളെ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല..

പിറ്റേന്ന് ഓഫീസിൽ ഡെയ്സിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന അജയെ കണ്ടപ്പോൾ ദേഷ്യംകൊണ്ട് മുഖം വലിഞ്ഞുമുറുകിയിരുന്നു..

എന്തുകൊണ്ടോ ആ സമയം പ്രതികരിക്കാനായില്ല.. ക്യാമ്പിനിൽ കയറി ഡോർ വലിച്ചടച്ചു.. ദേഷ്യത്താൽ മുന്നിലുള്ളതെല്ലാം വലിച്ചെറിയണമെന്ന് തോന്നി..

തന്റെ പെണ്ണ് മറ്റൊരുത്തനൊപ്പം.. ആ നിമിഷം.. ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നപൊലെ..

“excuse me sir.. may I..”

“yes..”

“sir final report.. ”

“മ്ഹ് അവിടെ വെച്ചൊളൂ.. പിന്നെ ഇതൊരു ഓഫീസാണ്.. അതൊർമ്മ വേണം.. പുറത്തു വല്ല ലോഡ്ജുകളും ഉണ്ടാവും ഇത്തരം കാര്യങ്ങൾക്ക്..”

“sir.. അത്.. ഞങ്ങൾ..”

“വേണ്ട explanations-ന്റെ ആവശ്യമില്ല.. you may leave..”

സഹിക്കാൻ കഴിഞ്ഞിരുന്നില്ല.. തന്റെ പ്രണയം.. അതുകൊണ്ടാവാം തന്റെ പ്രണയം അവൾ കണ്ടില്ലെന്ന് നടിച്ചത്.. ഇനിയും വിഡ്ഢിവേഷം കെട്ടുന്നതിൽ അർത്ഥമില്ല..

പിന്നീട് അങ്ങോട്ട് അവഗണനയുടെ നാളുകളായിരുന്നു.. ആ അവഗണന അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.. അവന്റെ പ്രണയം നിറഞ്ഞ നോട്ടം അവളെ തേടിയെത്തിയില്ല..

പലപ്പോഴും കണ്ടില്ലെന്ന് നടിക്കുമായിരുന്നു.. പക്ഷേ ആ നോട്ടം പോലും തന്നെ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്ന് മനസ്സിലാക്കാൻ വൈകിയിരുന്നു..

ഫോൺ ചെയ്തു വരുമ്പോൾ മുന്നിൽ ഉണ്ടായിരുന്ന അജയെ കാണാതെ വീഴാൻ പോയപ്പോൾ തോളിൽപിടിച്ച് നിർത്തിയതായിരുന്നു..

ഒരു നിമിഷത്തെ തെറ്റുദ്ധാരണയുടെ പുറത്തു പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു..

“ഡെയ്സീ.. നീയറിഞ്ഞോ.. നമ്മുടെ അർജുൻസാർ മുംബൈയിലെ കമ്പനിയിലേക്ക് ഷിഫ്റ്റ് ചെയ്യാണെന്ന്..”

ശില കണക്കെ നിൽക്കാനേ കഴിഞ്ഞുള്ളു.. ഹൃദയം നുറുങ്ങുകയായിരുന്നു..

മനസ്സിൽ ഒളിപ്പിച്ച പ്രണയത്തിരകളെ ഇനിയും പിടിച്ചു നിർത്താനാവുമായിരുന്നില്ല.. ആ നിമിഷം തന്നെ വാതിൽ തള്ളി തുറന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.

“എന്നെ വിട്ട് പോവാണോ.. മ്ഹ്.. ? ഇത്രയുള്ളോ നിങ്ങൾക്ക് എന്നോടുള്ള പ്രണയം.. അന്ന് ഞാൻ വീഴാതിരിക്കാൻ വേണ്ടി അജയ് പിടിച്ചതായിരുന്നു..

പക്ഷേ നിങ്ങൾ അന്ന് പറഞ്ഞത് ഞാനല്ല.. മറ്റൊരു പെണ്ണിനും സഹിക്കാവുന്നതിലുമപ്പുറമാണ്.. ഇപ്പോൾ ആരെ തോൽപ്പിക്കാനാണ് ഈ പോവുന്നത്..?”

ആ നെഞ്ചിൽ പറ്റി ചേർന്ന് കണ്ണീരാൽ ആ നെഞ്ചാകെ നനച്ചു. കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു..

“എന്താ നീ പറഞ്ഞേ..?”

“അതേടോ.. അർജുൻ മഹേശ്വറേ.. ഇഷ്ടാണ്.. ഒരുപാട് ഒരുപാട് എന്റെ ജീവനേക്കാൾ..”

കവിളുകൾ നാണത്താൽ ചുവന്നിരുന്നു.. കൈകൾ ഇടുപ്പിനെ വരിഞ്ഞുമുറുകി.. പ്രണയത്തോടെ ഒന്നുകൂടിയാ നെഞ്ചിലേക്ക് ചാഞ്ഞു…

Scroll to Top