പെണ്ണ് നന്നായി വണ്ണം വെച്ചു…കവിളൊക്കെ തുടുത്തു മുടിയൊക്കെ നീട്ടം വെച്ചു മൊത്തത്തിൽ ഒന്നു മിനുങ്ങി എന്റെ മനസ്സിൽ ഓരോ ആഗ്രഹങ്ങളും ഉടലെടുക്കാൻ തുടങ്ങി.

രചന: മഞ്ജു ജയകൃഷ്ണൻ

“നൂലു പോലെ ഇരുന്ന പെണ്ണ് വെളുത്തു തുടുത്തു കൂടുതൽ സുന്ദരി ആയപ്പോൾ എന്റെ കണ്ട്രോൾ പോയി “

പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന അവസ്ഥ ആയിരുന്നു അവളുടെ… “പ്രസവിക്കാൻ മിനിമം ആരോഗ്യം വേണമെടി. വല്ലതും തിന്നാറുണ്ടോ? ” എന്ന് അവളുടെ തള്ള എന്റെ മുന്നിൽ വച്ചു ആക്കുന്ന പോലെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി

പെണ്ണ് കഴിച്ചാൽ വാളോട് വാൾ ആണ്. എന്നാലും അവളെ നിർബന്ധിച്ചു ഞാൻ കഴിപ്പിക്കും? അല്ലെങ്കിലും ഭാര്യ വീട്ടുകാരുടെ മുന്നിൽ ഭർതൃവീട്ടുകാർ വെറുക്കപ്പെട്ടവർ ആണല്ലോ. എത്ര നന്നായി നോക്കിയാലും കുറ്റം മാത്രമേ കണ്ടു പിടിക്കൂ ഡോക്ടറുടെ നിർദേശ പ്രകാരം പ്രോടീൻ പൌഡറും ഏത്തപ്പഴവും ഒക്കെ കഴിച്ചു പെണ്ണ് ഇത്തിരി മെച്ചപ്പെട്ടു.. അങ്ങനെ പ്രസവം…. എട്ടു നാടും പൊട്ടുന്ന അലർച്ച ആയിരുന്നു.. പോരാത്തതിന് എനിക്ക് നല്ല ചീത്തയും..

“വല്ല കാര്യോം ഉണ്ടായിരുന്നോ എന്ന് “എനിക്ക് തന്നെ തോന്നിപ്പോയി അങ്ങനെ പ്രസവശേഷം മൂന്നുമാസം അവളെ വീട്ടിലാക്കി അവളെയും കുഞ്ഞിനെയും കാണാൻ ഞാൻ ഇടക്ക് പോകും. രണ്ടാം മാസത്തിൽ ആണ് അവളെ ഞാൻ നന്നായി ശ്രദ്ധിക്കുന്നത് പെണ്ണ് നന്നായി വണ്ണം വെച്ചു… കവിളൊക്കെ തുടുത്തു മുടിയൊക്കെ നീട്ടം വെച്ചു മൊത്തത്തിൽ ഒന്നു മിനുങ്ങി എന്റെ മനസ്സിൽ ഓരോ ആഗ്രഹങ്ങളും ഉടലെടുക്കാൻ തുടങ്ങി.

അവളെ ഞാൻ നോക്കുന്ന നോട്ടം കണ്ടപ്പോഴേ അവളുടെ അമ്മക്ക് കാര്യം മനസ്സിലായിഅവർ ഓടിപ്പോയി കണ്ണ് തട്ടാതിരിക്കാൻ അവളെ കരിയൊക്കെ തേച്ചു കരിക്കോലം ആക്കി. സ്വന്തം ഭാര്യയെ വായിനോക്കിയാൽ എന്താ എന്ന് തിരിച്ചു ചോദിക്കാൻ നാവു പൊന്തിയെങ്കിലും ഞാൻ ‘പോട്ടെ’ എന്നു വെച്ചു.

സന്ധ്യ ആകുമ്പോൾ സാധാരണ സ്ഥലം കാലിയാക്കുന്നതാണ് പോകാൻ ഭാവമില്ല എന്ന് ബോധ്യം വന്നപ്പോൾ അവളുടെ അമ്മ നമ്പറും ആയി ഇറങ്ങി “മഴക്കു ചാൻസ് ഉണ്ടത്രേ… നേരത്തെ ഇറങ്ങാൻ “

അവളെ സോപ്പ് ഇട്ട് അവളുടെ നിർബന്ധത്തിനു ഞാൻ ഇവിടെ നിൽക്കുന്ന പോലെ ആക്കി. അങ്ങനെ രാത്രി വന്നെത്തി… “മോൻ ഇന്ന് മുകളിലെ റൂമിൽ കിടന്നോ ” കേട്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്ന് തോന്നി… അവളുടെ കൂടെ കിടക്കാൻ വന്നിട്ട് ‘പ്രേതത്തെ’ പോലെ തന്നെ കിടക്കാൻ ഞാൻ അടുത്ത അടവുമായി ഇറങ്ങി “കുഞ്ഞിനൊപ്പം കിടക്കാൻ ഉള്ള ആഗ്രഹം ” എന്നൊക്കെ പറഞ്ഞെങ്കിലും അവർ അമ്പിനും വില്ലിനും അടുത്തില്ല.

രാത്രി എല്ലാവരും ഉറങ്ങി എന്നു ബോധ്യം ആയപ്പോ ഞാൻ മുറി ചാടാൻ തീരുമാനിച്ചു “സ്വന്തം ഭാര്യയുടെ അടുത്ത് ഇങ്ങനെ വരുന്ന ആദ്യത്തെ ആള് ഞാൻ ആവില്ല ” എന്ന് എനിക്ക് ബോധ്യമായി.. കാരണം ഈ ടൈപ്പ് തള്ളമാർ ഉണ്ടേൽ ഇതിനും മുൻപും ഇങ്ങനെ പലതും നടന്നിട്ടുണ്ടാകാം.

രാത്രിയുടെ മറവിൽ പതുക്കെ ഞാൻ അവളുടെ മുറിയിൽ എത്തി… ഭാഗ്യത്തിന് കതകു അടച്ചിട്ടില്ല… പതുക്കെ ഞാൻ ചെന്നു അവളുടെ മുഖം പൊത്തിപ്പിടിച്ചു… കാരണം ‘അലർച്ച ‘ അവളുടെ മെയിൻ ആയിരുന്നു കൈ തട്ടിമാറ്റിയതും വായിൽ നിന്നും ഭരണിപ്പാട്ട് ആയിരുന്നു… “നീ എന്താടി ഇവരെ പിടിച്ചു കൂടെ കിടത്തിയെ ” എന്ന് അറിയാതെ വായിൽ നിന്നും വീണു അവരുടെ ചീത്ത കേട്ടപ്പോൾ അച്ഛനും അനിയനും ഒക്കെ ഓടി വന്നു..

“ദേ ഈ ചെറുക്കൻ നമ്മടെ കൊച്ചിനെ പിടിക്കാൻ വന്നത്രെ “ഞാൻ അവളുടെ കെട്ടിയോൻ അല്ലെ എന്നു ചോദിച്ചെങ്കിലും പോത്തിനോട് വല്ലതും പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ ഉള്ള മാനം കപ്പലുകേറി… അപമാനഭാരത്താൽ ഞാൻ നിൽകുമ്പോൾ എന്റെ ഭാര്യയുടെ കൊലച്ചിരി എന്നെ കൂടുതൽ സങ്കടപ്പെടുത്തി.

നേരം വെളുത്ത ഉടനെ രക്ഷപെടാൻ വണ്ടിയുമായി ഇറങ്ങുമ്പോൾ അവളുടെ തള്ള അപ്പുറത്തെ വീട്ടുകാരോട് വിശേഷം പറയുന്നതു കൂടി കേട്ടപ്പോൾ എന്റെ തൊലി ഏതൊക്കെയോ വഴി ഉരിഞ്ഞു പോയി.

അല്ലേലും “ചിലോത് റെഡ്യാവും ചിലോത് റെഡ്യാവൂല്ല.. ” അല്ല പിന്നെ…..