അതുകൊണ്ട് വിവാഹം കഴിഞ്ഞ ഒരുപാട് ചേച്ചിമാരോട് ഒരു അപേക്ഷ ഉണ്ട്…

ഒരു ഓർമ്മ – രചന വിജയ് സത്യ

വൈകിട്ട് ഓഫീസിൽ നിന്നും വരുമ്പോഴാണ് ഭാര്യയേ പാവാടയും കുപ്പായവും ഇട്ടിട്ടുള്ള വേഷത്തിൽ കണ്ടത്..!

“ആഹാ..ഇതെവിടുന്ന് കിട്ടി?”

“ഇത് റീജ യുടെതാ?”

“അവൾ പോയോ?”

“നാളെ അവൾക്ക് എക്സാം തുടങ്ങുകയല്ലേ.. അവൾ ഉച്ചക്ക് മുമ്പ് പോയി..”

“അവൾ ഡ്രസ്സ് കൊണ്ടു പോയില്ലേ?”

“അവൾ കൊണ്ടുവന്നതൊക്കെ കൊണ്ടുപോയി ഇതൊരെണ്ണം ബാക്കിവെച്ചു.. “

“നീ ഇട്ട് മോശം ആക്കിയാലോ… അവൾക്ക് വിഷമം ആകില്ലേ..?”

“അവൾക്കു ഒരുപാട് ഉണ്ട്…നാട്ടിലേക്ക് പുറപ്പെടാൻ നേരത്ത് ഇതു അലക്കി ഇട്ടതായിരുന്നു…”

“അങ്ങനെ നീ എടുത്ത് ഇട്ടു അല്ലേ..”

“കൊള്ളാമോ? “

“പിന്നല്ലാണ്ട്…. നന്നായിട്ടുണ്ട്…”

“ശരിക്കും “

“പട്ടുപാവാടക്കാരി നിന്നോട് എനിക്കൊരു കിന്നാരം ചൊല്ലാൻ…..”

ഭാര്യയെ അരയിലൂടെ കയ്യിട്ടു ഉള്ളിലേക്ക് നടത്തിച്ചുകൊണ്ട് അയാള് ആ പാട്ടുപാടി..!

“സുധാകരേട്ടന് പാട്ട് വരുന്നുണ്ടല്ലോ..?”

ഭാര്യ കളിയാക്കി പറഞ്ഞു..

സുധാകരൻ ഓർത്തു പഠിക്കുമ്പോഴും തൊഴിലില്ലാതെ ക്ലബ്ബുകൾ ഉണ്ടാക്കി നടക്കുമ്പോഴും പല പാവാടക്കാരികളെയും വളക്കാൻ പിന്നാലെ നടന്നിട്ടുണ്ട്…! ഒരെണ്ണം പോലും വളഞ്ഞില്ല…!

ജോയ്‌സിയുടെയും സുധാകർ മംഗളോദയത്തിന്റെയും കഥകളിലെ പാവാടക്കാരികൾ പ്രേമിക്കുന്നത് കാണുമ്പോൾ അവർ കാമുകീകാമുകന്മാർ തമ്മിൽ പരസ്പരം കെട്ടിപ്പിടിക്കുന്ന നോവലിന്റെ ഓരോ ആഴ്ചത്തെ ചിത്രങ്ങളൊക്കെ കാണുമ്പോൾ
തനിക്കും അതുപോലെ ഒരെണ്ണം പ്രേമിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്…അവളുമാരുടെ പിറകെ നടന്നത് മെച്ചം…!

വസ്ത്രം മാറ്റുമ്പോഴും അവൾ റൂമിനകത്ത് കുണുങ്ങി കുണുങ്ങി വന്നു.

ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി..എന്താ തടസ്സം..അങ്ങനെ ചെയ്തു… അവളോടുള്ള ഇഷ്ടം കൊണ്ടല്ല കേട്ടോ… പണ്ട് ആ വസ്ത്രം ധരിച്ച പാവാടക്കാരി കളോടുള്ള ഇഷ്ടം….!

“ഇതെന്താ ഒരു പ്രത്യേകത..?”

പതിവില്ലാത്ത ശൃംഗാരം കണ്ടപ്പോൾ അവൾ ചോദിച്ചു..

“ഏയ് ഒന്നുമില്ല”

പണ്ടാരക്കാലി വികാരവതി ആകുമ്പോഴേക്കും വിട്ടു.

“ഈ മനുഷ്യൻ ഇത് എന്നാ പറ്റി..”

അവള് ചോദിച്ചപ്പോൾ ഒന്നു ചിരിച്ചു കാണിച്ചു…

രാത്രി ബെഡ്റൂമിൽ മൃദുല വികാരങ്ങൾ പങ്കുവയ്ക്കുമ്പോൾ അയാൾ
വളരെ അവധാനതയോടെ കൂടി പട്ടു കുപ്പായത്തിന്റെ ബട്ടനുകൾ ഊരി മാറ്റുന്നു..

സ്നേഹമസ്രുണനായി ചാരുതയോടുകൂടി വികാര വിവശത കലർന്നു പട്ടുപാവാടയുടെ വള്ളികൾ അഴിക്കുന്ന ഭർത്താവിനെ അവൾക്ക് കണ്ടപ്പോൾ അത്ഭുതമായി.

രാവിലെ അടുക്കളയിലെ ജോലിക്കിടയിലും ആ പാവാടക്കാരി സുധാകരനിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ചു..!

കല്യാണത്തിനു ശേഷം ഭാര്യയെ നിരന്തരം സാരിയിലും ചുരിദാറിലും ദേഷ്യം പിടിപ്പിക്കുന്ന കോവയ്ക്ക ഈർക്കിളികുത്തിയ പോലെ ലഗിൻസിലും കണ്ട സുധാകരന് ഈ പാവടക്കാരിയായ ഭാര്യയെ കണ്ടപ്പോൾ ഉള്ള ഇളക്കം പാവാട ഉള്ളിലെ ഭാര്യ ശ്രദ്ധിച്ചു..

” പട്ടുപാവാടയും ബന്ധപ്പെട്ടു വല്ല ഫ്ലാഷ്ബാക്ക് പ്രേമകഥയും ഉണ്ടോ മാഷേ രഹസ്യമായിട്ട് ഉള്ളിൽ…? “

ഭാര്യ സംശയത്തോടെ ചോദിച്ചു..!

“ഏയ് അങ്ങനൊന്നുമില്ല..ഇത് പഴയ കൗമാരകാല ഓർമ്മകളെ ഉണർത്തി എന്നത് ശരിതന്നെ.. പക്ഷേ അത് നീ ഉദ്ദേശിക്കുന്ന പോലെ പ്രേമിച്ച പെണ്ണിന്റെ കഥയൊന്നുമല്ല..”

“പിന്നെ?”?അവനാ പഴയ കഥ പറഞ്ഞു..

അവൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം.. പൊതുവേ അന്തർമുഖനായ അവനു കൂട്ടുകാരായി ആൺകുട്ടികൾ കുറവാണ്.
പിന്നെയുള്ളത് അയൽപക്കക്കാരായ സുമയും ലതയും മാത്രം..അവർ ഏഴാം ക്ലാസിലാണ്..

എട്ടാം ക്ലാസുകാരനായ അവൻ ഹൈസ്കൂളിൽ പോകുന്ന വഴിക്കാണ് ഏഴാം ക്ലാസുകാരുടെ യുപി സ്കൂൾ. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സുമയും ലതയും അവന്റെ പിന്നാലെ കൂടും.. അവരെ സ്കൂളിലാക്കിയിട്ട് അവൻ നേരെ ഹൈസ്കൂളിലേക്ക് പോകും.

ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന നേരം സുമയും ലതയും അവന്റെ കൂടെ കൂടി. വരുന്ന വഴിയിലുള്ള ഒരു കുഞ്ഞൻ മാവിൽ നിറയെ മാമ്പഴം കണ്ടപ്പോൾ.. സുമയും ലതയുംആ മാമ്പഴം പറിച്ചു തരാൻ ആവശ്യപ്പെട്ടു..

മറ്റുള്ളവരുടെതൊന്നും അതിക്രമിച്ച് സ്വന്തമാക്കാൻ ശ്രമിക്കാത്ത അവൻ
എനിക്ക് പറ്റില്ല എന്ന് പറഞ്ഞു.

സുമയ്ക്കും ലഭിക്കും മാങ്ങ പറിച്ചു പിന്നെ പറ്റൂ…

അവർ ബാഗുകൾ താഴ് വച്ചു മരത്തിൽ കയറാൻ തുടങ്ങി.

കുഞ്ഞു മരം ആയതുകൊണ്ടും ഒരുപാട് കുഞ്ഞ് ശാഖകൾ ഉള്ളതുകൊണ്ട് അവർ പെട്ടെന്ന് കയറി…. പക്ഷേ പെട്ടെന്ന് രണ്ടുപേരും ചാടി ഇറങ്ങി.

അവരുടെ ശരീരത്തിൽ ആകെ ഉറുമ്പുകൾ കയറി…

കയ്യിൽ കിട്ടിയ പല ഉറുമ്പുകളെയും അവരുടെ ഉടച്ചു കൊന്നു കളഞ്ഞുകൊണ്ടിരുന്നു. പക്ഷേ കുപ്പായതിനകത്തും പാവാടയ്ക്കുള്ളിലും ഉറുമ്പ് കയറി…

അനാവശ്യ സ്ഥലങ്ങളിലൊക്കെ ഉറുമ്പിന്റെ കടി തുടങ്ങിയപ്പോൾ തങ്ങളുടെ കൂടെ ഒരാൺ ചെക്കൻ ഉണ്ടെന്ന് കാര്യമാക്കാതെ അവർ പാവടയും കുപ്പയവും ഊരി മാറ്റി…

പക്ഷേ അവിടം കൊണ്ട് തീർന്നില്ല… ഒടുവിൽ അടിവസ്ത്രം പോലും ഊരി മാറ്റുന്നകൂട്ടുകാരികൾക്കു മുമ്പിൽ അവൻ പ്രതിമ കണക്കെ നിൽക്കേണ്ടിവന്നു..

അത് കേട്ട് ഭാര്യ പൊട്ടിച്ചിരിച്ചുപറഞ്ഞു…

അമ്പട കേമ അതാണ് ലേ ഒരിക്കലും മറക്കാത്തഉള്ള ഈ പാവാട പ്രേമവും സ്മരണയും…

ചിരിക്കേണ്ട അതൊക്കെ ഒരു കാലം.. പ്രേമമെന്നുമില്ല

പ്രേമം ഒന്നും വില പോകാതിരുന്ന പാവം ഒരു പയ്യന്റെ നിരാശയുടെ ഗൃഹാതുരത്വമാണ്….

“ഓ അങ്ങനെ”

അതുകൊണ്ട് വിവാഹം കഴിഞ്ഞ ഒരുപാട് ചേച്ചിമാരോട് ഒരു അപേക്ഷ ഉണ്ട്…

പല ഭർത്താക്കന്മാർക്കും ഇതുപോലുള്ള നിരാശയോ അല്ലെങ്കിൽ പട്ടുപാവാടയും ബന്ധപ്പെട്ട പല കഥകളിലും മനസ്സുടക്കിയിട്ടുണ്ടാവും.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം എപ്പോഴെങ്കിലും ഒരു ദിവസം ഇതുപോലുള്ള പട്ടുപാവാട ഇട്ട് അവരുടെ മനസ്സിനെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കണേ..

അവർക്ക് അത് വലിയ ഇഷ്ടമാകും സത്യം..